Image

ഒരു ദലിത് ആദിവാസി വിഭാഗക്കാരും അയ്യപ്പനെ രക്ഷിക്കാന്‍ വെളിയിലിറങ്ങരുത്

മൃദുലാദേവി ശശിധരന്‍ Published on 08 October, 2018
ഒരു ദലിത് ആദിവാസി വിഭാഗക്കാരും അയ്യപ്പനെ രക്ഷിക്കാന്‍ വെളിയിലിറങ്ങരുത്
ഒരു ദലിത് ആദിവാസി വിഭാഗക്കാരും അയ്യപ്പനെ രക്ഷിക്കാന്‍ വെളിയിലിറങ്ങരുത്. സനാതന ധര്‍മ്മം രക്ഷിക്കലല്ല നമ്മുടെ തൊഴില്‍. ജനിച്ച മണ്ണില്‍ കാലുറപ്പിക്കാന്‍ ആകെയുണ്ടായിരുന്ന SC/ST Ac വയലേറ്റ് ചെയ്യപ്പെട്ടപ്പോള്‍, വ്യാപാരി വ്യവസായി സമൂഹവും ഹോട്ടല്‍ വ്യവസായികളും ഒന്നിച്ചപ്പോള്‍ എവിടെയായിരുന്നു രാഹുല്‍ ഈശ്വറിന്റെ പട.?

ആദിവാസി യുവാവ് ദനാമഞ്ചി ഭാര്യയുടെ മൃതദേഹം തോളിലേറ്റി ശവമടക്കാന്‍ കാശില്ലാതെ പന്ത്രണ്ട് കിലോമീറ്റര്‍ നടന്നപ്പോള്‍ എവിടെയായിരുന്നു കുലസ്ത്രീകള്‍!!!!

കെവിന്‍ എന്ന ദലിത് ക്രൈസ്തവന്റെ കണ്ണ് ചൂഴ്‌ന്നെടുത്ത് കൊന്നപ്പോള്‍ ഈ പൗരബോധം എന്താ ഉണരാഞ്ഞത്?

ജിഷയുടെ ജനനേന്ദ്രിയം വെട്ടിക്കീറിമുറിച്ചപ്പോഴും അഭിമന്യവിനെ കുത്തിക്കീറിയപ്പോഴും എല്ലാം എവിടെപ്പോയൊളിച്ചു നാമെല്ലാം ഒന്നാണെന്ന വാദം.

ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്നപ്പോള്‍ ഒരു കവലപ്രസംഗം പോലും (മറ്റുള്ളവരെ ബോധിപ്പിക്കാനെങ്കിലും) നടത്താന്‍ മെനക്കടാതിരുന്ന ഇവര്‍ക്ക് വേണ്ടി അയ്യപ്പനെ രക്ഷിക്കാന്‍ ഒരൊറ്റയാളും സ്വന്തം ഊര്‍ജ്ജം പാഴാക്കരുത്.
ഒരൊറ്റ പൂണൂല്‍ ധാരിയും, അറസ്‌ററ് ചെയ്യപ്പെടില്ല. പകരം അറസ്റ്റിലാവുക നമ്മളാവും.
നമ്മുടെ ജോലി കാട്ടിലിരിക്കുന്ന അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം കാത്തുസൂക്ഷിക്കലല്ല..

അറസ്‌ററ് ചെയ്യപ്പെട്ട സ്വന്തം മക്കളെ ഒരു പി എസ് സി പരീക്ഷ എഴുതാന്‍ പോലും പറ്റാത്ത വിധം കുറ്റവാളികളാക്കാന്‍ വിട്ടുകൊടുക്കരുത്.

ഒരു വിദേശയാത്രയ്ക്കും പോകാന്‍ പറ്റാത്ത തരത്തില്‍ ,ഒരു പാസ്‌പോര്‍ട്ടു പോലും എടുക്കാന്‍ പറ്റാത്ത തരത്തില്‍ നിയമക്കുരുക്കിട്ട് ആഹ്വാനം തന്നു കൂടെക്കൂട്ടുന്നവര്‍ നമ്മെ നശിപ്പിക്കും നമ്മുടെ യൗവ്വനങ്ങളെ തകര്‍ച്ചയ്ക്ക് വിട്ടുകൊടുക്കരുത്.

Educate. Agitate Organize എന്നു മഹാനായ അംബേഡ്കര്‍ പഠിപ്പിച്ചത് സവര്‍ണതയുടെ അധികാരക്കോട്ടകളിളക്കാനാണ്.

അല്ലാതെ തെരുവില്‍ പൂണൂല്‍ രാഷ്ട്രീയത്തിന് വേണ്ടി വെട്ടിക്കീറി മരിക്കാനല്ല. ഒഴുകി വന്ന ആര്‍ത്തവരക്തത്തെ കാട്ടില പറിച്ച് പ്രതിരോധിച്ച് കല്ലുരുട്ടി പണിയെടുക്കേണ്ടി വന്ന നമ്മുടെ അമ്മമാര് അന്നോര്‍ത്തു കാണും എന്റെ തലമുറയെങ്കിലും രക്ഷപ്പെട്ടേക്കുമെന്ന്. ആര്‍ത്തവത്തെ ഭയക്കാത്ത അന്നത്തെ അടിമപ്പെണ്ണുങ്ങളെ നെഞ്ചിലേറ്റിക്കൊണ്ട് കരുത്തോടെ മുന്നേറേണ്ടത് നമ്മുടെ ആവശ്യമാണ്.
അത് സനാധനധര്‍മ്മ സംസ്ഥാപനത്തിന് വേണ്ടി തെരുവില്‍ മരിക്കാനുള്ളതല്ല.

കാട്ടുവള്ളിക്ക് പൊക്കിള്‍ക്കൊടി മുറിച്ച് പ്രസവിച്ച് ശേഷം കുഞ്ഞിനെ മാറ്റിക്കിടത്തി തമ്പ്രാന് വേണ്ടി ചിറയുറപ്പിക്കാന്‍ പണിയെടുക്കേണ്ടി വന്ന അടിമപ്പെണ്ണിന്റെ ചോരയാണ് നമ്മളിലോടുന്നത്.

ആ സ്ഥൈര്യം വേണ്ടവിധം വിനിയോഗിക്കുക. നമുക്ക് വേറെ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. രോഹിത് വെമൂലമാര്‍ സൃഷ്ടിക്കപ്പെടാതിരിക്കാന്‍,..
നമ്മുടെ ജീവിതം സവര്‍ണതയ്ക്ക് വേണ്ടി ജയിലിലും, കോടതിയിലും തള്ളിനീക്കാനുള്ളതല്ല.

ഒരു ദലിത് ആദിവാസി വിഭാഗക്കാരും അയ്യപ്പനെ രക്ഷിക്കാന്‍ വെളിയിലിറങ്ങരുത്
Join WhatsApp News
Vayanakkaran 2018-10-08 18:49:50
ഇപ്പോഴെങ്കിലും നിങ്ങള്ക്ക് ബോധമുണ്ടായല്ലോ. സന്തോഷം!

വിദ്യാധരൻ 2018-10-08 19:52:49
പണിയെടുത്തു മസിലുറച്ച കരങ്ങളെ 
തളർന്നിടാതെ എതിരിടുകനീതിയെ 
തടസ്സമല്ലായിരുന്നിവർക്ക്  പണ്ടൊന്നുമെ 
കാമാസക്തിയാൽ കണ്ണ്കാണാതലഞ്ഞ നാൾ 
പറയനും പുലയനും വർഗ്ഗവർണ്ണമൊന്നുമേ 
അതിലുപരി ഋതുമതികളായ ദളിതരും 
തസ്സമായിരുന്നില്ല ബലാൽസംഗം ചെയ്യുവാൻ 
എത്രയെത്ര ജീവിതങ്ങൾ തച്ചുടച്ചു ബ്രാഹ്മണർ! 
എത്രയെത്ര അനാഥരെ പടച്ചു വിട്ട് തന്ത്രിമാർ !
ഇവന്റെയൊക്ക പിന്നാമ്പുറം കുഴിച്ചിടിൽ 
അവിടെ തീർച്ച പൊന്തിടും  അസ്തികൂടങ്ങൾ 
ഇവനുവേണം എന്നുമെന്നും അടിമകൾ
ഇവന്റെയൊക്കെ  ബ്രാഹ്മണത്വം കാക്കുവാൻ
ഇവന്റെയൊക്കെ കാമാസക്തി തീർക്കുവാൻ    
അതിനു കരുക്കളാക്കും  ദുർബലരാം സ്ത്രീകളെ
അതിനുശേഷം കശക്കി ദൂരെ എറിഞ്ഞിടും 
ശരിയാണ് മൃദുലദേവി ഉയർത്തിയ ചോദ്യങ്ങൾ 
എവിടെയായിരുന്നു രാഹുലും 
അവന്റെ ബുദ്ധിലേശം തീണ്ടിടാത്ത   പടകളും 
മധുവിനെയും ജിഷയെയും നിഷ്ടൂരമായി കൊന്നനാൾ 
എവിടേയായിരുന്നു അയ്യപ്പനും സംഘവും ?
അലഞ്ഞിടേണ്ട കാപട്യത്തിൻ സംജ്ഞകൾ,  
തേടി നിങ്ങൾ അലഞ്ഞിടേണ്ട എങ്ങുമേ 
തിരഞ്ഞിടുക കേരളത്തിൽ അമേരിക്കയിൽ 
ലോകത്തിന്റെ നാനാ ഭാഗത്തും 
അയ്യപ്പന്റെ ബ്രഹ്മചര്യം കാക്കുവാൻ 
സമരകാഹളം മുഴുക്കും മാന്യരിൽ 
കയറിടട്ടെ ഇവന്റെയൊക്കെ കാമചിന്തക്കാദ്യമേ  
പരിഹരിക്കാം പ്രശ്നമൊക്കെ ലളിതമായി
ശിലയിൽ തീർത്ത നിർവികാരനാം ആയപ്പൻ 
ഉപദ്രവിക്കില്ലൊരിക്കലും സ്ത്രീകളെ 
പോയിടുക സ്വതന്ത്രരായി ശബരിമലയിൽ  സ്ത്രീകളെ
അവഗണിച്ചീ  മൂഡരെ സർവ്വരേം 

SchCast 2018-10-09 13:46:39

How will the civilization progress unless the institutional injustice within goes unchallenged? The history is prolific with examples of religious injustices and the struggle to overcome its shackles.

Christian religion condoned slavery and it may be seen in many epistles of Apostle Paul. God never intended it to be so. One of the bed-rock axioms that comes from Judeo-Christian background is ‘Love you neighbor as yourself’. Jesus Christ illustrated this principle by the parable of ‘Good Samaritan’. However, the organized religion, to keep themselves in the graces of the rulers, adopted the line to go with the flow and accepted the norms of the society at large.

If we take an unbiassed overview of the historical background of Kerala, we would be able to find a similar but more alarming spectacle. The caste system which touched the whole spectrum of the society like an octopus, had its vicious tentacles all around the lower castes sucking the blood out of them for centuries. During and after the British rule, however, the ‘status quo’ started changing. God knows how many millions of human beings went through literal hell on earth to ‘eke out a living’ in the caste system.

Even though some progress is being made, the overall picture of the ruling class is remaining the same. It is through bitter struggle every inch of progress is achieved. Sabarimala is not different in this context. We read between the lines and see the hypocrisy of those who oppose the Supreme Court verdict. The temple norms that is based on the ‘Caste System’ are slowly getting eroded. There are only a few more areas left to be exposed. It is making the so called ‘Believers’ very anxious and agitated. The coming days will tell how far they are prepared to go in order to cling to the vicious system of discrimination based on caste. Naïve observers look at this as matter of ‘women and their freedom to worship’. It is only the surface of the monster hiding underneath.


കപ്യാർ 2018-10-09 14:55:55
God knows how many millions of human beings went through literal hell on the earth .....
എത്ര ലക്ഷങ്ങൾ പട്ടിണി കിടക്കുന്നു എന്നറിയാത്ത, പട്ടിണി കൊണ്ട് മരിക്കുന്നു എന്നറിയാത്ത ദൈവം ആണോ ജാതി വ്യവസ്ഥ കൊണ്ട് പൊറുതി മുട്ടുന്നവരെക്കുറിച്ചു അറിയുന്നത്. താഴ്ന്ന ജാതിക്കാരന്റെ വിഷമം ദൈവം അറിയില്ല കാരണം എല്ലാ മത ദൈവങ്ങളും ഉന്നത ജാതിക്കാരന്റെ ആണ്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക