അറിവ് നല്‍കും അക്ഷരങ്ങളെ മറന്നിടുന്നു
കറകലര്ത്തി എങ്ങും ജീവിതങ്ങള്‍ മഥിക്കുന്നു
വെറി പൂണ്ടെങ്ങും പണം പണം എന്നമറുന്ന
വെറിയൊച്ച കേട്ടെന്റെ കാതുരണ്ടും പൊട്ടുന്നു
എന്നേക്കാള്‍ ഞാന്‍ സ്നേഹിച്ച കൂട്ടുകാരെല്ലാം
പിന്നെ തരമ്പോലെ എന്നെ മുതലെടുക്കുന്നു
ഒന്നും രണ്ടും പറഞ്ഞുകലഹിച്ച് അകന്നിട്ടോ
എന്നെയേറെ പുലഭ്യം പറയുന്ന ബന്ധുക്കളും
എനിക്കിന്നില്ല കൂട്ടുകാരായിട്ടാരും എങ്കിലും
എനിക്കിന്നില്ല ബന്ധുക്കളായിട്ടാരും എങ്കിലും
തനയനല്ലോ ഞാനെന്നും ഈ പ്രകൃതിമാതാവിന്
കനിവോടെ പാടിയുറക്കും അറിവാണ് എന്നച്ഛന്‍
വിദ്യ മനുഷ്യന്റെ രൂപവിശേഷണമാണ്, ഒളിഞ്ഞിരിക്കുന്ന സുരക്ഷിതമായ ധനമാണ് . അത് സൽക്കീർത്തിയും സുഖവും ഭോഗങ്ങളും പ്രദാനം ചെയ്യുന്നു. വിദ്യ ഗുരുക്കന്മാരുടെ ഗുരുവാണ് . വിദേശസഞ്ചാരത്തിൽ അത് ബന്ധുജനവും പരദേവതയുമാണ് . വിദ്യ രാജാക്കന്മാരാൽ പൂജിക്കപ്പെടുന്നു, ധനം അവിടെ ബഹുമാനമര്ഹിക്കുന്നില്ല . വിദ്യാശൂന്യൻ മൃഗപ്രായനത്രേ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല