Image

സീമരാജയ്ക്ക് ശേഷം റേസി ത്രില്ലര്‍ ചിത്രവുമായി ശിവകാര്‍ത്തികേയന്‍

Published on 19 September, 2018
സീമരാജയ്ക്ക് ശേഷം റേസി ത്രില്ലര്‍ ചിത്രവുമായി ശിവകാര്‍ത്തികേയന്‍

തുടര്‍ച്ചയായ ഹിറ്റ് ചിത്രങ്ങളിലൂടെ തമിഴിലെ സൂപ്പര്‍താരമായ നടനാണ് ശിവകാര്‍ത്തികേയന്‍. ശിവയുടെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങള്‍ക്കും വലിയ സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കാറുളളത്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും ശിവയുടെ ചിത്രങ്ങള്‍ക്ക് വരവേല്‍പ്പ് ലഭിക്കാറുണ്ട്. സീമരാജ എന്ന എന്ന ചിത്രമായിരുന്നു ശിവയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്.

രജനി മുരുകന് ശേഷം പൊന്ററം സംവിധാനം ചെയ്ത ഈ ചിതിയ്യേറ്ററുകളില്‍ ഹിറ്റായി മുന്നേറികൊണ്ടിരിക്കുകയാണ്. നല്ലൊരു മാസ് എന്റര്‍ടെയ്‌നര്‍ ചിത്രമാണ് സീമരാജയെന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം വിലയിരുത്തിയിരുന്നത്. സീമരാജയ്ക്ക് ശേഷവും കൈനിറയെ ചിത്രങ്ങളാണ് ശിവയുടെതായി തമിഴില്‍ ഒരുങ്ങുന്നത്.

എം രാജേഷ്,ആര്‍ രവികുമാര്‍ തുടങ്ങിയ സംവിധായകര്‍ ഒരുക്കുന്ന ചിത്രങ്ങളില്‍ ശിവ തന്നെയാണ് നായക വേഷത്തില്‍ എത്തുന്നത്. ഈ ചിത്രങ്ങള്‍ക്കു പുറമെ പിഎസ് മിത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയും ശിവയുടെതായി പ്രഖ്യാപിച്ചിരിക്കുകയാണ്. വിശാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ഇരുമ്ബുതിരൈ ഒരുക്കിയ സംവിധായകനാണ് പിഎസ് മിത്രന്‍. ചിത്രം ഒരു റേസി ത്രില്ലര് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ശിവകാര്‍ത്തികേയന്റെ അടുത്ത സുഹൃത്തുക്കളിലൊരാള്‍ കൂടിയാണ് മിത്രന്‍. ഇരുവരുമൊന്നിച്ച്‌ മുന്‍പ് കുറച്ച്‌ ഷോര്‍ട്ട്ഫിലിമകളിലും ഒന്നിച്ച്‌ ജോലി ചെയ്തിരുന്നു. ഈ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിനായി ആകാംക്ഷകളോടെയാണ് ശിവയുടെ ആരാധകര്‍ കാത്തിരിക്കുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക