Image

ചെങ്കല്‍ രഘുവും സംഘവും തിയ്യേറ്ററുകളില്‍ മുന്നേറുന്നു

Published on 19 September, 2018
ചെങ്കല്‍ രഘുവും സംഘവും തിയ്യേറ്ററുകളില്‍ മുന്നേറുന്നു

ബിജു മേനോന്റെതായി തിയ്യേറ്ററുകളിലെത്തിയ പുതിയ ചിത്രമാണ് പടയോട്ടം. ഒരായിരം കിനാക്കളാല്‍ എന്ന ചിത്രത്തിനു ശേഷം താരത്തിന്റെതായി പുറത്തിറങ്ങിയ സിനിമയാണിത്. നവാഗതനായ റഫീഖ് ഇബ്രാഹിമാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ ചെങ്കല്‍ രഘുവെന്ന കഥാപാത്രത്തെയാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്നത്.

ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന മെഗാഹിറ്റ് സിനിമ പ്രേക്ഷകരിലേക്കെത്തിച്ച വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്‌സാണ് പടയോട്ടം നിര്‍മ്മിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 14ന് തിയ്യേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ സിനിമ പ്രേക്ഷകരെ മുഴുവന്‍ സമയവും രസിപ്പിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

മമ്മൂക്കയുടെ കുട്ടനാടന്‍ ബ്ലോഗിനൊപ്പമായിരുന്നു പടയോട്ടം തിയ്യേറ്ററുകളിലേക്ക് എത്തിയിുന്നത്. സിനിമ വിജയകരമായി മുന്നേറുന്നതിനിടെ ചിത്രത്തിലെ ഒരു പാട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. പ്രശാന്ത് പിളളയുടെ സംഗീതത്തില്‍ ഹിഷാം അബ്ദുള്‍ വഹാബ് പാടിയ ഒരു പാട്ടായിരുന്നു ചിത്രത്തിന്റെതായി പുറത്തിറങ്ങിയത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ പാട്ടുകള്‍ക്കും ട്രെയിലറിനും നേരത്തെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

തിരുവനന്തപുരത്തു നിന്നും കാസര്‍ഗോഡേക്ക് ചെങ്കല്‍ രഘുവും സംഘവും പോകുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തില്‍ കാണിക്കുന്നത്. ചിത്രത്തില്‍ വേറിട്ടൊരു ഗെറ്റപ്പിലാണ് ബിജുമേനോന്‍ എത്തുന്നത്. അനു സിത്താരയാണ് ചിത്രത്തില്‍ ബിജുമേനോന്റെ നായികാ വേഷത്തില്‍ എത്തുന്നത്.ഹരീഷ് കണാരന്‍,സുധി കോപ്പ,ലിജോ ജോസ് പെല്ലിശ്ശേരി,ദിലീഷ് പോത്തന്‍,തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക