Image

പ്രണയക്കയത്തില്‍ നീന്തുന്ന അബ്ദുള്‍ പുന്നയൂര്‍ക്കുളം (കവിതാസ്വദനം: സാം നിലമ്പള്ളില്‍)

Published on 07 September, 2018
 പ്രണയക്കയത്തില്‍ നീന്തുന്ന അബ്ദുള്‍ പുന്നയൂര്‍ക്കുളം (കവിതാസ്വദനം: സാം നിലമ്പള്ളില്‍)
കഥാകാരനും കവിയും ലേഖകനുമായ അബ്ദുള്‍ പുന്നയൂര്‍ക്കുളം എന്ന ബഹുമുഖപ്രതിഭയെ അമേരിക്കയിലെ സാഹിത്യപ്രേമികള്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ല. ഇ-മലയാളി വായനക്കാര്‍ക്ക് സുപരിചിതനാണ് അദ്ദേഹം. അമേരിക്കയിലെ പല മീഡിയയില്‍ക്കൂടെയും തന്റെ സാഹിത്യകലാവാസന അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഫൊക്കാന, ലാന, മിലന്‍ തുടങ്ങിയ സംഘടനകളുടെ സാഹിത്യരംഗത്തുനിന്ന് പ്രവര്‍ത്തിക്കുന്ന അബ്ദുള്‍ തന്റെ സംഘടനാപാടവവും തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ലാന അവാര്‍ഡ് കിട്ടിയ അമേരിക്കന്‍ എഴുത്തുകാരന്‍കൂടിയാണ് അദ്ദേഹം. 

കോഴിക്കോട് ആത്മ ബുക്ക്‌സ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ കവിതാസമാഹാരമായ ‘മീന്‍കാരന്‍ ബാപ്പ’ വായിച്ചാസ്വദിക്കാനുള്ള അവസരത്തെ അതുല്യമായ ഒന്നായി കണക്കാക്കുന്നു. ഓ എന്‍വിയുടെ വിയോഗത്തോടുകൂടി മലയാളകവിതയും മരണമടഞ്ഞെന്ന് മുന്‍പൊരു ലേഖനത്തില്‍ ഞാന്‍ പരാമര്‍ശിച്ചത് ചെറിയൊരു വിവാദത്തിലേക്ക് നയിച്ചെന്നുള്ളത് ഇപ്പോള്‍ ഓര്‍ക്കന്നു. പക്ഷേ, അതല്ലേ സത്യമെന്ന് ഒരിക്കല്‍കൂടി പറയാന്‍ ആഗ്രഹിക്കുന്നു.

അടുത്തകാലത്ത് നാട്ടില്‍ പോയപ്പോള്‍ ജ്ഞാനപീഠം അവാര്‍ഡ് കിട്ടിയ ഒരുഹിന്ദികവിയുടെ മൂന്നുകവിതകളുടെ തർജുമ  മലയാളം വാരികയില്‍ വന്നത് വായിക്കയുണ്ടായി. കേദാര്‍നാധ് സിങ്ങ് എന്നാണ് കവിയുടെപേര്. ആയിരുന്നിട്ടു കൂടി അതിമനോഹരമായിരുന്നു കവിതകള്‍. മലയാളത്തില്‍ അത്തരംകവിതകള്‍ എഴുതുന്നവരുണ്ടോ എന്നപോലും സംശയിച്ചുപോയി.. ഇന്നും അതിലെ വരികള്‍ എന്റെ മനസ്സില്‍ തങ്ങിനില്‍ക്കുന്നു.

പുന്നയൂര്‍ക്കുളത്തിന്റെ മീന്‍കാരന്‍ ബാപ്പ വായിച്ചപ്പോള്‍ മേല്‍പറഞ്ഞ ഹിന്ദികവിയുടെ കവിതകള്‍ ഓര്‍ത്തുപോയി. ഈ സമാഹാരത്തില്‍ മീന്‍കാരന്‍ ബാപ്പതന്നെയാണ് എന്നെ അത്യധികം ആകര്‍ഷിച്ചത്. കടപ്പുറത്തുനിന്ന് മീന്‍വാങ്ങി സൈക്കിളില്‍ നാടുനീളെ കൊണ്ടുനടന്ന് വിറ്റുകാശാക്കി കുടുംബം പുലര്‍ത്തുന്ന മനുഷ്യന്റെ ജീവിതമാണ് കവി വര്‍ണ്ണിക്കുന്നത്. ഇതുപോലുള്ള മീന്‍വില്‍പനക്കാരെ നിങ്ങളും കണ്ടിരിക്കും. എന്നാല്‍ അവരുടെ കഷ്ടപ്പാടുനിറഞ്ഞ ജീവിതത്തെപ്പറ്റി നമ്മളാരും ചിന്തിച്ചിട്ടില്ല. എന്നാല്‍ പുന്നയൂര്‍ക്കുളം അവരുടെ ജീവിതത്തിലേക്ക് ചുഴിഞ്ഞുനോക്കുന്നു. പ്രായം ചെല്ലുന്തോറും സൈക്കിള്‍ചവിട്ടാന്‍ വയ്യാതാകുമ്പോള്‍ തലച്ചുമടായും പിന്നീട് തോളില്‍തൂങ്ങുന്ന കാവിലേക്ക് മാറ്റിയും നാടുനീളെ നടന്ന് ഉപജീനമാര്‍ക്ഷം കണ്ടെത്തുന്ന പാവങ്ങള്‍.

ഇതുപോലുള്ള മീന്‍കാരെ ഞാനും കണ്ടിട്ടുണ്ട്. നാട്ടിലെ എന്റെവീട് ഒരുചെറിയ
കുന്നിന്‍മുകളിലായിരുന്നു. അവിടെ റോഡ് നല്ലൊരുകയറ്റമാണ്. സൈക്കിളില്‍ വലിയമീന്‍കൊട്ട വച്ചുകെട്ടിവരുന്നവര്‍ കയറ്റംചവിട്ടാന്‍ വയ്യാത്തതുകൊണ്ട് സാഹസപ്പെട്ട് ഉന്തിക്കയറ്റുകയാണ് ചെയ്യാറുള്ളത്. ഈ കാഴ്ച പലപ്പോഴും സഹതാപത്തോടെ ഞാന്‍ നോക്കിനിന്നിട്ടുണ്ട്. പാവം മനുഷ്യജീവികള്‍. വീട്ടില്‍ അയാളെകാത്തിരിക്കുന്ന ഭാര്യക്കും മക്കള്‍ക്കുംവേണ്ടിയാണ് അയാള്‍ പാടുപെടുന്നത്. എത്രനാള്‍ ഇങ്ങനെ ഭാരപ്പെട്ട് ജീവിക്കും? വളരെവേഗം ഇവരുടെ ആരോഗ്യം ക്ഷയിച്ചുപോവില്ലെ? പുന്നയൂര്‍ക്കുളം മീന്‍കാരന്‍ ബാപ്പയുടെ ജീവിതം മനോഹരമായി വര്‍ണ്ണിച്ചിരിക്കുന്നു.

ജീവിതാവസാനം ആരോഗ്യം ക്ഷയിച്ച് വീടിന്റെ ഉമ്മറത്ത് ചടഞ്ഞുകൂടുന്ന മനുഷ്യനെ മീന്‍മണത്തിന്റെപേരില്‍ ഭാര്യയും മക്കളും അകറ്റുന്നകാഴ്ച വാനക്കാരന്റെ മനസ്സിനെ വേദനിപ്പിക്കുന്നു. സമാഹാരത്തിന് മീന്‍കാരന്‍ ബാപ്പയെന്ന് പേരിട്ടത് കവിയുടെ ഔചിത്യം.

സമാഹാരത്തില്‍ വേറെയും നല്ലകവിതകളുണ്ട്. എഴുത്തുകാരന്റെ മനസ്സ് എന്നും ചെറുപ്പമായിരിക്കും. വീണ്ടും പതിനാറുവയസിലേക്ക് തിരിച്ചുപോകാന്‍ അവന്‍കൊതിക്കുന്നു. അവന്‍ പ്രേമിക്കാന്‍ ആഗ്രഹിക്കുന്നു. പ്രേമിക്കാന്‍ സാധിക്കാത്തവന് കവിതയെഴുതാന്‍ സാധിക്കില്ല. കാമുകിയെ മാത്രമല്ല, ജീവിതത്തെ, ഈ ലോകത്തെ , സഹജീവികളെ, സ്വപ്നങ്ങളെ എല്ലാം അവന്‍ പ്രേമിക്കുന്നു. ഇവിടെ നമ്മുടെ കവിയും അതെല്ലാമാണ്. അതുകൊണ്ടാണല്ലോ അദ്ദേഹം ഇങ്ങനെ പാടുന്നത്.

മനസ്സില്‍ കാത്തുവെച്ച പ്രണയത്തെക്കുറിച്ച്
പാടാന്‍ എന്നുമെനിക്ക് ചെറുപ്പമായിരുന്നെങ്കില്‍.

അമേരിക്കയിലെ ഋതുഭേദങ്ങളെ വര്‍ണ്ണിക്കുന്ന കവിതയാണ് മറ്റൊന്ന്. ഇവിടുത്തെ സ്കൂള്‍കുട്ടികളുടെ ജീവിതത്തിന്റെ മുഷിപ്പും യാന്ത്രികതയും കവി തന്മയത്തത്തോടെ വിവരിക്കുന്നു ശിശിരം ആഗതമാകുന്നതോടുകൂടി അവരുടെ മുഷിപ്പിന്റെ കാഠിന്യവും കൂടുന്നു, കളിയില്ല, ചിരിയില്ല, കുമിഞ്ഞുകൂടുന്ന ഗൃഹപാഠങ്ങള്‍ സൃഷ്ടിക്കുന്ന തലവേദന വേറെയും.
പാര്‍ക്കില്‍ കുരങ്ങുകളിക്കാനാകില്ല
ബീച്ചില്‍ മുങ്ങാങ്കുഴിയിട്ട് നീന്താനാകില്ല
ഇനിയടച്ചിട്ട മുറിയില്‍
മുഷിഞ്ഞിരുന്ന് ഹോംവര്‍ക്ക് ചെയ്യണം.

ഇങ്ങനെ കുഞ്ഞുങ്ങളുടെ സങ്കടം പറഞ്ഞുപോകുന്ന കവി അവര്‍ക്ക് ആശ്വാസമായി ഇങ്ങനെയും പാടുന്നു.

പൂമ്പാറ്റകളെപ്പോലെ പൂവേള പങ്കിടാനൊരു
ഋതുചക്രംകൂടി തിരിയാന്‍ കാത്തിരിക്കണം.

ഇവിടെ ഷെല്ലിയുടെ വെസ്റ്റുവിന്‍ഡ് (West Wind – by Shelley.) എന്ന കവിതയാണ് എനിക്കോര്‍മ്മ വരുന്നത്.

If winter comes
Can spring be far behind.
വസന്തം ആഗതമാകാന്‍ കുഞ്ഞുങ്ങളോടൊപ്പം നമുക്കും കാത്തിരിക്കാം.

സാം നിലമ്പള്ളില്‍.
samnilampallil@gmail.com.

 പ്രണയക്കയത്തില്‍ നീന്തുന്ന അബ്ദുള്‍ പുന്നയൂര്‍ക്കുളം (കവിതാസ്വദനം: സാം നിലമ്പള്ളില്‍)
Join WhatsApp News
jyothylakshmy Nambiar 2018-09-08 01:15:53

ശ്രീ അബ്ദുൽ പുന്നയൂർകുളത്തിനു അഭിനന്ദനങ്ങൾ. നല്ല ആസ്വാദനം. ശ്രീ സാം നിലമ്പള്ളിലിനും ആശംസകൾ.

Sudhir Panikkaveetil 2018-09-08 07:07:56
മനസ്സിൽ കാത്തുവച്ച പ്രണയത്തെക്കുറിച്ച് പാടാൻ ശ്രീ പുന്നയൂർക്കുളത്തിനു എന്നും 
ചെറുപ്പമായിരിക്കട്ടെ. 
കാവാലം ചുണ്ടന്‍ വള്ളം അണിഞ്ഞ് ഒരുങ്ങ 2018-09-08 15:16:29

Let the Cupid in Abdul arise to create masterpieces like great Vayalar.

*കാവാലം ചുണ്ടന്‍ വള്ളം അണിഞ്ഞ് ഒരുങ്ങി ......

*സരരാന്തല്‍ തിരി താഴ്ത്തും മുകിലിന്‍ കുടിലില്‍ .......

 *കിളിയെ .... ഇത്തരം കവിതകള്‍  ഉണരട്ടെ ഉയരട്ടെ അങ്ങില്‍ നിന്നും 

with a tribute to the great poet

സാലഭഞ്ജികകൾ കൈകളിൽ കുസുമ... 
താലമേന്തി വരവേൽക്കും.... 
പഞ്ചലോഹ മണി മന്ദിരങ്ങളിൽ... 
മൺവിളക്കുകൾ പൂക്കും... 
ദേവ സുന്ദരികൾ കൺകളിൽ.. 
പ്രണയ ദാഹമോടെ നടമാടും... 
ചൈത്ര പദമ ദള മണ്ഡപങ്ങളിൽ... 
രുദ്ര വീണകൾ പാടും താനേ പാടും...

ചക്രവർത്തിനി..... വയലാർ.

andrew

ഒരു പ്രേമ ഗായകന്‍ ഉണരട്ടെ നിങ്ങളില്‍ 2018-09-08 15:22:33
മഞ്ജു തരയുടെ മഞ്ഞിൽ മുങ്ങും... 
കുഞ്ജകുടീരങ്ങളിൽ... 
ലാവന്ന്യവതികൾ ലാളിച്ചു വളർത്തും... 

ദേവ ഹംസങ്ങളെ... 
നിങ്ങൾ ദൂതുപോയൊരു മനോരഥത്തിലെൻ... 
ദേവിയുണ്ടോ ദേവീ... 
സാമ്യമകന്നോരുദ്യാനമേ..കൽപ്പകോദ്യാനമേ... വയലാർ..

*******************************************************************
കാമമോഹിനികൾ 
നിന്നെ യെൻ
ഹൃദയ

കാവ്യലോക 
സഖിയാക്കും
മച്ചകങ്ങളിലെ
മഞ്ചു ശയ്യയിൽ ലജ്ജ
കൊണ്ടു ഞാൻ മൂടും
നിന്നെ മൂടും...

*************************************************
കച്ച മണികൾ നൃത്തം വെയ്ക്കും
വൃശ്ചിക രാവുകളിൽ
രാഗേന്ദുമുഖികൾ നാണത്തിലൊളിക്കും രോമഹർഷങ്ങളേ

നിങ്ങൾ പൂവിടർത്തിയ സരോവരത്തിലെൻ
ദേവിയുണ്ടൊ.. ദേവീ..
ദേവരാജൻ.1972
ചിത്രം. ദേവി.

*******************************************************
വികാരവതി നീ വിരിഞ്ഞുനിന്നപ്പോൾ... 
വിരൽതൊട്ടുണർത്തിയ ഭാവനകൾ കവി ഭാവനകൾ... 

നിന്നെ കാമുകിമാരുടെ ചുണ്ടിലെ... 
നിശീഥകുമുഖമാക്കി.. 
കവികൾ മന്മഥൻ കുലക്കും സ്വർണ ധനുസിലെ... 
മല്ലീശരമാക്കി... 
മല്ലീശരമാക്കി.. 
**************************************************
andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക