Image

മരിവാനയും ഇനി പാഠ്യവിഷയം! (പകല്‍ക്കിനാവ് 118: ജോര്‍ജ് തുമ്പയില്‍)

Published on 13 September, 2018
മരിവാനയും ഇനി പാഠ്യവിഷയം! (പകല്‍ക്കിനാവ് 118: ജോര്‍ജ് തുമ്പയില്‍)
വായിച്ചപ്പോള്‍ ശരിക്കും അന്തം വിട്ടു പോയി. അതു താനല്ലോ ഇത് എന്ന് വര്‍ണ്ണത്തില്‍ ആശങ്ക. ഒടുവില്‍ ശങ്ക തീര്‍ത്തു, ഇത് ലവന്‍ തന്നെ. മരിവാന. അതെ, മലയാളികള്‍ കഞ്ചാവ് എന്നും സായിപ്പുമാര്‍ മരിവാന എന്നും പറയുന്ന സാധനം. അതിനെക്കുറിച്ച് പഠിപ്പിക്കാന്‍ യൂണിവേഴ്‌സിറ്റി തയ്യാറെടുക്കുന്നുവെന്നാണ് വാര്‍ത്ത. ഈ സാധനം മെഡിക്കല്‍ രംഗത്ത് എന്തൊക്കെ തരത്തില്‍ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് ആലോചന. അതിന്റെ സാധ്യതകളെക്കുറിച്ചു പഠിക്കാനാണ് കോഴ്‌സ് ആരംഭിക്കുന്നത്. അല്ലെങ്കില്‍ തന്നെ സാധനത്തിനു പൊന്നിന്‍ വിലയാണ്. ഇനിയിപ്പോ മെഡിക്കല്‍ രംഗത്ത് ഇതു കൊണ്ട് വലിയ മേന്മയുണ്ടെന്നെങ്ങാനും കണ്ടാല്‍ പിന്നെ സാധനം കണി കാണാന്‍ പോലും കിട്ടില്ലെന്നും ഏതെങ്കിലും ആരാധകന്‍ പറഞ്ഞാല്‍ പിന്നെ കുറ്റം പറയാനാവില്ലല്ലോ. എന്തായാലും സംഗതി വളരെ ഗൗരവമുള്ളതാണ്. കഞ്ചാവിനെക്കുറിച്ച് പഠിക്കാനും പഠിപ്പിക്കാനും സായിപ്പു രണ്ടും കല്‍പ്പിച്ച് രംഗത്തിറങ്ങി കഴിഞ്ഞു.

ന്യൂജേഴ്‌സിയിലെ സ്റ്റോക്ക്ടണ്‍ യൂണിവേഴ്‌സിറ്റിയാണ് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനായി രംഗത്തിറങ്ങിയിരിക്കുന്നത്. ഇത് വളര്‍ച്ച നേടുന്ന ഒരു മേഖലയാണെന്നും വിവിധ തലത്തിലുള്ള വ്യൂപോയിന്റുകളിലൂടെ വിദ്യാര്‍ത്ഥികളെ ഈ രംഗത്ത് പ്രാവീണ്യമുള്ളവരാക്കുകയെന്ന ഉദ്ദേശമാണ് ഇതിനു പിന്നിലെന്നും ബയോളജി പ്രൊഫസറും പ്രോഗ്രാം കോര്‍ഡിനേറ്ററുമായ എകത്രീന സീഡിയ വ്യക്തമാക്കുന്നു. ഇരുപത്തഞ്ചോളം വിദ്യാര്‍ത്ഥികള്‍ ആദ്യ ബാച്ചില്‍ പഠിക്കാനായി പേര് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. മെഡിക്കല്‍ മരിവാനയുടെ പ്രസക്തിയെക്കുറിച്ച് പുറത്തിറക്കിയ ബ്രോഷറില്‍ പറയുന്നു, ആരോഗ്യമേഖലയില്‍ മരിവാനയ്ക്ക് എന്തെക്കെ തരത്തില്‍ നേട്ടങ്ങളുണ്ടാക്കാന്‍ കഴിയുമെന്നത് ഈ മേഖലയില്‍ ഇനിയും കണ്ടെത്തിയിട്ടില്ലാത്ത കാര്യമാണ്. നാഡീവ്യൂഹങ്ങളുമായി ബന്ധപ്പെട്ടു കാര്യക്ഷമമായ വിധത്തില്‍ ഇടപെടാന്‍ ഇതിനു കഴിയുമെന്നു തന്നെയാണ് വിചാരിക്കുന്നത്. ഇത്തരത്തിലുള്ള പഠനം കൃത്യമായും സൂക്ഷ്മതലത്തിലും നടത്തിയാല്‍ മാത്രമേ മരിവാന എന്ന ഈ സസ്യവര്‍ഗത്തിന്റെ പേരുദോഷം കൂടി മാറ്റിയെടുക്കാനാവൂ.

ന്യൂജേഴ്‌സിയിലെ മരിവാനയുമായി ബന്ധപ്പെട്ട പ്രവര്‍ത്തകരെയും കോഴ്‌സുമായി ബന്ധിപ്പിക്കാന്‍ ആലോചനയുണ്ട്. എന്തായാലും കോഴ്‌സ് കഴിഞ്ഞും വിദ്യാര്‍ത്ഥികളെ ഇത്തരം സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പിനായി വിദ്യാര്‍ത്ഥികളെ അയക്കാനും നീക്കമുണ്ട്. മരിവാന കൃഷി നടത്താനും ഇതിനായി അധികാരികളുടെ പ്രത്യേക അനുമതി നേടാനും കോഴ്‌സിന്റെ ഭാഗമായി ശ്രമിക്കുന്നുമുണ്ട്.

ആരോഗ്യമേഖലയിലെ മരിവാന വിവിധയിടങ്ങളില്‍ ഇപ്പോള്‍ തന്നെ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഒരു കോഴ്‌സ് എന്ന നിലയില്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ തയ്യാറാക്കുന്നത് ഇതാദ്യമാണ്. ന്യൂജേഴ്‌സിയില്‍ ഇതാദ്യമാണെങ്കിലും മറ്റിടങ്ങളില്‍ മരിവാനയെക്കുറിച്ച് വിവിധ രീതിയില്‍ അധ്യാപനം നടക്കുന്നുണ്ട്. വുഡ്ബ്രിഡ്ജിലെ ഗാര്‍ഡന്‍ സ്റ്റേറ്റ് ഡിസ്‌പെന്‍സറിയില്‍ റഡ്‌ഗേഴ്‌സിന് സമാനമായ ഒരു കോഴ്‌സ് ഉണ്ട്. ഇവിടെ വിദ്യാര്‍ത്ഥികള്‍ മരിവാനയുടെ കൃഷിയെക്കുറിച്ചും അതിന്റെ ബയോളജിക്കല്‍ സാധ്യതയെക്കുറിച്ചുമൊക്കെയാണ് പഠിക്കുന്നത്. വാസ്തവത്തില്‍ ഇതൊരു ഗവേഷണം കൂടിയാണ്. റട്‌ഗേഴ്‌സില്‍ ഇതു കൊണ്ടു കാര്യമായ ഗുണം കൂടി ഉണ്ടാകുന്നുമുണ്ട്. കഞ്ചാവ് അനുമതിയുള്ള സംസ്ഥാനങ്ങളിലേക്ക് വിപണനടിസ്ഥാനത്തില്‍ നല്‍കാന്‍ ഇതവരെ പ്രാപ്തരാക്കുന്നുവെന്നാണ് വാര്‍ത്തകള്‍.

നോര്‍ത്തേണ്‍ മിഷിഗണ്‍ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് വെര്‍മോണ്ട് എന്നീ സര്‍വ്വകലാശാലകളുമായി ചേര്‍ന്നു സ്റ്റോക്ക്ടണ്‍ തങ്ങളുടെ കോഴ്‌സ് വിപുലീകരിക്കാനും ലക്ഷ്യമിടുന്നുണ്ട്. അങ്ങനെ വന്നാല്‍ മറ്റു സംസ്ഥാനങ്ങളിലേക്കു കൂടി കാര്യങ്ങള്‍ നടപ്പിലാക്കാന്‍ പ്രയാസമുണ്ടാകില്ലെന്നാണ് സൂചനകള്‍. എന്നാല്‍ ന്യൂജേഴ്‌സി പോലൊരിടത്ത് ഇതിനു നിയമപരമായി അംഗീകാരം നേടിയെടുക്കേണ്ടതുണ്ട്. മരിവാന പോലൊരു ലഹരിവസ്തുവിനെക്കുറിച്ച് ആരോഗ്യമേഖലയിലായാല്‍ പോലും പഠിക്കേണ്ട വിദ്യാര്‍ത്ഥി സമൂഹത്തെക്കുറിച്ചും നിയമജ്ഞര്‍ ഇപ്പോള്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. അതു കൊണ്ട് ന്യൂജേഴ്‌സില്‍ ഇപ്പോള്‍ ആരംഭിക്കുമെന്നു പറയുന്ന കോഴ്‌സിന് എത്രമാത്രം പ്രചുര പ്രചാരം ലഭിക്കുമെന്നു വ്യക്തമല്ല.

ന്യൂജേഴ്‌സിയില്‍ ഇപ്പോള്‍ തന്നെ ആറു മെഡിക്കല്‍ മരിവാന ഡിസ്‌പെന്‍സറികളാണുള്ളത്. അത് ഇരട്ടിയാക്കാനും ഗവ. ഫില്‍ മര്‍ഫി ആലോചിക്കുന്നുണ്ട്. അതിനു പുറമേ നിയമത്തില്‍ മരിവാന ഭേദഗതി വരുത്താനും സര്‍ക്കാര്‍ തലത്തില്‍ ആലോചനയുണ്ട്. റിക്രിയേഷണ്‍ മരിവാന ബില്‍ എന്ന പേരില്‍ ഇത് അടുത്ത മാസത്തോടെ അവതരിപ്പിക്കപ്പെടാനും സാധ്യതയുണ്ട്. ഇതു പ്രത്യേകിച്ച് ആരോഗ്യമേഖലയിലെ മരിവാനയുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് താനും.

ഇപ്പോള്‍ തന്നെ രാജ്യത്തെ മുപ്പതോളം സംസ്ഥാനങ്ങളില്‍ മെഡിക്കല്‍ മരിവാന പ്രോഗ്രാം ഉണ്ട്. ഇതിനു പുറമേ ഒന്‍പതു സംസ്ഥാനങ്ങളില്‍, വാഷിങ്ടണ്‍ ഡി.സി ഉള്‍പ്പെടെയുള്ളിടത്ത് റിക്രിയേഷണല്‍ ആവശ്യങ്ങള്‍ക്കുള്ളതിനു നിയമപരമായ സംരക്ഷണം നല്‍കിയിട്ടുമുണ്ട്. ഏതായാലും ഇപ്പോള്‍ തനി കഞ്ചാവും കുട്ടികള്‍ പഠിക്കുന്ന കാലം ലോകത്തെങ്ങും അതിവിദൂരമല്ലെന്നു വേണം കരുതാന്‍. ഇതിനു വലിയ സാധ്യതകളുണ്ടെന്നു കണ്ടെത്തിയാലുള്ള അവസ്ഥയെക്കുറിച്ച് ആലോചിക്കുമ്പോഴും ഇരിക്കപ്പൊറുതിയില്ല. എന്നാല്‍, ലോകം വികസിക്കുകയാണെന്നും അതിന് ഇപ്പോഴത്തെ നിലയില്‍ കഞ്ചാവ് മാത്രമല്ല, മറ്റെന്തു സാധനത്തെയും എല്ലാ വിധ സാധ്യതകളും ഉപയോഗിക്കേണ്ടി വരുമെന്നതും തിരിച്ചറിഞ്ഞേ മതിയാവൂ. അത്രമാത്രം.
Join WhatsApp News
എല്ലാം ഒരു പുക ഒരു തോന്നല്‍ 2018-09-13 20:20:48

 പച്ച കഞ്ചാവിന്‍ മണമുള്ള ചിന്തകള്‍

ജീവിതം:- Life is not beautiful as a sculpture.
but you can make some chisel work to your life and get rid of what is 'unwanted' and a make your life beautiful.
make your life simple, humble
remove lust, greed, don't make your life complex.
Be as simple as possible, then; happiness, joy & Bliss will be your best friend.


ജീവിതം ആനന്ദിക്കുവാന്‍:- Joy of Life is:- be simple as much as you can. Then you can soar up above all. The Joy from Simplicity is Bliss.

വെള്ളത്തിന്‍ മേലെ ഒഴുകുന്ന ഇല പോലെ ജീവിതം:- Be your Life like a leaf; floating on water- gentle, smooth...
but be not be a branch floating on the water,
then you become a problem.

വിവാഹം:- നമ്മള്‍ തന്നെ ചങ്ങലയും ജയിലും:-Days of married life begins with a flowery path but the end is a
swing bridge to a rope bridge & alas to a string bridge, then chains and jail.

 you think humans are the crown of creation; you have been fooled long ago. When you die; you will just break away into the elements of the Earth,
to the dust of the Earth and the Earth will wither away into the vast Void.
so kill yourself while you are alive from attachments & sublimate fully into the Vastness of Nature; then you have no birth, no death, you become eternal.

ജീവിതം ഒരു ലളിത ഗാനം:-make your life colourful & joyful don't make it complex,
complicated & difficult 
the more simple you are the more blissful you become.

മതം നിറഞ്ഞ മനുഷര്‍:-when religion fills your skull with dirt
you will go and dig out the statue of your god submerged in the dirt, wash him clean and worship him again.
isn't religion powerful than the almighty!

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക