Image

9/11 ലെ വെള്ളരിപ്രാവുകള്‍- (കവിത: ഡോ.മാത്യു ജോയിസ്, ഓഹിയോ )

ഡോ.മാത്യു ജോയിസ്, ഓഹിയോ Published on 11 September, 2018
9/11 ലെ വെള്ളരിപ്രാവുകള്‍- (കവിത: ഡോ.മാത്യു ജോയിസ്, ഓഹിയോ )
 മറക്കില്ലൊരിക്കലും സെപ്റ്റംബര്‍ പതിനൊന്നാംനാള്‍
മാനവമനസ്സാക്ഷിയെ തീവ്രവാദികള്‍ നടുക്കിയനാള്‍

പ്രൗഡഗംഭീരമീ ഉത്തുംഗസൗധങ്ങള്‍ രാജ്യങ്ങള്‍ക്ക് 
ലക്ഷ്യമായ്ത്തീരുന്നവ കൊച്ചുരാജ്യത്തെ ഭീകരനശൂലങ്ങള്‍ക്കും

കത്തിയെരിഞ്ഞന്നമര്‍ന്ന സൗധങ്ങളോടൊപ്പമന്ന് 
പൊലിഞ്ഞ ജീവനുകളോടൊപ്പം ദര്‍ശിച്ചുനാം സാത്താന്യ 

മുഖത്തിന്‍ ഭീഭത്സമാം വികൃത രൂപഭേദങ്ങളും
നടുക്കം വിടുംമുമ്പെ സേവന തല്പരരായന്നു നമ്മള്‍

 ജനമൊന്നായിനിന്നു ജാതിയും നിറവും മറന്നൊന്ന്
ഭയം ഒരു ഖഡ്ഗമായ് ശിരസ്സിന്‍ മുകളിലാടവേ 

ഭീതിതന്‍ നിഴലില്‍ ദുസ്സഹമായി ജീവിതസാനുക്കളും 
ഭീകരതയ്‌ക്കെതിരായ് കച്ചമുറുക്കി നിന്നതാം ജനം നമ്മള്‍.

ഭയമെന്യേ പോരാടാന്‍ തന്‍മക്കളെ പ്രോത്സാഹിപ്പിച്ചു 
വെന്തുനീറിയ ശവശരീരങ്ങളായിരം കൂനകൂടുമ്പോഴും

സുസജ്ജമാക്കി രാഷ്ട്രത്തിന്‍ സേനയെ മുക്കിലും മൂലയിലും
ഉറവിടം തേടി ഉ•ൂലനം ചെയ്യാന്‍ വിദൂരദേശങ്ങളില്‍ 

വര്‍ഷങ്ങള്‍ തുടര്‍ന്നപോയതായുദ്ധങ്ങള്‍ വിശ്രമമെന്യേ..
തന്ത്രം ഭയപ്പെടുത്താന്‍ മാത്രമായിരുന്നാ വന്‍ശക്തിയെ

നാശവും നഷ്ടവും വിതച്ചു പ്രതീക്ഷിയ്ക്കതീതമായ്
ഉറങ്ങാന്‍ കഴിയില്ലിനിയൊരിക്കലും നിര്‍ഭയേ 

ആയതിന്‍ തിക്തഫലമായ് ഇന്നീ ദുര്‍ഘടസമ്പദ്സ്ഥിതിയും
തീവ്രവാദത്തിന്‍ സമവാക്യങ്ങള്‍ ജീഹാദായിട്ടെന്നും

മസ്തിഷ്‌കേ പരിപോഷിപ്പിച്ചാ നേതൃത്വത്തെയടിച്ചമര്‍ത്താനായി
ബില്യണുകളുടോപ്പം മനുഷ്യക്കുരുതികളായിരങ്ങളും 

വാരിക്കോരിച്ചിലവിട്ടുതര്‍ത്ഥശൂന്യമായില്ലെന്ന പോല്‍
പതിനാറുവര്‍ഷം നടുക്കം ഹൃത്തിലേറ്റിയിന്നു നാം ശത്രുവേ

പത്തിതല്ലിത്തകര്‍ത്തു കടലിലെ ഗര്‍ത്തത്തിലാഴ്ത്തി
ലോക മനസ്സാക്ഷിക്കുമുമ്പേ നെഞ്ചിലേറ്റാം തെല്ലഭിമാനം

വാര്‍ത്തയോ ഭീതിയായി, തീവ്രവാദം വിതയ്ക്കുന്നോര്‍ക്കും.
ഭയമെന്നൊരീ തമസ്സു നിറഞ്ഞൊരാഗുഹതന്നന്ത്യത്തിലായ്

നേരിയ സമാധാന പ്രത്യാശതന്‍ നനുത്ത രശ്മികളേവം
അരിച്ചിറങ്ങിവരുമ്പോഴു ദൂരചക്രവാള സീമയില്‍

വീണ്ടുമാഭീതിക്കാക്കംകൂട്ടിയിതാ പൂര്‍വ്വേഷ്യയില്‍
വടക്കന്‍ കൊറിയായും ഇറാനും ചേര്‍ന്നട്ടഹസിക്കുന്നു

പിറക്കാതിരിക്കട്ടെ ഈ ഭൂവിലിനിയൊരു ലാഭന്മാരും

ശാശ്വതസമാധാനത്തില്‍ കൊച്ചിലച്ചീന്തുമായ് സ്വര്യമായ്
പറക്കട്ടെ ലോകത്തിലെന്നുമീ വെള്ളരിപ്രാവുകള്‍

9/11 ലെ വെള്ളരിപ്രാവുകള്‍- (കവിത: ഡോ.മാത്യു ജോയിസ്, ഓഹിയോ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക