Image

85ാം വയസ്സില്‍ ജാതക രഹസ്യം പരസ്യമാക്കി നടന്‍ മധു

Published on 24 September, 2018
85ാം വയസ്സില്‍ ജാതക രഹസ്യം പരസ്യമാക്കി നടന്‍ മധു

85ാം വയസ്സില്‍ ജാതക രഹസ്യം പരസ്യമാക്കി നടന്‍ മധു. പിറന്നാള്‍ ദിനത്തിലായിരുന്നു അദ്ദേഹം അത് വെളിപ്പെടുത്തിയത്. 79ാം വയസ്സില്‍ തനിയ്ക്ക് മരണം സംഭവിക്കുമെന്നായിരുന്നു ജാതകത്തില്‍ പറഞ്ഞിരുന്നത്. അതിനാല്‍ തന്നെ 79 പിറന്നാള്‍ വലിയ സന്തോഷത്തോടെയായിരുന്നു കാത്തിരുന്നത്. എന്നാല്‍ ജാതകം പകുതി തെറ്റിപ്പോകുമെന്നല്ലേ ഭഗവാന്‍ പറഞ്ഞിരിക്കുന്നതെന്നും മധു കൂട്ടിച്ചേര്‍ത്തു.

 ഇപ്പോള്‍ ജീവിതത്തില്‍ ഒരു ആഗ്രഹവും ലക്ഷ്യവും ബാക്കിയില്ലെന്നും താരം വ്യക്തമാക്കി. ചെറുപ്പത്തില്‍ അനേകം ആഗ്രഹം ബാക്കിയുണ്ടായിരുന്നു. അതെല്ലാം അമ്ബത്തിയഞ്ച് വയസ്സോടെ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ കണ്ണംമൂലയിലെ വസതിയില്‍വെച്ച്‌ വലിയ ആഘോഷങ്ങളില്ലാതെയായിരുന്നു പിറന്നാള്‍. ആഘോഷവേളയില്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് ഭാര്യയെയാണെന്നും അദ്ദേഹം പറഞ്ഞു. 2014 ല്‍ ജനുവരിയില്‍ അദ്ദേഹത്തിന്റെ ഭാര്യ മരണപ്പെട്ടിരുന്നു. അതിനു ശേഷം അധികം അഘോഷങ്ങള്‍ക്കൊന്നും ഇരുന്ന് കൊടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക