Image

തന്റെ ചിത്രത്തില്‍ നിന്ന് ദിലീപ് പിന്മാറി: കാരണം വെളിപ്പെടുത്തി നാദിര്‍ഷ

Published on 12 September, 2018
തന്റെ ചിത്രത്തില്‍ നിന്ന് ദിലീപ് പിന്മാറി: കാരണം വെളിപ്പെടുത്തി നാദിര്‍ഷ
നാദിര്‍ഷ സംവിധായകനായതു മുതല്‍ കേള്‍ക്കുന്ന ചോദ്യമാണ് ഉറ്റ സുഹൃത്ത് ദിലീപ് നായകനാകുന്ന ചിത്രം എപ്പോഴാണെന്ന്. പറ്റിയ കഥാപാത്രം വന്നാല്‍ ചെയ്യുമെന്നായിരുന്നു മറുപടി. നാദിര്‍ഷയുടെ കട്ടപ്പനയിലെ ഋത്വിക് റോഷന്‍ നിര്‍മ്മിച്ചത് ദിലീപായിരുന്നു. ഒടുവില്‍ ആരാധകര്‍ക്ക് സന്തോഷമായി ഇരുവരും ഒന്നിക്കുന്ന 'കേശു ഈ വീടിന്റെ നാഥന്‍' എന്ന ചിത്രം പ്രഖ്യാപിച്ചു. എന്നാല്‍ ദിലീപ് ഇതില്‍ നിന്നു പിന്മാറിയെന്നും ചിത്രം ഉപേക്ഷിച്ചെന്നുമുള്ള വാര്‍ത്തകള്‍ വന്നു. ഇതിന് മറുപടിയുമായി നാദിര്‍ഷ തന്നെ എത്തിയിരിക്കുകയാണ്.

ദിലീപ് ചിത്രത്തില്‍ നിന്ന് പിന്മാറിയെന്ന വാര്‍ത്ത തെറ്റാണ്, അദ്ദേഹമാണ് ചിത്രം നിര്‍മ്മിക്കുന്നത്. തൊണ്ണൂറുകാരനായ ഒരു കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ. പക്ഷേ കമ്മാരസംഭവത്തില്‍ ദിലീപ് അതേ ഗെറ്റപ്പില്‍ വന്നിരുന്നു. ഒരേ പോലിരിക്കുന്ന കഥാപാത്രങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് നായക സ്ഥാനത്തു നിന്ന് ദിലീപ് മാറിയത്. ചിത്രം ഉപേക്ഷിച്ചിട്ടില്ല.' നാദിര്‍ഷ പറഞ്ഞു. 
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ സജീവ് പാഴൂരാണ് കേശു ഈ വീടിന്റെ നാഥന്റെ തിരക്കഥ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക