Image

പ്രേമ ആന്റണി: പാലായില്‍ നിന്ന് കാലിഫോര്‍ണിയയില്‍ ജൈത്രയാത്ര (അനില്‍ പെണ്ണുക്കര)

Published on 23 September, 2018
പ്രേമ ആന്റണി: പാലായില്‍ നിന്ന് കാലിഫോര്‍ണിയയില്‍ ജൈത്രയാത്ര (അനില്‍ പെണ്ണുക്കര)
പ്രേമ ബോസ് മാത്യു മണ്ണുരാം പറമ്പില്‍ എന്ന പാലാക്കാരിയെക്കുറിച്ച്  കേട്ടിരിക്കാന്‍ വഴിയില്ല. എന്നാല്‍ പ്രേമ ആന്റണി തെക്കേക്കുറ്റ്എന്ന അമേരിക്കന്‍ മലയാളിയെക്കുറിച്ച് കേട്ടിരിക്കും. സംശയിക്കണ്ട, രണ്ടും ഒരാള്‍ തന്നെ! പാലായില്‍ ജനിച്ച് അമേരിക്കയുടെ ദത്തുപുത്രിയായി മാറിയ പ്രേമ ആന്റണി തെക്കേക്കുറ്റ്.

അമേരിക്കന്‍ മലയാളി വനിതകളില്‍ പ്രേമയുടെ അത്ര നേട്ടങ്ങള്‍ കൊയ്ത മറ്റൊരു വനിതയുണ്ടോ എന്നു സംശയിക്കണം. ബിസിനസ്/വ്യവസായ രംഗത്തു മാത്രമല്ല സാമൂഹിക പ്രവര്‍ത്തനത്തിലും അവര്‍ പുതിയ പാതകള്‍ വെട്ടിത്തുറന്നിരിക്കുന്നു

പാലായില്‍ നിന്ന് കാലിഫോര്‍ണിയയിലേക്ക്. അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എന്ന വി ടി യുടെ നാടകത്തിന്റെ മറ്റൊരാവിഷ്‌കാരമാണ് പ്രേമയുടെ ജീവിതം എന്ന് ഒരു തരത്തില്‍ പറയാം. മറ്റുള്ളവരെ അപേക്ഷിച്ചു നോക്കുമ്പോള്‍ അമേരിക്ക ഏറേ അകലെ ആയിരുന്നു... കാരണം വഴിയെ

എന്നിട്ടും തളരാതെ അമേരിക്കയുടെ തീരം തേടിയുള്ള പ്രേമയുടെ യാത്ര ഉയരങ്ങള്‍ കീഴടക്കാനുള്ളതായിരുന്നെന്നു ഇന്ന് പലരും മനസ്സിലാക്കുന്നുണ്ടാവും.

ജീവിതത്തിന്റെ പുതിയ തീരം തേടിയുള്ള യാത്ര തുടങ്ങുന്ന ഏതൊരാള്‍ക്കും പ്രേമാ ആന്റണിയുടെ ജീവിതം വലിയ മാതൃകയാണ് .

കേരളത്തിലെ ആദ്യത്തെ വനിതാ വില്ലേജ് ഓഫീസര്‍ മറിയക്കുട്ടി തോമസ് പള്ളിവാതുക്കലിന്റെയുംമിലിട്ടറിക്കാരനായ ചാണ്ടി മാത്യു മണ്ണുരാം പറമ്പിലിന്റെയും മകളായ പ്രേമ 37 വര്‍ഷങ്ങള്‍ക്കു മുമ്പാണ് അമേരിക്കയില്‍ എത്തുന്നത്. അമേരിക്കയില്‍ പഠിക്കണമെന്നതായിരുന്നു സ്വപ്നം.

ലുധിയാന മെഡിക്കല്‍ കോളേജില്‍ നിന്നും ബി.എസ്.സി നഴ്‌സിംഗ് ഒന്നാം റാങ്കോടെ പാസായ പ്രേമക്ക് ഇന്ത്യന്‍ പ്രസിഡന്റിന്റെ കയ്യില്‍ നിന്നും സ്വര്‍ണ്ണ മെഡല്‍ വാങ്ങാനുള്ള ഭാഗ്യവും ലഭിച്ചു.

ഡല്‍ഹിയിലെ രാജ് കുമാരി അമൃത് കൗര്‍ കോളേജ് ഓഫ് നേഴ്‌സിങ്ങില്‍ പഠിപ്പിക്കുന്ന
കാലത്ത് ആണ് അമേരിക്കയിലേക്ക് ചെല്ലുവാന്‍ പ്രേമയുടെ അമ്മാവന്മാരും കുടുംബവും ക്ഷണിക്കുന്നത്. ഡല്‍ഹിയിലെ അമേരിക്കന്‍ എംബസിയില്‍ഇന്റര്‍വ്യൂവിന് പോയി. പക്ഷെ നിരാശയായിരുന്നു ഫലം. അമേരിക്കയില്‍ നിന്ന് തിരിച്ചു വരുമെന്ന ഉറപ്പാണ് അവര്‍ക്ക് വേണ്ടത്. ആറു തവണ എംബസിയില്‍ അഭിമുഖത്തിനായി പോയി. ഓരോ തവണയും ഓരോ തടസങ്ങള്‍ ഉണ്ടായി. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി അന്ന് എം പി ആയിരുന്നു. അദ്ദേഹത്തിന്റെ കത്തൊക്കെ അന്ന് എംബസിയില്‍ ഹാജരാക്കിയിരുന്നു. ഇത്രയധികം തവണ ഇന്റര്‍വ്യൂവിനു പോയവര്‍ ചുര്‍ക്കമായിരിക്കും. അതാണു അമേരിക്ക പതിവിലും അകലെ ആയിരുന്നുവെന്നു പറയാന്‍ കാരണം

ഒടുവില്‍ ഉപരിപഠനത്തിനായി അമേരിക്കയില്‍ പോവുന്നത് തെറ്റല്ലെന്ന് എംബസി അംഗീകരിച്ചു. നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവില്‍ വിസ കിട്ടി. സ്റ്റുഡന്റ് വിസയില്‍ സാന്‍ഫ്രാന്‍സിക്കോയില്‍. അങ്ങനെ ആ പാലാക്കാരി ഒട്ടനേകം സ്വപ്നങ്ങള്‍ മനസ്സില്‍ കോര്‍ത്തിട്ട് അമേരിക്കയുടെ മണ്ണിലേക്ക് വണ്ടി കയറി.

പക്ഷെ ദൈവം അപ്പോഴും പ്രേമയെ ഒന്ന് പരീക്ഷിച്ചു. മനിലയില്‍ വെച്ച് ഫ്‌ലൈറ്റ് മിസ്സായി. എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം തരിച്ചു പോയി. കയ്യിലാണെങ്കിലോ ആകെ 7 ഡോളര്‍ മാത്രം. പ്രേമ തന്റെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കുമോ എന്നറിയാനുള്ള ദൈവത്തിന്റെ പരീക്ഷണമാണിതെന്ന് ഒരു തരത്തില്‍ പറയാം. 7 ഡോളര്‍ കൊണ്ട് മനില മുഴുവന്‍ ചുറ്റിക്കണ്ട് അടുത്ത ഫ്‌ലൈറ്റിന് അമേരിക്കയിലേക്ക് പറന്നു.

ഒരു സാധാരണ നഴ്സായി അമേരിക്കയില്‍ എത്തിയ പ്രേമ അമേരിക്കന്‍ ജീവിതത്തോട് ഇണങ്ങാന്‍ സമയമെടുത്തു. സാന്‍ഫ്രാന്‍സിസ്‌കോയിലെ ഒരു നഴ്‌സിംഗ് ഹോമിലാണ് ആദ്യമായി ജോലിക്ക് പോയത്. അവിടുത്തെ രോഗികളുടെ അവസ്ഥ കണ്ടു നില്‍ക്കാന്‍ പറ്റാത്ത അത്രയും ദുസ്സഹമായി തോന്നിയ പ്രേമക്ക് ആ ജോലിയില്‍ തുടരാന്‍ കഴിഞ്ഞില്ല.

വൃണങ്ങള്‍ നിറഞ്ഞാവര്‍, പ്രായമായവര്‍, മനോനില തെറ്റിയവര്‍ അങ്ങനെ ഇരുന്നൂറോളം രോഗികളായിരുന്നു ആ നഴ്‌സിംഗ് ഹോമില്‍ ഉണ്ടായിരുന്നത്. അവിടുത്തെ ഡയറക്ടര്‍ ഗ്രീന്‍ കാര്‍ഡിന് ഫയല്‍ ചെയ്തെങ്കിലും വര്‍ക്ക് പെര്‍മിറ്റ് ക്യാന്‍സല്‍ ചെയ്യാനാണ് പ്രേമ ആവശ്യപ്പെട്ടത്. നഴ്‌സിംഗ് ഹോം ഇത്രത്തോളം കഠിനമാണെന്ന് മനസിലാക്കിയ പ്രേമ ഇനിയൊരിക്കലും ആ ഫീല്‍ഡിലേക്ക് ചെല്ലില്ലെന്ന് ഉറപ്പിച്ചു.

ജോലിയില്‍ നിന്ന് രാജി വെക്കാനുള്ള പ്രേമയുടെ തീരുമാനത്തെ പക്ഷെ ഡയറക്ടര്‍ അംഗീകരിച്ചില്ല. പ്രേമ എന്ന പാലാക്കാരിയിലുള്ള നന്മയും സ്‌നേഹവും തിരിച്ചറിഞ്ഞു നഴ്‌സിംഗ് ഫീല്‍ഡിലെ പ്രേമയുടെ ഭാവി മുന്നില്‍ കണ്ടുകൊണ്ടാവാം ഡയറക്ടര്‍ പ്രേമയുടെ തിരിച്ചു വരവിനായി അവസരം കൊടുത്തത്.

തുടര്‍ന്ന് പഠിക്കുവാന്‍ തീരുമാനിച്ച പ്രേമ പഠനത്തിനൊപ്പം കൈസര്‍ ഹോസ്പിറ്റലില്‍ അഡ്മിനിസ്‌ട്രേറ്റിവ് നേഴ്‌സിങ്ങ്സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്യുവാനും തുടങ്ങി. വര്‍ഷങ്ങള്‍ക്ക്ശേഷം സ്വന്തം അങ്കിളും ആന്റിയും നടത്തിയിരുന്ന നഴ്‌സിംഗ് ഹോം ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററിലേക്ക് ജോലിക്കായി ക്ഷണിക്കപ്പെട്ടു. നഴ്‌സിംഗ് കെയറിലേക്ക് തിരിഞ്ഞു നോക്കില്ലെന്ന് പ്രതിജ്ഞചെയ്ത പ്രേമക്ക് പക്ഷെ ആന്റിയുടെഅപേക്ഷ തള്ളിക്കളയാനായില്ല. ഒരു സഹായത്തിനായി കുറച്ചു കാലം അവിടെ നില്‍ക്കാമെന്ന് സമ്മതിച്ചെങ്കിലും പിന്നീട് ആ നഴ്‌സിംഗ് കെയര്‍ ആന്‍ഡ്ആന്‍ഡ്റീഹാബിലിറ്റേഷന്‍ സെന്റര്‍ ഹെഡ് ആവാന്‍ പ്രേമ നിര്‍ബന്ധിതയായി. അന്ന് തുടങ്ങിയ നഴ്‌സിംഗ് കെയര്‍ ആന്‍ഡ്ആന്‍ഡ്റീഹാബിലിറ്റേഷന്‍ സെന്ററുകള്‍ഇന്ന് ഒരു ചെയിന്‍ ആയി.

നഴ്‌സിംഗ് കെയറിനോട് അനുബന്ധിച്ചുറീഹാബിലിറ്റേഷന്‍ കമ്പനിയുംസ്ഥാപിച്ചിട്ടുണ്ട്. ഇതിനെല്ലാം പ്രേമയ്ക്കൊപ്പം താങ്ങും താങ്ങും തണലുമായി നിന്ന് ഈ പ്രസ്ഥാനത്തെ വിജയകരമായ രീതിയില്‍ വളര്‍ത്തുന്നതില്‍ ഭര്‍ത്താവ് തമ്പി ആന്റണി തെക്കേകുറ്റിന്റെ പ്രയത്‌നം എടുത്തു പറയേണ്ടതാണ്. ഇരുവരും ചേര്‍ന്ന് നിരവധി നേഴ്‌സിങ്ങ്റീഹാബിലിറ്റേഷന്‍ സെന്ററുകള്‍ സ്ഥാപിക്കുകയും വിജയകരമായി നടത്തുകയും ചെയ്യുന്നു .

തമ്പി ആന്റണിയും പ്രേമയും കൂടി സ്ഥാപിച്ച പാക്‌സന്‍കോര്‍പ്പറേഷന്‍ ആതുര സേവന രംഗത്ത് വലിയ മാതൃക ആയി മാറി. പ്രേമയുടെ ഉള്ളിലെ സ്‌നേഹവും കരുതലും അവര്‍ തന്റെ നഴ്‌സിംഗ് കെയറില്‍ എത്തുന്നവര്‍ക്ക് ആവോളം നല്‍കുന്നു. അതുകൊണ്ട്ആതുരസേവന രംഗത്തെ തിളക്കം കൂടിയ താരമാകാന്‍ പ്രേമക്ക് കഴിയുന്നു.

അമേരിക്കന്‍ ജീവിതം പ്രേമയെ എത്രത്തോളം ഉയരത്തില്‍ കൊണ്ടു ചെന്നെത്തിച്ചെന്ന് പറഞ്ഞാല്‍ തീരില്ല.ആതുരസേവന രംഗത്തെ പോലെ ബിസിനസ് രംഗത്തും പ്രേമ ഒരു നക്ഷത്രത്തിളക്കം തന്നെയായിരുന്നു. ഫോമയുടെ ഏറ്റവും മികച്ച വനിതാ ബിസിനസ് വുമണിനുള്ള അവാര്‍ഡ് പ്രേമക്കായിരുന്നു.

ജസ്റ്റിസ് ഫോര്‍ ആള്‍ എന്ന സംഘടനയുടെ പ്രസിഡന്റ് സ്ഥാനം അലങ്കരിക്കാനും പ്രേമ മുന്നോട്ട് വന്നു. അമേരിക്കന്‍ മലയാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇത്. കഴിയാവുന്നത്ര മലയാളികളെ അമേരിക്കയില്‍ എത്തിച്ച് ജോലി വാങ്ങി കൊടുക്കാനുള്ള പ്രേമയുടെ നല്ല മനസിനെ അഭിനന്ദിക്കാതെ വയ്യ. ഇങ്ങനെ സ്വന്തം പ്രവൃത്തിയിലൂടെ മറ്റുള്ളവരുടെ മുഖത്ത് പുഞ്ചിരി സൃഷ്ടിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് പ്രേമ ഇന്നും.

പ്രേമയുടെ സഹായം കൊണ്ട് ജീവിതം ആരംഭിച്ച എത്രയോ പേര്‍ ഇന്ന് അമേരിക്കയില്‍ ഉണ്ട്. നഴ്‌സിംഗ് കെയറില്‍ എത്തുന്ന രോഗികള്‍ക്കെല്ലാം സാന്ത്വനമേകി അവരെ മെച്ചപ്പെട്ട നിലയിലേക്ക് കൊണ്ടു വരാനും പ്രേമക്ക് സാധിച്ചിട്ടുണ്ട്.

അമേരിക്കയില്‍ എത്തപ്പെട്ട കാലത്തെ നഴ്‌സിങ്ങും ഇന്നത്തെ നഴ്‌സിങ്ങും തമ്മില്‍ വളരെയേറെ വ്യത്യാസങ്ങള്‍ ഉണ്ടെന്നാണ് പ്രേമ പറയുന്നത്. ഇന്ന് മെഡിക്കല്‍ രംഗത്തെ റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍സ് എല്ലാം അതി കഠിനമാണ്. പണ്ട് അങ്ങനെ ആയിരുന്നില്ല. അന്ന് അമേരിക്കയിലേക്ക് ധാരാളം പേര്‍ നഴ്സായി കുടിയേറിയിരുന്നു. പ്രേമ അമേരിക്കയില്‍ എത്തുന്ന ദിവസം അമേരിക്കയുടെസ്വാതന്ത്ര്യ ദിനമായിരുന്നു . അമേരിക്ക അവരുടെ സ്വാതന്ത്ര്യദിനം ആചരിച്ചപ്പോള്‍ പ്രേമയും തന്റെ സ്വാതന്ത്ര്യദിനം ആഘോഷിച്ചിട്ടുണ്ടാവും.

ഇന്ന് താന്‍ സ്വപ്നം കണ്ടതിനേക്കാള്‍ ഉയരത്തില്‍ എത്തപ്പെട്ട പ്രേമ തന്റെ കഴിഞ്ഞ കാലത്തെ പോരാട്ടത്തെക്കുറിച്ച് വളരെ അഭിമാനത്തോടെ ഓര്‍ക്കുന്നു. ജീവിതത്തില്‍ തന്നെ തേടിയെത്തിയ പ്രശ്‌നങ്ങളെ നേരിട്ട് ഇവിടം വരെ എത്തിയ പ്രേമ നമുക്ക് ഒരു നല്ല മാതൃകയാവുകയാണ്. സ്‌നേഹത്തിന്റെയും കരുണയുടെയും പ്രതീകമായി ജനഹൃദയങ്ങളില്‍ തിളങ്ങി നില്‍ക്കാനും പ്രേമക്ക് കഴിഞ്ഞു.

പ്രശസ്ത സാഹിത്യകാരനും നടനും നിര്‍മ്മാതാവും ആക്ടിവിസ്റ്റുമായതമ്പി ആന്റണിയോടും മക്കളായ കായല്‍, നദി, സന്ധ്യ എന്നിവരോടുമൊപ്പംസ്വസ്ഥമായ കുടുംബജീവിതം നയിക്കുന്ന പ്രേമവിജയം കൈ വരിച്ച മാലാഖയാണ്. സാമൂഹ്യ സേവനത്തെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും തന്റെ ജീവനേക്കാളേറെ
സ്‌നേഹിക്കുന്ന വ്യക്തി. അതോടോപ്പം മികച്ച ബിസിനസ്/വ്യവസായ വിജയം നേടിയ വനിതയും. 
പ്രേമ ആന്റണി: പാലായില്‍ നിന്ന് കാലിഫോര്‍ണിയയില്‍ ജൈത്രയാത്ര (അനില്‍ പെണ്ണുക്കര)പ്രേമ ആന്റണി: പാലായില്‍ നിന്ന് കാലിഫോര്‍ണിയയില്‍ ജൈത്രയാത്ര (അനില്‍ പെണ്ണുക്കര)പ്രേമ ആന്റണി: പാലായില്‍ നിന്ന് കാലിഫോര്‍ണിയയില്‍ ജൈത്രയാത്ര (അനില്‍ പെണ്ണുക്കര)പ്രേമ ആന്റണി: പാലായില്‍ നിന്ന് കാലിഫോര്‍ണിയയില്‍ ജൈത്രയാത്ര (അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക