Image

മലയാളി എന്‍ജിനിയേഴ്‌സ് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം നടത്തപ്പെട്ടു.

ശങ്കരന്‍കുട്ടി Published on 24 September, 2018
മലയാളി എന്‍ജിനിയേഴ്‌സ് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം നടത്തപ്പെട്ടു.
മലയാളി എന്‍ജിനിയേഴ്‌സ് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമിന്റ ഭാഗമായി 2018 സെപ്തംബര്‍ 22 ശനിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ സ്റ്റാഫോര്‍ഡ് ഷെയറിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ആ ഡിറ്റോറിയത്തിന്‍ വിവിധ കലാപരിപാടികളാടെ ആഘോഷിക്കപ്പെട്ടു. തദവസരത്തില്‍ ഹൂസ്റ്റണ്‍ നിവാസികളായ എന്‍ജിനിയേഴ്‌സ് സകുടുംബ സമേതം സന്നിഹിതരായിരുന്നു. MEA പ്രസിഡന്റ്  ശ്രീ നവീന്‍ കൊച്ചോത്ത് നടത്തിയ സ്വാഗത പ്രസംഗത്തോടെ പരിപാടികള്‍ ആരംഭിച്ചു. മലയാളികളായ പഠിക്കാന്‍ ആഗ്രഹമുള്ള പാവപ്പെട്ട കുട്ടികളെ അവരുടെ കഴിവുകളെ പരമാവധി വളര്‍ത്തിയെടുക്കുവാന്‍ ഈ സംഘടന പ്രതിജ്ഞാബദ്ധരാണ്. 

നൂറ്റാണ്ടുകള്‍ക്ക് ശേഷം കേരളം കണ്ട മഹാദുരന്തത്തിന് സഹായഹസ്തവുമായി 40 ലക്ഷത്തോളം രുപ ഇതിനകം പ്രളയബാധിതരെ സഹായിക്കാനായി സമാഹരിച്ചു കഴിഞ്ഞതായി ട്രഷറാര്‍ ശ്രീ  രാമദാസ് അറിയിച്ചു., ഇനിയും ഒരു പുതിയ കേരളം കെട്ടിപടുക്കുന്നതിന് MEA അശ്രാന്ത പരിശ്രമം നടത്തിക്കൊണ്ടിരിക്കും. 
മത്സരങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്ക് മലയാളത്തിന്റെ പ്രിയ നടി ദിവ്യാ ഉണ്ണി സമ്മാനദാനം നിര്‍വഹിച്ചു. ലക്ഷമീ പീറ്റര്‍ അവതാരക ആയിരുന്ന ഈ പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സുബിന്‍ നന്ദി രേഖപ്പെടുത്തി. കേരളത്തനിമ നിറഞ്ഞു നിന്ന വിഭവ സമൃദ്ധമായ അത്താഴവിരുന്നോടെ ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് തിരശീല വീണു.

വാര്‍ത്ത അയച്ചത് : ശങ്കരന്‍കുട്ടി

മലയാളി എന്‍ജിനിയേഴ്‌സ് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം നടത്തപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക