Image

കലാശ്രീയുടെ സ്‌നേഹ സന്ദേശം അലകടലായി, കേരളത്തിനായി ഫ്‌ളാഷ് മോബ്

ഫ്രാന്‍സിസ് തടത്തില്‍ Published on 24 September, 2018
കലാശ്രീയുടെ സ്‌നേഹ സന്ദേശം അലകടലായി,  കേരളത്തിനായി ഫ്‌ളാഷ് മോബ്
ന്യൂജേഴ്സി: ഒരേ മനസോടെയും ഒരേ ലക്ഷ്യത്തോടെയും ചുവടു വച്ച കുരുന്നുകള്‍. അവര്‍ക്കു നിര്‍ദേശവുമായി അവരുടെ ഏറ്റവും പ്രിയപ്പെട്ട ബീന ആന്റി. ഡാന്‍സ് സ്‌കൂളിലെ പാര്‍ക്കിംഗ് ലോട്ടില്‍ 500ല്‍ പരം കുട്ടികള്‍ ചുവടു വച്ചപ്പോള്‍ വെള്ളി മേഘങ്ങളും നീല തിരമാലകളും പോലെ തോന്നിപ്പിച്ചു ദീര്‍ഘ ദൃശ്യങ്ങള്‍. പ്രളയ ദുരന്തം ഏറ്റുവാങ്ങിയ സ്വന്തം സഹോദരങ്ങള്‍ക്കു സ്വാന്ത്വനമേകാന്‍ പ്രമുഖ നൃത്ത അദ്ധ്യാപികയും നര്‍ത്തകിയുമായ ബീന മേനോന്റെ കലാശ്രീ സ്‌കൂള്‍ ഓഫ് ഡാന്‍സിലെ കുരുന്നു പ്രതിഭകളാണ് ഡാന്‍സ് സ്‌കൂളിന്റെ വിശാലമായ പാര്‍ക്കിംഗ് ലോട്ടില്‍ ഞയറാഴ്ച്ച വൈകുന്നേരം ഫ്‌ലാഷ് മോബ് (flash mob ) അവതരിപ്പിച്ചത്.

തൂവെള്ള ടീ-ഷര്‍ട്ടും നീല ജീന്‍സും ധരിച്ചു വന്ന ഡാന്‍സ് സ്‌കൂളിലെ കുട്ടികള്‍ക്കൊപ്പം അവരുടെ ബന്ധുക്കളും കൂട്ടുകാരും കൂടി ചേര്‍ന്നതോടെ പാര്‍ക്കിങ് ലോട്ടില്‍ നീല തിരമാലകളുടെ അലയടിയും വെള്ളി മേഘങ്ങളുടെ മിന്നലാട്ടവും ദൃശ്യമായി തോന്നിപ്പിച്ചു. വെള്ള ടീ-ഷര്‍ട്ടില്‍ എഴുതിവച്ചിരുന്ന മുദ്രാവാക്യം തന്നെ ഫ്‌ലാഷ് മോബിന്റെ ലക്ഷ്യം വ്യക്തമാക്കിയിരുന്നു.' # i Dance4ACause' # Allforkerala (ഡാന്‍സ് ഫോര്‍ എ കോസ് , ഓള്‍ ഫോര്‍ കേരള) എന്നായിരുന്നു കുട്ടികള്‍ ധരിച്ച ടീ- ഷര്‍ട്ടില്‍ എഴുതി വച്ചിരുന്നത്. മലയാളം, ഹിന്ദി ഭാഷകളിലായി നാലഞ്ച് പാട്ടുകള്‍ക്ക് ഒരേ താളത്തോടെ അഞ്ഞൂറില്‍പരം കുട്ടികള്‍ നൃത്ത ചുവടുകള്‍ വച്ചതു ഏറെ വിസ്മയകരമായിരുന്നു.

ഇത്രയേറെ കുട്ടികളെ മൂന്നോനാലോ ദിവസത്തെ പരിശീലനം കൊണ്ട് ചുവടുകള്‍ വയ്ക്കുവാന്‍ പരിശീലിപ്പിക്കാന്‍ ബീന മേനോന്‍ എന്ന ലോക പ്രശസ്ത കൊറിയോഗ്രാഫര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക? ഇത്രയേറെ കുട്ടികളെ തികഞ്ഞ അച്ചടക്കത്തോടെ ഒരൊറ്റ കമാന്‍ഡര്‍ മാത്രമാണ് നിയന്ത്രിച്ചത്.-അതാണ് ബീന മേനോന്‍. കേവലം 60 ഡെസിബെലില്‍ താഴെ മാത്രം ശബ്ദമുള്ള മൈക്രോഫോണില്‍ ആ കമാന്‍ഡര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ തികഞ്ഞ അച്ചടക്കത്തോടെ പാലിച്ച നമ്മുടെ കുട്ടികള്‍ ആ മുദ്രാവാക്യം ഏറ്റു ചൊല്ലി. കേരളമേ ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമാണ്! ഒരു നവ കേരളസൃഷ്ടിക്കായി നമുക്ക് ഒരുമിച്ചു നീങ്ങാം. എണ്ണി തീര്‍ക്കാന്‍ പറ്റാത്ത അത്ര നിരകളില്‍ അണിനിരന്ന കുരുന്നു നര്‍ത്തകര്‍ ഏതാണ്ട് അര മണിക്കൂറോളം കേരളത്തിന്റെ പുനര്‌നിര്മ്മാണത്തിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നൃത്തച്ചുവടുകള്‍ വച്ചു.

പ്രമുഖ പിന്നണി ഗായകന്‍ എം. ജി. ശ്രീകുമാര്‍, പ്രമുഖ ബില്‍ഡറും വ്യവസായിയുമായ ദിലീപ് വര്ഗീസ്, ഫോമയുടെ മുന്‍ സെക്രട്ടറി അനിയന്‍ ജോര്‍ജ്, ഫൊക്കാന ട്രഷറര്‍ സജിമോന്‍ ആന്റണി, കാഞ്ച് പ്രസിഡന്റ് ജയിംസ് ജോസഫ് തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു. ഫ്‌ളാഷ് മോബില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും സമാഹരിക്കുന്ന തുകക്ക് പുറമെ കലാശ്രീ സ്‌കൂള്‍ ഓഫ് ഡാന്‍സ് ഒരു നല്ല തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന ചെയ്യുമെന്നും ബീന മേനോന്‍ പറഞ്ഞു. ഫ്‌ലാഷ് മോബ് ധന സംഹാര പരിപാടിയില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും മുഖ്യമന്ത്രിയുടെ കൈയൊപ്പോടുകൂടിയ പ്രശംസാപത്രം സമ്മാനിക്കുന്നതാണ്.ഇതിനുമുന്‍പും സമാനമായ സംഭവങ്ങളുണ്ടായപ്പോള്‍ ബീന മേനോനും വിദ്യാര്‍ത്ഥികളും ഫ്‌ലാഷ് മോബ് ഉള്‍പ്പെടെ നിരവധി നൃത്ത പരിപാടികള്‍ നടത്തി ചാരിറ്റി പ്രവര്‍ത്തങ്ങള്‍ക്കായി നല്‍കിയിട്ടുണ്ട്.

ബാഴ്സലോണയില്‍ നടന്ന നൃത്തമത്സരത്തില്‍ അമേരിക്കയെ പ്രതിനിധീകരിച്ച ബീന മേനോന്റെ നൃത്ത സ്‌കൂള്‍ ആയ കലാശ്രീ സ്‌കൂള്‍ ഓഫ് ഡാന്‍സ് അന്തര്‍ദേശീയ തലത്തില്‍ ഒന്നാം സ്ഥാനത്തു എത്തുകയും ബീന മേനോന് പ്രത്യേക അംഗീകാരവും ലഭിച്ചിരുന്നു.നര്‍ത്തകി എന്ന നിലയിലും നൃത്താദ്ധ്യാപിക എന്ന നിലയിലും നൃത്തകലയില്‍ നല്‍കിയിട്ടുള്ള സംഭവനകള്‍ കണക്കിലെടുത്തും അനവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ബീന മേനോന്‍ നൃത്താദ്ധ്യാപിക എന്ന നിലയില്‍ രജത ജൂബിലി ആഘോഷിച്ചത് കഴിഞ്ഞ വര്‍ഷമായിരുന്നു.. 

ആയിരക്കണക്കിനു ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയാണ് 25 വര്ഷം നീണ്ട ഈ കലാ സപര്യയില്‍ ബീനാ മേനോന്‍ എല്ലാം തികഞ്ഞ നര്‍ത്തകരാക്കി രൂപപ്പെടുത്തിയത്. ബീനാ മേനോന്‍ നൃത്ത വിദ്യാര്‍ത്ഥികള്‍ക്ക് വെറും അധ്യാപികയല്ല എല്ലാ അര്‍ത്ഥത്തിലും അവര്‍ സ്‌നേഹിക്കുന്ന, ബഹുമാനിക്കുന്ന ഗുരുവാണ്. ഭാരതീയ സംസ്‌കാരത്തെ മുറുകെപ്പിടിക്കുന്ന ഗുരു ശിക്ഷ്യ ബന്ധത്തിന്റെ ഉദാത്തമായ മാതൃകയായി നിലനില്‍ക്കുന്ന പതിറ്റാണ്ടുകളുടെ ബന്ധമാണ് ഈ കലാകാരിക്ക് തന്റെ ശിഷ്യരുമായുള്ളത്.
കലാശ്രീയുടെ സ്‌നേഹ സന്ദേശം അലകടലായി,  കേരളത്തിനായി ഫ്‌ളാഷ് മോബ് കലാശ്രീയുടെ സ്‌നേഹ സന്ദേശം അലകടലായി,  കേരളത്തിനായി ഫ്‌ളാഷ് മോബ് കലാശ്രീയുടെ സ്‌നേഹ സന്ദേശം അലകടലായി,  കേരളത്തിനായി ഫ്‌ളാഷ് മോബ് കലാശ്രീയുടെ സ്‌നേഹ സന്ദേശം അലകടലായി,  കേരളത്തിനായി ഫ്‌ളാഷ് മോബ് കലാശ്രീയുടെ സ്‌നേഹ സന്ദേശം അലകടലായി,  കേരളത്തിനായി ഫ്‌ളാഷ് മോബ് കലാശ്രീയുടെ സ്‌നേഹ സന്ദേശം അലകടലായി,  കേരളത്തിനായി ഫ്‌ളാഷ് മോബ് കലാശ്രീയുടെ സ്‌നേഹ സന്ദേശം അലകടലായി,  കേരളത്തിനായി ഫ്‌ളാഷ് മോബ് കലാശ്രീയുടെ സ്‌നേഹ സന്ദേശം അലകടലായി,  കേരളത്തിനായി ഫ്‌ളാഷ് മോബ് കലാശ്രീയുടെ സ്‌നേഹ സന്ദേശം അലകടലായി,  കേരളത്തിനായി ഫ്‌ളാഷ് മോബ് കലാശ്രീയുടെ സ്‌നേഹ സന്ദേശം അലകടലായി,  കേരളത്തിനായി ഫ്‌ളാഷ് മോബ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക