Image

സ്‌നേഹത്തിന് നന്ദി, പക്ഷെ അങ്ങനെ മാത്രം ചെയ്യരുതേ..തീവണ്ടി പ്രേക്ഷകരോട് അഭ്യര്‍ത്ഥനയുമായി ടോവിനോ

Published on 09 September, 2018
സ്‌നേഹത്തിന് നന്ദി, പക്ഷെ അങ്ങനെ മാത്രം ചെയ്യരുതേ..തീവണ്ടി പ്രേക്ഷകരോട് അഭ്യര്‍ത്ഥനയുമായി ടോവിനോ
ടോവിനോയെ നായകനാക്കി നവാഗത സംവിധായകനായ ഫെല്ലിനി ടിപി സംവിധാനം ചെയ്ത തീവണ്ടി മികച്ച പ്രതികരണങ്ങളുമായി കുതിക്കുമ്പോള്‍ പ്രേക്ഷകരോട് അഭ്യര്‍ത്ഥനയുമായി നായകന്‍ രംഗത്ത്. തീവണ്ടി സിനിമയോടും തന്നോടും കാണിക്കുന്ന സ്‌നേഹത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് സിനിമയിലെ ചില രംഗങ്ങള്‍ ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ കാണാനിടയായെന്നും, ഇത് ഒഴിവാക്കണമെന്നുമാണ് ടോവിനോയുടെ അഭ്യര്‍ത്ഥന. തന്‍െ്‌റ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ടോവിനോ ഇക്കാര്യം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

ഫെയ്‌സ്ബുക്കിന്‍െ്‌റ പൂര്‍ണരൂപം: നമസ്‌കാരം  തീവണ്ടി എന്ന സിനിമയോടും,എന്നോടും നിങ്ങള്‍ കാണിക്കുന്ന സ്‌നേഹത്തിന് ഒരുപാട് നന്ദി !പക്ഷെ ആ സിനിമയിലെ ചില രംഗങ്ങള്‍ മൊബൈലില്‍ ഷൂട്ട് ചെയ്തത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് കാണാനിടയായി . അത് ഷൂട്ട് ചെയ്തവരുടെ ഉദ്ദേശശുദ്ധി ഞങ്ങള്‍ മനസ്സിലാക്കുന്നു . ഇഷ്ടം കൊണ്ട് ചെയ്യുന്നതാണെന്നും അറിയാം .എങ്കിലും ഇനിയും സിനിമ കണ്ടിട്ടില്ലാത്തവരുടെ ആസ്വാദനത്തിനെ ഒരുപക്ഷെ അത് ബാധിച്ചേക്കാം എന്നുള്ളതുകൊണ്ട് അത് ഒഴിവാക്കണം എന്ന് അഭ്യര്‍ഥിക്കുന്നു 

സ്‌നേഹപൂര്‍വ്വം ടൊവിനോ
പിന്നെ ട്രോളുകളൊക്കെ കാണുന്നുണ്ട് കേട്ടോ ! അടിപൊളി ആണ് . ട്രോളന്മാര്‍ക്കും ഒരു സ്‌പെഷ്യല്‍ നന്ദി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക