Image

ഒര്‍മ്മകള്‍ പൊടിതട്ടി സുരഭി ; പത്താം ക്ലാസിലെ കണക്കിന്റെ ഉത്തര കടലാസുമായി ഫേസ്ബുക്ക് ലൈവ്

Published on 23 September, 2018
 ഒര്‍മ്മകള്‍ പൊടിതട്ടി സുരഭി ; പത്താം ക്ലാസിലെ കണക്കിന്റെ ഉത്തര കടലാസുമായി ഫേസ്ബുക്ക് ലൈവ്

മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ ദേശീയ ദേശിയ അവാര്‍ഡിന് അര്‍ഹയായ സുരഭി ലക്ഷിമിയുടെ ഫേസ്ബുക്ക് ലൈവ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സ്‌കൂള്‍ പഠനകാലത്തെ ഓര്‍മകള്‍ പൊടിത്തട്ടിയെടുക്കുകയാണ് താരം. പഴയ പുസ്തകങ്ങളുടെ കൂട്ടത്തില്‍ നിന്ന് ലഭിച്ച് പരീക്ഷ പേപ്പറുകളാണ് പ്രേക്ഷകരുമായിപങ്കുവെയ്ക്കുന്നത്. തനിയ്ക്ക് പത്താം ക്ലാസില്‍ കണക്കിന് ലഭിച്ച റെക്കോര്‍ഡ് മാര്‍ക്കും താരം ഫേസ്ബുക്ക് ലൈവിലൂടെ പങ്കുവെയ്ക്കുന്നുണ്ട്.

കണക്ക്, ഇംഗ്ലീഷ്, ഹിന്ദി, ബയോളജി എന്നിങ്ങനെ എല്ലാ വിഷയങ്ങളുടെ മാര്‍ക്കും സുരഭി വിശകലനം ചെയ്യുന്നുണ്ട്.  ഉത്തര കടലാസ് ഉയര്‍ത്തി പിടിച്ചുകൊണ്ടായിരുന്നു താരം അത് പൊട്ടിച്ചത്. 50 ന് 13 മാര്‍ക്കാണ് ഉത്തര കടലാസില്‍ ലഭിച്ചിരുന്നത്. ഇതേ മാര്‍ക്ക് തന്നെയായിരുന്നു തനിയ്ക്ക് എസ്എസ്എല്‍സിക്കും ലഭിച്ചിരുന്നത്. 13 ഉം , 12 മാര്‍ക്ക് വാങ്ങി എങ്ങനേയോ രക്ഷപ്പെട്ടു പോയെന്നും സുരഭി പറഞ്ഞു.ഹിന്ദിയ്ക്ക് താന്‍ അത്ര മോശക്കാരിയല്ലായിരുന്നെന്നും വീഡിയോയില്‍ പറയുന്നുണ്ട്. പരീക്ഷയ്ക്ക് 32 മാര്‍ക്കാണ് ലഭിച്ചത്. എന്നാല്‍ കയ്യക്ഷരം അത്ര പോരന്നും താരം രസകരമായി വീഡിയോയില്‍ അവതരിപ്പിക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക