Image

പൊന്നമ്പലമേട്ടിലേക്ക് ദേവതകള്‍ (സുധീര്‍ പണിക്കവീട്ടില്‍)

Published on 28 September, 2018
പൊന്നമ്പലമേട്ടിലേക്ക് ദേവതകള്‍ (സുധീര്‍ പണിക്കവീട്ടില്‍)
ശബരിമലയില്‍ ഇനിമുതല്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാം. സ്ത്രീകള്‍ എന്നാല്‍ പത്തിന് താഴെയും അമ്പതിനു മേലും പ്രായമുള്ള സ്ത്രീകള്‍ എന്ന ദുര്‍വ്യാഖ്യാനത്തില്‍ നിന്നും എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ എന്ന തിരുത്ത്. അങ്ങനെ വര്‍ഷങ്ങളായി നില നിന്ന ഒരു ദുരാചാരത്തിനു സുപ്രീം കോടതി വിരാമമിട്ടു എന്ന് ആശ്വസിക്കുകയാണ് ഹിന്ദുമത വിശ്വാസികള്‍ ചെയ്യേണ്ടത്. അതേസമയം കോടതി വിധി വന്നുവെന്നും പറഞ്ഞ് സ്ത്രീകള്‍ ഒന്നടങ്കം ശബരിമലയില്‍ പോകാന്‍ പോകുന്നില്ല. പോകാന്‍ ആഗ്രഹമുള്ളവര്‍ പോകും അല്ലാത്തവര്‍ പോകുകയില്ല. അതെല്ലാം വ്യകതിപരമായ ഇഷ്ടാനിഷ്ടങ്ങള്‍. എന്നാല്‍ ആര്‍ത്തവം വരുമെന്നുള്ളത്‌കൊണ്ട് പ്രവേശനം നിഷിദ്ധമാക്കണമെന്ന തീരുമാനം ശരിയാവണമെന്നില്ല. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ശബരിമലക്ഷേത്രം ആരാധനാമൂര്‍ത്തിയുടെ പേരില്‍ ഒരു കമ്മറ്റി നടത്തികൊണ്ടുപോകുന്ന സ്വകാര്യ സ്വത്താണ്. അതുകൊണ്ട് ആരെ പ്രവേശിപ്പിക്കണമെന്നു തീരുമാനിക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. ഒരു പക്ഷെ അവര്‍ അപ്പീല്‍ പോയാല്‍ ഈ തീരുമാനം തള്ളിക്കളയാനും സാധ്യതകള്‍ ഉണ്ട്. അതേസമയം സ്ത്രീകള്‍ക്ക് നേരെയുള്ള ഒരു വിവേചനമായി ഇതിനെ കാണുമ്പോള്‍ സുപ്രീം കോടതിയുടെ വിധി എല്ലാവരും ശരിവയ്ക്കുന്നു. ഇവിടെ ബൈബിള്‍ ഉദ്ധരിക്കയാണ്.ഉല്‍പ്പത്തി അദ്ധ്യായം ഒന്ന് വാക്യം ഇരുപത്തിയേഴു. 'ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തില്‍ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.'ആണും പെണ്ണും ദൈവത്തിന്റെ സ്വരൂപത്തില്‍. അപ്പോള്‍ പിന്നെ എന്തിനു വിവേചനം?
ആര്‍ത്തവ അശുദ്ധി കുളിച്ചാല്‍ പോകുന്നതാണ്. അതിനെയാണ് ഋതുസ്‌നാനം എന്ന് പറയുന്നത്. ആര്‍ത്തവ സമയത്ത് സ്ത്രീ അപവിത്രതയാണെന്നു കരുതുന്നത് അവരുടെ രജസ്രാവത്തിലൂടെ (ാലിേൌൃമഹ യഹീീറ) ഉപയോഗിക്കാത്ത അണ്ഡങ്ങള്‍ ആ സമയത്ത് പുറത്തുപോകുന്നത്‌കൊണ്ടാണ്. അത് പ്രകൃതിയുടെ കര്‍മ്മം മാത്രം.ആര്‍ത്തവകാല ശുദ്ധിയും അതിനോടനുബന്ധിച്ച വിലക്കുകളും നില നിന്നിരുന്നത് ഇന്നത്തെപോലെ പാഡും, ടാമ്പൂണും, കപ്പുകളും ഇല്ലാതിരുന്ന കാലത്താണ്. ഇന്ന് ആ പേരും പറഞ്ഞു സ്ത്രീകളെ അകറ്റി നിറുത്തുന്നത് ലജ്ജാകരമാണ്. ഓരോ ശിശുവും (പെണ്ണും ആണും) ഈ ഭൂമിയില്‍ പിറന്നു വീഴുന്നത് സ്ത്രീയിലൂടെയാണ്. പ്രകൃതിയും ഈശ്വരനും ഒരുമിച്ച് പ്രതിബിംബിക്കുന്ന അത്ഭുത പ്രതിഭാസമാണ് സ്ത്രീ. ദൈവം എല്ലാവരിലുമുണ്ടെന്നപോലെ സ്ത്രീയിലുമുണ്ട്. പുരുഷന്മാര്‍ സൃഷ്ടിച്ച ഒരു ശില അല്ലെങ്കില്‍ പഞ്ചലോഹ പ്രതിമ (വിഗ്രഹം) സ്ത്രീ വിദ്വേഷിയാണ് 'അതിനു' സ്ത്രീകളെ കാണാന്‍ വയ്യെന്ന് കല്പിച്ചാല്‍ അതിനേക്കാള്‍ എത്രയോ ഉന്നത സ്ഥിതിയില്‍ ഉള്ള സ്ത്രീകള്‍ 'അതിനെ' കാണാന്‍ പോകരുതെന്നുള്ളത് വേറെ വശം. അല്ലെങ്കില്‍ തന്നെ ജീവിതത്തെ മനോഹരമാക്കാന്‍ എത്രയോ ഗൗരവമുള്ള കാര്യങ്ങള്‍ കിടക്കുന്നു. എന്തിനാണ് ശിലാരൂപത്തില്‍ കണ്ണ് തുറക്കാത്ത, കാതു കേള്‍ക്കാത്ത ദൈവങ്ങളുടെ പേരില്‍ മനുഷ്യന്‍ അവന്റെ വിലപ്പെട്ട സമയം കളയുന്നത്. ഇതെഴുതുന്ന ഈ ലേഖകനും സമയം നഷ്ടപ്പെടുത്തുകയാണ്.
വിഗ്രഹാരാധന കൃസ്തുവിനു അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് സിന്ധു നദീതടസംസ്കാരത്തിന്റെ ഭാഗമായിരുന്നുവെന്നു പുസ്തകങ്ങളില്‍ പറയുന്നുണ്ട്. എന്നാല്‍ ഹിന്ദുക്കള്‍ വിഗ്രഹാരാധകരല്ല. അവര്‍ ഒരു വിഗ്രഹത്തെ ഉപയോഗിച്ച്‌കൊണ്ട് അത് ദൈവമായി സങ്കല്‍പ്പിച്ച് ആരാധിക്കയാണ്. അതുകൊണ്ട് ആ വിഗ്രഹം സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്നു പറയില്ല. സ്ത്രീ പുരുഷഭേദമെന്യേ എല്ലാവര്‍ക്കും ആരാധന സാധ്യമാണ്. അതേസമയം ഒരു ജനാധിപത്യ രാജ്യത്ത് പുരുഷമേധാവിത്വത്തിനു അടിയറ പറയേണ്ട കാര്യവുമില്ല.
ഇത്രനാളും സ്ത്രീകള്‍ അയ്യപ്പന്റെ വിഗ്രഹത്തെ കാണാതിരുന്നത്‌കൊണ്ട് അവര്‍ക്കു എന്തെങ്കിലും ദോഷമോ, നഷ്ടമോ അയ്യപ്പന് എന്തെങ്കിലും ചൈത്യന്യകൂടുതലോ ഉണ്ടായതായി ഈ ലേഖകനറിവില്ല. നാല്‍പത്തിയൊന്ന് ദിവസത്തെ വ്രതാനുഷ്ഠാനം പതിനെട്ടാം പടി കയറാന്‍ ആവശ്യമാണ്. ഇരുപത്തിയെട്ടാം ദിവസം ആര്‍ത്തവം വരുന്നതിനാല്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷിദ്ധമാണെന്നു ക്ഷേത്ര കല്‍പ്പന. പതിനെട്ടാം പടി കയറാതെയും ദര്‍ശനം സാധ്യമാണെങ്കില്‍ എന്തിനു ആ പടി കയറണമെന്നു ശാഠ്യം പിടിക്കണം. വൃതമെടുത്തവരില്‍ പലരും കായിക ശക്തിയില്ലാത്തവരാകയാല്‍ അവരെ നിയമപാലകര്‍ പിടിച്ച് കയറ്റുന്നുമുണ്ട്. അതുകൊണ്ട് ആ പടി കയറിയില്ലെങ്കിലും പുണ്യം കിട്ടുമെന്ന് കരുതാം.
മഹാവാക്യങ്ങളില്‍ ഒന്നായ 'തത്ത്വമസി' എന്ന വാക്യം ക്ഷേത്രത്തിന്റെ മുഖപ്പില്‍ ഭക്തജനങ്ങള്‍ക്ക് കാണത്തക്കവിധം എഴുതിവച്ചിട്ടുണ്ട്. അമ്പലത്തിനും തീര്‍ത്ഥാടനത്തിനും ബാധകമായ പ്രമാണ സിദ്ധാന്തമാണത്. അത് പുരുഷന്മാര്‍ക്കും പത്തിന് താഴെയും അമ്പതിനു മേലെയും പ്രായമുള്ള സ്ത്രീകള്‍ക്കും മാത്രമാണെന്ന് ആരാണ് തെറ്റിദ്ധരിച്ചത്. ഭാരതം അന്ധവിശ്വാസങ്ങളുടെ നാടാണ്, നിര്‍ഭാഗ്യവശാല്‍ അതിനു അടിമയാണ്. അതില്‍ ഏറ്റവും ദുരന്തം അനുഭവിച്ചത് സ്ത്രീകളും. പെണ്‍ഭ്രൂണഹത്യ, സതി, വിധവാവിവാഹനിരോധനം, ദേവദാസി സമ്പ്രദായം അങ്ങനെ കാക്കത്തൊള്ളായിരം നിയമങ്ങള്‍ സ്ത്രീകള്‍ക്ക് വേണ്ടി പുരുഷന്മാര്‍ ഉണ്ടാക്കിയിരുന്നു. പ്രായമായി വരുന്ന ഒരു പെണ്‍കുട്ടിക്ക് വിലക്കുകള്‍ മാത്രം. ഈ സ്ത്രീകള്‍ എന്തിനാണ് ഒരു പുരുഷാധിപത്യ മനോഭാവമുള്ള (ാമഹല രവമൗ്ശിശേെ) ദൈവത്തെ കാണണമെന്ന് വാശിപിടിക്കുന്നത്. അമേരിക്കയിലും ഹിന്ദുക്കള്‍ അയ്യപ്പക്ഷേത്രം പണിയുന്നുണ്ടല്ലോ. അവിടെയും സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കുമോ?
ശബരിമലയിലെ പ്രതിഷ്ഠ ധര്‍മശാസ്താവാണെന്നും അല്ല ശാസ്താവിന്റെ മനുഷ്യാവതാരമായ അയ്യപ്പനാണെന്നും വിശ്വസിക്കുന്നവരും അല്ലാത്തവരുമുണ്ട്. ശ്രീ ധര്‍മശാസ്താ ക്ഷേത്രമെന്നുള്ളത് ഇയ്യിടെ ശബരിമല ശ്രീ അയ്യപ്പ സ്വാമി ക്ഷേത്രം എന്ന് പേര് മാറ്റിയിരുന്നതായി വായിച്ചത് ഓര്‍ക്കുന്നു. ധര്‍മ്മശാസ്താവിന്റെ എട്ടാമത്തെ അവതാരമാണ് അയ്യപ്പന്‍ എന്ന് ചില പുസ്തകങ്ങളില്‍ കാണുന്നുണ്ട്. പുരാണങ്ങളില്‍ അയ്യപ്പനെ കുറിച്ച് പറയുന്നില്ല. ശിവന്‍ വിഷ്ണുവിന്റെ മോഹിനി രൂപം കണ്ട് 'ശങ്കരനാരായണ സംഗമത്തില്‍ 'നിന്നും ജനിച്ച ശിശു ധര്‍മശാസ്താവായിരുന്നു. അയ്യപ്പന്റെ ജനനത്തിനു ആയിരം വര്‍ഷത്തെ പഴക്കമേയുള്ളുവെന്നും ചരിത്രകാരന്മാര്‍ പറയുന്നുണ്ട്. വാവര്‍ എന്ന മുസ്ലിം വ്യകതിയുമായുള്ള അയ്യപ്പന്റെ ബന്ധം ആ കണ്ടുപിടുത്തത്തെ സാധുകരിക്കുന്നു. കാരണം മുസ്ലിം മതം ഉണ്ടായിട്ട് ഇപ്പോള്‍ 1400 ല്‍ ഏറെ വര്‍ഷങ്ങള്‍ ആകുന്നേയുള്ളു. വിവരമില്ലാത്ത കാലത്ത് പണ്ടത്തെ മനുഷ്യര്‍ സൃഷ്ടിച്ചതാണ് ദൈവങ്ങള്‍ എന്ന തിരിച്ചറിവ് ഉണ്ടാകുമ്പോള്‍ ദൈവങ്ങളുടെ പേരില്‍ വഴക്ക് കൂടുന്നത് വിവരക്കേടാണെന്നു ഇന്നത്തെ മനുഷ്യന്‍ മനസ്സിലാക്കാതിരിക്കില്ല. ആ നല്ല കാലത്തിനായി കാത്തിരിക്കാം. മനുഷ്യന്‍ ദൈവത്തെ സൃഷ്ടിക്കുമ്പോള്‍ അവന്റെ സ്വഭാവവിശേഷങ്ങള്‍ ദൈവത്തിനു കൊടുക്കുമല്ലോ. അതുകൊണ്ടാണ് ചില ദേവന്മാര്‍ക്ക് സ്ത്രീകളെ കാണാന്‍ പാടില്ല, ചിലര്‍ക്ക് കാണാം എന്നൊക്കെയുള്ള നിബന്ധനകള്‍ വന്നത്. മനുഷ്യപുരോഗതിക്ക് ആവശ്യമായ എത്രയോ കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തനായ മനുഷ്യന്‍ ദൈവത്തിന്റെ പേരും പറഞ്ഞ് പരസ്പരം വെട്ടി ചാവുമ്പോള്‍, തമ്മില്‍ തമ്മില്‍ വഴക്കടിക്കുമ്പോള്‍ ഒരിക്കല്‍ പോലും പ്രത്യക്ഷപ്പെടാത്ത, വന്നു രക്ഷിക്കാത്ത ആ ദൈവത്തിനെ തള്ളി പറയാന്‍ നേരമായി. ഒരു തവണയല്ല, മൂന്നു തവണ.
ശുഭം
Join WhatsApp News
വിദ്യാധരൻ 2018-09-29 09:39:33
ചലിക്കട്ടെ നിങ്ങടെ തൂലിക ദ്രുതമായ് 
വാളുപോലതു പയറ്റട്ടനീതിയെ 
അന്ധകാരത്തിൻ കോട്ടകൊത്തളങ്ങളെ 
തച്ചുടച്ചു തരിപ്പണമാക്കട്ടെ 
അതിർ കടക്കുന്നതിക്രമമെങ്ങുമെ 
ജാതിയായ് വർണ്ണമായ് വർഗ്ഗമായ് 
ക്രൂരമാം ലിംഗ വിവേചനമായത് 
മാനവജാതിയെ ഛിദ്രമക്കുന്നു.  .
സ്വന്ത മാതാവിനെ പൂജിക്കും ദേവിയായ് 
കാമക്കണ്ണാൽ കണ്ടിടും അന്യസ്ത്രീയെ നാം 
നോക്കുന്നവനോ കാണും വസ്തുവിനോ കുറ്റം?
കുടില ചിത്തരാം നാം കാണുന്നു കുറ്റം 
ചുറ്റുപാടിൽ സർവത്ര നേരവും  
നമ്മുടെ കാമത്തെ കടിഞ്ഞാണിടാതെ 
കാമത്തിൻ ഹേതുവെ കൊന്നിട്ടെന്തു കഥ ?
ഇല്ല സ്ത്രീകളെ മാറ്റി നിറുത്തി പ്രപഞ്ചം 
സമ്പുഷ്‌ടമാകില്ലൊരിക്കലും
ആരാധനാലയങ്ങളെ അതിൻ കാവലക്കാരെ 
തുറക്കുക ശ്രീകോവിൽ അൾത്താരയോക്കെയും 
അല്ലെങ്കിൽ പൂട്ടുവിൻ അന്ധകാരത്തിൻ വാതിൽ 
'തത്ത്വമസി 'യെന്ന വാക്കിനർത്ഥം അറിയാതെത്തും 
അജ്ഞരാം ജനത്തോടു ചൊല്ലുവീൻ 
'നീ ആരെ അന്വേഷിപ്പോ അത് നീ എന്ന' സത്യം 
എന്നു മനുഷ്യർ അവരിൽ കണ്ടെത്തുമവർ തേടും 
ദൈവത്തെ, അന്നുമാത്രമേ നാം സ്വതന്ത്രരാവു
Fake Ayyappen 2018-09-29 10:42:11
If Ayyappen will fall out of his Celibacy if he sees a young woman that Ayyappen is a Human- a man not Divine. Women should not go there to visit or worship the egoist - the man-made Ayyappen.
 next thing SC has to ban is the modern fashion of wrapping women in dark bags. It is not a choice of women, it is the dominance of Islamic men.
Babu Parackel 2018-09-29 10:48:00
Well explained! Very well written!!
Real Ayyappan 2018-09-29 11:54:07

ഞാന്‍ അയ്യപ്പന്‍ , ശബരിമല അയ്യപ്പന്‍ .....!

വിവരങ്ങളൊക്കെ അറിഞ്ഞു . ഇനി കോടതി വിധിയുടെ പേരും പറഞ്ഞ് തെരുവിലിറങ്ങി ആരും തമ്മീത്തല്ലി തല പൊളിക്കേണ്ട . ആര് വേണമെങ്കിലും വരികയോ വരാതിരിക്കുകയോ ചെയ്യട്ടെ . അത് വിശ്വാസികളുടെ ഇഷ്ടം .

വേറൊരു പ്രധാന കാര്യം പറയാനുദ്ദേശിച്ചാണ് ഇവിടെ വന്നത് . മണ്ഡലകാലത്തും , മാസാമാസങ്ങളിലെ കുറച്ച് ദിവസങ്ങളും മാറ്റി നിർത്തിയാൽ ഞാനും , മാളികപ്പുറവും ഇവിടെ തനിച്ചാണ് . എന്നിട്ടും നാളിതുവരേക്കും ഞങ്ങളൊരു പേരുദോഷവും ഉണ്ടാക്കിയിട്ടില്ല . എന്റെ ബ്രഹ്മചര്യത്തിനും കോട്ടം തട്ടിയിട്ടില്ല . പക്ഷേ , നാഴികക്ക് നാല്പത് വട്ടം പ്രായഭേദമെന്യേ പീഢനം നടക്കുന്ന സമൂഹത്തില്‍ നിന്നാണ് പമ്പയിലെ കുളിസീനടക്കമുളള പ്രയോഗങ്ങള്‍ കോടതി വിധിയുടെ പേരില്‍ പ്രചരിപ്പിക്കുന്നത് .... അതപലപനീയമാണ് . സഹിക്കാനാവുന്നതിലപ്പുറമാണ് .

ഭക്തരേ , വിശ്വാസികളേ , അന്ധവിശ്വാസികളേ , രാഷ്ട്രീയക്കാരേ .... മുതലെടുപ്പ് ഒരു മയത്തില്‍ മതി .

എന്ന് ,

നിത്യബ്രഹ്മചാരി ശബരിമല ശ്രീ ശാസ്താവ് . {FB post by Vinodh Venugopal} posted by andrew

George 2018-09-29 12:24:45
ശ്രി സുധീർ, വിഷയത്തെ വളരെ നന്നായി കൈകാര്യം ചെയ്തു. അഭിനന്ദനങ്ങൾ. 
ഒരു മനുഷ്യൻ 2018-09-29 18:38:34
നാട്ടിൽ ജാതി മത സ്‍ത്രീ പുരുഷ  വിവേചനം 
കൊണ്ട് സ്വാതന്ത്ര്യമില്ല എന്ന് അലമുറ 
യിടുന്ന മലയാളി സർവ സ്വാതന്ത്ര്യവും 
നൽകുന്ന സുന്ദര ദേശമായ അമേരിക്കയിൽ 
എത്തിയപ്പോൾ എന്നെ ചങ്ങലക്കിടൂ എന്ന് 
യാചിച്ച് പള്ളിപ്പെരുന്നാലും ശബരിമലയും മലയാറ്റൂരും 
ബാങ്ക് വിളിയും പൊങ്കാലയും ബലിയിടലും ഇവിടെ 
 കൊണ്ടുവന്നു പ്രതിഷ്ഠിക്കുന്നു എന്നിട്ട് "I am trapped "
എന്ന് ലോക്കപ്പ് തുറന്നു പുറത്തു കടന്ന കള്ളൻ 
വീണ്ടും പൂട്ടി അകത്തു കേറി സ്വയം പഴിക്കുന്ന 
സിനിമ കോമഡി സീൻ നു സമാനം ജീവിക്കുന്നു 
ഈ നല്ല നാടിനെ മലിന മാക്കുന്നു .. ദൈവം എണീറ്റു 
പോയ മതങ്ങൾ ആണ് ബാക്കി .

കവിത? 2018-09-30 00:35:32
'ഒരു മനുഷ്യൻ’ എഴുതിയത് വരി മുറിഞ്ഞുപോയോ അതോ വിദ്യാധരൻ സ്റ്റൈൽ കവിത എഴുതിയതോ?
ഒരു മനുഷ്യൻ 2018-10-01 08:07:15
പാവത്തുങ്ങളാണ് .. ഇതിലെ പോയപ്പോ  നല്ലൊരു ലേഖനം 
കണ്ട് അറിയാതെ എഴുതി പോയതാണ് .. ഒരു മനുഷ്യൻ ആയി 
ജീവിക്കാൻ സുപ്രീം കോടതി എന്നാണാവോ ഇനി വിധി തരിക 
എന്നുവെച്ചാൽ സകല മതവും നിരോധിക്കുന്ന ഒരു കാലം വരുമോ 
എന്നോർത്തു . വരി മുറിഞ്ഞു പോയി 

End of Bramin tricks 2018-10-01 20:51:50

Supreme Court simply interpreted fundamental part of the Constitution that all are equal under the Law of the Nation. Even if there is no such law, a civilized human society has to see all humans equal. The privileges or claims of Gender, color, race, or religion are evil and barbaric.

 To quote the bible as the author has done, there are 5 stories of creation. It is a collection of different creation stories of different civilizations. The key factor here is the divine element and equality of male and female. Later years by BCE 4th cent. The priests combined, edited, omitted, added various literatures of ‘god’ and formulated the present old testament part. When the male priests re- wrote the bible books, ‘man’ became dominant& godly and females became inferior. Those bible scribes worked as slaves in the rebuilding of the Babylonian temple. Did they copy the ‘male superiority complex’ from Babylonian priests? The Arians too travelled through the same lands & migrated to the land beyond the Indus river- Hindus river. Hindu was never a denotation for a religion. Hindu simply meant the people of the land area beyond the Indus river. The Hindus had several hundreds to thousands of local beliefs and worshipping rituals, all were in unison with the Nature & its forces. Hinduism has hundreds of different schools of thought and religious cults from no- theism to polytheism.

The light skinned Ariens were successful in dominating the dark-skinned Dravidians & their gods & beliefs. Persian & Mediterranean gods like Mitra became Hindu gods. Buddhism originated detached from god and its literature, but later fell from grace to chase & embrace male gods. Women were objects of temptation for Buddhist monks and so they were forbidden in the monasteries. Gautama failed as a father, and was immersed in luxury & sex; his health became very poor; so, he ran away to be the founder of Buddhism. Augustine spend his life in excessive sex and became sick and became the father of Christin ethics. Most of the Ethical codes we follow now are fabricated by men who were engaged in excessive sex and became sick or men who were physically sick or impotent.  Sabarimala was a Buddhist monastery & that were the tradition of prohibition came from. Hindu culture & the present-day Temple religion introduced by bramins who claim superiority over others has gone through several changes. The British were able to put an end to several evil practices of the baramin/ temple religion. The bramins regarded all except them as inferior and had prohibitions how far others can be near them. But when in the comfort of the darkness there was no discrimination. They mated with all. Why, why these low-class people go to safeguard the bramin gods? If you want to worship anyone for prohibiting the untouchability- worship the British, the Nehru & Communist movements. Don’t be a fool to torture your life to protect the gods of the bramins. They are using you to fill their belly.

Change is inevitable to any religion, culture or practices. Resisting or refusing change will lead to self-destruction. I am looking forward to see all the priests tilling the land to cultivate food for all & religion gone for ever & ever.

andrew

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക