Image

കേരളാ ബാങ്കിന് ഇന്ത്യന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി കിട്ടി

ജോര്‍ജ് ജോണ്‍ Published on 04 October, 2018
കേരളാ ബാങ്കിന് ഇന്ത്യന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി കിട്ടി
ഫ്രാങ്ക്ഫര്‍ട്ട്-തിരുവനന്തപുരം:  കേരളാ ബാങ്കിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കി. അടുത്ത സാമ്പത്തിക വര്‍ഷാരംഭത്തിന് മുമ്പ് കേരളത്തിലെ സഹകരണ ബാങ്കുകള്‍ ലയിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് കേരളാ മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ 2019 മാര്‍ച്ച് 31നകം 14 ജില്ലാ സഹകരണ ബാങ്കുകളെയും ലയിപ്പിക്കും. ഇങ്ങനെ കേരളാ ബാങ്ക് നിലവില്‍ വരും.

കേരളത്തിലെ പ്രാഥമിക ബാങ്കുകള്‍ വളരെ പ്രധാനപ്പെട്ടതും കരുത്തുറ്റതും നിരവധി വായ്പാ  വായ്‌പേതര സേവനങ്ങള്‍ നല്‍കുന്നവയുമാണ്. കേരള കോ  ഓപ്പറേറ്റീവ് ബാങ്ക് രൂപീകരണത്തോടെ പ്രാഥമിക ബാങ്കുകളെ കൂടുതല്‍ കരുത്താര്‍ജ്ജിപ്പിക്കാന്‍ കഴിയും. നിക്ഷേപം, വായ്പ തുടങ്ങിയ ബാങ്കിംഗ് സേവനങ്ങള്‍ പ്രാഥമിക ബാങ്കുകള്‍ സ്വന്തം നിലയില്‍ നല്‍കുകയും ബാങ്കിംഗ് രംഗത്തെ ആധുനിക സേവനങ്ങളും സാമ്പത്തിക ഉല്‍പന്നങ്ങളും കേരള കോഓപ്പറേറ്റീവ് ബാങ്കിലൂടെ പ്രാഥമിക ബാങ്കുകള്‍ ഉപഭോക്താക്കളിലെത്തിക്കുകയും വേണമെന്ന് വിഭാവനം ചെയ്യുന്നു. 
കേരളാ ബാങ്കിന് ഇന്ത്യന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി കിട്ടിയതോടെ പ്രവാസികള്‍ക്കും നോണ്‍ റസിഡന്‍ഷ്യല്‍ അക്കൗണ്ടുകള്‍ തുറക്കാന്‍ സാധിക്കും.

കേരളാ ബാങ്കിന് ഇന്ത്യന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി കിട്ടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക