Image

നഷ്ടക്കച്ചവടമെങ്കിലും എഴുത്തില്‍ ആനന്ദം: (അബ്ദുള്‍ പുന്നയൂറ്ക്കുളത്തിന്റെ വാങ്മയ ചിത്രങ്ങള്‍)

Published on 15 September, 2018
നഷ്ടക്കച്ചവടമെങ്കിലും എഴുത്തില്‍ ആനന്ദം: (അബ്ദുള്‍ പുന്നയൂറ്ക്കുളത്തിന്റെ വാങ്മയ ചിത്രങ്ങള്‍)
അബ്ദുള്‍ പുന്നയൂര്‍ക്കുളം

ജനനം: 1951 ജൂണ്‍ 1, ത്രുശൂര്‍ ജില്ലയില്‍ പുന്നയൂര്‍ക്കുളം
പിതാവ്: പത്തായപറമ്പില്‍ മൊതുണ്ണി ഹാജി; മാതാവ്: നരിയമ്പുള്ളി ഐശുമ്മ ഹജ്ജുമ്മ
ഭാര്യ: റഹ്മത്ത്; മക്കള്‍: മന്‍സൂര്‍, മുര്‍ഷിദ്, മൊയ്ദീന്‍
വിദ്യാഭ്യാസം: വന്ദേരി ഹൈസ്‌കൂള്‍. ബി.എസ്.ഡബ്ലിയു: മേരി ഗ്രോവ് കോളജ്, ഡിട്രോയിറ്റ്; എം.എസ്. ഡബ്ലിയു, എല്‍.എം.എസ്.ഡബ്ലിയു: വെയിന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിട്ടി (ഡിട്രോയിറ്റ്)
1980- മുതല്‍ അമേരിക്കയില്‍. സോഷ്യല്‍ വര്‍ക്കറായി 2015-ല്‍ റിട്ടയര്‍ ചെയ്തു
അംഗീകാരം: 2015, 2001: മിലന്‍, വിചാര വേദി (2014) മാം, ഫൊക്കാന
പുരസ്‌കാരങ്ങള്‍: 2018-ല്‍ ലാനയുടെ കവിതാ പുരസ്‌കാരം; 2009, 2010, 2011 ഫോമയുടെ ചെറുകഥക്കുള്ള അവാര്‍ഡ്; 2009-ല്‍ അക്ഷര അവാര്‍ഡ്; 2004-ല്‍ ചെറുകഥക്കു കേരള പാണിനി അവാര്‍ഡ് (എ.ആര്‍. രാജരാജവര്‍മ്മ, മാവേലിക്കര)
2018: മിഷിഗന്‍ ലിറ്റററി അസോസിയേഷന്‍ സെക്രട്ടറി
ഫിലഡല്ഫിയ ഫൊക്കാന കണ്വന്‍ഷന്‍ സാഹിത്യ വിഭാഗം ചെയര്‍
മിലന്‍ പ്രസിഡന്റ് (2005)
ലാന സെക്രട്ടറി-2006
മാം ചെയര്‍ (മെരിലാന്‍ഡ് അസോസിയേഷന്‍ ഓഫ് അമേരിക്ക)
ക്രുതികള്‍:
മീന്‍ കാരന്‍ ബാപ്പ (കവിതാ സമാഹാരം); കാച്ചിംഗ് ദി ഡ്രീം (ഇംഗ്ലീഷ് കഥാസമാഹാരം) ബൊക്കെ ഓഫ് ഇമോഷന്‍സ് (ഇംഗ്ലീഷ് കവിതാ സമാഹാരം); എളാപ്പ (ചെറുകഥകള്‍-സെക്കന്‍ഡ് എഡിഷന്‍-ഡി.സി. ബുക്ക്‌സ്) 

ഇ മലയാളി ചോദ്യാവലി

1.'ഇമലയാളിയുടെ അവാര്‍ഡ് ലഭിച്ച താങ്കള്‍ക്ക് അഭിനന്ദനം. ഈ അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നോ? അവാര്‍ഡ് ലഭിച്ചുവെന്നറിഞ്ഞപ്പോള്‍ എന്തു തോന്നി.?' 

ഇ മലയാളി അവാര്‍ഡ് സമ്മാനിക്കുന്നതിനു നന്ദി. ഇ മലയാളിയുടെ അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ല. അറിഞ്ഞപ്പോള്‍ സന്തോഷം തോന്നി. കൂടുതലായി, തന്നെ അമേരിക്കന്‍ പത്രങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്നും തോന്നി.

2. 'എഴുത്തുകാരെ അവാര്‍ഡുകള്‍ നല്‍കി അംഗീകരിക്കുന്നതില്‍ നിങ്ങളുടെ അഭിപ്രായം എന്താണ്?'

എഴുത്തുകാരെ അവാര്‍ഡുകള്‍ ന്ല്‍കി അംഗീകരിക്കുന്നത് സ്വാഗതാര്‍ഹമാണ്. പല എഴുത്തുകാരും കാലയവനികയ്ക്കപ്പുറം മറയുന്നതിനുമുമ്പ് അവരെ ആദരിക്കുന്നത് ഉല്‍കൃഷ്ഠവും പ്രോത്സാഹജനകവുമാണ്.

3. 'ഈ മലയാളിയുടെ ഉള്ളടക്കത്തില്‍ എന്ത് മാറ്റങ്ങളാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്. നിങ്ങള്‍ ഏറ്റവുമധികം വായിക്കുന്ന കോളം ഏതാണ്. ഇംഗ്ളീഷ് വിഭാഗം പതിവായി വായിക്കാറുണ്ടോ?' 

ഇ മലയാളിയുടെ ഉള്ളടക്കത്തിലെ രചനകള്‍ പെട്ടെന്ന് അപ്രത്യക്ഷമാകാതെ കുറച്ചു ദിവസം കൂടി തങ്ങി നിന്നാല്‍ നന്നാകുമായിരുന്നു. ഓരോ സെക്ഷനും പ്രത്യേകം തരം തിരിച്ച ടൈറ്റില്‍ ഉപയോഗിച്ചാല്‍ എളുപ്പം കണ്ടുപിടിക്കാം.

4. 'അമേരിക്കന്‍ മലയാള സാഹിത്യത്തിനെ എങ്ങനെ വിലയിരുത്തുന്നു. അതിന്റെ വളര്‍ച്ചക്കായി ഇ-മലയാളീ ചെയ്യുന്ന സേവനത്തെപ്പറ്റി നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു.?'

അമേരിക്കന്‍ മലയാള സാഹിത്യം വളര്‍ന്നു വരുന്ന സാഹിത്യമാണ്. അതിനു പ്രോത്സാഹനം കൂടിയേ തീരൂ. ഇ മലയാളിയുടെ അവാര്‍ഡ്ദാനശ്രമം പ്രശംസനീയമാണ്.

5. 'നിങ്ങള്‍ക്ക് എപ്പോഴെങ്കിലും വ്യാജപ്പേരില്‍ ഒരു രചന പ്രസിദ്ധീകരിക്കാന്‍ പ്രേരണ തോന്നിയിട്ടുണ്ടോ?' 

വ്യാജപേരിനെപ്പറ്റി ചിന്തിച്ചിട്ടില്ല. സ്വയം കഷ്ടപ്പെടുമ്പോള്‍ സ്വന്തം പേര് തന്നെയാണ് ഏറ്റം ഉചിതം.

6. ''നിങ്ങള്‍ മറ്റു എഴുത്തുകാരുമായി (ഇവിടെയും നാട്ടിലും) ബന്ധം പുലര്‍ത്താറുണ്ടോ? നിങ്ങളുടെ രചനകള്‍ അവരുമായി ചര്‍ച്ച ചെയ്യാറുണ്ടോ? അത്തരം ചര്‍ച്ചകള്‍ നിങ്ങള്‍ക്ക് ഉപകാരപ്രദമായി അനുഭവപ്പെട്ടിട്ടുണ്ടോ?'' 

അമേരിക്കയിലേയും നാട്ടിലേയും എഴുത്തുകാരുമായി അനുദിനം ബന്ധപ്പെടുന്നുണ്ട്. എഴുത്തുകാരുമായുള്ള ആത്മാര്‍ത്ഥ ബന്ധം പ്രോത്സാഹനാര്‍ഹമാണ്.

7. ''കാല്പനികതയും ആധുനികതയും ഇക്കാലത്ത് വളരെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളാണ്. നിങ്ങള്‍ എന്തിനോട് ചായ്വ് പുലര്‍ത്തുന്നു. എന്തുകൊണ്ട്?''

കാല്പനികതയില്‍ കഴമ്പുണ്ടെങ്കില്‍ നല്ലത്. ആധുനികത എന്തെന്ന് വിവരിച്ചു എഴുതിയാല്‍ കൂടുതല്‍ ആസ്വാദ്യകരമാവും.

8. 'വ്യക്തിവൈരാഗ്യത്തോടെ ഒരാളുടെ രചനകളെ വിമര്‍ശിക്കുന്നത് തെറ്റാണെന്ന് വിശ്വസിക്കുന്നുവോ? അങ്ങനെ കാണുമ്പോള്‍ അതിനെതിരെ പ്രതികരിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ എന്തുകൊണ്ട്?' 

വ്യക്തിവൈരാഗ്യത്തോടെ ആരേയും വിമര്‍ശിക്കുന്നത് സങ്കുചിത മനോഗതമാണ്. അത് തെറ്റുമാണ്. അതിനെതിരെ പ്രതികരിക്കാന്‍ സന്ദര്‍ഭം കിട്ടുമ്പോഴെല്ലാം പ്രതികരിക്കുന്നുണ്ട്; പ്രതികരിക്കുകയും ചെയ്യും.

9. ''ഏറ്റവും കൂടുതല്‍ വായനക്കാരന്‍ ഉണ്ടാവാന്‍ ഒരു എഴുത്തുകാരന്‍ എന്ത് ചെയ്യണം? '

വായനക്കാരുണ്ടാകാന്‍ നിരന്തരം ജനങ്ങളുമായും എഴുത്തുകാരുമായും എഴുത്തിനോട് ബന്ധപ്പെട്ട മീഡിയകളുമായും ബന്ധപ്പെടണം.

10. ''അറിയപ്പെടുന്ന ഒരു എഴുത്തുകാരനെന്നാണോ നിങ്ങളുടെ സ്വപ്നം. എന്തുകൊണ്ട് നിങ്ങള്‍ എഴുതുന്നു.? '

അറിയപ്പെടുന്ന എഴുത്തുകാരനാവാന്‍ ആഗ്രഹം അറിഞ്ഞും അറിയാതെയും മനസില്‍ കിടപ്പുണ്ട്.

11. 'നിങ്ങള്‍ ഒരു മുഴുവന്‍ സമയം എഴുത്തുകാരനാണോ? അല്ലെങ്കില്‍ കിട്ടുന്ന സമയം മാത്രം എഴുത്തിനുപയോഗിക്കുമ്പോള്‍ സൃഷ്ടിയുടെ ആനന്ദം അനുഭവിക്കുന്നുണ്ടോ?' 

മുഴുവന്‍ സമയം എഴുത്തുകാരനാവാതെ തന്നെ സൃഷ്ടിയുടെ ആനന്ദം അനുഭവിക്കുന്നുണ്ട്.

12. 'നിരൂപണങ്ങള്‍ നിങ്ങളുടെ രചനകളെ സഹായിക്കുന്നുണ്ടോ? ഒരു നിരൂപകനില്നിന്നും നിങ്ങള്‍ എന്ത് പ്രതീക്ഷിക്കുന്നു.' 

നിരൂപണങ്ങള്‍ സഹായിക്കും അത് മുഖം നോക്കാതെ ചെയ്യുമ്പോള്‍.

13. 'എന്തുകൊണ്ട് നിങ്ങള്‍ ഒരു കവിയോ, കഥാകൃത്തോ, നോവലിസ്റ്റോ, ലേഖകനോ ആയി. നിങ്ങളിലെ എഴുത്തുകാരനെ നിങ്ങള്‍ എങ്ങനെ തിരിച്ചറിഞ്ഞു.? എപ്പോള്‍?' 

ചെറുപ്പം മുതല്‍ എഴുത്തില്‍ താല്‍പര്യമുണ്ട്. വര്‍ഷങ്ങളായി എഴുത്തെന്ന നഷ്ടക്കച്ചവടം നടത്തുമ്പോഴും അത് നഷ്ടമാണെന്ന് അറിഞ്ഞിട്ടും എഴുതണമെന്ന ത്വരതോന്നുമ്പോള്‍, എഴുതാന്‍ സമയം കണ്ടെത്തുമ്പോള്‍ താനൊരു എഴുത്തുകാരനാണെന്ന് സ്വയം അറിയുന്നു.

14. 'അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ രചനകളില്‍ (എഴുത്തുകാരന്റെ / കാരിയുടെ പേരല്ല. രചനയുടെ വിവരങ്ങള്‍) നിങ്ങള്‍ക്ക് ഇഷ്ടമായത്.?' 

അമേരിക്കന്‍ എഴുത്തുകാരുടെ പല രചനകളും ഇഷ്ടമായിട്ടുണ്ട്. 

15. ''എഴുത്തുകാര്‍ അവരുടെ രചനകള്‍ വിവിധ മാധ്യമങ്ങളില്‍ ഒരേ സമയം കൊടുക്കുന്നത് നല്ല പ്രവണതയാണോ? എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നു? '

എഴുത്തുകാര്‍ അവരുടെ രചനകള്‍ ഒരേ സമയം കൊടുക്കുന്നതിനേക്കാള്‍ നല്ലത് അതല്പം ഇടവിട്ട് കൊടുക്കലാണ്. എഴുത്തുകാരേയും ബോധവത്ക്കരിക്കണം.

16. 'അമേരിക്കന്‍ മലയാളി വായനക്കാരെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം. പ്രബുദ്ധരായ വായനക്കാര്‍ സാഹിത്യത്തെ വളര്‍ത്തുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?'

മറ്റേതൊരു എഴുത്തുകാരെപ്പോലെ അമേരിക്കന്‍ മലയാളി എഴുത്തുകാരും വളര്‍ച്ചയും പ്രോത്സാഹനവും ആഗ്രഹിക്കുന്നവരാണ്. പ്രോത്സാഹനം കിട്ടിയാലേ എഴുത്തുകാരുടെ കുടുംബത്തില്‍ നിന്നും എന്തെങ്കിലും ആദരവ് കിട്ടൂ. അപ്പോഴേ എഴുതാനുള്ള മനസ്സ് വരൂ. തീര്‍ച്ചയായും വായനക്കാര്‍ സാഹിത്യത്തെ വളര്‍ത്തും.

17. 'ഇമലയാളിയുടെ മുന്നോട്ടുളള പ്രയാണത്തില്‍ ഒരു എഴുത്തുകാരനെന്ന നിലയ്ക്ക് എന്ത് സഹായ സഹകരണങ്ങള്‍ നിങ്ങള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നു.?'  

ഇ മലയാളിക്ക് രചനകള്‍ അയച്ചു കൊടുക്കുക. ഇമലയാളി നിരന്തരം വായിക്കുക അതില്‍ വരുന്ന രചനകളെപ്പറ്റി ചര്‍ച്ച ചെയ്യുക.

see also

നഷ്ടക്കച്ചവടമെങ്കിലും എഴുത്തില്‍ ആനന്ദം: (അബ്ദുള്‍ പുന്നയൂറ്ക്കുളത്തിന്റെ വാങ്മയ ചിത്രങ്ങള്‍)


അമേരിക്കന്‍ മലയാള സാഹിത്യം പുരോഗതിയുടെ പാതയില്‍ (സാഹിത്യം ജീവിതമാക്കി ജോണ്‍ വേറ്റം) 


ഫ്‌ളോറിഡ, ക്രുഷി, എഴുത്ത്, കറ്റാര്‍ വാഴ സ്പിരിറ്റ്: ആനന്ദലബ്ധിക്കിനിയെന്തു വേണം (ചിന്തയിലും ജീവിതത്തിലും വ്യത്യസ്തനായ ആന്‍ഡ്രൂസ് ചെറിയാന്‍)


താമര വിരിയുന്ന സൂര്യോദയങ്ങള്‍ (സരോജ വര്‍ഗ്ഗീസിന്റെ സര്‍ഗ സ്രുഷ്ടികള്‍ )

പ്രതികരിക്കേണ്ടത് ഒരെഴുത്തുകാരന്റെ സമൂഹത്തോടുള്ള പ്രതിബദ്ധത (ഡോ. നന്ദകുമാര്‍ ചാണയിലിന്റെ ചിന്താലോകം) 

ഇവിടെയും മികച്ച സാഹിത്യ സംഭാവനകള്‍; നാട്ടില്‍ അവഗണന: (കോരസണ്‍ വര്‍ഗീസിന്റെ എഴുത്തിന്റെ ലോകം)

അമേരിക്കയിലെ മലയാളി എഴുത്തുകാര്‍ കൂടുതല്‍ ജ്ഞാനമുള്ളവര്‍; ലോകം കണ്ടവര്‍: (ജോസഫ് പടന്നമാക്കലിന്റെ സാഹിത്യ സപര്യ)
നഷ്ടക്കച്ചവടമെങ്കിലും എഴുത്തില്‍ ആനന്ദം: (അബ്ദുള്‍ പുന്നയൂറ്ക്കുളത്തിന്റെ വാങ്മയ ചിത്രങ്ങള്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക