Image

കെപിസിസിയുടെ വീട് നിര്‍മാണ പദ്ധതിയില്‍ ഒഐസിസി അയര്‍ലന്‍ഡ് പങ്കുചേരും

Published on 15 September, 2018
കെപിസിസിയുടെ വീട് നിര്‍മാണ പദ്ധതിയില്‍ ഒഐസിസി അയര്‍ലന്‍ഡ് പങ്കുചേരും

ഡബ്ലിന്‍: പ്രളയദുരന്തത്തില്‍പ്പെട്ടവര്‍ക്ക് കെപിസിസി 1000 വീടുകള്‍ നിര്‍മിച്ചു നല്‍കുന്ന പദ്ധതിയില്‍ ഒഐസിസി അയര്‍ലന്‍!!ഡും പങ്കാളികളാകും. അഞ്ചു ലക്ഷം രൂപയുടെ വീടുകള്‍ ഒഐസിസി അയര്‍ലന്‍ഡ് നിര്‍മിച്ചു നല്‍കും. പറവൂരിലാണ് 5 ലക്ഷം രൂപ മുടക്കി ആദ്യ വീട് പണിയുന്നത്. വീടു നിര്‍മാണത്തിന്റെ ആദ്യ ഗഡു ചെക്ക് ഒഐസിസി അയര്‍ലന്‍ഡ് ജനറല്‍ സെക്രട്ടറി സാന്‍ജോ മുളവരിക്കല്‍ കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍ എംഎല്‍എയ്ക്ക് കൈമാറി. 

കേരളത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട നിരവധി പേരുടെ അപേക്ഷകള്‍ ഒഐസിസിക്ക് ലഭിച്ചിട്ടുണ്ട്. അര്‍ഹരായവര്‍ക്ക് നേരിട്ട് വീട് നിര്‍മിച്ചു കൊടുക്കാന്‍ ആഗ്രഹിക്കുന്ന സംഘടനകള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് അവരുടെ താല്‍പര്യമനുസരിച്ച് അപേക്ഷകള്‍ കൈമാറുന്നതാണ്.

വിവരങ്ങള്‍ക്ക്: ലിങ്ക് വിന്‍സ്റ്റാര്‍ : 085 166 7794, സാന്‍ജോ മുളവരിക്കല്‍ 083 191 9038, ജോര്‍ജ്കുട്ടി പി. എം. 087 056 6531, റോണി കുരിശിങ്കപറമ്പില്‍: 089 956 6465, ഫ്രാന്‍സിസ് ജേക്കബ് 089 400 0078, ഫ്രാന്‍സിസ് ജോസഫ്: 087 324 4571, പ്രശാന്ത്: 089 479 7586, ജിംസ: 089 444 5887.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക