Image

സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകദിനം ഒക്ടോബര്‍ 6ന്

Published on 01 October, 2018
സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകദിനം ഒക്ടോബര്‍ 6ന്

മെല്‍ബണ്‍: മെല്‍ബണ്‍ നോര്‍ത്ത് സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവക ദിനം ഒക്ടോബര്‍ 6 ശനിയാഴ്ച ബ്രോഡ്‌മെഡോസ് പെനോല കോളേജ് കാന്പസില്‍ വച്ചു നടക്കപ്പെടും. 

വൈകുന്നേരം നാലിന് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് 5.30 മുതല്‍ ഇടവകയിലെ മതബോധന വിദ്യാര്‍ത്ഥികളുടെയും വിവിധ സംഘടനകളുടെയും കുടുംബയൂണീറ്റുകളുടെയും നേതൃത്വത്തില്‍ കലാപരിപാടികളും ഉണ്ടായിരിക്കും. സ്‌നേഹവിരുന്നോടെ ഇടവക ദിനാഘോഷം സമാപിക്കും. മതബോധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും. ഇടവക ദിനാഘോഷത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍, കണ്‍വീനര്‍ ആന്േറാ തോമസ്, കൈക്കാരന്മാരായ ജോബി മാത്യു, ബേബിച്ചന്‍ എബ്രഹാം എന്നിവര്‍ അറിയിച്ചു. 

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക