Image

ബിഷപ് ഫ്രാങ്കോയും ചില ചിതറിയ ചിന്തകളും (റോബിന്‍ കൈതപ്പറമ്പ്)

Published on 21 September, 2018
ബിഷപ് ഫ്രാങ്കോയും ചില ചിതറിയ ചിന്തകളും (റോബിന്‍ കൈതപ്പറമ്പ്)
ഒടുവില്‍ അത് സംഭവിച്ചു. 'പരിശുദ്ധവും പാവനവുമായ അള്‍ത്താരയില്‍ നിന്ന് കാരാഗ്രഹത്തിന്റെ നരകയാതനയിലേക്ക്' . നീണ്ട മൂന്ന് മാസക്കാലത്തെ കള്ളനും പോലീസും കളിയില്‍ സ്വന്തം മൊഴികള്‍ തന്നെ ബിഷപ്പിനെ തിരിഞ്ഞ് കൊത്തി.

അധികാരത്തിന്റെ പരമോന്നതി, സഭയുടെ ശ്രേഷ്ഠ പദവി, ആനയിക്കാന്‍ ആള്‍ക്കുട്ടവും, ആരവങ്ങളും, അമ്പാരിയും, ഏത് ചടങ്ങിലും മുഖ്യാസനം. ഒരു മനുഷ്യ ജന്മത്തില്‍ നേടാവുന്നതെല്ലാം. പക്ഷേ എപ്പോഴോ കാലിടറി. അധികാരത്തിന്റെ ഉന്‍മത്തത കണ്ണിന്റെ കാഴ്ച്ചകളെ മറച്ചു. തന്റെ അധികാരത്തിന്‍ കീഴില്‍ ഉള്ളവര്‍ എല്ലാം തന്റെ അടിമകള്‍ ആണെന്നും അവരെ തനിക്ക് എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം എന്ന മൂഢ വിചാരവും കൂടെ ആയപ്പോള്‍ ചുറ്റിലും നടക്കുന്നതെല്ലാം കണ്ണില്‍ നിന്ന് മറഞ്ഞു. ദൈവത്തിന്റെ മണവാട്ടികളെ വല്ലപ്പോഴും തന്റെ മണവാട്ടികള്‍ ആക്കുന്നതിലും വലിയ തെറ്റൊന്നും ബിഷപ്പിന് തോന്നിയില്ല. വഴങ്ങാത്തവരെ അധികാരത്തിന്റെ ചെങ്കോല്‍ ഉപയോഗിച്ച് തന്റെ വരുതിയില്‍ നിര്‍ത്തി. എന്നിട്ട് ഒന്നും സംഭവിക്കാത്തതുപോലെ ഞയറാഴ്ച്ചകളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.

സ്ഥാനമേല്‍ക്കുമ്പോള്‍ മാര്‍പാപ്പ പറഞ്ഞ ഒരു വാചകം ഈ അവസരത്തില്‍ ഓര്‍ത്തുപോവുകയാണ് 'ആഗോള കത്തോലിക്കാ സഭയുടെ വെറും സേവകന്‍ മാത്രമാണ് ഞാന്‍ ' തന്റെ ജീവിതത്തിലും പ്രവൃര്‍ത്തിയിലും അത് കൊണ്ടു നടക്കാന്‍ അദ്ദേഹം പരമാവധി പ്രയത്നിക്കുകയും ചെയ്യുന്നു. പക്ഷേ മാര്‍പാപ്പയുടെ എളിമയും, വിനയവും നമ്മുടെ കു

റച്ചെങ്കിലും ബിഷപ്പുമാരിലോ, അച്ചന്‍മാരിലോ ഇല്ലെന്നുള്ള നഗ്നസത്യം തുറന്ന് പറയാതെ നിവര്‍ത്തിയില്ല. യേശുവിന്റെ തിരുശരീവും, തിരുരക്തവും ഓരോ ഞയറാഴ്ച്ചകളിലും അപ്പത്തിന്റെയും വീഞ്ഞിന്റെയും രൂപത്തില്‍ ആഘോഷിച്ച് വിശ്വാസികളുടെ നാവിലേക്ക് വിളമ്പുമ്പോള്‍ മനസിന്റെ കോണില്‍ പോലും അധമ വിചാരങ്ങള്‍ ഉണ്ടാകാന്‍ പാടില്ല എന്നാണ് പാവം വിശ്വാസികള്‍ കരുതുകയും വിശ്വസിക്കുകയും ചെയ്യുന്നത്. പക്ഷേ നമ്മുടെ ചുറ്റുവട്ടത്തേക്ക്, നമ്മുടെ പളളികളിലേക്ക് ഒന്ന് നോക്കൂ. എത്ര പേര്‍ക്ക് നെഞ്ചില്‍ കൈ വെച്ച് പറയാന്‍ കഴിയും ഞങ്ങളുടെ അച്ചന്‍ എളിമയോടും, പരിശുദ്ധിയോടും കൂടെയാണ് തിരുകര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നത് എന്ന്. നിങ്ങള്‍ പരസ്പരം സ്നേഹിക്കണം തമ്മില്‍ സ്പര്‍ദ്ദ പാടില്ല എന്ന് ഉപദേശിക്കുന്ന അച്ചന്‍മാര്‍ക്ക് തന്നെ സ്വന്തം ഇടവകയിലെ എത്ര പേരോട് മനസ് തുറന്ന് ചിരിക്കാന്‍ സാധിക്കുന്നുണ്ട്.

ബിഷപ്പ് ഫ്രാങ്കോസംഭവം കേരളത്തിലെ എന്നല്ല ലോകത്തിലെ മുഴുവന്‍ മലയാളി കൃസ്ത്യന്‍ സമൂഹത്തിനും ഏറ്റ തീരാ കളങ്കം തന്നെയാണ്. പക്ഷേ അതിലും നാം ചിന്തിക്കേണ്ട ഒരു വിഷയം ഉണ്ട്. ആ കന്യാസ്ത്രീ ധൈര്യപൂര്‍വ്വം മുന്‍പോട്ട് വന്നതുകൊണ്ട് മാത്രമാണ് ബിഷപ്പ് ഫ്രാങ്കോയുടെ കാര്യത്തില്‍ ഒരു തീരുമാനം ആയത്. അതും നിരാഹാരം തുടങ്ങിയ സമരമുറകള്‍ നടത്തുകയും കേരളത്തിലുള്ള ആകമാനം ജനങ്ങളും ഈ വിഷയത്തില്‍ ഇടപെടുകയും ചെയ്തതുകൊണ്ട്. എങ്കിലും സഭാ നേതൃത്വവും ഭരണകൂടവും സ്വീകരിച്ച മെല്ലെപ്പോക്ക് നയമാണ് ഫ്രാങ്കോയുടെ അറസ്റ്റ് ഇത്ര വൈകിയത്. എങ്കിലും ദൈവം നീതിമാനാണെന്ന് ഒരിക്കല്‍ കൂടി അടവരയിട്ട് പ്രഖ്യാപിക്കാന്‍ ഈ സംഭവം ഇടവരുത്തി.

കേരളത്തിലെ കൃസ്ത്യന്‍ സംഘടനകള്‍ ഒന്നും തന്നെ കന്യാസ്ത്രീക്ക് സപ്പോര്‍ട്ട് ചെയ്യാതെ അവരെ കുറ്റം പറയുകയും, ഫ്രാങ്കോയ്ക്കു വേണ്ടി വാദിക്കുകയും ചെയ്തു. ചില വിദ്വാന്‍മാര്‍ ചാനല്‍ ചര്‍ച്ചകളില്‍ പോലും വന്നിരുന്ന് കന്യാസ്ത്രിയെ കുറ്റം വിധിക്കുന്നത് കേള്‍ക്കാന്‍ സാധിച്ചു. പള്ളികളില്‍ അച്ചന്‍മാര്‍ പോലും ഫ്രാങ്കോ പിതാവിന് വേണ്ടി പ്രാര്‍ത്ഥിക്കാനാണ് ആവശ്യപ്പെട്ടത്. ഒരു അച്ചന്‍ പറയുന്നത് കേട്ടു 'സഭ എന്ന് പറയുന്നത് ഒരു ബിഷപ്പോ കന്യാസ്ത്രീയോ അടങ്ങുന്നത് മാത്രം അല്ല യേശു സ്ഥാപിച്ചതാണ് 'എന്ന്. ശരിയാണ്. പക്ഷേ ഓര്‍മ്മ വെച്ച നാള്‍ മുതല്‍ പള്ളിയുമായും, അച്ചന്‍മാരുമായും സഹവസിക്കുന്ന ആള്‍ എന്ന നിലയില്‍ ഇവരെല്ലാം ചേരുന്നതു തന്നെയാണ് 'സഭ' എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അപ്പോള്‍ ബിഷപ്പിന് വേണ്ടി മാത്രം പ്രാര്‍ത്ഥിക്കാനും; കന്യാസ്ത്രീയെ ഒഴിവാക്കാനും പറയുന്നതിന്റെ ന്യായീകരണം ഒട്ടും ദഹിക്കാതെ കിടക്കുന്നു.

കന്യാസ്ത്രീ സമൂഹവും നമ്മുടെ സഭയില്‍ ഉള്ളവര്‍ തന്നെയല്ലേ? അച്ചന്‍മാരെയും, മറ്റ് സന്യാസി സമൂഹങ്ങളേയും പോലെ തന്നെ സ്വന്തം ഭവനത്തെയും ബന്ധുജനങ്ങളേയും വിട്ടാണ് അവരും തിരുവസ്ത്രം സ്വീകരിക്കുന്നത്. എങ്കിലും എപ്പോഴും അടിച്ചമര്‍ത്തലുകളും നിന്ദനങ്ങളും മാത്രമാണ് അവര്‍ക്ക് ഉള്ളത്. കര്‍ത്താവിന്റെ മണവാട്ടികളാകാന്‍ വിധിക്കപ്പെട്ട ചിലര്‍ക്കെങ്കിലും രാത്രിയുടെ യാമങ്ങളില്‍ മറ്റ് പലരുടേയും മണവാട്ടിമാരാകേണ്ടി വരുന്നു. ആരോടെങ്കിലും പരാതിപ്പെട്ടാല്‍ വധഭീഷണിയും, ശാരീരിക പീഢനങ്ങളും. ജീവനെ പേടിച്ച് കുറച്ച് പേര്‍ മിണ്ടാതെ ഇരിക്കുന്നു. മറ്റു ചിലര്‍ ധൈര്യപൂര്‍വ്വം തിരുവസ്ത്രം ഉപേക്ഷിച്ച് രക്ഷപെടുന്നു.

ബിഷപ്പിന്റെ പീഡനത്തെക്കുറിച്ച് സിസ്റ്റര്‍ പലരോടും പരാതിപ്പെടുകയുണ്ടായി എന്നാണ് അറിയാന്‍ കഴിയുന്നത്. എങ്കിലും ആരും അവരെ സഹായിക്കാനോ പ്രശ്നങ്ങള്‍ മനസിലാക്കാനോ ശ്രമിച്ചില്ല. ബിഷപ്പിന്റെ അധികാരത്തിലും, പണത്തിലും എല്ലാവരും പഞ്ചപുഞ്ചമടക്കി നിന്നു. പത്ത്, പതിനെട്ടോളം കന്യാസ്ത്രീകള്‍ സഭയില്‍ നിന്നും തിരുവസ്ത്രം ഊരി പടി ഇറങ്ങി എന്ന കാര്യം ആരും അറിഞ്ഞില്ല എന്ന് പറയുന്നതിലെ വൈരുധ്യം ഇപ്പോഴും മന:സിലാകുന്നില്ല. സഭക്കുള്ളില്‍ തന്നെ ഒത്തു തീര്‍പ്പുകളിലൂടെയോ, ചര്‍ച്ചകളിലൂടെയോ പരിഹരിക്കാവുന്ന ഒരു പ്രശ്നം സമൂഹ മധ്യേയിലേക്ക് വലിച്ചിഴച്ച് ക്രസ്ത്യാനികള്‍ക്ക് മുഴുവന്‍ നാണക്കേടുണ്ടാക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതില്‍ നിന്ന് ഇവിടെയുള്ള സംഘടനകള്‍ക്കോ, സഭാനേത്യത്തത്തിനോ അത്ര എളുപ്പം ഒഴിഞ്ഞ് മാറാന്‍ കഴിയുമെന്നും കരുതുന്നില്ല.

നമ്മുടെ മറ്റ് പുരോഹിതന്‍മാര്‍ക്കും, ബിഷപ്പുമാര്‍ക്കും ഫ്രാങ്കോയുടെ അനുഭവം ഒരു പാഠമാകണം. കൊച്ചു പിള്ളേരെ കെട്ടിപ്പിടിക്കാനും, ചില കൊച്ചമ്മമാരുടെ വീടുകളില്‍ അട്ടിപ്പേറ് കിടക്കാനും, കുര്‍ബാനയുള്ള ഇട ദിവസങ്ങളില്‍ അത് മുടക്കി ടൂറ് പോവുകയും വേള്‍ഡ് കപ്പ് നടന്ന ദിവസം പള്ളിയില്‍ ആള് കുറഞ്ഞതിന് കുറ്റം പറയുകയും, രാത്രികള്‍ പകലുകളാക്കി ജോലി ചെയ്യുന്ന നേഴ്സുമാര്‍ ഞയറാഴ്ച്ച നല്ല വസ്ത്രം ധരിച്ച് പള്ളിയില്‍ വരുന്നതില്‍ കുറ്റം കാണുകയും; അങ്ങനെ തൊടുന്നതിനും പിടിക്കുന്നതിന്നും കുറ്റം മാത്രം കാണുന്ന അച്ചന്‍മാര്‍ക്കും ഇതൊരു പാഠമാകട്ടെ.

അച്ചന്‍മാരെയും, ബിഷപ്പുമാരെയും ബഹുമാനിക്കുകയും, ആദരിക്കുകയും ചെയ്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു. പക്ഷേ കുമ്പസാര രഹസ്യം വെളിപ്പെടുത്തി ഒരു സ്ത്രീയെ ഉപദ്രവിച്ച അഞ്ച് അച്ചന്‍മാരും, സ്വന്തം വീട്ടില്‍ താമസിക്കാന്‍ ഇടം കൊടുത്ത് മകളെ ഉപദ്രവിച്ച തിരുമേനിയും, നടുറോഡില്‍ സ്ത്രീയോടൊപ്പംനാട്ടുകാര്‍ പിടിച്ച അച്ചന്‍മാരും ഒക്കെ നമ്മുടെ ഇടയില്‍ തെളിഞ്ഞ് നില്‍ക്കുമ്പോള്‍ വളര്‍ന്ന് വരുന്ന പുതു തലമുറയോട് നമ്മള്‍ക്ക് എന്താണ് പറഞ്ഞ് കൊടുക്കാനുള്ളത്. മനസ് തുറന്ന് ഒന്ന് കുമ്പസാരിക്കാന്‍ പോലും ഇപ്പോള്‍ പേടിയാണ്. കാരണം ഏത് വഴിക്കാണ് പീഢനം വരിക എന്ന് പറയാന്‍ കഴിയില്ല.

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിലെ അപാകതയെക്കുറിച്ച് ഒരു അച്ചന്‍ പള്ളിയില്‍ പ്രസംഗിക്കുന്നത് കേട്ടു. എനിക്ക് ചോദിക്കാനുള്ളത് അച്ചന്‍മാര്‍ക്ക് എന്തിനാ ഫേസ്ബുക്കും, വാട്ട്സ് ആപ്പും എന്നാണ്. എറണാകുളം രൂപതയിലെ ശ്രീ ജോസഫ് മാഞ്ഞാലി അച്ചന്‍ തന്റെ ഒരു പ്രസംഗത്തില്‍ പറയുകയുണ്ടായി 'ചില കാറ്റുകളൊന്നും അച്ചന്‍മാര്‍ക്ക് പറഞ്ഞിട്ടില്ല എന്ന്' എനിക്ക് തോന്നുന്നത് ദൈവ വേലക്കായി ഇറങ്ങിത്തിരിച്ചിരിക്കുന്ന വൈദീകര്‍ക്കും സന്യാസികള്‍ക്കും ഈ ഫേസ് ബുക്കും, വാട്ട്സ് ആപ്പും ഒന്നും ആവശ്യമില്ല എന്നാണ്.

ഒരു ഇടവക മാത്രമല്ല സമൂഹം മുഴുവനും തങ്ങളെ ഉറ്റുനോക്കുന്നുണ്ട് എന്ന ഒരു അവബോധം വേണം. പ്രാര്‍ത്ഥിക്കാനായും, ഭക്ഷണം കഴിക്കാനായും ഇടവക ഭവനങ്ങളില്‍ ചെല്ലുന്ന വൈദീകര്‍ ഭവനത്തില്‍ ഉള്ളവരോട് ഒന്നും സംസാരിക്കാതെ ഫേസ്ബുക്കും നോക്കി ഇരിക്കുന്നതിലെ ഊപചാരികത നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേ ഉള്ളൂ. വിശുദ്ധ കുര്‍ബാന കഴിഞ്ഞ് കുപ്പായം ഊരി നേരെ ഫോണിലോട്ട് നോക്കി ഇരിക്കുന്ന വൈദീകരെ കാണുപോള്‍ സങ്കടവും സഹതാപവും തോന്നും. ഇവരിതൊന്നും ഉപയോഗിക്കരുത് എന്ന് ഞാന്‍ പറയുന്നില്ല.

പക്ഷേ കുറച്ചൊക്കെ ആത്മ നിയന്ത്രണം പാലിച്ചില്ലെങ്കില്‍ ഞയറാഴ്ച്ച കുര്‍ബാന കഴിഞ്ഞ് വീട്ടിലെത്തുന്ന മകനോടോ/മകളോടോ പള്ളി കഴിഞ്ഞുടനെ നിങ്ങള്‍ എന്താ ഈ ഫോണില്‍ കാണുന്നത് എന്ന് ചോദിച്ചാല്‍ അവര് തിരിച്ച് ചോദിക്കും ' പള്ളി കഴിഞ്ഞ് അച്ചന് ഫോണില്‍ ഇരിക്കുന്നതിന് കുഴപ്പമില്ല, വീട്ടില്‍ വന്ന് ഞങ്ങള്‍ ഇരിക്കുന്നതിലാണോ കുഴപ്പം' എന്ന്. നമ്മള്‍ എന്ത് മറുപടിയാണ് അവരോട് പറയേണ്ടത്. സഭാ നേതൃത്വവും സംഘടനകളും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഒരു ബിഷപ്പ് ഫ്രാങ്കോയിലോ, ഒരു റോബിന്‍ അച്ചനിലോ ഈ പ്രശ്നങ്ങള്‍ തീരുമെന്ന് കരുതണ്ട. കന്യാസ്ത്രീകളുടെ ഈ സമരവിജയം മറ്റ് പലര്‍ക്കും ഉത്തേജനവും, ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യും. അങ്ങനെ പുറംലോകം അറിയാതെ കുഴിച്ച് മൂടപ്പെട്ട പല രഹസ്യങ്ങളും ഇനിയും മുളപൊട്ടി ഉയരും. ഇപ്പോഴത്തെ ഈ ധൃതരാഷ്ട്ര മൗനം സഭാ നേതൃത്തം ഒഴിവാക്കി ധീരമായ തീരുമാനങ്ങള്‍ കൈക്കൊണ്ട് ,വ്യക്തിയേക്കാള്‍ സഭക്കാണ് മുന്‍തൂക്കം എന്ന് പാവപ്പെട്ടവരായ വിശ്വാസികള്‍ക്ക് ബോദ്ധ്യപ്പെടുത്തി കൊടുക്കേണ്ടിയിരിക്കുന്നു. 
Join WhatsApp News
വിദ്യാധരൻ 2018-09-22 00:30:45
ഒരു ഫ്രാങ്കോ പോയാൽ അതിന്റെ പിമ്പേ 
ഒൻപത് ഫ്രാങ്കോമാർ പുനരു "ദ്ധരിക്കും "
കപ്പാക്കുള്ളിൽ കാമം  എത്രനാളാ 
അമർത്തിഒതുക്കി   പിടിച്ചു നിർത്തും
ബിഷപ്പാണെന്നാലും മനുഷ്യനല്ലേ 
മജ്ജയും മാസവും ഉള്ളോനല്ലേ ! 
ദൈവ പുത്രനാം യേശുപോലും 
പതറിയിട്ടുണ്ടാവാം സ്ത്രീക്ക് മുന്നിൽ 
മഗ്നല മറിയാമ്മ യേശുവിന്റ 
വെപ്പാട്ടി എന്നൊക്കെ കേൾവിയുണ്ട് 
അല്ലവൾ യേശുവിൻ  ഭാര്യയെന്നും
കേൾക്കുന്നു നാട്ടിൽ കുശുകുശുപ്പു 
അടിമുടി വസ്ത്രം  ധരിച്ചെന്നാലും
പെണ്ണാണെൽ പീഡകർ മണത്തടുക്കും 
കാമത്താൽ കണ്ണിനു കാഴ്ച് പോയോർക്ക്  
കന്യാമറിയോം  കന്യാസ്ത്റീം ഒന്ന് തന്നെ .
ഒരു ഫ്രാങ്കോയെയും ആരുമൊന്നും 
തൊടുവാൻ കരുത്തൊള്ളോർ ഈ നാട്ടിലില്ല
മതമെന്ന വിഷം മോന്തി അനുചരന്മാർ 
ചാവാൻ  തയ്യാറായി ചുറ്റിടുന്നു 
ജയിലിലെ സുഖവാസം കഴിഞ്ഞു ഫ്രാൻകൊ 
പുനരുദ്ധരിക്കും കാത്തിരുന്നോ
വിളക്കിൽ എണ്ണയും നിറച്ചു നിങ്ങൾ 
കന്യാസ്ത്രീമാരെ കാത്തിരിക്കൂ 
മതവും രാഷ്ടീയോം ഒത്തു ചേർന്നു 
കാലമായ് മനുഷ്യരെ കൊള്ള ചെയ്‌വു 
നിങ്ങടെ കാലിലെ ചങ്ങലകൾ 
നിങ്ങൾ തന്നെ അറുത്തു മാറ്റു 
കന്യസ്ത്രീ വസ്ത്രം വലിച്ചു കീറി 
ഓടുക കൽത്തുറുങ്കിൽ നിന്നും 

പ്രിയ വിധ്യധര്നു 2018-09-22 11:09:55

സ്രിമതി/ ശ്രി -പ്രിയ വിദ്യാധരന്‍ മാഷ്!

Sorry I have to correct your eminence. But it is not your fault or ignorance, it has been the way the church, especially RC spread the wrong propaganda.

Subject here is Mary of Magdalena.  

She was never a prostitute.  It was pope Gregory who made the foolish statement that Mary was a prostitute.  That was a simple reflection of his male ego. As per her gospel, she was the leader of the followers of Jesus. She was of noble origin from Magdalena. The male disciples, especially Peter opposed her leadership and revolted and ridiculed her. RC church gained superiority over other Christian cults by evil tricks & Roman Politics. They rewrote Christian history like the RSS rewriting the Indian history. RC made Paul the head of the group, what is seen in the gospels as Peter being the leader are inserts by the catholic church.

I have explained all in detail in my book- മഗ്ദലനമറിയത്തിന്‍റെ സുവിശേഷം ഒരു അപഗ്രദനം –it is in the novel section of-                       e Malayalee.

Thanking you for your great service & support

andrew {gracepub@yahoo.com}

 

വിദ്യാധരൻ 2018-09-22 12:22:07
ചരിത്രത്തിൽ ഞാനത്ര നിപുണനല്ല
ചരിത്രം അറിയുന്നോർ ക്ഷമിച്ചിടേണം  
ചരിത്രങ്ങൾ തിരുത്തി കുറിച്ചിടുവാൻ 
വിരുതരാണല്ലോ മതഭ്രാന്തെരെന്നും?
കെട്ടുകഥകൾ മെനഞ്ഞിവന്മാർ 
ഒട്ടുനാളായി ജനത്തെ തെറ്റിക്കുന്നു 
സ്ത്രീകളെ പീഡിപ്പിച്ചിട്ടിവ്ന്മാർ  
സ്ത്രീകൾ പീഡിപ്പിച്ചെന്നു ചൊല്ലും 
കാണുന്നില്ല അത്ഭൂതം ഗ്രിഗറി പാപ്പാ 
മേരിയെ വ്യഭിചാരി ആക്കിയെങ്കിൽ 
ഫ്രാങ്കോ പീഡിപ്പിച്ച കന്യാസ്ത്രീ തീർച്ച 
ചരിത്രത്തിൽ മറ്റൊരു വേശ്യയാകും 
ഫ്രാൻകോ വീണ്ടും പുറത്തു ചാടും 
ഇവിടെ കന്യസ്ത്രീകൾ വേശ്യയാകും 
ഒടുവിൽ ഫ്രാങ്കോ പുണ്യാളനാകും 
ആ പുണ്യാളന്റെ ഓർമ്മയ്ക്കായി 
ഒരു പെരുന്നാളും വന്നു ചേരും 
അവന്റെ രൂപവും തലയിലേറ്റി 
മതഭ്രാന്തർ ആനന്ദ നൃത്തമാടും 
കന്യാസ്ത്രീമാരെ നിങ്ങളൊക്കെ 
അവനായി കിടക്ക വിരിച്ചിരുന്നോ 
അതുവേണ്ട എങ്കിൽ നിങ്ങളൊക്കെ 
ഓടിക്കോ തിരുവസ്ത്രം വലിച്ചു കീറി .

A reader 2018-09-22 15:22:54
The question by Andrew and the answer by Vidhyaadhran are very interesting.  I always like to read their comment . They are indeed making this column interesting to read

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക