Image

പെരുമഴയുടെ 100 മണിക്കുറുകള്‍ (ഗംഗ.എസ്)

Published on 14 September, 2018
പെരുമഴയുടെ 100 മണിക്കുറുകള്‍ (ഗംഗ.എസ്)
പെരുവെള്ളം!!
താമസിക്കുന്ന ഫ്‌ലാറ്റിന്റെ പിന്നില്‍, 2 അടി താഴെ വന്നു എത്തി നോക്കിയ ദിവസം.
വെള്ളംഎന്നെ അഹങ്കാരത്തോടെ ഇങ്ങോട്ടും ഞാന്‍ദയനീയമായി അങ്ങോട്ടും നോക്കി. ആര്‍ക്കാണ് ഇപ്പോള്‍ അഹങ്കാരം? ന്ന് സംഘടിതശക്തിയുടെ ബലത്തില്‍ മഴ വെല്ലുവിളിക്കുന്നു,

ആയുസ്സ് ഇല്ലാത്ത ജല ബിംബം!
മഴ തീരുമ്പോള്‍ പ്രളയം മുക്കി കളഞ്ഞ അഹന്ത ചെളിയായി ശേഷിക്കും...

ഘോര മഴപ്പെയ്ത്തുവാമനന് 1 അടി കൂടി അളന്നു എടുക്കാന്‍ അത്ര ഭീമമായ സമയം ഒന്നും വേണ്ട. 3ആ മത്തെ ചുവടിന് തലതാഴ്ത്തി ഇരുന്നു കൊടുക്കാന്‍ നമ്മള്‍ മഹാബലി അല്ലാലോ?

ഒന്ന് കൂടി ആഞ്ഞു പെയ്താല്‍, അല്ലെങ്കില്‍ നീണ്ട ഒരു മഴയില്‍ വെള്ളം താഴെ നിലയില്‍ കയറും.അങ്ങനെ വന്നാല്‍ മാറേണ്ടി വരും ഇവിടുന്ന്.

രാത്രി പേടിയോടെ ഉറങ്ങാതെ ഉറങ്ങി, മയങ്ങാതെ മയങ്ങിയും,.. നേരം വെളുപ്പിച്ചു.

ഭ്രാന്തിയെ പ്പോലെ മഴ പുറത്തു അട്ടഹസിയ്ക്കുകയും, കുഞ്ഞു നഷ്ടപ്പെട്ട അമ്മയെ പ്പോലെ നിലവിളിക്കുകയും, പിറുപിറുക്കുകയും, വാശിയോടെ താളം തെറ്റിച്ചു ഉന്മാദിയുടെ ചുവടുകള്‍ വയ്ക്കുകയും ചെയ്തു കൊണ്ടിരുന്നു.

മഴചിലമ്പ് കെട്ടിയ ജലയക്ഷി അങ്ങകലെയുള്ള മലനിരകളില്‍ നിന്ന് താഴേയ്ക്ക് വന്നിരിക്കുന്നു...

അങ്ങനെ ഒരു അവസ്ഥ...അതായത് ഒഴിഞ്ഞു പോകേണ്ടിവന്നാല്‍ ? പതുക്കെ ചിന്തിച്ചു തുടങ്ങി. എന്താണ് ഒപ്പം എടുക്കേണ്ടത്?

ഫ്‌ലാറ്റ് ജീവിതത്തില്‍ വളര്‍ത്തു മൃഗങ്ങളോ ആശ്രിത ജീവിതങ്ങളോ ഇല്ല. (ഒന്നാമത്തെ ഭാഗ്യം ).

എവിടെ നോക്കിയാലും ജല രേഖകള്‍ മാത്രം കാണപ്പെടുന്ന ഇടത്തു നിന്ന് എടുക്കേണ്ട രേഖകളുടെ കണക്കെടുപ്പ് മനസ്സില്‍ തുടങ്ങി !!

പ്രധാനമായും ഈ ഫ്‌ലാറ്റിന്റെ ആധാരം (വഴിയാധാരം അല്ല ), അതിന്റെ കാര്യത്തില്‍ 100%പേടി വേണ്ട. ഭദ്രമായി ബാങ്കില്‍ ഇരിപ്പുണ്ട്. (ലോണ്‍. ) ഇനീ പ്രകൃതി ദുരന്തത്തില്‍ ഫ്‌ലാറ്റ് പോയാലും അവര്‍ എന്റെ കൊങ്ങയ്ക്കു പിടിക്കില്ല. ഇന്‍ഷുറന്‍സ് എടുപ്പിച്ചിട്ടുണ്ട്.ബാങ്കിന് നഷ്ടം വരില്ല. എന്തെങ്കിലും നഷ്ടം കസ്റ്റമര്‍ ആയ എനിക്ക് മാത്രം സംഭവിക്കും വിധം ആണ് ബാങ്ക് നിയമങ്ങള്‍. ആയിക്കോട്ടെ. ബാങ്കുകള്‍ നീണാള്‍ വാഴട്ടെ !

ഘശര സര്‍ട്ടിഫിക്കറ്റ്. അത് ഹശര ക്കാര്‍ സുരക്ഷിതം ആയി സൂക്ഷിച്ചിട്ടുണ്ട്(ലോണ്‍ അതാണ് സംഭവം ).

വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് സ്,. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. ഇനി ജോലിക്ക് അപേക്ഷ അയയ്‌ക്കേണ്ടാത്ത ത് കൊണ്ട് പലസര്‍ട്ടിഫിക്കറ്റുകള്‍ക്കും വിലയില്ല!!
രജിസ്‌ട്രേഷന്‍ !!അത് നമ്പര്‍ ടൈപ്പ് ചെയ്താല്‍ വരും. ഠഇങഇ(ഠൃമ്മിരീൃല രീരവശി ാലറശരമഹ രീിരശഹ )യില്‍ ഉണ്ട്.

ആധാര്‍, ബാങ്ക് പാസ്സ് ബുക്ക് (ബാലന്‍സ് അധികം ഇല്ലെങ്കിലും ഒരു ഗമയ്ക്ക് )പാന്‍ കാര്‍ഡ്?? ഒന്നും എടുക്കേണ്ട തില്ല. എന്താ കാര്യം? ഡേറ്റ് ഓഫ് ബര്‍ത്ത് (അത് നാട്ടുകാരെ കാണിക്കാതെ വച്ചാലും രക്ഷയില്ല )...ഉണ്ടെങ്കില്‍ പ്രിന്ററിന്റെ വായില്‍ നിന്നും എല്ലാം പുറത്ത് വരും...

അപ്പോള്‍ പറഞ്ഞു വന്നത്, അതേ ഡേറ്റ് ഓഫ് ബര്‍ത്ത്, ആധാര്‍ നമ്പര്‍, മുതലായവ ടൈപ്പ് ചെയ്താല്‍ ല ആധാര്‍കിട്ടും.മറ്റു രേഖകളും ഡ്യൂപ്ലിക്കേറ്റ് കിട്ടും.

പക്ഷേ ഒറിജിനല്‍ ഒന്ന് മാത്രം ഉള്ള ല ഗംഗ യെയോ ഈ എന്റെ ല ഡ്യൂപ്ലിക്കേറ്റോ കിട്ടില്ല ഡേറ്റ് ഓഫ് ബര്‍ത്ത്, ആ നമ്പര്‍, ഈ നമ്പര്‍ഏത് ടൈപ്പ് ചെയ്തു നോക്കിയാലും വരില്ല.

ഒറിജിനല്‍ പോയാല്‍ ഒരിക്കലും ഡ്യൂപ്ലി കിട്ടാത്തത് ദേഹവും ദേഹിയും ചേരുന്ന ല ഞാന്‍ !

ചയ : ഇത്രയും പറഞ്ഞതില്‍ നിന്നും, അവസാനം ? എന്താണ് ഒപ്പം എടുക്കേണ്ടത്? മകന്‍, അവന്റെ സര്‍ട്ടിഫിക്കറ്റുകള്‍, അത്യാവശ്യം പണം, കുറച്ചു വസ്ത്രം(എനിക്ക് മാത്രം അല്ല മറ്റാര്‍ക്കെങ്കിലും ഉപകരിക്കുമല്ലോ. ഒരു ദിവസമോ രണ്ടു ദിവസമോ പട്ടിണി കിടക്കാം വെള്ളം കുടിച്ചോ കുടിക്കാതെയോ ജീവിക്കാം. വസ്ത്രം ഇല്ലാത്ത ഒരു നിമിഷം?!)

പിന്നെ അത്യാവശ്യം ആള്‍ക്കാരെ വിളിക്കാന്‍ ഫോണ്‍,കുഞ്ഞു ഡയറി (സകലമാന അത്യാവശ്യക്കാരുടെയും ഫോണ്‍ നമ്പര്‍ അടങ്ങിയ നോഹയുടെ യുടെ പെട്ടകം ).. ഇനി എന്താണ് എടുക്കാന്‍ ഓര്‍ക്കേണ്ടത്?മറന്നുപോയതു ഓര്‍മയില്ല.
Join WhatsApp News
Manju Sreekumar 2018-09-20 12:52:44
Nannayittund Ganga Madam. Ezhuthum ennariyillayirunnu. 

Manju, B1, Rhine
അല്ലു സി.എച്ച് 2019-03-09 23:20:59
വളരെയേറെ നന്നായിട്ടുണ്ട് ചേച്ചി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക