Image

സ്വിസ് ജനത 'ഫെയര്‍ ഫുഡ് ഭക്ഷണം’ പദ്ധതി നിരാകരിച്ചു

Published on 25 September, 2018
സ്വിസ് ജനത 'ഫെയര്‍ ഫുഡ് ഭക്ഷണം’ പദ്ധതി നിരാകരിച്ചു

ജനീവ: സ്വിസ് വോട്ടര്‍മാര്‍ 'ഉചിത ഭക്ഷണം’ പദ്ധതി തള്ളിക്കളഞ്ഞു. സെപ്റ്റംബര്‍ 23 ന് നടന്ന ഹിതപരിശോധനയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ വോട്ടര്‍മാര്‍ ധാര്‍മികവും സുസ്ഥിരവുമായ ഭക്ഷണങ്ങളെക്കുറിച്ചുള്ള രണ്ട് നിര്‍ദേശങ്ങളും നിരാകരിച്ചു. രാജ്യത്താകമാനം നടന്ന ഹിതപരിശോനനയില്‍ 60 ശതമാനം ആളുകളും പദ്ധതിക്കെതിരെ വോട്ടു രേഖപ്പെടുത്തി. ഫുഡ് സെക്യൂരിറ്റി ഓഫ് ദ സ്വിസ് ഏജന്‍സി ഫോര്‍ ഡെവലപ്‌മെന്റ് ആന്‍ഡ് കോഓപ്പറേഷന്‍ ആണ് ഹിതപരിശോധന സംഘടിപ്പിച്ചത്.

പ്രാദേശികവും ഉയര്‍ന്ന നിലവാരമുള്ള ഭക്ഷണം ജനകീയമാണെങ്കിലും പദ്ധതി ഞങ്ങള്‍ തള്ളുന്നു, എന്നാണ് ജനത്തിന്റെ പൊതുവികാരം. ധാര്‍മികമായി കൃഷിക്ക് സ്വിസ് ജനത കൂടുതല്‍ പണം ചെലവു ചെയ്യുന്നില്ല എന്നും പറയുന്നു. പ്രാദേശിക കൃഷി വളര്‍ത്താനും കൂടുതല്‍ സുസ്ഥിര കൃഷി പ്രോത്സാഹിപ്പിക്കാനുമാണ് ഈ നിര്‍ദേശങ്ങള്‍ ലക്ഷ്യമിട്ടതെങ്കിലും പദ്ധതി പാളിപ്പോയി.

ബിസിനസുകാരും സര്‍ക്കാരും പദ്ധതി തള്ളണമെന്നുതന്നെയാണ് ജനങ്ങളോട് ഉപദേശിച്ചത്. ഭക്ഷ്യവസ്തുക്കളുടെ വിലയും കുറഞ്ഞ ചെലവും സംബന്ധിച്ച് മുന്നറിയിപ്പും നല്‍കിയിരുന്നു.

'ഉചിത ആഹാരം' എന്ന പേരിലുള്ള ആദ്യത്തെ നിര്‍ദ്ദേശം സുസ്ഥിര, മൃഗസംരക്ഷണ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കണമെന്നാണ് സംഘാടകര്‍ ആവശ്യപ്പെട്ടിരുന്നത്. കൂടുതല്‍ വിശദമായ ലേബലിംഗ് ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയോജനപ്പെടുമന്നാണ് അവരുടെ ആവശ്യം.

ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം, തൊഴിലാളികളുടെ അവസ്ഥ, പരിസ്ഥിതി സുരക്ഷ, മൃഗസംരക്ഷണം എന്നിവയില്‍ സ്വിസ് സ്റ്റാന്‍ഡേര്‍ഡുകള്‍ നേരിടുന്ന പ്രതിസന്ധി കുറയ്ക്കണമെന്നുമാണ് സംഘാടകരുടെ വാദം. വിദേശ ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി മതിയായ രീതിയില്‍ പരിശോധനയ്ക്ക് വിധേയമാക്കിയാണ് രാജ്യത്തു വില്പന നടത്തുന്നത്.

'ഭക്ഷ്യ പരമാധികാരം' എന്ന് വിളിക്കപ്പെടുന്ന പദ്ധതിയിലെ രണ്ടാമത്തെ വിഷയം, ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതിയും വിദേശ ഉല്‍പന്നങ്ങള്‍ക്ക് ഉയര്‍ന്ന താരിഫിനെയും നിയന്ത്രിക്കുക എന്നതാണ്.

സ്വിറ്റ്‌സര്‍ലന്‍ഡിലെ ചെറുകിട ഫാമിലി ഫാമുകളില്‍ നേരത്തെ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ ഇക്കാര്യങ്ങള്‍ നിരാകരിച്ചിരുന്നതാണ്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ കീടനാശിനികള്‍ക്ക് നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.പ്രൊപ്പോസലുകള്‍ 'അപകടകരം' എന്ന് സ്വിസ് ഇക്കോണമി മന്ത്രി ജോഹാന്‍ ഷ്‌നൈഡര്‍ ആമാന്‍ വിശേഷിപ്പിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക