Image

ബഥൂന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂട്ടര്‍ അപേക്ഷ സമര്‍പ്പിച്ചു

Published on 24 September, 2018
ബഥൂന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂട്ടര്‍ അപേക്ഷ സമര്‍പ്പിച്ചു
ഇല്ലിനോയ്: പ്രവീണ്‍ വര്‍ഗീസ് വധകേസില്‍ കോടതിവിട്ടയച്ച ഗേജ് ബഥൂന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ഡേവിഡ് റോബിന്‍സണ്‍ കോടതിയില്‍ അപേക്ഷ നല്കി.

ലഹരി മരുന്നു സൂക്ഷിച്ചിരിക്കുന്നതും വില്‍ക്കുന്നതും സംന്ധിച്ച് ബഥൂന്‍നടത്തുന്ന ഫോണ്‍ സംഭാഷണങ്ങള്‍ രഹസ്യമായി ടേപ്പ് ചെയ്തത് തെളിവായി കോടതിയില്‍ സമര്‍പ്പിച്ചു.

പ്രവീണ്‍ വധ കേസില്‍ ജൂറി കുറ്റക്കാരനെന്നു കണ്ട ബഥൂനെ സാങ്കേതികത്വം പറഞ്ഞു ഈ മാസം 17-നു ജാക്‌സന്‍ കൗണ്ടി ജഡ്ജ് മാര്‍ക്ക് ക്ലാര്‍ക്ക് കുറ്റവിമുക്തനാക്കിയിരുന്നു. പുതിയ വിചാരണ നടത്താന്‍ ഉത്തരവിടുകയും ചെയ്തു. നേരത്തെ നല്കിയിരുന്ന ഒരു മില്യന്റെ ജാമ്യത്തില്‍ ബഥൂനെ കോടതി മോചിപ്പിക്കുകയായിരുന്നു

എന്നാണു പുതിയ വിചാരണ എന്നു തീരുമാനിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണു പ്രോസിക്യുട്ടറുടെ നീക്കം. ശിക്ഷ വിധിച്ചിരുന്നെങ്കില്‍ ബഥൂനു കുറഞ്ഞത് 20 വര്‍ഷം തടവ് ലഭിക്കാമായിരുന്നു.

സുഹ്രുത്തുമായുള്ള സംഭാഷണത്തില്‍ തന്റെ ഗേള്‍ ഫ്രണ്ട് ട്രേസിയുടെ കാറില്‍ നിന്നു മാരിവാന എടുത്തു മറ്റാന്‍ പറയുന്നതാണു കോടതിയില്‍ സമര്‍പ്പിച്ച ഒരു റിക്കോര്‍ഡിംഗ്. കാറില്‍ അവിടിവിടെയൊക്കെ 'വീഡ്' കാണുമെന്നും അതൊക്കെ മാറ്റണമെന്നും ബഥൂന്‍ നിര്‍ദേശിക്കുനു.

മറ്റൊന്നില്‍ സഹോദരനുമായി ബഥൂന്‍ ലഹരി മരുന്നു വില്‍ക്കുന്നതിനെപറ്റി സംസാരിക്കുന്നു. ഇത്തരം പല സംഭാഷണങ്ങളാണു കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

ജൂറി അംഗത്തെ ശല്യപ്പെടുത്താനും ബഥൂന്‍ ശ്രമിച്ചുവെന്നു പ്രോയിക്യൂട്ടര്‍ ആരോപിച്ചു.

ഇതേ സമയം നീതിക്കു വേണ്ടിയുള്ള തന്റെ പോരാട്ടം തുടരുമെന്നു പ്രവീണിന്റെ മാതാവ് ലവ്‌ലി വര്‍ഗീസ് ഫെയ്‌സ്ബുക്ക് സന്ദേശത്തില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക