Image

നോയല്‍ മാത്യു നല്‍കുന്ന ഭൂമിയില്‍ ഫോമാ വില്ലേജിന് തുടക്കമാകുന്നു (അനില്‍ പെണ്ണുക്കര)

Published on 16 October, 2018
നോയല്‍ മാത്യു നല്‍കുന്ന ഭൂമിയില്‍ ഫോമാ വില്ലേജിന് തുടക്കമാകുന്നു (അനില്‍ പെണ്ണുക്കര)
'ഫോമാവില്ലേജ്'പദ്ധതിക്ക് നിലമ്പൂരിലെ ചാലിയാര്‍ പഞ്ചായത്തില്‍ തുടക്കമാകുന്നതായി ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ അറിയിച്ചു.

കേരളത്തിന്റെ പ്രളയക്കെടുതിയില്‍ പെട്ടവര്‍ക്ക് എത്രയും പെട്ടെന്ന് സഹായമെത്തിക്കുക, വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് എത്രയും പെട്ടന്ന് ഭൂമി കണ്ടെത്തി വീടുകള്‍ നിര്‍മ്മിച്ച് നല്‍കുക എന്നത് ഫോമയുടെ പുതിയ കമ്മിറ്റി പ്രളയ സമയത്ത് എടുത്ത തീരുമാനമായിരുന്നു. പ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തിരമായി ഭൂമി സംഘടിപ്പിച്ചു വീടുവച്ചു നല്‍കുവാന്‍ ഫിലിപ്പ് ചാമത്തില്‍ മുന്നോട്ടു വച്ച നിര്‍ദേശമാണ് ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് തുടക്കമാകുവാന്‍ കാരണം.

ഫോമയുടെ കമ്മിറ്റി അംഗം നോയല്‍ മാത്യു സ്വന്തം ഭൂമി വിട്ടുനല്‍കാന്‍ തയാറായതോടെ നിരവധി അസോസിയേഷനുകളും വീട് നിര്‍മ്മിച്ച് നല്‍കുവാനുള്ള പദ്ധതിയില്‍ ഒപ്പം കൂടാം എന്നറിയിച്ചതോടെ ഫോമാ വില്ലേജ് പ്രോജക്ടിന് പെട്ടന്ന് ജീവന്‍ വയ്ക്കുകയായിരുന്നു. അങ്ങനെ നോയല്‍ നല്‍കുന്ന ഭൂമിയില്‍ ഉടന്‍ തന്നെ വീടുകള്‍ നിര്‍മ്മിക്കുന്നത്തിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി തീരുമാനിക്കുകയായിരുന്നു.

ഫോമാ എക്‌സികുട്ടീവ് കമ്മിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഫോമാ ജോ.ട്രഷറര്‍ ജെയിന്‍കണ്ണച്ചാന്‍ പറമ്പില്‍, ഫോമാ സ്ഥാപക യൂത്ത് ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചാലിയാര്‍ പഞ്ചായത്തില്‍ ഫോമയ്ക്ക് വീടുകള്‍ നിര്‍മ്മിക്കുവാന്‍ ലഭിച്ച ഭൂമി സന്ദര്‍ശിച്ചു.ഉരുള്‍ പൊട്ടലില്‍ വീടുകള്‍ നഷ്ടപ്പെട്ടവരെയും സന്ദര്‍ശിച്ചു .തുടക്കത്തില്‍അഞ്ചോളം കുടുംബങ്ങളെ കണ്ടെത്തിയിട്ടുണ്ട് .ആദിവാസി മേഖലയില്‍ നിന്നുള്ള കുടുംബങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു .

ആഗസ്ത് പതിനഞ്ചിനുണ്ടായ പ്രളയത്തിലും ഉരുള്‍പൊട്ടലിലും വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വന്‍ തോതിലുള്ള നാശനഷ്ടമാണുണ്ടായത് .ഏതാണ്ട് എഴുന്നൂറോളം വീടുകള്‍ ഭാഗികമായും പൂര്‍ണ്ണമായും നഷ്ടപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു .പൂര്‍ണ്ണമായും വീടുകള്‍ നഷ്ടപ്പെട്ടവരെ റവന്യുവകുപ്പിന്റെയും, പഞ്ചായത്തുകളുടെയും സഹായത്തോടെ കണ്ടെത്തുന്ന പ്രാഥമിക പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ദ്രുത ഗതിയില്‍ നടക്കുന്നത്

പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച്നല്‍കി നന്മയുടെഒരു ഗ്രാമം പണിയുവാന്‍ ഫോമാ കൂടി രംഗത്തുവരുന്നതോടെ കേരളത്തിന്റെ പ്രളയക്കെടുതിയില്‍ ഹൃദയം തൊട്ടുള്ള സഹായത്തിനാണ് വീട് നഷ്ടപ്പെട്ടവരും, കേരളസമൂഹവും കാതോര്‍ക്കുന്നത് .

പി കെ ബഷീര്‍ എം എല്‍ എ യുടെയും, ചാലിയാര്‍ പഞ്ചായത്തിന്റെയും സഹായവും ഫോമയ്ക്ക് ഇക്കാര്യത്തില്‍ ലഭിക്കുമെന്ന് ചാലിയാര്‍ ഗ്രാമ പഞ്ചായത്ത് അംഗം അനീഷ് അഗസ്റ്റിന്‍ പറഞ്ഞു.

ഫോമയുടെ ചാരിറ്റി പ്രവര്‍ത്തങ്ങളുടെ കേരളത്തിലേക്കുള്ള രണ്ടാം പ്രവേശത്തിനുള്ള തുടക്കം കൂടിയാണ് ഫോമാ വില്ലേജ് പദ്ധതി എന്ന് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍അറിയിച്ചു. ഫോമയുടെപുതിയ കമ്മിറ്റിയുടെ പ്രസ്റ്റീജ് പദ്ധതി ആയിരിക്കും ഫോമാ വില്ലേജ് പ്രോജക്ട്. പ്രളയവും ഉരുള്‍പൊട്ടലും കേരളത്തെ വല്ലാതെ തളര്‍ത്തിയ സംഭവമാണ് .നമ്മുടെ സഹോദരങ്ങള്‍ ഈ ബുദ്ധിമുട്ടുകളില്‍ പെട്ടപ്പോള്‍ വലിയ തോതിലുള്ള സഹായമാണ് ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുമെത്തിയത്. അമേരിക്കന്‍ മലയാളികള്‍ നല്‍കിയ സഹായങ്ങള്‍ വിലമതിക്കാനാവത്തതാണ്. അഞ്ചു ഘട്ടങ്ങളായി ഫോമാ പ്രളയഭൂവില്‍ നിരവധി സഹായങ്ങള്‍ അടിയന്തിരമായി എത്തിക്കുവാന്‍ സാധിച്ചു .

നാട്ടില്‍ ആ സമയത്തുണ്ടായിരുന്ന എല്ലാ ഫോമാ പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു. അതുപോലെ തന്നെ ഫോമാ വില്ലേജ്പ്രോജക്ട്വന്‍ വിജമാകും എന്നുറപ്പുണ്ട് . ഈ പദ്ധതി പരിപൂര്‍ണ്ണ വിജയമാക്കുവാന്‍ ഫോമാ അംഗ സംഘടനകള്‍, വ്യക്തികള്‍, കുടുംബങ്ങള്‍ തുടങ്ങിയവരുടെ എന്ത് സഹായവും ഫോമാ സ്വീകരിക്കും. പുതിയ വീടും, വീട്ടില്‍ അവര്‍ക്കായി ഉപ്പു തൊട്ടു കര്‍പ്പൂരം വരെ നാം കുടുംബങ്ങള്‍ക്കായി ഒരുക്കണം. ചെറിയ സഹായം വരെ ഫോമാ സ്വീകരിക്കും. കാരണം പലതുള്ളി പെരുവെള്ളം എന്ന സങ്കല്‍പ്പത്തില്‍ ഫോമാ വിശ്വസിക്കുന്നു.

ഫോമയുടെ വില്ലേജ് പ്രോജക്ടിന് അമേരിക്കന്‍ മലയാളികളുടെ പൂര്‍ണ സഹകരണം ഉണ്ടാകണമെന്നുംപ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, ജനറല്‍ സെക്രട്ടറിജോസ് എബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു ജോ. സെക്രട്ടറി സാജുജോസഫ്, ജോ.ട്രഷറര്‍ ജെയിന്‍ കണ്ണച്ചാന്‍ പറമ്പില്‍എന്നിവര്‍ അഭര്‍ഥിച്ചു.

ചാലിയാര്‍ പഞ്ചായത്തില്‍ ഫോമാ നടത്തിയ വില്ലേജ് പ്രോജക്ട് പ്രാഥമിക പ്രവര്‍ത്തനങ്ങളുടെ അന്വേഷണത്തിലും മറ്റു സഹായങ്ങള്‍ക്കുമായി ഗ്രാമപഞ്ചായത്ത് അംഗം അനീഷ്അഗസ്റ്റിന്‍, സൂര്‍ജിത്ത്തുടങ്ങിയവര്‍ പങ്കെടുത്തു. 
നോയല്‍ മാത്യു നല്‍കുന്ന ഭൂമിയില്‍ ഫോമാ വില്ലേജിന് തുടക്കമാകുന്നു (അനില്‍ പെണ്ണുക്കര) നോയല്‍ മാത്യു നല്‍കുന്ന ഭൂമിയില്‍ ഫോമാ വില്ലേജിന് തുടക്കമാകുന്നു (അനില്‍ പെണ്ണുക്കര) നോയല്‍ മാത്യു നല്‍കുന്ന ഭൂമിയില്‍ ഫോമാ വില്ലേജിന് തുടക്കമാകുന്നു (അനില്‍ പെണ്ണുക്കര) നോയല്‍ മാത്യു നല്‍കുന്ന ഭൂമിയില്‍ ഫോമാ വില്ലേജിന് തുടക്കമാകുന്നു (അനില്‍ പെണ്ണുക്കര) നോയല്‍ മാത്യു നല്‍കുന്ന ഭൂമിയില്‍ ഫോമാ വില്ലേജിന് തുടക്കമാകുന്നു (അനില്‍ പെണ്ണുക്കര) നോയല്‍ മാത്യു നല്‍കുന്ന ഭൂമിയില്‍ ഫോമാ വില്ലേജിന് തുടക്കമാകുന്നു (അനില്‍ പെണ്ണുക്കര) നോയല്‍ മാത്യു നല്‍കുന്ന ഭൂമിയില്‍ ഫോമാ വില്ലേജിന് തുടക്കമാകുന്നു (അനില്‍ പെണ്ണുക്കര) നോയല്‍ മാത്യു നല്‍കുന്ന ഭൂമിയില്‍ ഫോമാ വില്ലേജിന് തുടക്കമാകുന്നു (അനില്‍ പെണ്ണുക്കര) നോയല്‍ മാത്യു നല്‍കുന്ന ഭൂമിയില്‍ ഫോമാ വില്ലേജിന് തുടക്കമാകുന്നു (അനില്‍ പെണ്ണുക്കര) നോയല്‍ മാത്യു നല്‍കുന്ന ഭൂമിയില്‍ ഫോമാ വില്ലേജിന് തുടക്കമാകുന്നു (അനില്‍ പെണ്ണുക്കര) നോയല്‍ മാത്യു നല്‍കുന്ന ഭൂമിയില്‍ ഫോമാ വില്ലേജിന് തുടക്കമാകുന്നു (അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക