Image

വെസ്ലി മാത്യൂസിന്റെ സുഹ്രുത്തുക്കളുടെ ഒ.സി.ഐ. കാര്‍ഡ് റദ്ദാക്കാനുള്ള നീക്കം കോടതി തടഞ്ഞു

Published on 10 September, 2018
വെസ്ലി മാത്യൂസിന്റെ സുഹ്രുത്തുക്കളുടെ ഒ.സി.ഐ. കാര്‍ഡ് റദ്ദാക്കാനുള്ള നീക്കം കോടതി തടഞ്ഞു
കൊല്ലപെട്ട ഷെറിന്‍ മാത്യൂസിന്റെവളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസ്, ഭാര്യ സിനി മാത്യൂസ് എന്നിവരുടെ കുടുംബസുഹൃത്തുക്കള്‍ എന്നതിന്റെ പേരില്‍ മനോജ് നെടുമ്പറമ്പില്‍ ഏബ്രഹാമിന്റെയും ഭാര്യ നിസി ടി. ഏബ്രഹാമിന്റെയും ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യാ (ഒസിഐ) കാര്‍ഡുകള്‍ റദ്ദാക്കാനുള്ള ഹൂസ്റ്റണിലെ ഇന്ത്യന്‍ കോണ്‍സലേറ്റ് ജനറലിന്റെ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. വേണ്ടത്ര ചിന്തിക്കാതെയും പരാതിക്കാരുടെ ഭാഗം കേള്‍ക്കാതെയും എന്താണു കാരണങ്ങള്‍ എന്നു പറയാതെയുമാണു നടപടിയെന്നു ജസ്റ്റിസ് വിഭു ബക്രു പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. (ഉത്തരവ് :http://emalayalee.com/getPDFNews.php?pdf=170243_High%20Court%20final%20order

ജയിലില്‍ കഴിയുന്ന വെസ്ലി മാത്യൂസിനെയും ഭാര്യ സിനിയെയും കണ്ട് എന്താണു സംഭവിച്ചത് എന്ന വിവരങ്ങള്‍ ആരാഞ്ഞു വരണമെന്ന് ആദ്യം ഇന്ത്യന്‍ കോണ്‍സുലേറ്റ് അധിക്രുതര്‍ ആദ്യം നിര്‍ദേശിച്ചുവെന്നു ഹര്‍ജിയില്‍ മനോജ് ഏബ്രഹാം ചൂണ്ടിക്കാട്ടി.

ഈജനുവരി 23നു തന്നെ കോണ്‍സലേറ്റിലേക്കു വിളിപ്പിച്ചു.ഈ കേസുമായി ബന്ധമുണ്ടെന്നും അതിനാല്‍ ഒസിഐ കാര്‍ഡ് റദ്ദാക്കുകയാണെന്നും അറിയിച്ചു. പിന്നീടുഭാര്യ നിസിയെയും വിളിപ്പിച്ചു.

ഭീഷണിയുടെ സ്വരത്തിലാണു മൂന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ സംസാരിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു.

എന്നാല്‍ സംഭവത്തെപറ്റി മറ്റുള്ളവരെപ്പോലുള്ള കേട്ടറിവല്ലാതെ മറ്റൊന്നും തങ്ങള്‍ക്കും അറിവില്ലെന്നവര്‍ പറഞ്ഞു. കുട്ടിയെ ദത്തെടൂത്ത് കൊണ്ടു വന്നപ്പോഴാണു അക്കാര്യവും അറിയുന്നത്. വെസ്ലിയുടെ വീട് വില്‍ക്കുന്നത് സംബധിച്ച് റിയാല്ട്ടര്‍ എന്ന നിലയില്‍ തന്നെ ചുമതലപ്പെടുത്തിയിരുന്നു. അതിനാല്‍ കൂടുതലും ഒരു പ്രൊഫഷനല്‍ ബന്ധമാണു ഉണ്ടായിരുന്നത്.

ഓ.സി.ഐ. റദ്ദാക്കുമെന്ന ഭീഷണിയെത്തുടര്‍ന്ന് മനൊജും ഭാര്യയും വെസ്ലിക്കെതിരെ കേസ് നടത്തുന്ന ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയെ കണ്ടു. ഈ കേസില്‍ അവര്‍ക്ക് യാതൊരു ബന്ധവുമില്ലെന്നു ഡി.എ. കത്ത് കോണ്‍സുലേറ്റിനു നല്കി . പക്ഷെ അതും കോണ്‍സുലേറ്റ് അംഗീകരിക്കാന്‍ തയ്യാറായില്ല.

അതിനു ശേഷം ഒ.സി.ഐ. കാര്‍ഡ് റദ്ദ് ചെയ്യുമെന്നും മറ്റും കാട്ടി നോട്ടീസ് വന്നു. അതാണു അവര്‍ ഡല്‍ ഹി ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്

ഡല്‍ഹി ഹൈക്കോടതി ഓഗസ്റ്റ് 31ന് ഈ കേസ് പരിഗണിച്ചപ്പോള്‍ ജസ്റ്റിസ് വിഭു ബക്രുഉത്തരവിലെ വൈരുധ്യം എടുത്തു കാട്ടി. ആദ്യത്തെ മൂന്നു ഖണ്ഡിക ഒസിഐ കാര്‍ഡ് റദ്ദാക്കുന്നു എന്നു പറയുമ്പോള്‍ അവസാന ഖണ്ഡിക കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുക മാത്രമാണ് എന്ന വിധത്തിലാണ്.

കോണ്‍സുലേറ്റിന്റെ ഉത്തരവ് അവ്യക്തമാണെന്നു ഒറ്റ വായനയില്‍ തന്നെ ബോധ്യമായെന്നു ജസ്റ്റിസ് വിഭു ബക്രുവിന്റെ ഉത്തരവില്‍ പറയുന്നു. ആദ്യത്തെ മൂന്നു പാരഗ്രാഫ് വായിച്ചാല്‍ അതൊരു തീരുമാനമെന്ന് തോന്നും. അവസാനത്തെ പാരഗ്രാഫുകള്‍ നോക്കിയാല്‍ അതൊരു ഷോ കോസ് നോട്ടീസ് ആണെന്നു തോന്നും. അതിനര്‍ഥം വ്യക്തമായി ചിന്തിക്കാതെ നല്കിയ നോട്ടീസ് ആണിതെന്നാണ്. ഈ കാരണം കൊണ്ടു തന്നെ ഈ ഉത്തരവ് റദ്ദാക്കാം-കോടതി പറഞ്ഞു.

വിശദീകരണം നല്കാന്‍ കോടതി സര്‍ക്കാര്‍ അഭിഭാഷകനു അഞ്ചു ദിവസത്തെ സമയം നല്കി.
ഈ മാസം അഞ്ചിനു സര്‍ക്കാര്‍ കോണ്‍സല്‍ മറുപടി നല്കി. ഇത് വെറുമൊരു നോട്ടീസ്സ് മാത്രമാണെന്നും ഉത്തരവല്ലെന്നും കോടതിയെ അറിയിച്ചു.

തീരുമാനം എടുത്ത രീതിയിലാണു നോട്ടീസ് എന്നും എന്നാല്‍ ഒ.സി.ഐ. കാര്‍ഡ് റദ്ദാക്കുമെന്നു പറയാന്‍ കാരണമൊന്നും കാണിച്ചിട്ടില്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. തുടര്‍ന്ന്കോണ്‍സുലേറ്റിന്റെ ഉത്തരവ് കോടതി റദ്ദാക്കി.

ഇനി ഏതെങ്കിലും കാരണത്താല്‍ ഒ.സി.ഐ. കാര്‍ഡ് റദ്ദാക്കണമെന്നുണ്ടെങ്കില്‍ വ്യക്തമായ ഷോ കോസ് നോട്ടീസ് നല്കണമെന്നു കോടതി ഉത്തരവിട്ടു. അതിനുള്ള വ്യക്തമായ കാരണങ്ങളും കാണിക്കണം. തീരുമാനമെടുക്കാന്‍ ഉപയോഗിക്കുന്ന വസ്തുതകള്‍ അവരെ അറിയിക്കണം. മറുപടി ബോധിപ്പിക്കാന്‍ അവര്‍ക്ക് പുര്‍ണമായ അവസരം നല്കണം-കോടതി വ്യക്തമാക്കി.

കോണ്‍സുലേറ്റിന്റെ നടപടിയില്‍ പൊതുവെ എതിര്‍പ്പുണ്ട്. ഇത് സദാചാര പോലീസിന്റെ രീതിയാണെന്നാണു ആക്ഷേപം. കുറ്റവാളികളുടെ സുഹ്രുത്തുക്കള്‍ എങ്ങനെ കുറ്റക്രുത്യത്തിന്റെ ഭാഗമാകും? അതു പോലെ വെസ്ലിയുടെ മാതാപിതാക്കള്‍ അമേരിക്കക്കു വരുന്നത് തടയുമെന്നും പറയുന്നു. പ്രായപൂര്‍ത്തിയായ മക്കള്‍ വിദൂരത്തു ചെയ്യുന്ന കാര്യത്തിനു മാാതാപിതാക്കല്‍ ഉത്തരകാദിയോ എന്നതാണു ചോദ്യം.
അതു പോലെ അവരുടെ കൊച്ചുമകള്‍ (വെസ്ലിയുടെ പുതി) അമേരിക്കയിലൂണ്ട്. അതിനെ കാണാന്‍ വരരുതെന്നു പറയുന്നതിലും അസാംഗത്യമുണ്ടെന്നാണു ചൂണ്ടിക്കാട്ടുന്നത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക