Image

ചെക്ക ചിവന്ത വാനം റിലീസ് തിയതി മാറ്റി; ചിത്രം സെപ്റ്റംബര്‍ 27ന് എത്തും

Published on 12 September, 2018
ചെക്ക ചിവന്ത വാനം റിലീസ് തിയതി മാറ്റി; ചിത്രം സെപ്റ്റംബര്‍ 27ന് എത്തും
മണിരത്‌നം ഒരുക്കുന്ന ചിത്രം ചെക്ക ചിവന്ത വാനത്തിന്റെ റിലീസ് തിയതി മാറ്റി വെച്ചു. സെപ്റ്റംബര്‍ 28ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ സെപ്റ്റംബര്‍ 27ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
അരവിന്ദ് സാമി, വിജയ് സേതുപതി, ചിമ്ബു, ജ്യോതിക, അതിഥി റാവു തുടങ്ങിയവരാണ് പ്രധാനതാരങ്ങള്‍. ഗുണ്ടാ സഹോദരന്മാരായാണ് ചിമ്ബുവും അരവിന്ദ് സാമിയും അരുണ്‍ വിജയും അഭിനയിക്കുന്നത്.
പ്രകാശ് രാജും ജയസുധയും ഇവരുടെ മാതാപിതാക്കളായി അഭിനയിക്കുന്നു. വിജയ് സേതുപതി പൊലീസ് വേഷത്തില്‍ എത്തുന്നുണ്ട്. ഛായാഗ്രഹണം സന്തോഷ് ശിവന്‍, ചിത്രസംയോജനം ശ്രീകര്‍ പ്രസാദ്. മണിരത്‌നവും സുഭസ്‌കരനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മണിരത്‌നവും ശിവ ആനന്ദവും ചേര്‍ന്നാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക