Image

ഡോ. ഫ്രാങ്കോയുടെ ഇരുമ്പഴിക്കു പിന്നില്‍ (ജോര്‍ജ് തുമ്പയില്‍)

Published on 28 September, 2018
ഡോ. ഫ്രാങ്കോയുടെ ഇരുമ്പഴിക്കു പിന്നില്‍ (ജോര്‍ജ് തുമ്പയില്‍)
ലൈംഗിക അപവാദ കേസില്‍ ഒരു ദാക്ഷിണ്യവുമില്ലാതെ പറയാം, ബിഷപ്പ് എന്ന പദവി ഡോക്ടര്‍ ഫ്രാങ്കോ ദുരുപയോഗം ചെയ്തു. അത് ശരിയാണ്, എന്നാല്‍ അദ്ദേഹം പീഡനം നടത്തിയിട്ടുണ്ടോയെന്ന കാര്യം തെളിയിക്കേണ്ടത് പോലീസും കോടതിയുമൊക്കെയാണ്. പക്ഷേ, അദ്ദേഹം എറിഞ്ഞ നെറികേടിന്റെ മാലിന്യക്കൂമ്പാരം വന്നു വീണത് ഓരോ സത്യക്രിസ്ത്യാനിയുടെയും ദേഹത്താണ്. അതു മറക്കരുത്. നാലു നേരവും ബൈബിള്‍ നെഞ്ചോടു ചേര്‍ത്തു കര്‍ത്താവിനു സ്‌തോത്രം പറയുന്നവരെ അപ്പാടെയാണ് ആ വ്യക്തി ദുര്‍നടപ്പുകാരാക്കി മാറ്റിയത്. അതാണ് സമകാലിക ക്രൈസ്തവ സമൂഹം ഒന്നാകെ കേരളത്തിലും കേരളത്തിനു പുറത്തും നേരിടുന്ന വെല്ലുവിളി.

യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണ്? തെറ്റു പറ്റിയത് ഡോ. ഫ്രാങ്കോയ്ക്ക് മാത്രമാണ്. അദ്ദേഹത്തിന്റെ ചെയ്തികളെ ക്രിസ്ത്യാനി എന്നു പേരുള്ള ആരും പിന്തുണയ്ക്കുന്നുമില്ല. എന്നാല്‍ അദ്ദേഹം ബിഷപ്പ് എന്ന പൗരോഹിത്യത്തിന്റെ മേലാളനായി പോയി. അതിനെയാണ് സമൂഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത്. ഒരു ബിഷപ്പ് ഇങ്ങനെ ചെയ്തു, എല്ലാ ബിഷപ്പും ഇങ്ങനെയാണോ, തുടങ്ങിയ ദുര്‍ടനപ്പുകാരെ വേട്ടയാടുന്നതു പോലെ പൗരോഹിത്യത്തിനു നേര്‍ക്ക് അവര്‍ കൂരമ്പുകള്‍ എയ്യുന്നു. അവസ്ഥകളും സാഹചര്യങ്ങളും തിരിച്ചറിയാത്തതിന്റെ കുഴപ്പമാണിത്.

ബിഷപ്പ് എന്ന പദവിക്ക് ഒരിക്കലും നിരക്കാത്ത കാര്യമാണ് ഡോ. ഫ്രാങ്കോ ചെയ്തതെങ്കില്‍ അദ്ദേഹത്തെ തീര്‍ച്ചയായും വിചാരണ ചെയ്യണമായിരുന്നു. അതിനു പകരം സംരക്ഷിക്കുന്നുവെന്ന തോന്നല്‍ ഉളവാക്കിയതാണ് ഇപ്പോഴത്തെ പ്രകോപനങ്ങളുടെ കാരണം. ഒരു പൗരോഹിത്യത്തെ അതിനുള്ളിലെ തന്നെ മറ്റൊരു വിശ്വാസി സമൂഹം എതിര്‍ക്കുന്നുവെന്നു പറഞ്ഞാല്‍ പിന്നെ അതിന്റെ നിലനില്‍പ്പ് എവിടെയെന്നാണ് ഒരു പറ്റം ആളുകളുടെ ചോദ്യം. എന്നാല്‍ പൗരോഹിത്യമെന്നത് ഒരു വ്യക്തിയല്ലെന്നും ആ വ്യക്തിയുടെ മാനഹാനിയല്ല, ക്രൈസ്തവ സമൂഹത്തിന്റെ മാനത്തിന്റെ ആകെ തുകയെന്നും ഇവര്‍ തിരിച്ചറിയണം.

ഇവിടെ ഒരു പക്ഷേ സഭ നേരിട്ട ഏറ്റവും വലിയ പ്രശ്‌നം ബിഷപ്പിനെതിരെ കുരിശു യുദ്ധം പ്രഖ്യാപിച്ചത് സന്യാസിനി സമൂഹം ആയിരുന്നുവെന്നതാണ്. അതൊരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. അതിനു മുന്‍പേ ഡോക്ടര്‍ ഫ്രാങ്കോയെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുകയും അദ്ദേഹത്തിന് കീഴടങ്ങാനുള്ള വേദിയൊരുക്കുക ചെയ്യുക എന്ന ഉന്നതമായ മാര്‍ഗ്ഗം മുന്നിലുണ്ടായിരുന്നു. അത് എന്തു കൊണ്ട് ഉപയോഗിച്ചില്ലെന്നതാണ് മറ്റൊരു വാദം. എന്നാല്‍ പൗരോഹിത്യത്തില്‍ അങ്ങനെയൊരു താക്കീതോ, വിചാരണയുടെയോ ആവശ്യമില്ല. തെറ്റു ചെയ്യാതെ ക്രൂശിതനായ ക്രിസ്തു ദേവന്റെ അനുയായികള്‍ക്ക് അത്തരമൊരു കുമ്പസാരത്തിന്റെ പോലും ആവശ്യമില്ല. അവരുടെ പൗരോഹിത്യ ചിന്ത അതിനൊക്കെയും അപ്പുറത്താണ്. ഇവിടെ ഡോ. ഫ്രാങ്കോയ്ക്ക് സംഭവിച്ചത് ചുറ്റുപാടു നിന്നുമുള്ള സമ്മര്‍ദ്ദമായിരിക്കണം എന്നു കരുതുക മാത്രമേ മാര്‍ഗ്ഗമുള്ളു.

ബലാത്സംഗ വാര്‍ത്തകള്‍ ആഘോഷമായത് പൗരോഹിത്യത്തിന് മേല്‍ ചാട്ടവാറിന് അടിക്കാന്‍ ഉള്ള ഒരു ആയുധം എന്ന നിലയിലാണ്. ബിഷപ്പ് എന്ന സ്ഥാനത്തിരുന്നു കൊണ്ട്, ആരോപിക്കപ്പെട്ട കന്യാസ്ത്രീയുമായി ലൈംഗികബന്ധം പുലര്‍ത്തി എന്നതാണ് പ്രശ്‌നം. അതു പകല്‍പോലെ സത്യമാണ് എന്നു സാഹചര്യ തെളിവുകള്‍ വിളിച്ചു പറയുന്നു. എന്നാല്‍ അന്തിമവിധി വരുന്നതു വരെ ഒരു ന്യായവാദത്തെയും അംഗീകരിക്കരുത്. ഓരോ സംഭവത്തിനും ഓരോ അജണ്ടകളുണ്ട്. അതില്‍ സഭയും പൗരോഹിത്യവുമൊന്നും ആധുനിക യുഗത്തില്‍ നിന്നും മാറി നില്‍ക്കുന്നില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. ഇവിടെ ബലാത്സംഗ ആരോപിതനെ സംരക്ഷിക്കുകയല്ല, മറിച്ച് ഒരു വ്യക്തിയെ മുദ്രകുത്തുന്നതിനു മുന്നേ അതു തെളിയിക്കണമെന്ന സാവകാശം കൊടുക്കണമെന്ന പക്ഷം ചേരുകയാണ്. ഒരു പുരുഷനും ഒരു സ്ത്രീയും തമ്മിലുള്ള വേഴ്ച തെറ്റാണെന്ന് ഒരു മതവും പറയുന്നില്ല. ഒരു സമൂഹവും അത് തെറ്റാണെന്ന് വ്യാഖ്യാനിക്കുന്നുമില്ല. പക്ഷേ ബ്രഹ്മചര്യം അനുഷ്ഠിക്കുമെന്നു പ്രതിജ്ഞ ചെയ്തു തിരുവസ്ത്രം അണിഞ്ഞ ഒരു പുരോഹിതന്‍ ഇതു കാണിച്ചത് അങ്ങേയറ്റം തെറ്റാണ്. സാഹചര്യതെളിവുകളെല്ലാം ഡോ.ഫ്രാങ്കോയെ വെല്ലുവിളിക്കുന്നു. ലൈംഗികതയ്ക്ക് ഉപയോഗിച്ച് മാര്‍ഗ്ഗം പോലും അനുചിതമായി. കര്‍ത്താവിന്റെ മണവാട്ടിയെന്ന് അറിയപ്പെടുന്ന കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നു വരുമ്പോള്‍ വേലി തന്നെ വിളവു തിന്നുന്നതിനു തുല്യമാണ്. ആ നിലയ്ക്ക് കന്യാസ്ത്രീയ്ക്ക് നീതി കിട്ടയേ തീരൂ. അങ്ങനെയാണ് കാര്യങ്ങളെങ്കില്‍ ഒരു കളങ്കവുമില്ലാതെ ഡോ. ഫ്രാങ്കോ പാപത്തിന്റെ കുരിശു ചുമക്കുക തന്നെ വേണം. തെറ്റ് മാനുഷികമാണ്. എന്നാല്‍ അത് ആവര്‍ത്തിക്കുന്നത് നീതികരിക്കാനാവില്ല.

ഒരു കന്യാസ്ത്രീ എന്നതിലുപരി ഒരു സ്ത്രീ എന്ന പരിഗണന നല്‍കിയാല്‍പോലും പൗരോഹിത്യത്തിന്റെ മേല്‍പ്പട്ടം കെട്ടിയ ഒരാളില്‍ നിന്നും ഇതൊന്നും സംഭവിക്കാന്‍ പാടില്ല. ഇവിടെ പീഡിപ്പിക്കപ്പെടുകയാണ്. സ്ത്രീയുടെ സഹജമായ കീഴടങ്ങലിനെ വീണ്ടും ആക്രമിച്ച് അടിമപ്പെടുത്തുകയാണ്. ഒരു പുരുഷനും ചെയ്യാന്‍ പാടില്ലാത്തത്, പ്രത്യേകിച്ച് ക്രൈസ്തവ സമൂഹത്തിന്റെ അജപാലനായി വര്‍ത്തിക്കേണ്ട ഒരു പുരോഹിതന്‍ മനസ്സില്‍ പോലും ആഗ്രഹിക്കരുതാത്താണ് ഡോ. ഫ്രാങ്കോ നിങ്ങള്‍ ചെയ്തത്. ജാതി വര്‍ഗ്ഗ വര്‍ണനകള്‍ക്ക് അതീതമാണ് പീഡനം. അത് ഒരു ഇരയോട് കാണിക്കുന്ന കൊടുംക്രൂരതയാണ്. അതിനെയാണ് പരിഷ്കൃതസമൂഹം എതിര്‍ക്കുന്നത്. അല്ലാതെ ഒരിക്കലും പൗരോഹിത്യത്തിന്റെ ശുഭ്രവസ്ത്രങ്ങളെയല്ല. സുപ്രധാമായ ഈ സ്ഥിതിഗതികള്‍ മറച്ചുവെച്ചുകൊണ്ട്, അധികാരത്തെ ദുര്‍വിനിയോഗം ചെയ്തു എന്നതാണ് ഡോ. ഫ്രാങ്കോ ചെയ്ത തെറ്റ്. ആ തെറ്റ് ശിക്ഷാര്‍ഹവുമാണ്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ അധികാരപരിധികളുടെ ഉള്ളില്‍ നില്‍ക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ ഫ്രാങ്കോ, ബിഷപ്പ് സ്ഥാനം മുന്‍പേ രാജിവെച്ച ഒഴിയുകയും തുടര്‍ന്ന് മാനസാന്തരം പ്രാപിച്ച് ഒരു വ്യക്തി എന്ന നിലയില്‍ സാധാരണ ജീവിതം നയിക്കാന്‍ തയ്യാറാവുകയും ചെയ്യേണ്ടതായിരുന്നു. അതുണ്ടായില്ല, പകരം സ്ത്രീത്വത്തെ വെല്ലുവിളിക്കുകയും ചെയ്തു. അതാണ് പ്രകോപനത്തിലേക്ക് നയിച്ചത്. കന്യാസ്ത്രീകളെ തെരുവിലേക്ക് വലിച്ചിഴച്ചത്. അതിജീവനത്തിനു വേണ്ടിയുള്ള അവസാന പടയോട്ടമായി അവര്‍ അതിനെ കണ്ടു.

പൗരോഹിത്യം ഒരു ആര്‍ഭാടമല്ല. അത് ഒരിക്കലും ഒരു അലങ്കാരവും അല്ല. ക്രൂശിതനായ യേശു ക്രിസ്തുവിന്റെ ത്യാഗവും ക്ഷമയും സഹിഷ്ണുതയും ഒരുപോലെ കാത്തു സംരക്ഷിക്കേണ്ടവനാണ് ലൈംഗികത എന്ന വെട്ടില്‍ വീണു പോയത്. ഇതിനെ മറികടക്കാന്‍ തക്ക ബലം സന്യാസം, പൗരോഹിത്യം, ശ്രേഷ്ഠത എന്നിവയുണ്ടെന്ന് അവകാശപ്പെടുന്ന ഡോ. ഫ്രാങ്കോയ്ക്ക് ഇല്ല എന്ന് ആരോപണം ഉന്നയിക്കപ്പെട്ടപ്പോള്‍ തന്നെ വ്യക്തമായിരുന്നു. ആ നിലയ്ക്ക് അദ്ദേഹം അപ്പോള്‍ തന്നെ മാറിനിന്ന് െ്രെകസ്തവ സമൂഹത്തിനു നേര്‍ക്ക് അനു നിമിഷം ഉണ്ടാകുമായിരുന്ന വിഴുപ്പലക്കലിനുള്ള അവസരം നിഷേധിക്കേണ്ടതായിരുന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ല. പീഡനം ഏറ്റുവാങ്ങിയ കന്യാസ്ത്രീക്ക് നീതി ലഭിച്ചോ എന്ന് ചോദിച്ചാല്‍ അതിലുമുണ്ട് വൈരുദ്ധ്യം. അപ്പോള്‍ പിന്നെ യുദ്ധം ജയിച്ചത് ആരാണ്? വാദിക്കും പ്രതിക്കും ഇവിടെ പൗരോഹിത്യത്തിന്റെ ആത്മീയവിശുദ്ധിയുടെ ഒരു ചട്ടക്കൂട് ഉണ്ടായിരുന്നു. അതിന്റെ കര്‍മ ശ്രേഷ്ഠതയെയാണ് ഇപ്പോള്‍ തെരുവില്‍ വലിച്ചുകീറിയത്. പുഴുക്കുത്തുകള്‍ എല്ലായിടത്തും കാണും. അത് വ്യക്തി അധിഷ്ഠിതമാണ്. അല്ലാതെ വ്യക്തി ഉപയോഗിച്ച സ്ഥാനത്തെ അധിക്ഷേപിക്കുന്നത് സംസ്കാരത്തിന് നിരക്കുന്നതല്ല. എല്ലാവരിലും ഉറങ്ങിക്കിടക്കുന്ന ഈ പാഠമാണ് ഡോ. ഫ്രാങ്കോയുടെ വിഷയത്തിലും ഉയര്‍ന്നുവരേണ്ടത്. പൗരോഹിത്യം ഇവിടെ ലജ്ജിച്ചു തലതാഴ്ത്തിയിട്ടില്ല. മറിച്ച്, അതൊരു അഭിമാനസ്തംഭമായി ഉയര്‍ന്നു നില്‍ക്കുകയാണ്. കാലം കരുതിവെച്ചിരിക്കുന്നതും അതാണ്.
കടപ്പാട്: മലയാളം പത്രിക 
Join WhatsApp News
josecheripuram 2018-09-28 18:04:59
The church has no guidelines about sex abuse.But it has definite Guide about Sacriments.It's time to revise the doctrine of the church.I was in the Medical field I was told by  my  superior when you take a female patient take another person with you(Husband,attendant,a staff).Because always nature force you to reproduce when a man&woman is alone& the circumstances favours you  may commit what All married have done.Why the church think that's simple matter.Church has to monitor the behavior of their priests&nuns.Church has to accept we have men&women working for us ,things will happen ,Have a commetee with priests, nuns lay persons(men&woman).Icomettee can 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക