പൂഞ്ഞാറിലെ പുലി, കേരള അസംബ്ളിയില്‍
ഗര്‍ജ്ജിക്കുന്ന സിംഹം, റിപ്പബ്ളിക്ക് ടിവി അവതാരികയുടെ മുന്പില് എലി.
വേണ്ടാത്തപണിക്കുപോയി നാറിപ്പുഴുത്തു. മലയാളം ടിവീ ചാനലുകാരുടെ മുന്പില്
തെറിപറഞ്ഞും തന്തക്കുവിളിച്ചും പ്രശോ‘ിച്ചിരുന്ന ജോര്‍ജ്ജുകുട്ടി നാഷണല്‍
ടീവിയില്‍ക്കൂടി അഘിലേന്ത്യാതാരമാകാമെന്നു വിചാരിച്ചണ് വെറുതെ
ഇരുന്നുകൊടുത്തത്. പക്ഷേ, അവതാരിക ചില്ലറപുള്ളി ആയിരുന്നില്ല. അവള്
പുള്ളിപ്പുലിതന്നെ ആയിരുന്നു. പെണ്ണിന്റെ കടിച്ചാല്പൊട്ടാത്ത
ഇംഗ്ളീഷിനുമുന്പില് നമ്മുടെ ജോര്ജ്ജേട്ടന് വിയര്ത്തുപോയെന്നു
പറഞ്ഞാല്‍മതി. തനിക്കറിയാവുന്ന ഏതാനും ഇംഗ്ളീഷ് വാക്കുകളൊക്കെ ആശാന്
പ്രയോഗിച്ചുനോക്കി. പെങ്കൊച്ചൊണ്ടോ വിടുന്നു. അവസാനം നിന്നോടൊന്നും
സംസാരിക്കാന്‍ ഞാനില്ലെന്നുപറഞ്ഞ് നമ്മുടെപാവം ജോര്‍ജ്ജുകുട്ടി തടിയൂരി.
രണ്ടായിരത്തി പതിനെട്ടിലെ തമാശകാണെണമെങ്കില് യൂട്യൂബില്‍ കിടപ്പുണ്ട്
പൂഞ്ഞാര്‍ എം എല്ലെയുമായുള്ള ഇന്റര്‍വ്യൂ. കണ്ടുനോക്കു. സംഗതി
ഇങ്ങനെയൊക്കെയാണ്.
Republic TV anchor, Who are you and what you are.
George, I am a George, Poonjar MLA. I independent MLA.
R.TV, That’s fine. But what right you have to abuse a Nun and women as a whole?
George, I am hundred percent correct.
R.TV, You mean to say that you are correct in abusing a Nun. You said
that she enjoyed twelve times and complained finally. How dare you say
such a thing about a woman. Do you apologize?
George, I am hundred percent correct. I know. I said you.
R.TV. What did you tell me? I ask you again can you apologize to that Nun and the women of India.
George, I am not women . No, I am independent MLA from Poonjar.
R.TV. So what? As an MLA you should be respectful to all women in the
country. But you used disrespectful words about that Nun and the Nuns
who are on strike.
George, I am hundred percent correct. I cannot understand. I am going. ഈ
പെണ്ണുമ്പിള്ള എന്തൊക്കെയാ ഈ പറയുന്നത്. വല്ലതും ചോദിക്കാനുണ്ടെങ്കില്‍
മലയാളത്തില്‍ ചോദിക്കടി. നിന്റെ വായടക്കുന്ന മറുപടി ഞാമ്പറയാം; അല്ലപിന്നെ.
അവടെയൊരു ഇംഗ്ളീഷ്.
ജോര്ജ്ജേട്ടന് അവിടെനിന്ന് തടിയൂരി. ഇനിമേലില്‍ ഇംഗ്ളീഷ്
ഇന്റര്‍വ്യൂവിന് പോകില്ലെന്ന ശപഥവും ചെയ്തു. പാവം അച്ചായന്
വിയര്‍ത്തുപോയി.
സാം നിലമ്പള്ളില്‍.
samnilampallil@gmail.com