Image

രാവിലെ ഓട്‌സിന്റെ കഞ്ഞി, ഉച്ചക്ക് ചോറിന് പകരം ഓട്‌സിന്റെ പുട്ടും മീന്‍ കറിയും,..മമ്മൂക്കയുടെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി പേഴ്‌സണല്‍ കുക്ക് ലെനീഷ്

Published on 12 September, 2018
രാവിലെ ഓട്‌സിന്റെ കഞ്ഞി, ഉച്ചക്ക് ചോറിന് പകരം ഓട്‌സിന്റെ പുട്ടും മീന്‍ കറിയും,..മമ്മൂക്കയുടെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി പേഴ്‌സണല്‍ കുക്ക് ലെനീഷ്

ഏവരെയും അസൂയപ്പെടുത്തുന്ന ഒന്നാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സൗന്ദര്യം. പ്രായം കൂടുംതോറും മമ്മൂക്കയ്ക്ക് സൗന്ദര്യം കൂടി വരുന്നുവെന്നാണ് ഏവരും പറയുന്നത്. സൗന്ദര്യം നിലനിര്‍ത്താനുലഌതാരത്തിന്റെ ഡയറ്റും കാര്യങ്ങളും ഇതുവകരെയും പുറത്ത് വിട്ടിട്ടുമില്ല. ഏത് ഇന്റര്‍വ്യൂവിനും മമ്മൂട്ടി നേരിടേണ്ടി വരുന്ന ഒരു ചോദ്യം കൂടിയാണ് സൗന്ദര്യത്തിന്റെ രഹസ്യം എന്തെന്നുള്ളത്. അദ്ദേഹം അത് ചിരിച്ചു തള്ളുന്നെങ്കിലും ഇപ്പോഴും പലരും ആ ചോദ്യത്തിന്റെ ഉത്തരത്തിനായി കാത്തിരിക്കുന്നുണ്ട്. ഇപ്പോള്‍ താരത്തിന്റെ ഒരു ദിവസത്തെ ഭക്ഷണക്രമത്തിന്റെ രീതികള്‍ വെളിപ്പെടുത്തിയിരിക്കുകകയാണ് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ കുക്കായ ലെനീഷ്

ഇപ്പോള്‍ മമ്മൂക്കയുടെ പ്രഭാത ഭക്ഷണം ഓട്‌സിന്റെ കഞ്ഞിയാണ്. കൂട്ടത്തില്‍ പപ്പായയുടെ കഷ്ണവും മുട്ടയുടെ വെള്ളയും തലേദിവസം വെള്ളത്തിലിട്ട് വെച്ച് തൊലികളഞ്ഞ പത്ത് ബദാമും. വെള്ളം തിളപ്പിച്ച ശേഷം ഓട്‌സ് ഇട്ട് കുറുകുമ്പോള്‍ ഉപ്പിട്ട് വാങ്ങുകയാണ് ചെയ്യുന്നത്. ഉച്ചയ്ക്ക് മമ്മൂക്ക ചോറ് കഴിക്കാറില്ല. ഓട്‌സ് പൊടി കൊണ്ടുള്ള അരക്കുറ്റി പുട്ടാണ് ഭക്ഷണം. പുട്ടിന് കറിയായി മീന്‍ നിര്‍ബന്ധമാണ്. കരമീന്‍, കണമ്പ്, തിരുത ഇവയിലേതെങ്കിലുമാണെങ്കില്‍ നല്ലത്. പൊടിമീന്‍, കൊഴുവ എന്നിവ തേങ്ങയരച്ച് വെച്ചാലും ഇഷ്ടമാണ്. അച്ചിങ്ങ മെഴുക്കുപുരട്ടി, കുരുമുളക് പൊടി വിതറിയ പച്ചക്കറി സലാഡും വേണം.

വൈകുന്നേരങ്ങളില്‍ മമ്മൂട്ടി ഒന്നും കഴിക്കാറില്ല. ഇടവേള സമയങ്ങളില്‍ കട്ടന്‍ചായ കുടിച്ചുകൊണ്ടിരിക്കും. രാത്രിയില്‍ ഗോതമ്പിന്റെയോ ഓട്‌സിന്റെയോ മൂന്ന് ദോശ. ഒപ്പം തേങ്ങാപ്പാല്‍ ചേര്‍ത്ത് അധികം മസാലയിടാത്ത നാടന്‍ ചിക്കന്‍ കറി. അതില്ലെങ്കില്‍ ചമ്മന്തിയായാലും മതി. ശേഷം മഷ്‌റൂം സൂപ്പ്. ഇതാണ് മമ്മൂക്കയുടെ ഒരു ദിവസത്തെ ഭക്ഷണം. ഭക്ഷണം ലൊക്കേഷനില്‍ എത്തി നല്‍കണമെന്ന് മമ്മൂക്കയ്ക്ക് നിര്‍ബന്ധമാണ്. ഭക്ഷണം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഉടന്‍ തന്നെ മറുപടി നല്‍കുമെന്നും ലിനീഷ് വ്യക്തമാക്കി.

തുറുപ്പു ഗുലാന്‍ എന്ന ചിത്രത്തിന്റെ  ചിത്രീകരണ സമയം മുതല്‍ മമ്മൂട്ടിയുടെ കുക്കായ ആളാണ് ലെനീഷ്. ആദ്യം മമ്മൂക്കയുടെ മുമ്പിലെത്തുമ്പോള്‍ പേടിയുണ്ടായിരുന്നു. പ്രൊഫഷണല്‍ കോഴ്‌സു കഴിഞ്ഞു എന്നല്ലാതെ ഏതെങ്കിലും ഒരു വലിയ ഹോട്ടലില്‍ ജോലിക്ക് നിന്ന പരിചയം ലെനീഷിന് ഉണ്ടായിരുന്നില്ല. തുറുപ്പു ഗുലാന്റെ ഷൂട്ടിംഗ് എറണാകുളത്തായിരുന്നു, പൊതുവെ എറണാകുളത്തോ ചെന്നൈയിലോ ഷൂട്ടിങ്ങെങ്കില്‍ ഭക്ഷണമുണ്ടാക്കുന്നത് മമ്മൂക്കയുടെ വീട്ടില്‍നിന്നായിരിക്കും. അന്ന് ലൊക്കേഷനിലെത്തിയ എന്നെ മമ്മൂക്ക വീട്ടിലേക്കയച്ചു. ചേച്ചിയാണ് അദ്ദേഹത്തിന്റെ രുചികളെക്കുറിച്ചു പറഞ്ഞുതന്നതെന്നും ലെനീഷ് പറഞ്ഞു. മമ്മൂക്കയുടെ ഇഷ്ടങ്ങള്‍ മനസ്സിലാക്കാന്‍ അധികനാള്‍വേണ്ടിവന്നില്ല. ഭക്ഷണം വാരിവലിച്ചുകഴിക്കുന്ന കൂട്ടത്തില്‍പ്പെട്ടയാളല്ല. മീനിനോടാണ് താല്പര്യം. എരിവും പുളിയും കുറച്ച് മസാലകള്‍ അധികം ചേര്‍ക്കാതെയുള്ള കറികളാണ് ഇഷ്ടമെന്നും ലെനീഷ് പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക