Image

മഴ പ്രതിക്കൂട്ടിലോ? (ബി ജോണ്‍ കുന്തറ)

Published on 24 September, 2018
മഴ പ്രതിക്കൂട്ടിലോ? (ബി ജോണ്‍ കുന്തറ)
ഈ അടുത്തകാലം, കേരളത്തെ ഒന്ന് പിടിച്ചുലച്ച തീവ്രമായ മഴ അതിനോടനുബന്ധിച്ചുണ്ടായ വെള്ളപ്പൊക്കവും, അതു മുഗാന്ധിരമുണ്ടായ നാശനഷ്ടങ്ങളും, അനേകര്‍ പെയ്ത മഴയുടെ ചുമലില്‍ കെട്ടിവ്യക്കുന്നതിനല്ലേ ശ്രമിക്കുന്നത്?ഇപ്പോഴും മഴയെ പ്രതിക്കൂട്ടില്‍ നിറുത്തിയുള്ള മാധ്യമങ്ങളുടെ വിസ്താരം കേരളത്തില്‍ തീര്‍ന്നിട്ടില്ല.

മഴയെ എന്തൊക്കെ പര്യായ പദങ്ങളിലാണ് മാധ്യമങ്ങളും മറ്റു സംഭാഷണ തൊഴിലാളികളും, ഭരണകര്‍ത്താക്കളും വിശേഷിപ്പിച്ചത്. മഴയുടെ താണ്ടവം, മഴയുടെ കരാളഹസ്തം പേമാരി എന്നാല്‍ പേപിടിച്ച മഴയോ? ഒരു ഭീകര ശക്തി.

ഇത് കേരളത്തിന്‍റ്റെ മാത്രം സ്വഭാവമല്ല എവിടെ വെള്ളപ്പൊക്കമുണ്ടായാലും ഈ വാക്കുകള്‍ പലേ ഭാഷകളില്‍ നാം കേള്‍ക്കും. ഇവിടെ മനുഷ്യന്‍റ്റെ അല്‍പ്പതൗവും, അജ്ഞതയുമല്ലെ തെളിഞ്ഞുകാണുന്നത്?

ഒരു കൊടുങ്കാറ്റിനെക്കുറിച്ചോ മറ്റു ശക്തമായ പ്രകൃതിവ്യതിയാനങ്ങളെ ക്കുറിച്ചെല്ലാം മുന്‍കൂര്‍ താക്കീതുകള്‍ കിട്ടിയാല്‍ നാം ആദ്യമേ ചെയ്യുന്നത് ഗ്രോസറി കടകളിലേയ്ക്ക് ഓടി കഴിയാവുന്നത്ര കുടിവെള്ളം മേടിച്ചു കൂട്ടുക എന്നതാണ് നമ്മുടെ വീടിനുള്ളില്‍ പെട്ടിക്കണക്കിന് കുടിവെള്ളം നിറച്ച കുപ്പികള്‍ സൂക്ഷിക്കും എന്നാല്‍ ഈവെള്ളം കനത്ത മഴയായി നമ്മുടെ വീടുകളുടെ മേല്‍ ക്കൂരകളില്‍ പതിക്കുമ്പോഴും, ഭൂമിക്കു താങ്ങാനാവാതെ മുറ്റത്തുകയറി വീട്ടു വാതിലുകളില്‍ എത്തുമ്പോള്‍ ജീവനെ നിലനിര്‍ത്തുന്ന കുടിവെള്ളം നാശകാരിയാകുന്നു എന്തൊരു വിരോധാഭാസം?

ഒരു തുള്ളി മഴക്കുവേണ്ടി തേങ്ങിക്കരയുന്ന നിരവധി ഈ ഭൂമിയിലുണ്ട്. കടലിലെ ഉപ്പുവെള്ളം ശാസ്ത്രീയ സാങ്കേതിക വിജ്ഞാനം ഉപയോഗിച്ച് കുടിവെള്ളമാക്കി മാറ്റുന്നു. മഴക്കുവേണ്ടി പൂര്‍വികര്‍ മനുഷ്യക്കുരുതി വരെ നടത്തിയിട്ടുണ്ട്. മഴക്കുവേണ്ടി പ്രാര്‍ത്ഥന നിര്‍ത്തങ്ങള്‍ ഇതെല്ലാം നമുക്ക് അപരിചിതമല്ല.

ശെരിതന്നെ, കേരളത്തില്‍ നിരവധി മനുഷ്യര്‍ വെള്ളപ്പൊക്കത്തിന്‍നിന്നുമുള്ള ദുരന്തങ്ങളില്‍ നീറിജീവിക്കുന്നു എന്നെല്ലാം നാം കേള്‍ക്കുന്നു. എന്നാല്‍ വെള്ളം ആര്‍ക്കും ഒരു ദുരന്തവും വരുത്തുന്നില്ല എന്നതല്ലെ സത്യം?
മഴ ഒരു പുതിയ പ്രതിഭാസമല്ല ഭൂമിയുടെ ഉത്ഭവം മുതല്‍ വര്‍ഷം ഇവിടുണ്ട് അതിന്‍റ്റെ പതനത്തിലുള്ള അളവ് കുറഞ്ഞും കൂടിയുമിരിക്കും. ഭൂമിയില്‍ വീഴുന്ന മഴവെള്ളം മറ്റു തടസ്സങ്ങള്‍ ഇല്ലെങ്കില്‍ ഒട്ടുമുക്കാലും
നിലം വിഴുങ്ങിക്കൊള്ളും അതിലും ശേഷിച്ചാല്‍ ഒഴുകി സമുദ്രത്തിലേയ്ക്കും പോകും.

എന്നാല്‍ നാം പുരോഗതിയുടേയും സമൃദ്ധജീവിതത്തിന്‍റ്റെയും പിന്നാലെ ഓടി പ്രകൃതിയുടെ മുഖഛായ തന്നെ മാറ്റിയിരിക്കുന്നു. മണ്ണും, സസ്യജാലങ്ങളും നിറഞ്ഞിരുന്ന ഭൂമി അതിന്‍റ്റെ നല്ലൊരുഭാഗം ഇന്ന് കോണ്ക്രീ റ്റും കെട്ടിടങ്ങളും കൈയേറിയിരിക്കുന്നു.പ്രകൃതി ദെത്തമായ ജല സംഭരണികള്‍ നികര്‍ത്തി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നു. പാറപൊട്ടിച്ചും പൂഴി മാന്തിയും, മലയോരങ്ങളുടെ ഛായ തന്നെ മാറ്റിയിരിക്കുന്നു.സ്വാഭാഗികമായി താഴ്ന്ന പ്രാദേശത്തേക്കൊഴുകി കടലയിലേയ്‌ക്കെത്തേണ്ട ജലം വഴിമധ്യേ ചിറകള്‍ അഥവാ കൂറ്റന്‍ ഡാമുകള്‍ കെട്ടി തടസ്സം സൃഷ്ടിച്ചിരിക്കുന്നു.

ഇവിടെ ആരെയും കുറ്റപ്പെടുത്തുന്നില്ല ഞാനും നിങ്ങളുമെല്ലാം ഇതുപോലുള്ള ദുരന്തങ്ങള്‍ സംഭവിക്കുന്നതിന്ഉത്തരവാദികള്‍. ഒന്നേ നമുക്കു ചെയ്യുവാന്‍ പറ്റൂ കണ്ണു തുറക്കൂ. മഴയോട് എന്ന് എത്രമാത്രം എവിടെ പെയ്യണം എന്നെല്ലാം നമുക്കു നിര്‍ദ്ദേശിക്കുവാനോ ആജ്ഞാപിക്കുവാനോ പറ്റുമോ?

ഇതൊന്നും അറിയാത്ത മട്ടില്‍ പുഴയോരങ്ങളിലും മലയുടെ അടിവാരങ്ങളിലും വീടുകള്‍ നിര്മ്മിരച്ചു മനോഹരം എന്ന് താനേ പുകഴ്ത്തി ജീവിക്കുന്നു. ഉരുള്‍ പൊട്ടി, നദികളിലെ ജലനിരപ്പുയര്‍ന്നു മണിഗോപുരങ്ങള്‍ മണ്ണിനടിയിലായി, നദിയിലെ ജലനിരപ്പുയര്‍ന്നു വീടുമുഴുവന്‍ വെള്ളംനേടിസൂഷിച്ച പലതും നശിച്ചു കാറുകള്‍ വെള്ളത്തില്‍ ഒഴുകിനടക്കുന്നു. എവിടെയുംദുരന്തംആരു കാരണക്കാര്‍ മഴയോ മനുഷ്യനോ?

ബഹുമാനപ്പെട്ടമുഖ്യ മന്ധ്രി പിണറായി വിജയന്‍റ്റെ നേത്രൂതൗത്തില്‍ കേരളപുനരുദ്ധാന പ്രവര്‍ത്തനങ്ങളെല്ലാം മുന്നേറുന്നുണ്ട് അതാവശ്യം എന്നിരുന്നാല്‍ ത്തന്നെയും ഇനിയും കേരളം കഴിഞ്ഞ കഷ്ടതയുടെ പാതയില്‍ ഇനിയും നടക്കില്ല എന്നതിന് ഒരു തീര്‍ച്ചയുമില്ല. ഇവിടെ മുഖ്യമന്ധ്രി നമുക്കീവിഷയത്തില്‍ പിന്‍കാലങ്ങളില്‍ വന്ന തെറ്റുകള്‍പാളിച്ചകള്‍എടുത്തു പറയണം കേരളജനതയെ പരിസ്ഥിതിസംരക്ഷണത്തിന്‍റ്റെ പ്രാധാന്യത മനസ്സിലാക്കി കൊടുക്കുന്നതിന് മുന്‍കൈ എടുക്കണം.
Join WhatsApp News
CID Moosa 2018-09-24 15:54:07
 സ്ത്രീകൾ ഇളകിയിട്ടുണ്ട് തന്റെ പ്രിയപ്പെട്ട പ്രസിഡണ്ടിന്റെ നോമിനി കാവനായിക്കെതിരായ് . മഴയോട് എത്രയും പെട്ടെന്ന് പെയ്തു വെള്ളപ്പൊക്കം ഉണ്ടാക്കാൻ പറയണം -പക്ഷെ സ്റ്റോമി ഡാനിയേലിന്റ അറ്റോർണി ആവനാട്ടി വേറൊരുത്തിയെകൊണ്ട് നീന്തി കേറി വരുന്നുണ്ട് .  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക