ലാന (ലിറ്ററി അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്ക)യുടെ റീജീയണല്‍ കണ്വെന്ഷന് 2018 ഒക്ടോബര്‍ 5,6,7 തീയതികളില്‍ ഫിലഡല്ഫിയയില് ചാക്കോ ശങ്കരത്തില്‍ നഗറില്‍ (KLEIN LIFE CENTER, 10100 Jamison ave, Philadelphia, PA 19116) വച്ചു നടത്തുന്നു.
സാഹിത്യ സമ്മേളനത്തോട് ബന്ധപ്പെട്ട,് ഭാഷയേയും ഭാഷാ സ്നേഹികളേയും പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ പുസ്തകപ്രദര്‍ശനവും പുസ്തക പരിചയപ്പെടുത്തലും അബ്ദുള്‍ പുന്നയൂര്‍ക്കുളവും ടി. സുരേന്ദ്രന് നായരും ചേര്‍ന്ന് നടത്തുന്നു. ഗ്രന്ഥകര്‍ത്താക്കള്‍ക്കു സ്വന്തം കൃതി പരിചയപ്പെടുത്തുവാനുളള അവസരവുമുണ്ട്.
സപ്തംബര്‍ അവസാനത്തോടെ, അമേരിക്കന്‍, കനേഡിയന്‍ എഴുത്തുകാരുടെ 2015 മുതല്ക്കുളള മലയാളം, ഇംഗ്ലീഷ് രചനകള്‍ അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ വിലാസത്തില്‍ അയച്ചുകൊടുക്കുവാന്‍ കണ്വെന്ഷന് ജനറല്‍ കണ്‍വീനേഴ്സ് അശോകന് വേങ്ങശേരി ജോര്‍ജ് നടവയലും അഭ്യാര്‍ത്ഥിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല