Image

ലാഭംകൊയ്യല്‍ പരിപാടി; ഇതിനെ വിളിക്കാം കണ്‍വന്‍ഷനെന്ന് (അന്വേഷി)

Published on 19 September, 2018
ലാഭംകൊയ്യല്‍ പരിപാടി; ഇതിനെ വിളിക്കാം കണ്‍വന്‍ഷനെന്ന് (അന്വേഷി)
കോര്‍പ്പറേറ്റ് മലയാളിത്തം എന്നു വേണമെങ്കില്‍ വിളിക്കാം അമേരിക്കന്‍ മലയാളികളുടെ കേന്ദ്ര സംഘടനകളെ.. കണ്‍വന്‍ഷന്‍ പ്രഖ്യാപിക്കുക...കിടയറ്റ പരിപാടികളാല്‍ കണ്‍വന്‍ ഷന്‍ അവിസ്മരണീയമാക്കുമെന്ന് വിവിധ മാധ്യമങ്ങള്‍ വഴി പ്രഘോഷിക്കുക..നാട്ടില്‍ നി ന്നും എത്തുന്ന അതിഥികളുടെ ലിസ്റ്റ് നിരത്തി വ്യത്യസ്തതയാര്‍ന്ന കണ്‍വന്‍ഷനെന്ന് ഉദ്‌ഘോഷിക്കുക.. അങ്ങനെ പോകുന്നു ഗിമ്മിക്കുകളുടെ അവസ്ഥാന്തരങ്ങള്‍..

തുടര്‍ന്നങ്ങോട്ടാണ് മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി... മലയാളാണ്മയെ മനസില്‍ കരുതുന്നവര്‍ക്ക് ഇതാ അത് പ്രവാസി നാട്ടില്‍ അതനുഭവിച്ചറിയാന്‍ എന്ന തലക്കെട്ടാവും മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിയുടേത്. പിന്നെ നൊസ്റ്റാല്‍ജിയയുടെ വിവരണത്തോടെയുളള വിശദീകരണം. ഇതൊക്കെ സാധിതമാക്കുന്ന കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ കനത്തൊരു രജിസ്‌ട്രേഷന്‍ ഫീസുണ്ട്. ആയിരം ഡോളറിലധികം നാലുപേരടങ്ങുന്ന കുടുംബത്തിന്. പക്ഷേ നേരത്തെ രജിസ്റ്റര്‍ ചെയ്താല്‍ ആയിരത്തില്‍ താഴെ നല്‍കിയാല്‍ മതി. ഈ നേരത്തെ പരിപാടിക്ക് ഒരു പേരുണ്ട്. ഏര്‍ലി ബേര്‍ഡ്.. എന്നുവച്ചാല്‍ മുന്‍പേ പറക്കുന്ന പക്ഷിയാവാന്‍ ചിറക് വിരിക്കുക.

രജിസ്‌ട്രേഷന്‍ തുകയുടെ വലിപ്പം തലനാരിഴ കീറി പരിശോധിക്കുമ്പോഴാണ് ഇത്രയ്ക്കും വേണമോ എന്ന് മനസിലാക്കാനാവുക. അമേരിക്കയിലെ ഏതു കിടയറ്റ ഹോട്ടലുക ളിലും മുറിക്ക് 135 ലധികം ഡോളര്‍ കൊടുക്കേണ്ടതില്ല. മൂന്നു ദിനരാത്രങ്ങള്‍ ഹോട്ടല്‍ മു റിയില്‍ കഴിയാന്‍ 405 ഡോളര്‍ മതി. കണ്‍വന്‍ഷന്‍ എന്ന ലേബലില്‍ ഹോട്ടലുകാര്‍ ഡിസ് കൗണ്ട് നിരക്ക് അനുവദിക്കാറുണ്ട്. അത് മിക്കവാറും 99 ഡോളറായിരിക്കും. അങ്ങനെ വ രുമ്പോള്‍ താമസത്തിന് 297 ഡോളര്‍ മതി. പിന്നെ ഭക്ഷണ ചിലവ്. സമീപത്തുളള മലയാ ളി ഹോട്ടലുകളില്‍ നിന്നായിരിക്കും ഭക്ഷണമെത്തുക. ആറ് ഡോളര്‍ മുതല്‍ പത്ത് ഡോളര്‍ വരെയേ അതിന് ചിലവ് വരൂ..ഹോട്ടലിന്റെ അനുബന്ധ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ സമാപന ബാങ്ക്വറ്റ് തങ്ങള്‍ക്ക് വേണമെന്നേ അവര്‍ വാശിപിടിക്കാറുളളൂ.. മൊത്തം കൂട്ടുമ്പോള്‍ അതും വലിയൊരു തുകയല്ല..പിന്നെന്തിനാണ് രജിസ്‌ട്രേഷന് ആയിരം ഡോളറിന് മുകളില്‍ എന്ന കണക്ക്..?

മലയാളികളുടെ കേന്ദ്ര സംഘടനകള്‍ കണ്‍വന്‍ഷന്‍ തുടങ്ങിയ കാലം മുതല്‍ തുടങ്ങി യതാണ് ഈ ആയിരം ഡോളര്‍ പരിപാടി. കാലം പിന്നിടുകയും ചിലവ് ഏറുകയും ചെയ്തപ്പോള്‍ അതിനനുസരിച്ച് രജിസ്‌ട്രേഷന്‍ തുക വര്‍ധിപ്പിച്ചതല്ലാതെ കോസ്റ്റ് ഇഫക്ടീവ് എന്ന സാമ്പത്തിക മാനേജ്‌മെന്റില്‍ ആരും ശ്രദ്ധിച്ചു കണ്ടില്ല.

നാലുപേരടങ്ങുന്ന കുടുംബം എന്നതിലുമുണ്ട് കടുംപിടുത്തവും കണക്കെടുപ്പും. ഭാര്യയും ഭര്‍ത്താവും മൂന്ന് വയസില്‍ താഴെയുളള കുട്ടികളുമടങ്ങുന്നതാവണം കുടുംബം. കുട്ടികള്‍ക്ക് പ്രായം കൂടിയാല്‍ രജിസ്‌ട്രേഷന്‍ നിരക്ക് കൂടും. വായില്‍ കൊളളാത്ത കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന് തുകക്ക് മാറ്റമുണ്ടാക്കണമെന്നുറപ്പിച്ച് നടത്തിയ കണ്‍വന്‍ഷനായിരുന്നു ലാസ്‌വേഗസില്‍ നടന്ന രണ്ടാമത് ഫോമ കണ്‍വന്‍ഷന്‍. 999 ഡോളറായിരുന്നു അന്നത്തെ നിരക്ക്. എന്നാല്‍ അതുകഴിഞ്ഞ് കാലംമാറി.. കഥ മാറി. ഫോമ കണ്‍വന്‍ഷനുകളും ആയിരത്തിനു മേല്‍ എന്ന സംഖ്യയിലേക്ക് പറന്നു. 2018 ല്‍ ചിക്കാഗോയില്‍ നടന്ന ഫോമ കണ്‍വന്‍ഷന് 1200 ഡോളറായിരുന്നു രജിസ്‌ട്രേഷന്‍ നിരക്ക്. ഏര്‍ലി ബേര്‍ഡിന് അല്‍പ്പം കുറവ്. പക്ഷേ മലയാളികള്‍ ഒരിക്കലും ഏര്‍ലി ബേര്‍ഡ് ആവാറില്ല. അവസാനം എല്ലാം കൂടി തട്ടിക്കൂട്ടി കാര്യങ്ങള്‍ ഒപ്പിച്ചെടുക്കുന്നവരാണ് അവര്‍.

രജിസ്‌ട്രേഷന് പുറമെ യാത്രാക്കൂലിയും ഓരോ കുടുംബങ്ങളും സ്വന്തമായി കണ്ടെത്ത ണം. അങ്ങനെ വരുമ്പോള്‍ മൊത്തം ചിലവ് രണ്ടായിരത്തിലധികമാവുന്നു.

ഇത്രയും മുടക്കി കണ്‍വന്‍ഷന് വന്നാല്‍ എന്തെങ്കിലും പ്രയോജനമുണ്ടെങ്കില്‍ കുഴപ്പമി ല്ലായിരുന്നു. പക്ഷേ അവിടെയും അവന്‍ കബളിക്കപ്പെടുകയാണ്. നാട്ടില്‍ നിന്നു വരുമെ ന്നു പറഞ്ഞ പലരും പലതരം അസൗകര്യങ്ങള്‍ കൊണ്ട് എത്തിയില്ല എന്നാവും സംഘാടകരുടെ മറുപടി. നേരത്തെ പറഞ്ഞിരുന്ന പല കലാപരിപാടികളും ചില പ്രത്യേക കാരണ ങ്ങളാല്‍ ഒഴിവാക്കിയെന്നും പറഞ്ഞ് അവര്‍ കൈമലര്‍ത്തും. ഒടുവില്‍ ഇവിടുത്തെ അസോസിയേഷന്‍കാരുടെ ചെണ്ടമേളവും നാടകവും സ്കിറ്റുമൊക്കെയായി ഒരു അസോസിയേ ഷന്‍ കുടുബേമേളയില്‍ പങ്കെടുത്ത അനുഭവത്തോടെ അതിഥികള്‍ മടങ്ങുന്നു.

ഇത്തരം തിക്താനുഭവവുമായി വണ്ടി കയറുന്ന മലയാളി അടുത്തൊരു കണ്‍വന്‍ഷനില്‍ പങ്കെടുക്കില്ലെന്നുറപ്പ്. മാത്രവുമല്ല അവര്‍ സുഹൃത്തുക്കളെ നിരുത്സാഹപ്പെടുത്തുകയും ചെയ്യും. മതസംഘടനകള്‍ക്ക് വളക്കൂറുളള മണ്ണൊരുക്കുകയാണ് ഇതിലൂടെ സെക്യുലര്‍ സംഘടനകള്‍ ചെയ്യുന്നത്. ഫൊക്കാനയിലും ഫോമയിലും വേള്‍ഡ് മലയാളി കൗണ്‍സി ലിലും തൃപ്തരാവാത്ത മലയാളി മതസംഘടനകളെ അഭയം പ്രാപിക്കുന്നു. സാമൂഹ്യ ചട്ട ക്കൂടുകള്‍ പൊളിച്ചടുക്കി സാമുദായിക കോമരങ്ങള്‍ അരങ്ങിലെത്തുന്ന ദുഷ്പ്രവണതക്ക് അങ്ങനെ തുടക്കമാവുന്നു.

എന്നാല്‍ ഇതുകൊണ്ട് കേന്ദ്ര സംഘടനകള്‍ക്ക് അതിന്റേതായ മെച്ചമുണ്ട്. കണ്‍വന്‍ഷന്‍ കഴിഞ്ഞുളള ലാഭമായി നല്ലൊരു തുക അവരുടെ അക്കൗണ്ടിലെത്തുന്നു. അതില്‍ നിന്നാണ് പിന്നീട് അ്രപീസിയേഷന്‍ ഡിന്നര്‍ എന്നൊക്കെ പേരിട്ട് സംഘാടകര്‍ ഇഷ്ടക്കാരെ കൂട്ടി പൂട്ടടിക്കുന്നത്. ഇത്തരം പ്രവണതകള്‍ക്കെതിരെ നിലയുറപ്പിക്കേണ്ട മാധ്യമങ്ങള്‍ പോലും ഇതിനെതിരെ പ്രതികരിക്കാതിരിക്കുകയാണ് പതിവ.് സംഘാടകരുടെ മോസ്റ്റ് ഫേവേര്‍ഡ് ലിസ്റ്റിലുളള മാധ്യമക്കാരന് എന്താണ് പ്രതികരിക്കാന്‍ യോഗ്യത. ലാഭത്തില്‍ നിന്നും ത നിക്കു കിട്ടേണ്ടത് നേടിയെടുക്കാന്‍ പോകുന്നോ അതോ ചുമ്മാ പ്രതികരിച്ച് അതില്ലാതാ ക്കുന്നോ... ആര്‍ക്കാണ് ചേതം. നമുക്കം കിട്ടണം പണം എന്നേ മാധ്യമക്കാരനും ചിന്തിക്കൂ.

സാധാരണക്കാരനായ അമേരിക്കന്‍ മലയാളിയെ ആകര്‍ഷിക്കാന്‍ രജിസ്‌ട്രേഷന്‍ നിരക്ക് കുറയ്ക്കുകയും തങ്ങളുടെ പ്രഖ്യാപിത നയങ്ങളോട് കൂറുപുലര്‍ത്താന്‍ സംഘടനകള്‍ ത യാറാവുകയും ചെയ്താല്‍ മാത്രമേ ഇനിയുളള നാളുകളില്‍ അമേരിക്കന്‍ മലയാളികളുടെ കൂട്ടായ്മയായി കണ്‍വന്‍ഷനുകള്‍ മാറുകയുളളൂ. അല്ലെങ്കില്‍ സംഘാടകരും അവരുടെ പി ണിയാളികളുടെയും വൈനിംഗ് ആന്‍ഡ് ഡൈനിംഗ് ഗാതറിംഗായി കണ്‍വന്‍ഷനുകള്‍ മാറും. ഇങ്ങനെയൊക്കെ നിര്‍ദ്ദേശങ്ങള്‍ വയ്ക്കാമെങ്കിലും അതൊക്കെ നടപ്പിലാക്കാനുളള ചെറുവിരല്‍ അനക്കം പോലും അധികാരം മാത്രം ലക്ഷ്യം വയ്ക്കുന്ന നേതാക്കളുടെ എണ്ണം ക്രമാതീതമായി കൂടിയ ഇക്കാലത്ത് ഉണ്ടാകുമെന്ന് കരുതാനുമാവില്ല.
Join WhatsApp News
ശശിയുടെ അച്ചൻ 2018-09-19 20:48:23
സത്യമെഴുതുന്ന ഒരു മലയാളിയെ ഇപ്പൊ കണ്ടു. ഈ തട്ടിപ്പിൽ ഇയ്യിടെ ചിക്കാഗോയിൽ ഞാനും കുടുങ്ങിപ്പോയി. ഇനി ഈ പണിക്ക് നമ്മളില്ലേ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക