സംസ്ഥാനത്ത് പെട്രോൾ ഡീസൽ വില ഇന്നും വര്‍ധിച്ചു. പെട്രോളിന് തലസ്ഥാനത്ത് 86 രൂപ കടന്നു. പെട്രോളിനും ഡീസലിനും യഥാക്രമം 16ഉം 04ഉം പൈസ വീതമാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റർ പെട്രോളിന് 86.09 രൂപ, ഡീസലിന് 79.23 രൂപ. കൊച്ചിയില്‍ പെട്രോളിന് 84.58 രൂപ, ഡീസലിന് 77.73 രൂപ. കോഴിക്കോട് പെട്രോളിന് 84.95 രൂപ, ഡീസലിന് 78.09 രൂപയിലുമാണ് വ്യാപാരം.