Image

യു എസ് - മെക്‌സിക്കോ -കാനഡ വാണിജ്യ ഉടമ്പടി (ബി ജോണ്‍ കുന്തറ)

Published on 04 October, 2018
യു എസ് - മെക്‌സിക്കോ -കാനഡ വാണിജ്യ ഉടമ്പടി (ബി ജോണ്‍ കുന്തറ)
മറ്റനേകം കോലാഹലങ്ങള്‍ വാഷിങ്ങ്ടണില്‍ നടക്കുന്നതിനാല്‍ അമേരിക്ക, പ്രസിഡന്‍റ്റ് ഡൊണാള്‍ഡ് ട്രംപിന്‍റ്റെ നേതൃത്വത്തില്‍ കൈവരിക്കുന്ന പലേ നേട്ടങ്ങളും പൊതുജനം ശ്രദ്ധിക്കാതെ പോകുന്നു. അതിലൊന്നാണ് ഈ അടുത്തനാല്‍ മെക്‌സിക്കോയും കാനഡയും ഒരു പുതിയ വാണിജ്യ ഉടമ്പടിക്ക് സമ്മതിക്കുന്നത്.

1993 ല്‍ ബില്‍ ക്ലിന്‍റ്റന്‍ ഒപ്പുവയ്ച്ച നാഫ്റ്റ എന്ന ഉടമ്പടി പ്രകാരമാണ് ഈമൂന്നു രാജ്യങ്ങളും വ്യവഹാരങ്ങള്‍ നടത്തിക്കൊണ്ടിരുന്നത്.ട്രംപ് തിരഞ്ഞെടുപ്പു സമയം പലപ്പോഴും വിമര്‍ശിച്ചിരുന്ന ഒരു മേഖലയായിരുന്നു അമേരിക്കയും മറ്റുരാജ്യങ്ങളുമായുള്ള കച്ചവട ബന്ധങ്ങള്‍.
അമേരിക്ക ഒരു നഷ്ട കച്ചവടത്തിലാണ് വിദേശ രാജ്യങ്ങളായ ചൈനയും നാഫ്റ്റ അംഗങ്ങളായ മെക്‌സിക്കോയും കാനഡയുമായും തുടരുന്ന വ്യവസായ, വാണിജ്യ ഉടമ്പടികളില്‍ .താന്‍ പ്രസിഡന്‍റ്റായാല്‍ ഇതിന് മാറ്റംവരുത്തുമെന്ന് അമേരിക്കന്‍ തൊഴിലാളികള്‍ക്കും, കര്‍ഷകര്‍ക്കും, ക്ഷീരോത്പാദകര്‍ക്കും ഉറപ്പു കൊടുത്തിരുന്നു.

സാധാരണ തിരഞ്ഞെടുപ്പുകാലം സ്ഥാനാര്‍ത്ഥികള്‍ പലേ വാഗ്ധാനങ്ങളും വിളിച്ചുകൂവും തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ അവയെല്ലാം മറക്കും. എന്നാല്‍ ട്രംപ് താന്‍ കൊടുത്ത വാഗ്ധാനങ്ങള്‍ നടത്തുമെന്ന പാതയില്‍ത്തന്നെ നിന്നു.

എല്ലാ രാജ്യങ്ങള്‍ക്കും മുന്നറിയിപ്പു നല്‍കി അമേരിക്ക ഒരു ന്യായക്കച്ചവടത്തിനു തയ്യാര്‍ അല്ലാതെ ആരേയും മുതലെടുക്കുന്നതിന് സമ്മതിക്കില്ല. കൂടിയാലോചനകള്‍ തുടങ്ങി എന്നാല്‍ ഒന്നും ഒരിടത്തുമെത്തുന്നില്ല എന്ന നിലയിലെത്തി അതായിരുന്നു സാധാരണ സംഭവിച്ചിരുന്നത് .
എന്നാല്‍ ട്രംപ് വിട്ടുകൊടുക്കില്ല എന്നതീരുമാനത്തില്‍ ഉറച്ചുനിന്നു. വ്യവഹാര തര്ക്കവമുള്ള രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി നടത്തുന്ന പലേ വസ്തുക്കള്‍ക്കും കൂടിയ നികുതികള്‍ ചാര്‍ത്തി. നാഫ്റ്റയില്‍ നിന്നും പിന്‍വാങ്ങി.ചൈനയുമായും വ്യാപാരങ്ങളില്‍ ഉടക്കായി. പിന്നങ്ങോട്ട് ആരോപണങ്ങളുടെയും പ്രത്യാരോപണങ്ങളുടെയും ഒരു പ്രകടനമായിരുന്നു. പലരും ട്രംപിനെ കുറ്റപ്പെടുത്തുവാന്‍ തുടങ്ങി അമേരിക്കന്‍ കര്‍ഷകര്‍ കുത്തുപാളയെടുക്കും നാം ലോക രാജ്യങ്ങളുടെ മുന്നില്‍ തോല്‍ക്കും അപമാനിക്കപ്പെടുമെന്നെല്ലാം.

ഇതെല്ലാം കേട്ടിട്ടും ട്രംപ് ഒരുകൂസലുമില്ലാതെ നിന്നു. പരിണിത ഫലമോ ആദ്യം മെക്‌സിക്കോ ഒരു നല്ല ഉടമ്പടിക്കു സമ്മതിച്ചു ഏതാനും ദിനങ്ങള്‍ക്കകം കാനഡയും മേശയിലെത്തി യൂസ് എംസി എ (യൂസ് മെക്‌സിക്കോ കാനഡ എഗ്രീമെന്‍റ്റ് ) എന്നപേരില്‍ ഒരു പുതിയ ഉടമ്പടിക്ക് തുടക്കവുമിട്ടു.
ഇതുപ്രകാരം മൂന്നു രാജ്യങ്ങള്‍ക്കും മെച്ചമുണ്ട് അമേരിക്കയില്‍ കാറു നിര്‍മ്മാണ മേഖലയില്‍ തൊഴിലായികള്‍ക്ക് കൂടുതല്‍ വേതനം കാര്‍ ഭാഗങ്ങളുടെ നിര്‍മിതിയിലുള്ള അളവുകളുടെ വര്‍ധന. അമേരിക്കന്‍ ഷീര, ധാന്യ കര്‍ഷകര്‍ക്ക് കാനഡയിലേയ്ക്ക് കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റിവിടുന്നതിനുള്ള അനുമതി.ഇതൊന്നും ആര്‍ക്കും നിഷേധിക്കുവാന്‍ പറ്റില്ല.

കൂടാതെ വ്യക്തികള്‍ക്ക് മൂല്യ നിര്‍ണ്ണയത്തിലുള്ള തുകയുടെ വര്‍ദ്ധനവ് നികുതി കൂടാതുള്ള വസ്തുക്കള്‍ ബോര്‍ഡര്‍ കടത്തിക്കൊണ്ടു പോകുന്നതിന് .മറ്റു പലേ വ്യവഹാര നിയമനങ്ങള്‍ക്കും മാറ്റങ്ങള്‍ വരുന്നു അവയെല്ലാം എടുത്തുകാട്ടുന്നില്ല.

താമസിയാതെ ചൈനയും മേശക്കരികിലെത്തും തെക്കനമേരിക്കന്‍ രാജ്യങ്ങള്‍ ക്രയവിക്രയങ്ങളില്‍ ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ അത് ചൈനയില്‍ നിന്നുമുള്ള കയറ്റുമതിയെ മോശമായി ബാധിക്കും കാരണം ഈരാജ്യങ്ങളാണ് ചൈനയുടെ ഏറ്റവും വല്യ ഉപഭോക്താക്കള്‍ .

ഇതൊന്നും ആരും പ്രധാന മാധ്യമങ്ങളില്‍ ആദ്യ പേജ് വാര്‍ത്തകളായി കാണില്ല കാരണം അവര്‍ക്ക് പ്രസിദ്ധീകരിക്കേണ്ടത് റഷ്യാ ബന്ധം, ട്രംപിന്‍റ്റെ അനേകവര്‍ഷങ്ങള്‍ക്കു മരിച്ചുപോയ പിതാവിന്‍റ്റെ നികുതി രേഖകള്‍. എന്തു വേണമെങ്കിലും പറഞ്ഞു ട്രംപിനെ കുറ്റപ്പെടുത്താം അവഹേളിക്കാം. എന്നാല്‍ ഇയാള്‍ , അമേരിക്കന്‍ ജനതക്കും പൊതുവെ ലോകത്തിനും സമ്പല്‍ സമാധാന മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക