Image

ആരൊക്കെ പോകണം ശബരിമലയ്ക്ക്? അഥവാ സ്ത്രീകള്‍ പോകണോ? (പകല്‍ക്കിനാവ്- 121: ജോര്‍ജ് തുമ്പയില്‍)

Published on 29 September, 2018
ആരൊക്കെ പോകണം ശബരിമലയ്ക്ക്? അഥവാ സ്ത്രീകള്‍ പോകണോ? (പകല്‍ക്കിനാവ്- 121: ജോര്‍ജ് തുമ്പയില്‍)
ശബരിമലയില്‍ സ്ത്രീകള്‍ കയറാന്‍ കോടതി അനുവദിച്ചിരിക്കുന്നു എന്ന വാര്‍ത്ത കേട്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. വൃശ്ചികമാസം തുടങ്ങിയാല്‍ പിന്നെ സ്വാമി ശരണം കേട്ടു തുടങ്ങിയ കുഞ്ഞുനാള്‍ മുതല്‍ ശബരിമല ഒരു വലിയ ദിവ്യസ്ഥലമായി തോന്നിത്തുടങ്ങിയിരുന്നു. പാമ്പാടിയിലൂടെ കാഞ്ഞിരപ്പള്ളി, എരുമേലി വഴി ശബരിമലക്ക് പോകുന്ന അയ്യപ്പന്‍മാരുടെ തിരക്ക് അറിഞ്ഞും സ്വാമി ശരണംവിളി കേട്ടും വളര്‍ന്നുവന്നതാണ്. പിന്നീട് മുതിര്‍ന്നപ്പോഴാണ് അവിടെ സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്നും പരിപാവനമായ ക്ഷേത്രസങ്കല്‍പ്പമാണ് അവിടെയുള്ളതെന്നും മനസ്സിലായത്. അതിനു ശേഷം മനസ്സില്‍ പലപ്പോഴും പമ്പയെന്നും, ശബരിമലയെന്നും സന്നിധാനമെന്നും കേള്‍ക്കുമ്പോള്‍ അറിയാതെ നമിച്ചു പോയിട്ടുണ്ട്. മനുഷ്യനും ദൈവവും ഒന്നായി തീരുന്ന തത്വമസി സങ്കല്‍പ്പമാണത്രേ അവിടെയുള്ളത്. അവിടെയാണ് ദാസേട്ടന്റെ ഹരിവരാസനം കേട്ടുറങ്ങുന്ന അയ്യപ്പഭഗവാനുള്ളത്. അങ്ങനെ ദൈവത്തിലേക്ക് എത്തണമെങ്കില്‍ മനസ്സും ശരീരവും ഒരുപോലെ ശുദ്ധമായിരിക്കണം. മനസ്സിനെ ഏകാഗ്രമാക്കാന്‍ കഴിയണം. കഠിനമായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഈശ്വരനെ വിളിക്കണം. എന്നാല്‍ ഇനി മുതല്‍ ആ ഏകാഗ്രത എത്രമാത്രം സാധ്യമാകുമെന്നു കണ്ടറിയണം. ആ നിലയ്ക്ക് ശബരിമലയുടെ പ്രസക്തിയാണ് ഇപ്പോള്‍ വെല്ലുവിളിക്കപ്പെട്ടിരിക്കുന്നത്. സത്യസന്ധമായി പറഞ്ഞാല്‍ ഭൂരിപക്ഷം മലയാളികള്‍ക്കും ഏതാണ്ട് ഇതേ അഭിപ്രായമാണ് ഉള്ളത്. പറ്റാവുന്നിടത്തു പോയാല്‍ പോരെ എന്നൊക്കെ ചോദിക്കുമെങ്കിലും ശബരിമലയില്‍ ദര്‍ശനവിധി തെറ്റിച്ച് ഏതെങ്കിലും സ്ത്രീകള്‍ പോകുമെന്ന് എനിക്ക് തോന്നുന്നില്ല.

കോടിക്കണക്കിനു ഭക്തര്‍ എത്തിച്ചേരുന്ന സ്ഥലമാണ് ശബരിമല. അവിടെ ഭക്തര്‍ക്ക് യഥാവിധി ദര്‍ശനം ലഭിക്കാന്‍ തിരക്കേറിയ സമയത്ത് ഏറെ ബുദ്ധിമുട്ടുണ്ടെന്നു പലപ്പോഴും വാര്‍ത്തകളില്‍ വായിച്ച് കേട്ടിട്ടുണ്ട്. കിലോമീറ്ററോളം നീളത്തില്‍ ക്യൂവില്‍ നില്‍ക്കുന്നവരെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാല്‍ അവിടേക്ക് ഇനി സ്ത്രീകള്‍, അതും എല്ലാ പ്രായത്തിലുള്ളവര്‍ കയറി നില്‍ക്കുമ്പോള്‍ (സ്ത്രീകള്‍ക്ക് പ്രത്യേകം ക്യു സംവിധാനമുണ്ടാകും. എന്നാല്‍ കുടുംബവുമായി പോകുന്നവര്‍ തിരക്കുള്ളപ്പോള്‍ പിരിഞ്ഞു പോകാനുള്ള സാധ്യതയ്ക്ക് ഒക്കെ എങ്ങനെ പരിഹാരം കാണുമോ എന്തോ?) എന്തു സംഭവിക്കുമെന്നത് പ്രവചനാതീതമാണ്.

ഇക്കഴിഞ്ഞ തവണ നാട്ടില്‍പോയപ്പോള്‍ കുടുംബസമേതം ഗവി സന്ദര്‍ശിക്കുവാന്‍ പോയിരുന്നു. ഗവിയിലേക്കുള്ള യാത്രാമധ്യേ വണ്ടി വഴിയരികിലിട്ട്, കുന്നിന്‍ മുകളില്‍ കയറിയപ്പോള്‍, തെളിഞ്ഞ ആകാശമായതിനാല്‍ അങ്ങുദൂരെ, സന്നിധാനം പൊട്ടുപോലെ കാണാമായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള അയ്യപ്പന്‍മാര്‍ കാനന വഴി താണ്ടിപോകുന്ന ഇടവും ഇതിലേയാണെന്ന് പിന്നീട് കൂടെ കൂടിയ ശ്രീലങ്കന്‍ അഭയാര്‍ഥിയായ ഗൈഡ് പറയുകയും ചെയ്തു. കാനനക്ഷേത്രമാണ് ശബരിമല. അവിടെ ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. അതൊക്കെയും പൈതൃകയമായി അനുഷ്ഠിച്ചു പോരുന്നതുമാണ്. ശബരിമലയിലെ ശ്രീധര്‍മ്മ ശാസ്താവ് ബ്രഹ്മചാരിയാണെന്നു കേട്ടിട്ടുണ്ട്. അദ്ദേഹം വെറും ബ്രഹ്മചാരിയല്ല, നൈഷ്ഠിക ബ്രഹ്മചാരിയാണെന്നു രാഹുല്‍ ഈശ്വര്‍ പറയുന്നു. ആ ബ്രഹ്മസങ്കല്‍പ്പം ഇല്ലെങ്കില്‍ ശബരിമല ഇല്ല, അതു വെറുമൊരു സാദാ ക്ഷേത്രമായി മാറുമത്രേ. ബ്രഹ്മസങ്കല്‍പ്പം പ്രകൃതിദത്തമാണ്. അവിടേക്ക് കയറിവരുന്നവര്‍ ആ ആചാര്യമര്യാദകള്‍ പാലിക്കേണ്ടതുണ്ട്. ബ്രഹ്മചര്യ, വ്രതം, ശുദ്ധിവൃത്തി എന്നിവ നിശ്ചയമായും വേണം താനും. അത് ഈശ്വരകല്‍പ്പിതമാണെന്നും കേട്ടിട്ടുണ്ട്. ആ നിലയ്ക്ക് ആ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും വെല്ലുവിളിച്ച് എന്തിനാണാവോ അവിടേക്ക് പോകുന്നത്. സ്ത്രീകള്‍ ഒരിക്കലും അവിടേക്ക് ചെല്ലരുതെന്ന് ആരും പറയുന്നില്ലല്ലോ. ആവതുള്ളപ്പോള്‍ ചെല്ലുക, അല്ലാതെ ചെന്ന് ഈശ്വരകോപം വരുത്തിവച്ചിട്ട് എന്താണ് ജീവിതത്തില്‍ നേടുന്നത്? യുക്തിക്ക് നിരക്കുന്നതല്ല പലതും എന്നറിയാം, എന്നാല്‍ വിശ്വാസത്തിനു മുന്നില്‍ യുക്തിക്ക് എന്തു ശക്തി?

ഇക്കഴിഞ്ഞ പ്രളയത്തില്‍ നശിച്ചു പോയ പമ്പമണപ്പുറത്ത് ഇന്ന് യാതൊന്നുമില്ല. അവിടെ നിന്നാണ് ഇത്തവണ കോടാനുകോടി ഭക്തര്‍ക്ക് തീര്‍ത്ഥാടനം ആരംഭിക്കേണ്ടതെന്നു ടിവി ചാനലുകളില്‍ നിന്നുമറിയാന്‍ കഴിഞ്ഞു. അവിടേക്കാണ് ഇനി സ്ത്രീകള്‍ കൂടി എത്താന്‍ പോകുന്നത്. ഇവിടെയുണ്ടായ ഒരു നേട്ടം, കൂടുതല്‍ കച്ചവടസ്ഥാപനങ്ങള്‍ ഉയരുമെന്നു മാത്രമാണ്. ശബരിമലയെ സംബന്ധിച്ചിടത്തോളം ഇപ്പോഴുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പലപ്പോഴും ഭക്തര്‍ക്ക് തന്നെ മതിയാവുന്നില്ലെന്നു കേട്ടിട്ടുണ്ട്. അപ്പോള്‍ പിന്നെ ഈ സ്ത്രീകള്‍ കൂടി വരുമ്പോഴുള്ള പ്രശ്‌നങ്ങള്‍ എങ്ങനെ തരണം ചെയ്യും?

എന്തായാലും, ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നുറപ്പാണ്. ഇത്തരം ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും പിന്തുടരുന്നതില്‍ കോടതി ഇടപെടാതിരിക്കുന്നതു തന്നെയാണ് മാന്യത. ഓരോ മതത്തിനും അതിന്റേതായ നിഷ്ഠകളും ആചാരങ്ങളുമുണ്ട്. അതൊന്നും പലപ്പോഴും യുക്തിക്കും സ്വാതന്ത്ര്യത്തിനും ഒന്നും നിരക്കുന്നതാണെന്നു വരില്ല. എന്നാല്‍, ഈശ്വരസങ്കല്‍പ്പത്തിലേക്ക് ഓരോ മനുഷ്യനും നടന്നടുക്കുവാനുള്ള അവകാശത്തെയും സ്വാതന്ത്ര്യത്തെയും ഇങ്ങനെ നേരിട്ട് വിധി പറയുന്നതിലടെ കോടതി എന്താണ് ഉദ്ദേശിക്കുന്നതെന്നു മനസ്സിലാവുന്നില്ല. പരമോന്നത കോടതിയാണ്, മറുവാദം ഉന്നയിച്ചാല്‍ കോടതി അലക്ഷ്യമാവുമെന്നു കരുതി ശബരില തന്ത്രി പോലും പറയുന്നു, വിധി അംഗീകരിക്കുന്നുവെന്ന്. എല്ലാതെ വേറെ മാര്‍ഗ്ഗമില്ലല്ലോ...

ഹിന്ദുമതവിശ്വാസികളില്‍ നല്ലൊരു ശതമാനവും ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിക്കരുത് എന്ന് കരുതുന്നവരാണ്. ഹൈന്ദവ സംഘടനകള്‍ ഇതിനകം തന്നെ വിധിയോട് എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്ത് വന്നു കഴിഞ്ഞു. വിശ്വാസത്തെ മാനിക്കാത്ത കോടതി വിധിക്കെതിരെ തെരുവില്‍ ഇറങ്ങുമെന്ന സൂചനയാണ് ചില ഹിന്ദു സംഘടനകള്‍ മുന്നോട്ട് വെയ്ക്കുന്നതും. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ആര് ശബരിമലയില്‍ കയറുമെന്നും ആര് തടയുമെന്നുമുള്ള ചോദ്യമാണ് ഇനി ബാക്കി നില്‍ക്കുന്നത്. തുടക്കം മുതല്‍ ശബരിമലയിലെ സ്ത്രീ പ്രവേശനം എതിര്‍ക്കുന്ന രാഹുല്‍ ഈശ്വര്‍ വിധിയോട് യുദ്ധപ്രഖ്യാപനം തന്നെ നടത്തിയിരിക്കുന്നു. ഇതൊക്കെ കണ്ടും കേട്ടും അങ്ങനെ ഇരിക്കുമ്പോള്‍ ഇനിയും പലതും ഇന്ത്യയില്‍ സംഭവിച്ചേക്കാമെന്ന സൂചനയാണ് നാം കാണുന്നത്. അതിനെ വൈകാരികമായി ആരും നേരിടരുതെന്ന മുന്നറിയിപ്പ് മാത്രമാണ് ഇപ്പോള്‍ നല്‍കാനുള്ളത്.
Join WhatsApp News
Boby Varghese 2018-09-29 11:47:04
George Parambil, you are the managing committee member of the Malankara orthodox Church. In our church, only men are allowed to be the acolytes to serve in the sanctuary. women are not allowed. Is that sexual discrimination?
Pradeep Nair 2018-09-29 11:33:52
Exactly. This is all politics. Don't get involved with religious beliefs, heritage and traditions. Let them alone.
josecheripuram 2018-09-29 12:00:02
There was a time when Jews believed that women had no souls,till 1930 in USA there was no voting rights for women.Now also equality in pay is an issue in America.Women rights have gone beyond the boundary,Men was created to protect women now the women turned against the proctor.That's  why you hear all these"PEEDANAM".As woman my wife says No man can rape a women so many times . I
Progressive 2018-09-29 16:24:19
Triple talaq is also a belief and tradition of islam. Modi govt.made it illegal. Punishable. What should muslims do? 
Women were banned in sabarimal earlier because of the forest and travel problems.Now it is no problem. Let us change with times.
Boby Varghese 2018-09-29 12:21:01
Sorry. I wrote the wrong name. I apologize.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക