Image

സമൂഹമാധ്യമത്തിലൂടെ തന്റെ രോഗവിവരം വെളിപ്പെടുത്തി നടി പ്രിയങ്ക ചോപ്ര

Published on 19 September, 2018
സമൂഹമാധ്യമത്തിലൂടെ തന്റെ രോഗവിവരം വെളിപ്പെടുത്തി നടി പ്രിയങ്ക ചോപ്ര

സമൂഹമാധ്യമത്തിലൂടെ തന്റെ രോഗവിവരം വെളിപ്പെടുത്തി നടി പ്രിയങ്ക ചോപ്ര. താന്‍ ആസ്ത്മാ രോഗിയാണെന്ന വിവരമാണ് താരം തന്റെ ട്വിറ്ററിലൂടെ തുറന്നു പറഞ്ഞിരിക്കുന്നത്.

പ്രിയങ്ക തന്നെ അഭിനയിച്ച ഇന്‍ഹേലറിന്റെ വീഡിയോ ലിങ്ക് ഷെയര്‍ ചെയതാണ് താരം തന്റെ രോഗത്തെ കുറിച്ച്‌ വെളിപ്പെടുത്തിയത്. ഇതില്‍ എന്താണ് മറച്ച്‌ വയ്ക്കാനുള്ളത്. ആസ്ത്മ എന്നെ കീഴ്‌പ്പെടുത്തുന്നതിന് മുന്‍പ് ആസ്ത്മയെ കീഴ്‌പ്പെടുത്താന്‍ എനിക്കറിയാം. എന്റെ ഇന്‍ഹേലര്‍ എനിക്ക് ലഭിച്ചു. എന്റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് ആസ്മ തടസ്സമാകില്ലെന്നും താരം ട്വിറ്ററില്‍ കുറിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക