Image

ഉണ്ണി മുകുന്ദന് സര്‍പ്രൈസ് സമ്മാനിച്ച്‌ താരനിര

Published on 22 September, 2018
ഉണ്ണി മുകുന്ദന് സര്‍പ്രൈസ് സമ്മാനിച്ച്‌ താരനിര
മലയാളികളുടെ സ്വന്തം ഉണ്ണിക്ക് ഇന്ന് പിറന്നാള്‍ ദിനമാണ്. ലോകത്തിന്റെ പലഭാഗത്ത് നിന്നും നിരവധി ആരാധകരാണ് ഉണ്ണി മുകുന്ദന് ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുന്നത്. ഉണ്ണിക്ക് ഇത്തവണത്തെ പിറന്നാളാഘോഷത്തിന് നേതൃത്വം നല്‍കിയത് നിവിന്‍ പോളിയും മഞ്ജിമയും സണ്ണി വെയിനും ഉള്‍പ്പടെയുള്ള മിഖായേല്‍ താരങ്ങളായിരുന്നു.ചുരുങ്ങിയ കാലയളവില്‍ മോളിവുഡിലും ടോളിവുഡിലുമടക്കം വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് ഉണ്ണി മുകുന്ദന്‍. മഠത്തിപ്പറമ്ബില്‍ മുകുന്ദന്‍ നായരുടെയും റോജി മുകുന്ദന്റെയും മകനായി 1987 സെപ്റ്റംബര്‍ 22നാണ് താരം ജനിച്ചത്. നന്ദനം സിനിമയുടെ തമിഴ് റീമേക്കായ 'സീടനി'ലൂടെയാണ് ഉണ്ണി സിനിമാലോകത്തേക്ക് ചുവടുവെച്ചത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക