Image

കന്യാസ്ത്രീകളുടെ സമരകേന്ദ്രം മാര്‍ക്‌സിസ്റ്റ് വിരുദ്ധ, സര്‍ക്കാര്‍ വിരുദ്ധ കേന്ദ്രമാക്കിയെന്ന് കോടിയേരി

Published on 23 September, 2018
കന്യാസ്ത്രീകളുടെ സമരകേന്ദ്രം മാര്‍ക്‌സിസ്റ്റ് വിരുദ്ധ, സര്‍ക്കാര്‍ വിരുദ്ധ കേന്ദ്രമാക്കിയെന്ന്  കോടിയേരി
കന്യാസ്ത്രീകളുടെ സമരകേന്ദ്രം മാര്‍ക്‌സിസ്റ്റ് വിരുദ്ധ, സര്‍ക്കാര്‍ വിരുദ്ധ കേന്ദ്രമാക്കിയെന്ന് സി.പി.എം െസക്രട്ടറി കോടിയേരി

'സദുദ്ദേശ്യമെന്ന് തോന്നിപ്പിക്കും വിധം സി.പി.എമ്മിനെയും സര്‍ക്കാറിനെയും വിമര്‍ശിക്കാനുള്ള കേന്ദ്രമാക്കി. സമരങ്ങള്‍ കൈയടക്കുന്ന ഒരു വിഭാഗം ഈ സമരത്തിലും കയറിപ്പറ്റി. ഏത് സമരത്തിലും ഇത്തരം മൊബൈല്‍ സമരവേദിക്കാര്‍ പ്രവര്‍ത്തിക്കുന്നു'-  അഴീക്കോടന്‍ രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് ചേര്‍ന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്ത്രീ സുരക്ഷയാണ് ഇടത് സര്‍ക്കാറിന്റെ നിലപാട്. സര്‍ക്കാര്‍ എന്നും ഇരക്കൊപ്പമാണ്. കേസില്‍പ്പെട്ട ആളെ നോക്കിയോ, പ്രക്ഷോഭത്തിന്റെ അടിസ്ഥാനത്തിലോ അല്ല അറസ്റ്റ്. തെളിവുകളുടെ അടിസ്ഥാനത്തില്‍ ആണ്. കുറ്റവാളികള്‍ക്കെതിരെ തെളിവ് കണ്ടെത്തി ശിക്ഷിക്കുകയെന്നതാണ് സര്‍ക്കാര്‍ നിലപാട്. അത് സന്ന്യാസിയായാലും മുക്രിയായാലും ബിഷപ് ആയാലും അവരുടെ സ്ഥാനം ജയിലില്‍ ആണെന്ന് അദ്ദേഹം പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക