Image

പ്രതികരിക്കേണ്ടത് ഒരെഴുത്തുകാരന്റെ സമൂഹത്തോടുള്ള പ്രതിബദ്ധത (ഡോ. നന്ദകുമാര്‍ ചാണയിലിന്റെ ചിന്താലോകം)

Published on 11 September, 2018
പ്രതികരിക്കേണ്ടത് ഒരെഴുത്തുകാരന്റെ സമൂഹത്തോടുള്ള പ്രതിബദ്ധത (ഡോ. നന്ദകുമാര്‍ ചാണയിലിന്റെ ചിന്താലോകം)

ഡോക്ടര്‍ നന്ദകുമാര്‍ ചാണയില്‍ (ആസ്വാദനം/വിമര്‍ശനം)

ജീവചരിത്രപരമായ പ്രസ്താവന 

ബിരുദം: എം.എസ്.സി. പി. എച്.ഡി
ജോലി: 25 കൊല്ലമായി ന്യുയോര്‍ക്ക് പബ്ലിക്ക് സ്‌കൂള്‍ സിസ്റ്റത്തില്‍ അദ്ധ്യാപകനായിരുന്നു.
ഇതര താല്‍പ്പര്യങ്ങള്‍ :
-കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യുയോര്‍ക്കിന്റെ വിവിധ ഭാരവാഹിത്വ പദവികള്‍
- മലയാളം പാഠശാല അദ്ധ്യാപകന്‍
-വിവിധ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ കര്‍മ്മ നിരതന്‍
- ന്യുയോര്‍ക്കിലെ രണ്ട് സാഹിത്യ സംഘടനകളായ 'സര്‍ഗ്ഗവേദിയിലും' 'വിചാരവേദിയിലും' സംഘടിപ്പിക്കുന്ന സാഹിത്യസമ്മേളനങ്ങളില്‍ പതിവായി പങ്കെടുത്ത് ചര്‍ച്ചാവിഷയങ്ങള്‍ വിശകലനം ചെയ്തു വിലയിരുത്തി ഇവിടുത്തെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു.
-അമേരിക്കയിലെ മലയാള നിരൂപണ സാഹിത്യത്തെക്കുറിച്ച് 'ലാനയില്‍' പ്രബന്ധം അവതരിപ്പിച്ചു.
-അമേരിക്കന്‍ മലയാള കവിതകളെക്കുറിച്ചും കവികളെക്കുറിച്ചും ആധികാരികമായ ലേഖനം 'ഫൊക്കാനയില്‍' അവതരിപ്പിച്ചു.
- നിരൂപണങ്ങളും, ആനുകാലിക പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും ദാര്ശനിക കവിതകളും എഴുതി ഇവിടുത്തെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു.
വിനോദങ്ങള്‍ ' വായന, എഴുത്ത്, വിമര്‍ശനം, ആനുകാലിക പ്രസക്തിയുള്ള മൂല്യങ്ങളും, തത്വചിന്തകളും അടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള സംവാദങ്ങളില്‍ ഏര്‍പ്പെടല്‍, വിനോദ സഞ്ചാരം.
അംഗീകാരങ്ങള്‍' ഏറ്റവും നല്ല കവിതക്കുള്ള 'ജയ്ഹിന്ദ്' വാര്‍ത്ത , പുരസ്‌കാരം


1.'ഇമലയാളിയുടെ അവാര്‍ഡ് ലഭിച്ച താങ്കള്‍ക്ക് അഭിനന്ദനം. ഈ അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നോ? അവാര്‍ഡ് ലഭിച്ചുവെന്നറിഞ്ഞപ്പോള്‍ എന്തു തോന്നി.?' 

അഭിനന്ദനത്തിനും പുരസ്‌കാരത്തിനും ഇ മലയാളിക്ക് പ്രത്യേകം നന്ദി. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. കിട്ടി എന്നറിഞ്ഞപ്പോള്‍ സന്തോഷം തോന്നി. പ്രോത്സാഹനം ഒരു എഴുത്തുകാരന് ഇപ്പോഴും ഉത്തേജകം തന്നെ.

2. 'എഴുത്തുകാരെ അവാര്‍ഡുകള്‍ നല്‍കി അംഗീകരിക്കുന്നതില്‍ നിങ്ങളുടെ അഭിപ്രായം എന്താണ്?'

അംഗീകാരം എപ്പോഴും വളരെ നല്ലതു തന്നെ. കാരണം പ്രോത്സാഹനം എല്ലാവര്‍ക്കും എപ്പോഴും ഊര്‍ജ്ജദായിനിയാണെന്നു കരുതുന്നത്‌കൊണ്ട് ഇ മലയാളി ചെയ്യുന്ന ഈ സല്‍കര്‍മ്മം മാതൃകാപരവും പ്രശംസനീയവുമാണ്.

 3. 'ഈ മലയാളിയുടെ ഉള്ളടക്കത്തില്‍ എന്ത് മാറ്റങ്ങളാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്. നിങ്ങള്‍ ഏറ്റവുമധികം വായിക്കുന്ന കോളം ഏതാണ്. ഇംഗ്ളീഷ് വിഭാഗം പതിവായി വായിക്കാറുണ്ടോ?' 

കുറച്ച് ഗ്രാഫിക്ക് ഡിസൈനിലൂടെ ' ഇ മലയാളി' മോടി പിടിപ്പിക്കുന്നത് നന്നായിരിക്കും. ഇപ്പോഴുള്ള ഉള്ളടക്കം മൊത്തത്തില്‍ നല്ലത് തന്നെ. മൂല്യമില്ലാത്ത നേരം കൊല്ലികള്‍ അച്ചടിച്ച് ഇ മലയാളിയുടെസ്ഥലവും വായനക്കാരുടെ നേരവും പാഴാക്കരുതേ എന്നൊരപേക്ഷയുണ്ട്. സമയാനുസരണം എല്ലാം വായിക്കുന്ന കൂട്ടത്തിലാണ്. ഇംഗളീഷ് സമയം കിട്ടുമ്പോള്‍ വായിക്കാറുണ്ട്.

4. 'അമേരിക്കന്‍ മലയാള സാഹിത്യത്തിനെ എങ്ങനെ വിലയിരുത്തുന്നു. അതിന്റെ വളര്‍ച്ചക്കായി ഇ-മലയാളീ ചെയ്യുന്ന സേവനത്തെപ്പറ്റി നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു.?'

ഈ പ്രവാസഭൂവിലും നല്ല എഴുത്തുകാരുണ്ടെന്നത് ശുഭോദര്‍ക്കമാണ്. വായനക്കാരും ആസ്വാദകരും കുറാവാണെന്നുമാത്രം. ഇ മലയാളി ഇവിടുത്തെ എല്ലാ എഴുത്തുകാരെയും പ്രോത്സാഹിപ്പിക്കുന്നതിന് ഒരു സുപ്രധാന പങ്ക് വഹിക്കുന്നുണ്ട് . അത് തുടരുന്നത് എഴുത്തുകാര്‍ക്ക് പ്രയോജനം തന്നെ.

5. 'നിങ്ങള്‍ക്ക് എപ്പോഴെങ്കിലും വ്യാജപ്പേരില്‍ ഒരു രചന പ്രസിദ്ധീകരിക്കാന്‍ പ്രേരണ തോന്നിയിട്ടുണ്ടോ?' 

വ്യാജപ്പേരില്‍ രചനകള്‍ പ്രസിദ്ധീകരിക്കുന്നത് ഒരു നല്ല പ്രവണതയാണെന്നു തോന്നുന്നില്ല.

6. ''നിങ്ങള്‍ മറ്റു എഴുത്തുകാരുമായി (ഇവിടെയും നാട്ടിലും) ബന്ധം പുലര്‍ത്താറുണ്ടോ? നിങ്ങളുടെ രചനകള്‍ അവരുമായി ചര്‍ച്ച ചെയ്യാറുണ്ടോ? അത്തരം ചര്‍ച്ചകള്‍ നിങ്ങള്‍ക്ക് ഉപകാരപ്രദമായി അനുഭവപ്പെട്ടിട്ടുണ്ടോ?'' 

പറ്റുന്നവരുമായി ചര്‍ച്ച ചെയ്യാറുണ്ട്. മൊത്തത്തില്‍ ഉപകാരപ്രദമാണ്.

7. ''കാല്പനികതയും ആധുനികതയും ഇക്കാലത്ത് വളരെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളാണ്. നിങ്ങള്‍ എന്തിനോട് ചായ്വ് പുലര്‍ത്തുന്നു. എന്തുകൊണ്ട്?''

ഒന്നിനോടും ചായ്വില്ല. രണ്ടിനും അതിന്റേതായ മികവും കുറവുമുണ്ട്.

8. 'വ്യക്തിവൈരാഗ്യത്തോടെ ഒരാളുടെ രചനകളെ വിമര്‍ശിക്കുന്നത് തെറ്റാണെന്ന് വിശ്വസിക്കുന്നുവോ? അങ്ങനെ കാണുമ്പോള്‍ അതിനെതിരെ പ്രതികരിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ എന്തുകൊണ്ട്?' 

കൃതിയെയല്ലാതെ, വ്യക്തിവൈരാഗ്യത്തോടെ രചനകളെ വിമര്‍ശിക്കുന്നത് തീര്‍ച്ചയായും നല്ലതല്ല.എനിക്ക് വ്യക്തിപരമായി അങ്ങനെയുള്ള ദുരവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ട് ഈ ചോദ്യം എന്നെ സംബന്ധിച്ച് പ്രസക്തമല്ല.

9. ''ഏറ്റവും കൂടുതല്‍ വായനക്കാരന്‍ ഉണ്ടാവാന്‍ ഒരു എഴുത്തുകാരന്‍ എന്ത് ചെയ്യണം? '

ഒരെഴുത്തുകാരന്റെ പ്രമേയവും, ഭാഷയും, എഴുത്തിന്റെ ശൈലിയും നന്നായാല്‍ എഴുത്തുകാര്‍ വായിക്കും എന്നാണെന്റെ വിശ്വാസം.

10. ''അറിയപ്പെടുന്ന ഒരു എഴുത്തുകാരനെന്നാണോ നിങ്ങളുടെ സ്വപ്നം. എന്തുകൊണ്ട് നിങ്ങള്‍ എഴുതുന്നു.? '

അങ്ങനെ ഒരു സ്വപ്നമൊന്നും ഇല്ല. സമൂഹത്തില്‍ നടമാടുന്ന അരക്ഷിതാവസ്ഥയും അനീതിയും കാണുമ്പോള്‍ പ്രതികരിക്കേണ്ടത് ഒരെഴുത്തുകാരന്റെ സമൂഹത്തോടുള്ള പ്രതിബദ്ധതയാണ്. ഈ കടമ കൂടാതെ, ആത്മസംതൃപ്തിക്കുവേണ്ടിയും എഴുതുന്നു.

11. 'നിങ്ങള്‍ ഒരു മുഴുവന്‍ സമയം എഴുത്തുകാരനാണോ? അല്ലെങ്കില്‍ കിട്ടുന്ന സമയം മാത്രം എഴുത്തിനുപയോഗിക്കുമ്പോള്‍ സൃഷ്ടിയുടെ ആനന്ദം അനുഭവിക്കുന്നുണ്ടോ?' 

(എ) അല്ല. (ബി) തീര്‍ച്ചയായും.

12. 'നിരൂപണങ്ങള്‍ നിങ്ങളുടെ രചനകളെ സഹായിക്കുന്നുണ്ടോ? ഒരു നിരൂപകനില്നിന്നും നിങ്ങള്‍ എന്ത് പ്രതീക്ഷിക്കുന്നു.' 

നല്ല നിരൂപണങ്ങള്‍ ഉണ്ടാകുന്നില്ലെന്നതാണ് ദു:ഖസത്യം. നിരൂപകനില്‍ നിന്നും വസ്തുനിഷ്ഠവും സത്യസന്ധവുമായ വിലയിരുത്തലാണ് പ്രതീക്ഷിക്കുന്നത്.

13. 'എന്തുകൊണ്ട് നിങ്ങള്‍ ഒരു കവിയോ, കഥാകൃത്തോ, നോവലിസ്റ്റോ, ലേഖകനോ ആയി. നിങ്ങളിലെ എഴുത്തുകാരനെ നിങ്ങള്‍ എങ്ങനെ തിരിച്ചറിഞ്ഞു.? എപ്പോള്‍?' 

എഴുതുവാനുള്ള ഉല്‍ക്കടമായ ഇച്ഛാശക്തി ഉള്ളതിനാല്‍, അല്ലെങ്കില്‍, ഒരു വിധിയാകാം. അറിയില്ല. ന്യുയോര്‍ക്കിലെ ഒരു സ്മരണികയ്ക്കുവേണ്ടി ഒരു ലേഖനത്തിനായി ഒരു സുഹ്രുത്തെന്നെ സമീപിച്ചു. കൂട്ടത്തില്‍ ഒരു സംഭാവനയും. സംഭാവന കൈപ്പറ്റിയെന്നതല്ലാതെ കൃതി വെളിച്ചത്ത് കണ്ടില്ല. അതെനിക്ക് കൂടുതല്‍ കൂടുതല്‍ എഴുതാനുള്ള തീവ്രമായ മോഹവും പ്രചോദനവും നല്‍കി. അങ്ങിനെ ലേഖനങ്ങളും കവിതകളും നിരൂപണങ്ങളും എഴുതാന്‍ തുടങ്ങി.

14. 'അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ രചനകളില്‍ (എഴുത്തുകാരന്റെ / കാരിയുടെ പേരല്ല. രചനയുടെ വിവരങ്ങള്‍) നിങ്ങള്‍ക്ക് ഇഷ്ടമായത്.?' 

നിലവാരമുള്ള നല്ല കവിതകളും, ലേഖനങ്ങളും, കഥകളും ഹാസ്യാഖ്യാനങ്ങളും ഇഷ്ടം തന്നെ.

15. ''എഴുത്തുകാര്‍ അവരുടെ രചനകള്‍ വിവിധ മാധ്യമങ്ങളില്‍ ഒരേ സമയം കൊടുക്കുന്നത് നല്ല പ്രവണതയാണോ? എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നു? '

എഴുത്തുകാര്‍ രചനകള്‍ ഒരേ സമയം വിവിധ മാധ്യമങ്ങളില്‍ കൊടുക്കുന്നതില്‍ അപാകതയൊന്നും കാണുന്നില്ല. കാരണം വിവിധ മാധ്യമങ്ങളുടെ വായനാ വിസ്തൃതിയുടെ ലോകം വ്യത്യസ്തമാണ്. അതുകൊണ്ട് വ്യാപകമായ വായനയെ ഉദ്ദേശിച്ച് അങ്ങനെ ചെയ്യുന്നതില്‍ തെറ്റൊന്നും കാണുന്നില്ല. അതേസമയം മാധ്യമങ്ങള്‍ എക്‌സ്‌ക്ലൂസ്സീവിനായ് ശഠിക്കരുത്. ഇവിടുത്തെ എഴുത്തുകാര്‍ പ്രതിഫലം ഒന്നും വാങ്ങാതെയാണ് എഴുതുന്നതെന്ന കാര്യം ഓര്‍ക്കേണ്ടതാണ്.

16. 'അമേരിക്കന്‍ മലയാളി വായനക്കാരെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം. പ്രബുദ്ധരായ വായനക്കാര്‍ സാഹിത്യത്തെ വളര്‍ത്തുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?'

ആദ്യഭാഗത്തിനഭിപ്രായമൊന്നുമില്ല. രണ്ടാമത്തേതിന് 'തീര്‍ച്ചയായും' എന്ന് പറയേണ്ടിയിരിക്കുന്നു.

17. 'ഇമലയാളിയുടെ മുന്നോട്ടുളള പ്രയാണത്തില്‍ ഒരു എഴുത്തുകാരനെന്ന നിലയ്ക്ക് എന്ത് സഹായ സഹകരണങ്ങള്‍ നിങ്ങള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നു.?'  

മാതൃകാപരമായ സാഹിത്യ സപര്യയിലൂടെ ''ഇ മലയാളിയുടെ'' ഉന്നമനത്തിനും ഔന്നത്യവും പരിശ്രമിക്കുന്നതാണ്, ആവുന്ന സഹായ സഹകരണങ്ങള്‍ക്ക് എപ്പോഴും തയ്യാര്‍.


ഇവിടെയും മികച്ച സാഹിത്യ സംഭാവനകള്‍; നാട്ടില്‍ അവഗണന: (കോരസണ്‍ വര്‍ഗീസിന്റെ എഴുത്തിന്റെ ലോകം)

അമേരിക്കയിലെ മലയാളി എഴുത്തുകാര്‍ കൂടുതല്‍ ജ്ഞാനമുള്ളവര്‍; ലോകം കണ്ടവര്‍: (ജോസഫ് പടന്നമാക്കലിന്റെ സാഹിത്യ സപര്യ)

പ്രതികരിക്കേണ്ടത് ഒരെഴുത്തുകാരന്റെ സമൂഹത്തോടുള്ള പ്രതിബദ്ധത (ഡോ. നന്ദകുമാര്‍ ചാണയിലിന്റെ ചിന്താലോകം)
Join WhatsApp News
mathew v zacharia, New York State School Board member ( 1993-20002) 2018-09-12 13:04:46
let your God given talent be used for the mankind. God's blessing.
Mathew V. Zacharia. New Yorker
God 2018-09-12 14:26:28
You are your own . I haven't given any talent to anyone. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക