Image

ഇന്ത്യന്‍ പാര്‍ലമെന്ററി സംഘം ഇറ്റലിയില്‍

Published on 17 October, 2018
ഇന്ത്യന്‍ പാര്‍ലമെന്ററി സംഘം ഇറ്റലിയില്‍

റോം: ഇന്ത്യന്‍ പാര്‍ലമെന്ററി ഡെലിഗേഷന്‍ ഇറ്റലിയിലെ ഇന്ത്യന്‍ എംബസിയില്‍ സന്ദര്‍ശനം നടത്തി. കേന്ദ്ര സഹമന്ത്രി (വാട്ടര്‍റിസോഴ്‌സ്, നദിജലം, പാര്‍ലമെന്ററികാര്യം) അര്‍ജുന്‍ റാം മേഘ്വാല്‍, സിക്കിം മുഖ്യമന്ത്രി പവന്‍കുമാര്‍ ചാംലിഗ്, മുന്‍ വ്യോഗതാഗതമന്ത്രിയും കോണ്‍ഗ്രസ് എംപിയുമായ കെ.സി.വേണുഗോപാല്‍ എന്നിവരെ ഇറ്റലിയിലെ ഇന്ത്യന്‍ അംബാസഡര്‍ റീണത് സന്ധു എംബസിയില്‍ സ്വീകരിച്ചു.

തുടര്‍ന്നു നടന്ന യോഗത്തില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ഇറ്റലിയില്‍ കുടിയേറിയ പ്രവാസികള്‍ സംബന്ധിച്ചു. ഇറ്റലിയിലെ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ മന്ത്രി പ്രത്യേകം താല്‍പ്പര്യമെടുത്തു ഇന്ത്യക്കാരുമായി സംവദിച്ചു.

ഇറ്റലി, ഇന്ത്യ ഉഭയകക്ഷിബന്ധം മെച്ചപ്പെട്ടുവെന്നും ഇറ്റലിയിലെ ഇന്ത്യക്കാരെപ്പറ്റി ഇറ്റാലിയന്‍ സെനറ്റേഴ്‌സ് നല്ല അഭിപ്രായമാണ് നല്‍കുന്നതെന്നും യോഗത്തില്‍ അംബാസഡര്‍ റീണത് സന്ധു അറിയിച്ചു. ഇന്ത്യന്‍ എക്‌സക്‌ളൂസീവനെ പ്രതിനിധീകരിച്ച് ഡോ.ജോസ് വി.ഫിലിപ്പ് യോഗത്തില്‍ സംബന്ധിച്ചു. വിരുന്നു സല്‍ക്കാരത്തോടെ യോഗം സമാപിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക