Image

സെപ്റ്റംബര്‍ 11: സ്വാമി വിവേകാനന്ദന്റെ 'ചിക്കാഗോ പ്രസംഗ'ത്തിന് 125 വയസ്സ്

Published on 10 September, 2018
സെപ്റ്റംബര്‍ 11: സ്വാമി വിവേകാനന്ദന്റെ  'ചിക്കാഗോ പ്രസംഗ'ത്തിന് 125 വയസ്സ്
കൊളംബസ് അമേരിക്കയിലെത്തിയതിന്റെ നാനൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ആണ് അമേരിക്കയിലെ ചിക്കാഗോയില്‍ 1893 സെപ്റ്റംബര്‍ മാസത്തില്‍ 'ലോക കോളമ്പിയന്‍ എക്‌സ്‌പോസിഷന്‍' പ്രദര്‍ശനമേള നടന്നത്.

രണ്ടു പ്രമുഖ ഇന്ത്യക്കാരാണ് 1893 -ല്‍ ചിക്കാഗോയില്‍ നടന്ന 'വേള്‍ഡ്'സ് കോളമ്പിയന്‍ എക്‌സ്‌പോസിഷന്‍' മേളയില്‍ പങ്കടുത്തത്: ഒന്ന്, സ്വാമി വിവേകാനന്ദന്‍: വേള്‍ഡ് റിലീജിയന്‍ പാര്‍ലമെന്റില്‍ പ്രസംഗകനായി; രണ്ടാമന്‍, പ്രമുഖ ചിത്രകാരനായ രാജാ രവിവര്‍മ്മ. അവിടെ നടന്ന ലോക ചിത്ര പ്രദര്‍ശനത്തില്‍ പങ്കടുക്കാനായി. രവിവര്‍മ്മ ഈ പ്രദര്‍ശനത്തിലൂടെ പേരും പ്രശസ്തിയും മാത്രമല്ല രണ്ടു സ്വര്‍ണ്ണമെഡലുകളും നേടി!

1893-ല്‍ ചിക്കാഗോയിലെത്തിയ വിവേകാനന്ദന്‍, മേളയുടെ അന്വേഷണ വിഭാഗത്തില്‍ നിന്നും മതസമ്മേളനത്തില്‍ പ്രസംഗിക്കാന്‍ ഇനി സാധിക്കില്ല എന്ന മറുപടിയാണ് ലഭിച്ചത്. കൈയില്‍ പണമില്ലാതെ അലഞ്ഞ അദ്ധേഹം പൗരസ്ത്യ ആശയങ്ങളില്‍ താല്‍പര്യമുള്ള ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ജെ. എച്ച്. റൈറ്റിനെ പരിചയപെട്ടു.

റൈറ്റിന്റെ സഹായം കൊണ്ടാണ് വിവേകാനന്ദന് മേളയില്‍ സ്വയം പ്രതിനിധീകരിക്കാന്‍ സാധിച്ചത്. മതമഹാസമ്മേളനത്തിന്റെ നിര്‍വാഹകസമിതിക്ക് ജെ.എച്ച്.റൈറ്റ് ഇങ്ങനെ എഴുതി: 'ഈ ഭാരതീയ സന്ന്യാസി നമ്മുടെ നാട്ടിലുള്ള എല്ലാ പ്രൊഫസര്‍മാരെയും ഒന്നിച്ചുചേര്‍ത്താലും അവരെക്കാളും വലിയ പണ്ഡിതനാണ്. എങ്ങനെയെങ്കിലും ഇദ്ദേഹത്തെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കണം....'

അങ്ങനെയാണ് സ്വാമി വിവേകാനന്ദന്‍സ്വീകരിക്കപ്പെട്ടത്. വിവിധ രാജ്യങ്ങളെ പ്രതിനിധാനം ചെയ്ത് അറുപതോളം മതപ്രഭാഷകര്‍ പങ്കെടുത്തു.

1893 സെപ്റ്റംബര്‍11-ന് മേളയില്‍ കൊളംബസ് ഹാളില്‍ നടത്തിയ 'അമേരിക്കയിലെ എന്റെ സഹോദരി സഹോദരന്മാരെ' എന്നു തുടങ്ങുന്ന വിഖ്യാതമായ ആദ്യ പ്രസംഗം അമേരിക്കയുടെ ആത്മാവിനെ സ്പര്‍ശിച്ചു. 'ടശലെ്‌ െമിറ യൃീവേലൃ െീള അാലൃശരമ.' എന്ന അഞ്ചു വാക്കുകളില്‍ പ്രസംഗം തുടര്‍ന്നതോടെ7,000-ത്തോളം പേരടങ്ങിയ സദസ്സ് ഒന്നടങ്കം എഴുന്നേറ്റുനിന്നു നീണ്ട കൈയടി നല്കിയതായിയാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്!

മറ്റ് മതപ്രഭാഷകര്‍ സ്വന്തം മതത്തിന്റെ മഹത്ത്വം പറഞ്ഞപ്പോള്‍ 'എല്ലാ മതങ്ങളും സത്യമാണ്' എന്ന തത്ത്വമാണ് വിവേകാനന്ദന്‍ ഉദ്ഘോഷിച്ചത്. പത്രങ്ങളും മറ്റും വിവേകാനന്ദന് നല്ല പ്രസിദ്ധി നേടി കൊടുത്തു. അടുത്ത ദിവസത്തെ പത്രങ്ങള്‍ വലിയ പ്രാധാന്യത്തോടെ വിവേകാനന്ദന്റെ പ്രഭാഷണവും ചിത്രവും പ്രസിദ്ധപ്പെടുത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സമ്മേളനവേദിയില്‍ വിവേകാനന്ദന്‍ പന്ത്രണ്ടോളം പ്രഭാഷണങ്ങള്‍ നടത്തി.

സ്വാമി വിവേകാനന്ദന്‍ അവിടത്തെ തന്റെ അനുഭവങ്ങളെപ്പറ്റി ശിഷ്യനായ അളസിംഗ പെരുമാളിന് ഇങ്ങനെ എഴുതി: ''രാവിലെതന്നെ ഞങ്ങള്‍ പാര്‍ലമെന്റിലെത്തി. ചെറുതും വലുതുമായ രണ്ട് ഹാളുകള്‍ അവിടെ ഒരുക്കിയിരുന്നു. ഏതാണ്ട് എല്ലാ രാജ്യങ്ങളില്‍നിന്നും പ്രതിനിധികള്‍ എത്തിയിട്ടുണ്ട്. ഇന്ത്യയെ പ്രതിനിധീകരിച്ച് ബ്രഹ്മസമാജത്തില്‍നിന്നും മജുംദാര്‍, നഗാര്‍ക്കര്‍, ജൈനമതത്തില്‍നിന്നും മി. ഗാന്ധി, തിയോസഫിയില്‍നിന്നും ആനിബസന്റിനൊപ്പം മി. ചക്രവര്‍ത്തി എന്നിവരുണ്ട്. മജുംദാര്‍ എന്റെ പഴയ സുഹൃത്താണ്. ചക്രവര്‍ത്തിക്ക് എന്നെപ്പറ്റി കേട്ടറിയാം. ഞങ്ങളെല്ലാവരും പ്രസംഗവേദിയിലെത്തി. ചുറ്റും സംസ്‌കാരസമ്പന്നരായ പുരുഷാരം. ഏതാണ്ട് ഏഴായിരത്തോളം സ്ര്തിപുരുഷന്മാരുണ്ടാവും സദസ്സില്‍. ജീവിതത്തിലൊരിക്കലും പൊതുവേദിയില്‍ പ്രസംഗിച്ചിട്ടില്ലാത്ത ഞാന്‍ ഈ വലിയ സദസ്സില്‍ പ്രസംഗിക്കാന്‍ പോകുന്നു! സംഗീതത്തിന്റെ അകമ്പടിയോടെ ആഘോഷപൂര്‍ണമായി സമ്മേളനം തുടങ്ങി. ഓരോരുത്തരായി പ്രസംഗവേദിയിലേക്ക് ക്ഷണിക്കപ്പെട്ടു. എന്റെ ഊഴം അടുക്കുംതോറും എനിക്ക് ഹൃദയമിടിപ്പ് കൂടിവന്നു. നാവ് വരണ്ടു. രാവിലത്തെ സെഷനില്‍ പ്രസംഗിക്കാന്‍ കഴിയില്ലെന്നുതന്നെ ഞാന്‍ കരുതി. മജുംദാറും ചക്രവര്‍ത്തിയും ചെയ്ത പ്രസംഗങ്ങള്‍ മനോഹരങ്ങളായിരുന്നു. നിറയെ കൈയടിയും നേടി. അവരൊക്കെ നന്നായി പഠിച്ചിട്ടാണ് വന്നത്. റെഡിമെയ്ഡ് പ്രസംഗങ്ങള്‍. ഞാനെന്തൊരു വിഡ്ഢിയായിപ്പോയി! ഡോ. ബാരോ എന്റെ പേര് വിളിച്ചു. എനിക്ക് വേറൊന്നും ചെയ്യാനില്ല. സരസ്വതീ ദേവിയെ മനസ്സില്‍ സ്തുതിച്ച് ഞാന്‍ പ്രസംഗ പീഠത്തിനടുത്തേക്ക് നീങ്ങി. ഒരു കൊച്ചു പ്രസംഗം. പ്രസംഗം കഴിഞ്ഞപ്പോള്‍ ഞാന്‍ ആകെ പരവശനായിരുന്നു 
സെപ്റ്റംബര്‍ 11: സ്വാമി വിവേകാനന്ദന്റെ  'ചിക്കാഗോ പ്രസംഗ'ത്തിന് 125 വയസ്സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക