Image

സര്‍ക്കാര്‍ ആനുകൂല്യം പറ്റിയാല്‍ ഇനി മുതല്‍ ഗ്രീന്‍കാര്‍ഡ് ലഭിക്കാന്‍ വിഷമമാകും

Published on 22 September, 2018
സര്‍ക്കാര്‍ ആനുകൂല്യം പറ്റിയാല്‍ ഇനി മുതല്‍ ഗ്രീന്‍കാര്‍ഡ് ലഭിക്കാന്‍ വിഷമമാകും
സര്‍ക്കാര്‍ ആനുകൂല്യം വാങ്ങുന്നവര്‍ക്കും ഭാവിയില്‍ വാങ്ങാന്‍ സാധ്യതയുള്ളവര്‍ക്കും ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ സാധ്യത കുറയുമെന്ന ചട്ടം ഫെഡറല്‍ രജിസ്റ്ററില്‍ പ്രസിദ്ധീകരിച്ചു. 60 ദിവസത്തേക്കു എതിരഭിപ്രായങ്ങള്‍ നല്കാം. അവ പരിഗണിച്ച ശേഷം അന്തിമ ചട്ടം നടപ്പിലാക്കും.

ഗ്രീന്‍ കാര്‍ഡ് കിട്ടുന്നതിനു മാത്രമാണു ഇപ്പോഴത്തെ ചട്ടം ബാധകമാകുക. പൗരത്വത്തിനു അപേക്ഷിക്കുന്നവര്‍ക്കും ഇതു ബാധകമാക്കുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും തല്കാലം അത് ഒഴിവാക്കി.

ഇക്കാര്യം ട്രമ്പ് ഭരണമേറ്റെടുത്തപ്പോള്‍ മുതല്‍ ചര്‍ച്ചാവിഷയമായിരുന്നു. അതു സംബന്ധിച്ച ചര്‍ച്ച ശക്തിപ്പെട്ടതോടെ സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ വാങ്ങുന്നത് പലരും നിര്‍ത്തലാക്കിയതായി ന്യൂയോര്‍ക്ക് ടൈംസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സര്‍ക്കാറിന്റെ പണ സഹായം, ഭക്ഷണത്തിനു സഹായം, സെക്ഷന്‍ 8ഹൗസിംഗ് സഹായം, മെഡി കെയര്‍ തുടങ്ങിയവ ഉപയോഗപ്പെടുത്തുന്നവര്‍ക്ക്ഗ്രീന്‍ കാര്‍ഡ് കിട്ടുക വിഷമകരമാവും.എന്നാല്‍നിലവില്‍ ഗ്രീന്‍ കാര്‍ഡ് ഉള്ളവര്‍ക്ക്പ്രശ്‌നമുണ്ടാവില്ല.

അമേരിക്കയില്‍ വരുന്നവരും ഇവിടെയുള്ളവര്‍ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് മാറ്റുമ്പോഴും അവര്‍ പൊതു ഖജനാവിന് ബാധ്യതയാവില്ല എന്നു ഉറപ്പുവരുത്തണമെന്ന നിലപാടിലാണു ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം ലാന്‍ഡ് സെക്യൂരിറ്റി മുന്നോട്ടു പോകുന്നത്.

സര്‍ക്കാര്‍ സഹായം വാങ്ങണോ അതോ ഗ്രീന്‍ കാര്‍ഡ് വേണൊ എന്ന് തീരുമാനിക്കേണ്ട അവസ്ഥയിലാണു നിരവധി പേര്‍. പാവങ്ങളെയാണു ഈ നിയമം ഏറ്റവും കൂടുതല്‍ ബാധിക്കുക.

മെഡിക്കെയര്‍ പാര്‍ട്ട്-ഡി പ്രകരം മരുന്നിനു സഹായം കിട്ടുന്ന പ്രായമുള്ളവര്‍ക്കും നിയമം പ്രതികൂലമാണ്.

കാന്‍സര്‍, ഹ്രുദ്രോഗം തുടങ്ങി അസുഖമുള്ളവര്‍ക്ക് വിലകൂടിയ മരുന്നും ചികിത്സയുംസ്വന്തമായിചെയ്യാന്‍ കഴിവോ ഇന്‍ഷുറന്‍സോ ഇല്ലെങ്കിലും ഗ്രീന്‍ കാര്‍ഡ്കിട്ടില്ല.

പുതിയ നിയമം പ്രതിവര്‍ഷം 382,000 പേരെ ബാധിക്കുമെന്നു അധിക്രുതര്‍ പറയുന്നു. അതിനു പുറമെ, തങ്ങള്‍ പബ്ലിക്ക് ചാര്‍ജ് (സര്‍ക്കാര്‍ സഹായം പറ്റുക) ആവില്ലെന്നു തെളിയിക്കാന്‍ അപേക്ഷകര്‍ കൂടുതല്‍ പണം ചെലവിടേണ്ടിയും വരും.

പബ്ലിക്ക് ചാര്‍ജ് ആവില്ലെന്നതിനു 10,000 ഡോളറോ മുകളിലോ അട്ച്ച് ബോണ്ട് വാങ്ങുന്ന സമ്പ്രദായവും വന്നേക്കും. എന്തായാലും ഇമ്മിഗ്രേഷന്‍ അധിക്രുതര്‍ക്ക് ഒരാള്‍ പബ്ലിക്ക് ചാര്‍ജ് ആകുമോ എന്നു തീരുമാനിക്കാം. എല്ലാ കാര്യങ്ങളും കണക്കിലെടൂത്തായിരിക്കും തീരുമാനമെടുക്കുകയെന്നു നിയമത്തില്‍ പറയുന്നു.

ഇവിടെ ജനിച്ച കുട്ടിക്ക് ആനുകൂല്യം വാങ്ങിയിട്ടുണ്ടെങ്കില്‍ അത് പ്രശ്‌നമാവില്ല.

ഗ്രീന്‍ കാര്‍ഡിനു അപേക്ഷിക്കുന്നവര്‍ സര്‍ക്കാറിനു ബാധ്യത ആവില്ല എന്നു ഉറപ്പു വരുത്തണമെന്ന നിയമം പണ്ടു മുതലേ ഉണ്ട്. എന്നാല്‍ ഫുഡ് സ്റ്റാമ്പ് തുടങ്ങിയ സഹായങ്ങള്‍ മേടിച്ചത് പ്രശ്‌നമായി നേരത്തെ കണ്ടിരുന്നില്ല. എന്തായാലും ഇനി മുതല്‍ അതൊരു നെഗറ്റിവ് ഘടകം ആയി കണക്കിലെടുക്കും

അമേരിക്കയിലേക്കു കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇവിടെ ഇപ്പോള്‍ നിയമ പ്രകാരം കഴിയുന്നവര്‍ക്കും ഈ നിയമങ്ങള്‍ ബാധകമാകും.

ഗ്രീന്‍ കാര്‍ഡിനു അപേക്ഷിക്കുന്നയാളുടെ പ്രായം, ആരോഗ്യം, ജോലി ചെയ്യാനുള്ള കഴിവ്, സാമ്പത്തിക സ്ഥിതി എന്നിവ കൂടി പരിഗണിക്കാനുംനിര്‍ദേശം നല്‍കിയേക്കും.

സ്‌കൂളില്‍ നിന്നു സൗജന്യ ഉച്ചഭക്ഷണം കഴിച്ചതോ, പബ്ലിക് സ്‌കൂളില്‍ പഠിച്ചതോ, കുത്തിവെയ്പുകള്‍ നടത്തിയതോ ഒന്നും 'പബ്ലിക് ചാര്‍ജ്' ആയി കണക്കിലെടുക്കില്ല. ഫെഡറല്‍ സ്റ്റുഡന്റ്‌സ് ലോണ്‍ എടുത്തതും മറ്റും അയോഗ്യതയ്ക്ക് കാരണമാകുമോ എന്നു വ്യക്തമല്ല.

കരട് രേഖ ചോര്‍ന്നത് മാര്‍ച്ചില്‍ ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ചിരുന്നു. പല കുടിയേറ്റക്കാരും അതോടെ ആനുകൂല്യം ലഭിക്കുന്നത് നിര്‍ത്തിയെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇങ്ങനെ ഫുഡ് സ്റ്റാമ്പ്, ഹെല്ത്ത് കെയര്‍ തുടങ്ങിയവ ഒഴിവാക്കുന്നത് പലര്‍ക്കും വലിയ വിഷമത സൃഷ്ടിക്കുന്നു.

ഇടക്കാല തെരെഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് പുതിയ നിയമം നടപ്പാക്കുന്നത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ സഹായിക്കുമെന്ന് ഒരു വിഭാഗം കരുതുന്നു. കുടിയേറ്റക്കാര്‍ക്കെതിരായ നടപടിയെ റിപ്പബ്ലിക്കന്‍ വോട്ടര്‍മാര്‍ പിന്തൂണക്കുമെന്നു പൊതുവെ കരുതപ്പെടുന്നു.

അഭയാര്‍ഥികള്‍, പ്രക്രുതി ദുരന്തം നേരീടുന്നവര്‍ തുടങ്ങിയവരെ ഈ ചട്ടങ്ങളില്‍ നിന്ന് ഒഴിവാക്കി. മിലിട്ടറിയില്‍ സേവനമനുഷ്ടിക്കുന്നവര്‍ക്ക് ഇത് ബാധകമാവില്ല.

പുതിയ നിയമം 20 മില്യന്‍ കുട്ടികളെ ദോഷമായി ബാധിക്കുമെന്ന് കൈസര്‍ ഫാമിലി ഫൗണ്ടേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

DHS Announces New Proposed Immigration Rule to Enforce Long-Standing Law that Promotes Self-Sufficiency and Protects American Taxpayers

WASHINGTON – Today, the Department of Homeland Security (DHS) announced a proposed rule that will clearly define long-standing law to ensure that those seeking to enter and remain in the United States either temporarily or permanently can support themselves financially and will not be reliant on public benefits. 

The proposed rule is available here.

 The term “public charge” as applied to admission of aliens to the United States has a long history in U.S. immigration law, appearing at least as far back as the 

Immigration Act of 1882. In the late 19th and early 20th centuries public charge was the most common ground for refusing admission at U.S. ports of entry.  

“Under long-standing federal law, those seeking to immigrate to the United States must show they can support themselves financially,” said Secretary Nielsen. “The Department takes seriously its responsibility to be transparent in its rulemaking and is welcoming public comment on the proposed rule. This proposed rule will implement a law passed by Congress intended to promote immigrant self-sufficiency and protect finite resources by ensuring that they are not likely to become burdens on American taxpayers.” 

Inadmissibility based on the public charge ground is determined by looking at the mandatory factors set forth in section 212(a)(4) of the  Immigration and Nationality Act and making a determination of the applicant’s likelihood of becoming a public charge at any time in the future. 

The proposed regulation defines a public charge to be a person who receives certain public benefits above certain defined threshold amounts or for longer than certain periods of time.  Importantly, by law, the public charge inadmissibility determination is a prospective determination based on the totality of the circumstances, which includes statutorily required factors such as age, health, family status, assets, resources, financial status, education and skills.  

In making this determination, DHS is proposing to consider current and past receipt of designated public benefits above certain thresholds as a heavily weighed negative factor.  The rule would also make nonimmigrants who receive or are likely to receive designated public benefits above the designated threshold generally ineligible for change of status and extension of stay. 

The public benefits proposed to be designated in this rule are federal, state, local, or tribal cash assistance for income maintenance, Temporary Assistance for Needy Families (TANF), Supplemental Security Income (SSI), Medicaid (with limited exceptions for Medicaid benefits paid for an "emergency medical condition," and for certain disability services related to education), Medicare Part D Low Income Subsidy, the Supplemental Nutrition Assistance Program (SNAP, or food stamps), institutionalization for long-term care at government expense, Section 8 Housing Choice Voucher Program, Section 8 Project-Based Rental Assistance, and Public Housing. The first three benefits listed above are cash benefits that are covered under current policy.  

The United States continues to be a global leader in humanitarian protection.  In calendar year 2017, the United States granted asylum and refugee status to more individuals than Canada, Australia, and the United Kingdom combined.  By statute, asylees, refugees, and other categories of vulnerable individuals are not subject to the public charge ground of inadmissibility and as such are not impacted by this rule. When considering receipt of public benefits in the public charge inadmissibility determination, DHS would also not consider any public benefits received by aliens serving in active duty or in the Ready Reserve component of the U.S. Armed Forces, or the spouse or child of the service member. 

Additionally, DHS would not consider disaster relief, emergency medical assistance, benefits received by an alien’s U.S. citizen children, and Medicaid benefits received by children of U.S. citizens and potential adoptive children of U.S. citizens. 

The proposed rule will be officially published in the Federal Register in the coming weeks. Once the proposed rule is officially published, the public will be able to comment on the proposed rule. The comment period will last 60 days, starting on the day the proposed rule is published in the Federal Register.  The official version in the Federal Register will contain information about how to submit comments.

Join WhatsApp News
Welfare ചൂഷകര്‍ 2018-09-23 11:05:02

It is a long overdue good decision.

There are lot of people who bring their parents and push them to welfare right away. They get social security, medic aide, rent money, food stamps. There are several  പുങ്കന്മാര്‍ driving Benz or BMW but make fake rent receipts and use all the aide the parents get.

Those who bring their parents must pay for their living expenses. 

 നാരദന്‍ 

Good one 2018-09-23 21:16:48
ഈ മാറ്റം ഇന്ത്യാക്കാര്‍ക്ക് ഗുണകരമാണ്. ഇന്ത്യാക്കാരായ ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ തൊഴില്‍ വിസയില്‍ വന്നവരും മെച്ചപ്പെട്ട സാമ്പത്തിക നില ഉള്ളവരുമാണ്. എന്നാല്‍ ലാറ്റി അമേരിക്കയില്‍ നിന്നുള്ളവരുടെ സ്ഥിതി അതല്ല. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക