Image

ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നു ആവശ്യപ്പെട്ട് കന്യാസ്ത്രീയുടെ സഹോദരി

Published on 24 September, 2018
 ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നു ആവശ്യപ്പെട്ട് കന്യാസ്ത്രീയുടെ സഹോദരി
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലായതിനു പിന്നാലെ തനിക്കും കുടുംബത്തിനുമെതിരെ ഭീഷണിയുണ്ടെന്നും ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് കന്യാസ്ത്രീയുടെ സഹോദരി പരാതി നല്‍കി.

ഫ്രാങ്കോയുടെ അനുയായികള്‍ വധഭീഷണി ഉള്‍പ്പെടെ ഉയര്‍ത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കി കാലടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കാണ് പരാതി നല്‍കിയിട്ടുള്ളത്. ഫ്രാങ്കോയെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് എറണാകുളത്ത് നടന്ന സമരത്തില്‍ നിരാഹാരമിരുന്ന സ്ത്രീയാണ് പരാതിക്കാരി.

എന്ത് ഹീനകൃത്യവും നടത്താന്‍ മടിയില്ലാത്ത, പണവും രാഷ്ട്രീയ സ്വാധീനമുള്ള ഫ്രാങ്കോ മുളയ്ക്കലില്‍ നിന്നും ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും പീഡനത്തിനിരയായ സഹോദരിയ്ക്കൊപ്പം നിന്നതിനാലാണ് ഫ്രാങ്കോയ്ക്കും അനുയായികളും കടുത്ത ശത്രുത പുലര്‍ത്തുന്നതെന്നും പരാതിയില്‍ പറയുന്നു.

ശത്രുതമൂലം ഫ്രാങ്കോയുടെ ആളുകള്‍ തന്റെ സഹോദരനെതിരെ കള്ളപ്പരാതി നല്‍കിയിട്ടുണ്ട്. ഫ്രങ്കോയുടെ അനുയായിയായ തോമസ് ചിറ്റൂപ്പറമ്പന്‍ എന്നയാള്‍ മകനെയും സഹോദരനെയും അപായപ്പെടുത്തുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എറണാകുളത്ത് നിരാഹാരമിരുന്നപ്പോള്‍ ഉണ്ണി ചിറ്റൂപ്പറമ്പന്‍ എന്നയാള്‍ തന്റെ ചിത്രമെടുത്ത് കൊണ്ടുപോയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.
 ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നു ആവശ്യപ്പെട്ട് കന്യാസ്ത്രീയുടെ സഹോദരി
Join WhatsApp News
Salute to Nuns 2018-09-24 08:35:58

BIG SALUTE : സമാനതകളില്ലാത്ത പോരാട്ടമാണ് ഇവർ ജയിച്ചത്. എല്ലാ എതിർപ്പുകളെയും നേരിട്ട പോരാട്ടത്തിൽ അവസാനം ഇവർ വിജയിച്ചു. ഒരായിരം അഭിനന്ദനങ്ങൾ

അധികാരസ്ഥാനത്തിരിക്കുന്നവർ കണ്ണുരുട്ടുമ്പോൾ ആദർശം വലിച്ചെറിഞ്ഞ് പകരം വച്ചു നീട്ടുന്ന അപ്പക്കഷണങ്ങൾ വാങ്ങി വാലാട്ടുന്നവർ ഭൂരിപക്ഷമായ സമൂഹത്തിൽ ഇവരെ എത്ര പ്രശംസിച്ചാലും മതിയാവില്ല.

സർക്കാരുകളെ താഴെയിറക്കിയ ചരിത്രമുള്ള സഭാ മാഫിയയോടാണ് ഇവർ ഏറ്റുമുട്ടിയത്. സഭയെ തൊടാൻ ശക്തരിൽ ശക്തർക്ക് കൈ വിറയ്ക്കും.

ക്രൂരവും ഭീഭത്സവുമാണ് സഭയുടെ ചരിത്രം. നിസ്സാര പ്രതിഷേധങ്ങൾക്കുപോലും ശിക്ഷകൾ കഠിനമാണ്. ജീവനുള്ള ശരീരം കുറ്റിയിൽ കെട്ടിയിട്ട് പച്ചമാംസം ദഹിപ്പിക്കുന്നത് സാധാരണ ശിക്ഷയായിരുന്നു. ഇന്നും സഭയുടെ മനോഭാവത്തിൽ അതേ ക്രൗര്യമുണ്ട്. എതിർക്കുന്നവരെ ഇല്ലാതാക്കിയാണ് ശീലം.

ഇൻഡ്യയിൽ ഒരുപക്ഷേ സർക്കാർ കഴിഞ്ഞാൽ ഏറ്റവും വലിയ ഭൂപ്രഭു സഭയാണ്. കേരളത്തിൽ 50 ലക്ഷത്തോളം വോട്ടിന്റെ ബലത്തിൽ സഭ എന്തും നേടിയെടുക്കും. ഒരുപക്ഷെ സംസ്ഥാനത്തെ ഒരു മന്ത്രിയെക്കാൾ അധികാരവും പ്രതാപവുമാണ് ഒരു കത്തോലിക്കാ ബിഷപ്പിനുള്ളത്. പണം പിരിക്കാൻ കഴിവുള്ള മെത്രാൻ സഭയിൽ സർവശക്തനാണ്. ഒരു നാട്ടു രാജാവ് തന്നെയാണ് ബിഷപ്പ്..

പുരോഗമനം, അഹിംസ, സനാതനം തുടങ്ങി ഒരു രാഷ്ട്രീയ പാർട്ടിയും ഇവർക്ക് പിന്തുണ കൊടുത്തില്ല. ഒളിഞ്ഞും തെളിഞ്ഞും ഇവരെ വിമർശിക്കുകപോലും ചെയ്തു.

ചില ഒറ്റപ്പെട്ട വ്യക്തികളും സ്വതന്ത്ര സംഘടനകളും മാത്രമാണ് ഇവർക്ക് പിന്തുണ കൊടുത്തത്.

കൂട്ടത്തിൽ ഒരാളെ ശാരീരികമായി പീഡിപ്പിക്കുകയും മാനസീകമായി അതി നീചമായ ആക്രമിക്കുകയും ചെയ്ത ക്രിമിനലിനെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ തെരുവിൽ സമരം ചെയ്യാൻ ഇവർ കാണിച്ച ധൈര്യം പ്രശംസിക്കപ്പെടണം. ജനകീയ സമര ചരിത്രത്തിൽ വലിയൊരു ഇതിഹാസമാണ് ഇവർ എഴുതിചേർത്തത്. -fb post of esSense club,

ദൈവം ഉണ്ടെങ്കില്‍ നിന്നേ ഒന്നും വെറു 2018-09-24 08:38:40
ഈ മനുഷ്യരെ ഇവിടേക്ക എത്തിക്കുകയും വിശ്വ) സികളെ അപമാനിക്ക കയ്യും ചെയ്ത സമയം കൊടുത്ത സഭ മാപ്പർഹിക്കുന്നില്ല അതിനു മറുപടി പറയണം സാധുക്കളുടെ പിച്ച ചട്ടിയിൽ നിന്നു് തുട്ടുകൾ ദൈവത്തിന്റെ പേരിൽ വാങ്ങി നിങ്ങൾ മണിമന്ദിരങ്ങ8 പണിതു ആഢംബര വാഹനങ്ങൾ ഉപയോഗിച്ചു ദൈവം വിടില്ല' നിങ്ങളെ 
kalayil Babychen Joseph's post-copy
Tom abraham 2018-09-24 09:06:41

Bible says " those who take the sword, would be destroyed by the sword " Insanity thy name is Franko. Inefficieny thy name is Mother superior.

Real Faithful 2018-09-24 10:24:51
കന്യാസ്ത്രീകളുടെ പ്രശ്നങ്ങളുടെ അടിവേര് ക്രൈസ്‌തവ വിഭാഗത്തിൽ പെട്ട സ്ത്രീകൾ അനുഭവിക്കുന്ന സാമ്പത്തിക അസമത്വമാണ് .മേരി റോയി കേസിൽ സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധി വന്നെങ്കിലും അവർക്കു ഇപ്പോൾ പോലും പിതാവിന്റെ സ്വത്തിൽ അവകാശം നൽകാറില്ല .(SIUCപരിവർത്തിത ക്രൈസ്തവർ .ലത്തീൻ കത്തോലിക്കർ ,എന്നീ വിഭാഗങ്ങൾ ഒഴികെ).സമൂഹം ഇക്കാര്യം ചർച്ച ചെയ്യേണ്ട സമയം ആയി എന്ന് തോന്നുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക