Image

കന്യാസ്‌ത്രീകളുടെ സമരം: സിസ്റ്റര്‍ ലൂസിക്ക്‌ വിലക്കില്ലെന്ന്‌ ഇടവക

Published on 23 September, 2018
കന്യാസ്‌ത്രീകളുടെ സമരം: സിസ്റ്റര്‍ ലൂസിക്ക്‌ വിലക്കില്ലെന്ന്‌ ഇടവക

വയനാട്‌: കന്യാസ്‌ത്രീകളുടെ സമരത്തെ പിന്തുണച്ച മാനന്തവാടി രൂപതാംഗം സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ നടപടിയെടുത്തെന്ന വാര്‍ത്തകള്‍ കാരയ്‌ക്കാമല ഇടവക തള്ളി. സന്യാസിനി എന്ന നിലയില്‍ സിസ്റ്റര്‍ക്ക്‌ വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന്‌ ഇടവക വികാരി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സിസ്റ്റര്‍ ലൂസി സമരത്തില്‍ പങ്കെടുത്തതില്‍ വിശ്വാസികള്‍ക്ക്‌ അതൃപ്‌തിയുണ്ട്‌. സിസ്റ്റര്‍ക്കെതിരെ നടപടി എടുക്കണമെന്ന്‌ വിശ്വാസികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. അക്കാര്യം മദര്‍ സുപ്പീരിയര്‍ വഴി സിസ്റ്റര്‍ ലൂസിയെ അറിയിക്കുക മാത്രമാണ്‌ ചെയ്‌തത്‌. ഇതിനെയാണ്‌ നടപടിയെടുത്തെന്ന തരത്തില്‍ വ്യാഖ്യാനിക്കുന്നതെന്നും ഇടവക വിശദീകരിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക