Image

എതിരാളികള്‍ (കഥ- വിവര്‍ത്തനം: സി.എം.സി)

Published on 19 September, 2018
എതിരാളികള്‍ (കഥ- വിവര്‍ത്തനം: സി.എം.സി)
എപ്പോഴും ഒരു ഭീകരാന്തരീക്ഷത്തിന്റെ നടുവിലാണ് അവര്‍ എത്തുന്നത്. തിക്കി തിരക്കി ഒരുകൂട്ടര്‍ കമ്പാര്‍ട്ട്‌മെന്റിനുള്ളിലേക്കും മറ്റൊരു കൂട്ടര്‍ പുറത്തേക്കും കടക്കുന്ന സമയം. അകത്തു കടന്നവര്‍ ഇരിപ്പിടത്തിനുവേണ്ടി വഴക്കടിക്കുകയാകും. പള്ളിയില്‍ അധികാരത്തിനുള്ള വടംവലി പോലെ. അതിനിടയില്‍ രണ്ടു പേരേയും കാണാം. അവന്‍. അവള്‍....

>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക.

Join WhatsApp News
Joseph 2018-09-20 07:25:55
'സി.എം.സി' എന്ന എഴുത്തുകാരൻ എഴുതുന്ന ചെറുകഥകളെല്ലാം ഉദ്യോഗജനകവും അത്യാകാംക്ഷ ഉളവാക്കുന്നതുമാണ്. അതേ മാനദണ്ഡം തന്നെയാണ് അദ്ദേഹത്തിന്റെ ഈ കഥയിലെ പ്രതിപാദ്യവും. ഈ കഥ അവസാനത്തെ ലൈൻ വരെ വായിച്ചാൽ മാത്രമേ കഥയുടെ സ്പന്ദനം അനുഭവപ്പെടുകയുള്ളൂ. ഇന്ത്യയിലെ ഒരു ട്രെയിൻ യാത്രയിൽ ആരും ശ്രദ്ധിക്കാതെ പോവുന്ന നിത്യ രോദനങ്ങളാണ് ശ്രീ സിഎംസി ഒരു ചെറുകഥയിൽക്കൂടി തന്മയത്വത്തോടുകൂടി അവതരിപ്പിച്ചിരിക്കുന്നത്.  

ഈ കഥ വായിച്ചപ്പോൾ ഒരു കാലത്ത് കിടക്കാനുള്ള ബെഡും തകരപ്പെട്ടിയും തൂക്കി കൊച്ചിയിൽ നിന്നും ഡൽഹിയിലേക്ക് ജനതാ എക്സ്പ്രസ്സിൽ യാത്ര ചെയ്തിരുന്ന കാലങ്ങളും അനുഭവങ്ങളുമാണ്  മനസ്സിൽ വന്നത്. രണ്ടു മൂന്നു ദിവസമുള്ള നീണ്ട യാത്രയിൽ റിസവേർഷനില്ലാതെ യാത്ര ചെയ്യുക ദുഷ്ക്കരമായിരുന്നു. 

മദ്രാസിൽ ചെന്നുകഴിയുമ്പോഴാണ് അവിടുത്തെ പോർട്ടർമാരുടെ മഹത്വം അറിയുന്നത്. അവർ തമിഴ് ഭാഷ സംസാരിക്കുന്നതുകൊണ്ടു അന്നൊന്നും മനസിലാവില്ലായിരുന്നു. അഞ്ചു രൂപ കൊടുത്താൽ സീറ്റു പിടിച്ചു തരും. കൈവശമുള്ള പെട്ടിയും ബാഗും വഹിച്ചുകൊണ്ട് ആൾക്കൂട്ടത്തെ പിടിച്ചു പുറകോട്ടുതള്ളി സീറ്റു പിടിച്ചു തന്നുകൊള്ളും. അക്കൂടെ ഈ റൊട്ടി വിൽക്കുന്നവരും യാചകരും സ്ത്രീ ജനങ്ങളും തിക്കിലും തിരക്കിലും കാണും. ബർത്ത് വേണമെങ്കിൽ കൂടുതൽ രൂപ കൊടുക്കണം. അതിന്റെ മുഖ്യ വീതം പോർട്ടറിൽക്കൂടി പോവുന്നത് ടിടിആറിനായിരിക്കും. 

സി എം സി എന്ന തൂലിക നാമത്തിൽ എഴുതുന്ന എന്റെ ഈ സുഹൃത്തിനെ ഞാൻ വിളിക്കുന്നത് അപ്പച്ചനെന്നാണ്. ഞാൻ അമേരിക്കയിൽ വന്നപ്പോൾ ആദ്യം പരിചയപ്പെട്ട സുഹൃത്താണ് അദ്ദേഹം. കടലാസിൽ എഴുതുന്ന കഥകൾ പോലെ വ്യക്തി ജീവിതത്തിലും യുക്തികൾ നിറഞ്ഞ നർമ്മരസങ്ങൾ അവതരിപ്പിക്കുന്നതിലുള്ള അദ്ദേഹത്തിൻറെ കഴിവുകൾ ശ്ലാഘനീയമാണ്. അമേരിക്കൻ മലയാളികളിൽ ആദ്യം ചെറുകഥകൾ എഴുതാൻ തുടങ്ങിയതും സിഎംസി എന്നാണ് എന്റെ ഓർമ്മ.

ശ്രീ സിഎംസിയെ ഇ-മലയാളിയിൽക്കൂടി വികാരോദ്യോഗമായ ഒരു കഥയെഴുതിയതിൽ അഭിനന്ദിക്കുന്നു. 
വിവർത്തനം 2018-09-20 09:02:16
അയ്യോ ജോസഫേ, ഇത് സി. എം. സി എഴുതിയ കഥയോ, ഇന്ത്യയിൽ കൂടിയുള്ള ട്രെയിൻ യാത്രയോ അല്ല. മറിച്ച് ഷോളോം അലൈഹം എഴുതിയ, ഏതോ കിഴക്കൻ യൂറോപ്പ് രാജ്യത്തിൽ കൂടിയുള്ള ട്രെയിൻ യാത്രയുടെ കഥയാണ്. കഥാപാത്രങ്ങൾ യഹൂദരും ഭാഷ യിദ്ദിഷുമാണ്. സി. എം. സി കഥ ഭംഗിയായി വിവർത്തനം ചെയ്തിരിക്കുന്നു
Joseph 2018-09-20 09:39:11
കിഴക്കൻ യൂറോപ്പിൽ കൂടിയുള്ള യാത്രയാണെങ്കിലും കഥാ പാത്രങ്ങൾ യഹൂദരെങ്കിലും ഇൻഡ്യയിൽക്കൂടിയുള്ള ഒരു യാത്രയായിട്ടാണ് എനിക്കനുഭവപ്പെട്ടത്, പ്രിയ വിവർത്തകാ. ഗാർഡ് തൊട്ട് തുട്ടു എറിഞ്ഞുകൊണ്ടുള്ള കച്ചവടങ്ങൾ ഇന്ത്യയിൽ മാത്രമേയുള്ളൂവെന്നാണ് ഞാൻ മനസ്സിലാക്കിയിരുന്നത്. ഇലനക്കികളുടെ കിറിനക്കികളെ കാണണമെങ്കിൽ പണ്ട് കൊച്ചി മുതൽ ദൽഹി വരെ യാത്ര ചെയ്യണമായിരുന്നു. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക