Image

സ്വര്‍ണ്ണക്കുരിശ് (നോവല്‍- ഭാഗം-18: ഏബ്രഹാം തെക്കേമുറി)

Published on 16 September, 2018
 സ്വര്‍ണ്ണക്കുരിശ് (നോവല്‍- ഭാഗം-18: ഏബ്രഹാം തെക്കേമുറി)
തലസ്ഥാനത്തുനിന്നും മടങ്ങുമ്പോള്‍ റ്റൈറ്റസിന്റെ മനസു് ന്ൂലു പൊട്ടിയ പട്ടംപോലെ കാറ്റിലുലയുകയായിരുന്നു.
‘ഒരു വിദേശ മലയാളി ക്ഷേമവകുപ്പു്. സായിപ്പിന്റെയും, അറബിയുടെയും വിഴുപ്പു് തുടച്ചു് കണക്കറ്റ ഡോളര്‍ നേടുന്ന വിദേശ മലയാളി സമൂഹത്തെ ചൂഷണം ചെയ്തുകൊണ്ടു് നേതൃത്വസ്ഥാനങ്ങളില്‍ ഇരുന്നു് വിദേശപ്പണം കൊയ്യുന്ന കുറെ ആത്മീയരാഷ്ട്രീയ നേതാക്കന്മാര്‍. വിവരംകെട്ട ഒരു കൂട്ടം മലയാളി, താന്‍ ചെന്നു് പതിച്ചതു് എവിടെയാണെന്നോ, തന്റെ അനന്തരതലമുറ ജീവിക്കുന്നതെവിടെ ആയിരിക്കുമെന്നോ മനസിലാക്കാതെ ഇന്നും പാരമ്പര്യത്തിന്റെ പിന്നാലെയോടി നേതാക്കന്മാരെ പൂജിച്ചു് പണം കൊടുത്തു് സായൂജ്യമടയുകയല്ലേ?. ആണ്ടിലൊരിക്കല്‍ കേരളം കാണാന്ള്ള അന്വാദമെന്ന ദുര്‍വിധി ചോദിച്ചു വാങ്ങിയ മാവേലിയേപ്പോലെ പിഞ്ചുകുഞ്ഞുങ്ങളേയും കൊണ്ടു് ദുരിതമേറ്റു വാങ്ങുവാന്‍ ജന്മനാട്ടിലോട്ടു് ഒരു എഴുന്നള്ളത്തും നടത്തുന്നില്ലേ?.’ ചിന്തകളീവിധം കാടുകയറുമ്പോള്‍ ബാബു പെട്ടെന്നു് വണ്ടി നിര്‍ത്തി.
‘അച്ചായാ ഇതാണു് സ്വാമി പുകിലാനന്ദന്റെ ആശ്രമം.’
മലമുകളിലേക്കു് മൊസൈക്കു് ഇട്ട കല്‍പ്പടവുകള്‍. സന്ദര്‍ശകരുടെ തിരക്കു നിമിത്തം പോലീസു് നിന്നു് ട്രാഫിക് നിയന്ത്രിക്കുന്നു. അയ്യംവിളികളും, ശരണംവിളികളും. കിണ്ടിവാലില്‍ നിന്നു് ധാരമുറിയാതെ തീര്‍ത്ഥജലം പ്രവഹിക്കുന്നു. സമസ്തരോഗനിവാരിണിയാണു പോലും. സമസ്ത സുഖ പരിപാലിനി, മംഗല്യസൂക്ത ഭോജിനി, രതിസുഖ ആനന്ദദായിനി എന്നിങ്ങനെ ഐരാവതത്തിന്റെ തുമ്പക്കൈയ്യില്‍ നിന്നും, ശിവലിംഗാഗ്രത്തില്‍ നിന്നുമൊക്കെയായി ധാരകള്‍ പ്രവഹിക്കുന്നു. ഭക്തജനങ്ങള്‍ കൈകുമ്പിളിലതു് ഏറ്റുവാങ്ങി കുടിക്കയും ചെയ്യുന്നു.
സ്വാമി പുകിലാനന്ദന്‍. റ്റൈറ്റസു് കാറിലിരുന്നു പോക്കറ്റില്‍ നിന്നും ആ ചെറിയ ഡയറിയെടുത്തു് നിവര്‍ത്തി നോക്കി. ‘ആനന്ദ ഗോവിന്ദ ഭട്ടതിരി. എബ്രാത്തു് എട്ടില്‍. തെങ്കാശി. പി. ഒ.’
‘എങ്ങനെയാ ബാബു അകത്തോട്ടു കടക്കുക?’
‘എന്റെച്ചായാ ഞാനില്ല. ആരാധനാസ്ഥലത്തു അന്യജാതിക്കാരനെ കണ്ടാല്‍ തട്ടാന്‍ ഗവണ്മെന്റു് അന്വദിച്ച നിയമമാണീ നാട്ടില്‍. അങ്ങനെ ചെയ്താല്‍ മോക്ഷം അതു ചെയ്യുന്നവര്‍ക്കു കിട്ടുംപോലും. പിന്നെ ഒരു ന്ൂറു് രൂപാ ടിക്കറ്റു്. ആദ്യത്തെ ഗെയിറ്റിങ്കല്‍ കാര്യം എന്താണെന്നു് എഴുതിക്കൊടുക്കണം. കാര്യഗൗരവം അന്സരിച്ചു് അവര്‍ ഫീസു് നിശ്ചയിക്കും. അതു കൊടുത്താല്‍ അപ്പോയിമെന്റു് കിട്ടും. നാലുദിവസമെങ്കിലും അതിന്ള്ളില്‍ മുറിയെടുത്തു് താമസിക്കണം. സമസ്തവും പണം കൊടുത്താല്‍ അകത്തു കിട്ടുമെന്നാ പറയുന്നതു്. ഓരോ വാതിലുകളിലും രസീതു നല്‍കി പണം പിരിച്ചു് കടത്തിവിടും. എന്നിട്ടെന്താ? ലക്ഷങ്ങളാണച്ചായാ ഓരോ ദിവസവും വന്നു പോകുന്നതു്. സിദ്ധന്മാരിലൂടെ എന്തെല്ലാം നേട്ടങ്ങളാണു് വിശ്വാസികള്‍ നേടുന്നതു്.’
‘നേരെ വണ്ടി വിടു്. അടുത്തു് എവിടെയെങ്കിലും ടെലിഫോണ്‍ ബൂത്തു് കാണുമ്പോള്‍ നിര്‍ത്തണം.’ ഡയറിക്കുറിപ്പുകളിലൂടെ അയാളുടെ കണ്ണകള്‍ പരതി. ആനന്ദ ഗോവിന്ദ ഭട്ടതിരി.
‘ഇതൊരു ബൂത്താണെന്നു തോന്നുന്നു.’ ബാബു വണ്ടി നിര്‍ത്തി.
‘ഒരു പൂരത്തിന്റെ ആളുണ്ടു്. ഇന്നിപ്പോള്‍ ആരും കത്തുകളൊന്നും എഴുതാറില്ല. സന്ധ്യയാകുമ്പോള്‍ കവലയ്ക്കിറങ്ങുക. മക്കളോടും മരുമക്കളോടുമെന്നു വേണ്ടാ. . .രാഷ്ട്രീയ സാമുദായിക തലങ്ങളിലൊക്കെ ടെലിഫോണ്‍ വഴി ബന്ധപ്പെടുകയല്ലേ!’ ബാബുവിന്റെ ശബ്ദത്തിലൂടെ കേരളത്തിന്റെ വളര്‍ച്ച പ്രശംസിക്കപ്പെടുകയായിരുന്നു.
ശരിയാണു്. കള്ളനോട്ടിന്റെയും വിദേശപ്പണത്തിന്റെയും അമിതപ്രസരണത്താല്‍ പണമിന്നു് കരകവിഞ്ഞൊഴുകുന്നു കേരളത്തില്‍.
ബൂത്തിലേക്കു് കയറിയ റ്റൈറ്റസിന്റെ ആകാരപ്രൗഡിയില്‍ എന്തൊക്കെയോ ഒരു ബഹുമാന സ്‌നേഹപ്രകടനങ്ങളാല്‍ ജനങ്ങള്‍ വഴിമാറിയതോടെ ഒരു സൈ്വരത കൈവന്നതുപോലെ. പരസ്യമായിതന്നെ ഒരു രഹസ്യ ഫോണ്‍ നമ്പര്‍ ഡയല്‍ ചെയ്തു.
‘മേ ഐ റ്റോക്കു് ടു മിസ്റ്റര്‍. ഭട്ടതിരി.’
‘നിങ്ങള്‍ ആരാണു്?’ അങ്ങേത്തലയ്ക്കല്‍ നിന്നും ഗൗരവുള്ള ശബ്ദം.
‘ഐ ആം ഡോ. റ്റൈറ്റസു് മാത്യൂസു് ഫ്രം യു. എസു്. എ.’
‘ഹോള്‍ഡു് ഓണ്‍ , ഹോള്‍ഡു് ഓണ്‍. . .സര്‍.’
മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ ഒരു സ്ത്രീ ശബ്ദം. ‘സ്വാമിജി ഭക്തജന പ്രസാദനത്തിനായി തിരുവായ്‌മൊഴിയിലാണു്. ഇന്നു് അഷ്ടമി അല്ലേ?. ഐ നോ ഹ്യു യു ആര്‍. പ്‌ളീസു് ടെല്‍ മി വാട്ടു് യു വാന്‍ഡു്.’
‘ജസ്റ്റു് ഐ വാന്‍ഡു് ടു സീ ഹിം.’
ഡു യു ഹാവു് പ്‌ളാന്‍ ടു സ്‌റ്റേ ഹിയര്‍ ടു നൈറ്റു്?. അങ്ങനെയാണെങ്കില്‍ ഞാന്‍ സമയം ഉണ്ടാക്കിത്തരാം.’
റ്റൈറ്റസു് ആകെ ചിന്താക്കുഴപ്പത്തിലായി. ഉത്തരം എന്തെന്നു് ആലോചിച്ചു നില്‍ക്കുമ്പോള്‍ ആ തരുണീശബ്ദം വീണ്ടും.
‘താങ്കളുടെ നമ്പര്‍ പറയൂ. എട്ടരയ്ക്കു് സ്വാമിജി വിളിക്കും.’
അയാള്‍ നമ്പര്‍ പറഞ്ഞു കൊടുത്തു. ഫോണ്‍ ക്രാഡിലിലേയ്ക്കു് വയ്ക്കുമ്പോള്‍ വാച്ചില്‍ നോക്കി. ഇനിയും മുപ്പതു മിനിറ്റുകള്‍ മാത്രം.
‘എട്ടരയ്ക്കു് ഒരു കോള്‍ വരും. എന്റെ പേരു് റ്റൈറ്റസു് മാത്യൂസു്.’
‘വ്യതയോടു് ബൂത്തു മാനേജര്‍ വികലാംഗന്‍ തലയാട്ടി. കൊടുമ്പിരി കുത്തിവാഴുന്ന സര്‍ക്കാരിന്റെ ‘സംവരണം’ നോക്കി പല്ലിറുമ്മി റ്റൈറ്റസു് വെളിയിലേക്കിറങ്ങി.
‘എടാ മുടിഞ്ഞോനെ നന്നാക്കാന്ം മുറിച്ചൂട്ടേല്‍ കത്തിക്കാന്ം വലിയ ബുദ്ധിമുട്ടാണെന്ന പ്രമാണത്തെ വിസ്മരിച്ചുകൊണ്ടു് ഒരു വോട്ടിന്വേണ്ടി എന്തെല്ലാം തുറകളിലാണീ നാട്ടില്‍ സംവരണം! ഈ സംവരണം കൊണ്ടു് ആരെങ്കിലും നന്നായോ? അര്‍ഹിക്കുന്നവന്റെ അവകാശങ്ങള്‍ തട്ടിത്തെറിപ്പിച്ചിട്ടുള്ളതല്ലാതെ?. ജാതിക്കു് സംവരണം, ആരോഗ്യത്തില്‍ സംവരണം, ലിംഗഭേദത്തില്‍ സംവരണം, പ്രായത്തില്‍ സംവരണം, ഹോ ഇതെന്തൊരു സംവരണം? ആരോഗ്യവും, വിദ്യാഭ്യാസവുമുള്ളവരെക്കൊണ്ടു് ജോലി ചെയ്യിച്ചു് രാജ്യം വളര്‍ത്തി സാധുവിനേയും, അഗതിയെയും, സ്ത്രീകളെയും, കുട്ടികളെയും, വികലരെയുമൊക്കെ സംരക്ഷിക്കേണ്ടതിന് പകരം കുലത്തൊഴിലുകളെല്ലാം നാമാവശേഷമാക്കിതീര്‍ക്കയും, കൃഷിപ്പണി അധഃകൃതമാക്കുകയും ചെയ്തു് കൂലിപ്പണി, വേല, തൊഴില്‍, ജോലി, ഉദ്യോഗമെന്നിങ്ങനെ മന്ഷ്യന്റെ ‘ഉപജീവനവൃത്തി’യെ മാനഭംഗപ്പെടുത്തി വൈറ്റു്‌കോളറിനേമാത്രം സ്വപ്നം കണ്ടു് വെറുതെ ആയുസു് പാഴാക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഈ നാടിന്റെ മാത്രം പ്രത്യേകതയല്ലേ?.
സംവരണത്തിലൂടെ വനിതാ പോലീസുദ്യോസ്ഥര്‍. ബസു് ജീവനക്കാര്‍ എന്നുവേണ്ട എന്തെല്ലാം? എന്തേ ലൈന്‍മാന്‍ പോസ്റ്റില്‍ വനിതകള്‍ക്കു് സംവരണം വേണ്ടാത്തതു്?. തെമ്മാടിയെ ചൂണ്ടിക്കാട്ടാനാണോ സര്‍ക്കിളും, ഡി. എസു്. പിയുമൊക്കെ? നേരിടാനല്ലേ? കണ്ടക്ടര്‍ ടിക്കറ്റു കൊടുക്കാനല്ലേ?. പുരുഷന്റെ അടുത്ത നില്‍ക്കാന്‍ പേടിയുള്ള പെണ്ണുങ്ങളെ പുരുഷന്മാരെ കൈകാര്യം ചെയ്യേണ്ടുന്ന ജോലികള്‍ക്കു് നിയോഗിക്കുന്നതു് വിധിവിപരീതമല്ലാതെന്താണു്?. പുരുഷന്റെ ഒറ്റനോട്ടത്തില്‍ പേടിച്ചോ അഥവാ വികാരവിവശയായോ അടിവസ്ത്രം നനഞ്ഞു പോകുന്ന അബലകളെ സംവരണത്തില്‍കൂടി പിടിച്ചുയര്‍ത്തുന്ന ഗവണ്‍മെന്റു്. വികലാംഗനെക്കൊണ്ടു് തൊഴില്‍ ചെയ്യിക്കുന്ന സംവരണം. ഇതിനാലൊക്കെ സംഭവിക്കുന്നതെന്തു്? ‘പാറ്റയെക്കൊണ്ടു് പഴമുറം ചുമ്മിക്കുക’യല്ലേ? കൃത്യനിര്‍വഹണം ഉത്തരവാദിത്വത്തോടെ നടക്കുമോ? ഒരിക്കലുമില്ല.’
സമയം എട്ടരയാകാന്‍ ഏതാന്ം മിനിറ്റുകള്‍ മാത്രം. റ്റൈറ്റസു് ബൂത്തിലേക്കു് കയറി. പറഞ്ഞതുപോലെ എട്ടരയ്ക്കു് കോള്‍ എത്തി. കോള്‍ അറ്റെന്‍ഡു് ചെയ്യുമ്പോള്‍ താന്‍ ഏതോ ഭീകരലോകത്തു് എത്തിയതുപോലെയൊരു തോന്നല്‍.
‘സാറെ എന്റെ വണ്ടി അവിടെയെത്തും. ആരെയും കൂടെ കൊണ്ടുവരാന്‍ അന്വദിക്കാന്‍ നിവൃത്തിയില്ല. ജെസ്റ്റു് യു. നാളെ ഉച്ചയ്ക്കു് മടക്കി വിടാം. സാറു വിളിച്ച നമ്പരും സ്ഥലവും എനിക്കറിയാം. തതത 44 നമ്പര്‍ പ്‌ളെയിറ്റു്. ഫോര്‍ഡു് എസ്‌കോര്‍ട്ടു് അവിടെയെത്തും. അതില്‍ കയറുക. സീ യു. . . .ബൈ.’ ഫോണ്‍ ക്രാഡിലിലേക്കു് അമര്‍ന്നു.
‘എടാ ബാബു നാളെ പന്ത്രണ്ടുമണിക്കു് നീയിവിടെ വരണം. ഏതെങ്കിലും ഒരു ഹോട്ടലില്‍ പോയി മുറിയെടുത്തു് ഈ രാത്രി നീയവിടെ താമസിക്കുക.’ നൂറുരൂപാ നോട്ടിന്റെ കെട്ടുകളില്‍നിന്നും വെറുതെ അടര്‍ത്തി എണ്ണം നോക്കാതെ അവനെ ഏല്‍പ്പിച്ചു.
‘ഒന്നു മരിക്കാന്‍ വീണു കിട്ടിയ ഒരവസരം’ ബാബുവിന്റെ മനസ്സില്‍ ‘മരണം’ എന്ന പുതുമൊഴി പല്ലിളിച്ചു കാട്ടി. മരണമെന്നാല്‍ മദ്യത്തില്‍ സര്‍വവും മറന്നു് ഉറങ്ങുകയെന്നു സാരം.
വിവരങ്ങള്‍ ബാബുവിനെ ധരിപ്പിച്ചപ്പോഴേക്കും ത്രീ എക്‌സു് 44 എസ്‌കോര്‍ട്ടു് എത്തിക്കഴിഞ്ഞു.
‘നീ പൊയ്‌ക്കോ’ റ്റൈറ്റസു് ആ പുതുവാഹനത്തിലേക്കു് കയറി. ടിന്റു് ചെയ്ത ഗ്‌ളാസുള്ള ആ വാഹനവും, അതിലെ ഡ്രൈവറെയും കണ്ടപ്പോള്‍, കേരളത്തില്‍ വസിക്കുമ്പോള്‍ തന്നെ താന്‍ അമേരിക്കയിലെ വലിയ പട്ടണങ്ങളിലൊന്നിലെ വിലമതിപ്പുള്ള തെരുവിലെ പഞ്ചനക്ഷത്ര ഹോട്ടലുക ളിലൊന്നിലാണെന്നു തോന്നിപ്പോയി.
മെക്‌സിക്കന്‍ വനിതകളുടെ ആകാരഭംഗിയെ വെല്ലുന്ന നിതംബമാറിടവും ആഫ്രിക്കന്‍ അമേരിക്കന്‍സിന്റെ മുടിയെ വെല്ലുന്ന ഹെയര്‍സ്റ്റൈലും, അമേരിക്കന്‍ വൈറ്റ്‌സിന്റെ ശ്രംഗാരത്തെ വെല്ലുന്ന നര്‍മ്മസല്ലാപങ്ങളും എല്ലാമെല്ലാംകൂടി ചേര്‍ന്ന ഒരന്ഭൂതി. രൂപംകൊണ്ടു് പ്രായം നിര്‍ണ്ണയിക്കാനാവാത്ത ഒരു തരുണി ഡ്രൈവറായി തന്നെയുംകൊണ്ടു് ഇടവഴികളിലൂടെ പരക്കം പായുമ്പോള്‍ എന്തൊക്കെയോ ഒരു വല്ലായ്മ മനസ്സില്‍. പശ്ചാത്തലം മാറിപ്പോയിരിക്കുന്നതിനാല്‍ അംഗീകരിപ്പാന്‍ കഴിയുന്നില്ല. അമേരിക്കയില്‍ സ്ത്രീകളല്ലേ എവിടെയും. പക്ഷേ കേരളത്തില്‍ പാരമ്പര്യങ്ങള്‍ക്കു് വിപരീതമായൊരു അഴിഞ്ഞാട്ടം.
ഫോര്‍ഡു് എസ്‌കോര്‍ട്ടു് ചെന്നുനിന്നതു് ഇടവഴിയില്‍ നിന്നും തുടങ്ങുന്ന ഒരു തുരങ്കത്തിലൂടെ കടന്നു് ഒരു വലിയ സ്വിമ്മിംഗ്പൂളോ, കായലോ എന്തൊക്കെയോ ഉള്ള ഒരു അജ്ഞാതലോകത്താണു്. എവിടെയും കഞ്ചാവിന്റെ ഗന്ധം. മാത്രമല്ല, ഗാല്‍വസ്റ്റോന്‍ ബീച്ചിലേപ്പോലെ മദാമ്മയും സായിപ്പും ന്ൂല്‍ബന്ധംമാത്രം നിലനിര്‍ത്തി രതിക്രീഡകളിലുന്മാദരായി എവിടെയും.
‘ഈ മുറി സാറിനായിട്ടുള്ളതാണു്. സ്വാമിജി എപ്പോഴെങ്കിലും ഇവിടെയെത്തും. എനിതിംഗ് യു വാന്‍ഡു് ജസ്റ്റു് കോള്‍ മി. ഡയല്‍ 033. സെലീന.’ അവള്‍ യാത്രയായി.
റ്റൈറ്റസിന്റെ മനസ്സു് എവിടെയോ പതറി. എന്താണു മന്ഷ്യന്‍? സാഹചര്യങ്ങള്‍ക്കു് അന്സരിച്ചു് അവന്‍ രൂപാന്തരപ്പെടുകയല്ലേ?. നല്ലനിലത്തു വീണാല്‍ ന്ൂറുമേനി വിളയുന്നു. പാറയിലും, മുള്ളിനിടയിലും വീണാല്‍ ? പാറപ്പുറത്തു് വീണതു് കിളികള്‍ കൊത്തിപ്പറക്കയും മുള്ളിനിടയില്‍ വീണതു് വളരുമ്പോള്‍ മുള്ളുകള്‍ ഞെരിച്ചു കളകയും ചെയ്യുന്നു. ഒരു മന്ഷ്യന്‍ വിതപ്പാനായി പുറപ്പെട്ടുവെന്ന ക്രിസ്തുവിന്റെ ഉപമ.
റ്റൈറ്റസു് ഫോണ്‍ കയ്യിലെടുത്തു. ഏകാന്തതയിലൊരു നേരം പോക്കിനായി 033 കറക്കി.
‘സെലീനാ സ്പീക്കിംഗ്’
‘യേസു്, ദിസു് ഈസു് റ്റൈറ്റസു്. കാന്‍ യു കം മൈ റൂം’
‘ഷുവര്‍,. . ജസ്റ്റു് മിനിറ്റു്.’
മിനിറ്റുകള്‍ക്കകം സെലീന മുറിയിലെത്തി. ഒരു അപ്‌സരസിനെ വെല്ലുന്ന വേഷവിധാനങ്ങളോടു്. മുല്ലപ്പൂവിന്റെ ഗന്ധം മുറിയിലെവിടെയും. പൂക്കളില്ലാതെ പൂവിന്റെ സുഗന്ധം. നന്ത്ത ഗൗണിന്ള്ളിലെ മാദകത്വം മുറിയിലെ ‘ിത്തിക്കണ്ണാടിയില്‍ നിഴലിച്ചു നില്‍ക്കുന്നു.
‘എന്തുവേണം സാര്‍?’
‘പ്രത്യേകിച്ചൊന്നും വേണ്ടാ. ഭട്ടതിരി വരും വരെ താന്‍ ഈ മുറിയിലുണ്ടാവണം.’
‘സ്വാമിജി അതു് എന്നോടു് പറഞ്ഞിരുന്നു. ആവശ്യപ്പെടുന്നതൊന്നും കൊടുക്കുവാന്‍ മറക്കരുതെന്നു്.’
എന്തിനൊക്കെയോ അന്വാദം കിട്ടിയപോലെ ഡണ്‍ലപ്പിലേയ്ക്കു് അവള്‍ ചരിഞ്ഞു. സ്വാമിജി വരുന്നതു വരെയും നാമിനി ഒന്നാണെന്ന അവകാശവാദത്തോടെ.


(തുടരും....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക