Image

അംബാവനത്തിലെ കാറ്റ് വിളിക്കുമ്പോള്‍.....നവരാത്രി.. വിജയദശമി ആശംസകള്‍

അനില്‍ പെണ്ണുക്കര Published on 18 October, 2018
അംബാവനത്തിലെ കാറ്റ് വിളിക്കുമ്പോള്‍.....നവരാത്രി.. വിജയദശമി ആശംസകള്‍
മൂകാംബിക യാത്രയുടെ അനുഭവങ്ങള്‍ എത്രവിവരിച്ചാലും മതിയാവില്ല.ഓരോ തവണയും അവിടെ എത്തുമ്പോള്‍ അമ്മയുടെ അടുത്ത നില്‍ക്കുമ്പോള്‍ ,കുടജാദ്രിയെ തലോടിയെത്തുന്ന കാറ്റും,മഞ്ഞും ,ആ അന്തരീക്ഷവും നമ്മെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകും.നമ്മെ വലം വെച്ചൊഴുകുന്ന സൗപര്‍ണ്ണികാ നദി കാശി തീര്‍ത്ഥവുമായി ഒത്തു ചേര്‍ന്ന് നമുക്ക് നല്‍കുന്ന ആനന്ദം പറഞ്ഞറിയിക്കാന്‍ സാധിക്കില്ല.
അത് അനുഭവിച്ചറിയണം ..

നേരം പുലര്‍ച്ചെ കിഴക്ക് വെള്ളി വരകള്‍ വീഴുമ്പോള്‍ മഞ്ഞു കണങ്ങളെ വകഞ്ഞുമാറ്റി കുടജാദ്രി മലയും,അംബാവനവും നമുക്ക് നല്‍കുന്ന സന്തോഷം ചെറുതല്ല .തെളിഞ്ഞും മാഞ്ഞും കുടജാദ്രി മല നമ്മെ മോഹിപ്പിക്കും..
അങ്ങോട്ട് ചെല്ലാന്‍ ..
അവിടെയെത്തുമ്പോഴോ നമുക്ക് ചുറ്റുമുള്ള എല്ലാം ഒന്ന് തന്നെ ആണെന്ന അറിവ് നമ്മെ വല്ലാതെ വേട്ടയാടും...

'അമ്മയെ കാണണം എന്ന് തോന്നിയത് എപ്പോഴാണ് ..'
കണ്ണൂരില്‍ നിന്നും കുന്ദാപുരത്തേക്കുള്ള യിലേക്കുള്ള യാത്രയില്‍ ഫിലിം എഡിറ്റര്‍ അജിത് ചോദിച്ചു ..
മൂകാംബികയില്‍ ഒരു അമ്മയുണ്ടെന്നു പറഞ്ഞത് സുഹൃത്ത് മനോജ് ആണ് .പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ ...അന്ന് തുടങ്ങിയ മോഹം എത്ര തവണ എന്നെ ഇവിടെ എത്തിച്ചു...

മനോജ് പറഞ്ഞുള്ള അറിവും,ചില സപ്ലിമെന്റുകളും,അനുഭവക്കുറിപ്പുകളും വായിച്ച അനുഭവവുമായാണ് ആദ്യമായി അമ്മയുടെ അടുത്തേക്കുള്ള യാത്ര ...ഒപ്പം സംവിധായകന്‍ സുനീഷ് ,മ്യൂസിക് ഡയറക്ടര്‍ വിനോദ് വിശ്വം തുടങ്ങിയവരും മൂകാംബികയിലെത്തി സൗപര്‍ണ്ണികയിലെ കുളി കഴിഞ്ഞു വൈകിട്ട് അമ്മയെ കണ്ടു.എത്ര തവണ അവിടെ തൊഴുതു എന്നൊന്നും ഒരു നിശയവുമില്ല .രാത്രിയില്‍ പത്തരയ്ക്ക് കാഷ്യപ്രസാദവും തേക്കിലയില്‍ സദ്യയും കഴിച്ചു റൂമില്‍ വന്നു കിടന്നപ്പോള്‍ മുതല്‍ രാവിലെ കുടജാദ്രിയിലേക്കുള്ള യാത്രയെക്കുറിച്ചു മാത്രമായി ചിന്ത ...
6 മണിക്കൊരു ബസുണ്ട് ...
അതില്‍ കയറി ഇടയ്‌ക്കെവിടെയോ ഇറങ്ങണം.പിന്നെ അംബാവനത്തിലൂടെ യാത്ര .നടന്നുപോകുമ്പോള്‍ നമുക്ക് പിന്നില്‍ അടഞ്ഞുപോകുന്ന വഴികളെക്കുറിച്ചായി പലരുടെയും സംസാരം ...അതൊന്നും അത്ര കാര്യമാക്കിയില്ല .രാവിലെ അമ്മയെ കണ്ടു നിര്‍മാല്യവും കണ്ട തൊഴുത് ഒരു ബസ് പിടിച്ചു, കാടിനു നടുവില്‍ ഒരു സ്ഥലത്തിറങ്ങി ...

ഞങ്ങള്‍ കുറച്ചു പേര് മാത്രം.

നടപ്പു തുടങ്ങി..സംസാരമില്ല ..അമ്മയെ മാത്രം മനസില്‍ കണ്ടു മുന്നോട്ട് ...മുന്‍പില്‍ അതിവേഗം നടന്നു പോകുന്ന ഒരു വൃദ്ധനെ കണ്ടു.അദ്ദേഹത്തിന്റെ പിറകിലായി നടത്തം...അദ്ദേഹം നടപ്പു നിര്‍ത്തി വഴിയരികില്‍ ഇരുന്നപ്പോള്‍ ഞങ്ങളും ഇരുന്നു.പരസ്പരം പരിചയപ്പെട്ടു .ഡി വൈ എസ പി യായി റിട്ടയര്‍ ചെയ്ത ശശികുമാര്‍ .അദ്ദേഹം വിശ്രമകാലം ഇങ്ങനെ യാത്രയില്‍ .മൂകാംബിക കഴിഞ്ഞാല്‍ ധര്‍മ്മസ്ഥല ,കാശി ,ഒടുവില്‍ ഹിമാലയം വരെ യാത്ര ...
വീണ്ടും യാത്ര തുടങ്ങിയപ്പോള്‍ അദ്ദേഹം പറഞ്ഞു...

'എല്ലാവരെയും 'അമ്മ വിളിക്കും.അപ്പോഴേ ഇവിടെ വരാന്‍ പറ്റു '

ശരിയാണ് ..'അമ്മ വിളിച്ചു ....
മനോഹരമായ യാത്ര ..

ഞങ്ങള്‍ വന ഹൃദയത്തിലേക്ക് നടന്നു കയറുകയാണ് ...മനുഷ്യനെ പ്രകൃതിയിയോട് അടുത്തു നിര്‍ത്തുന്ന അനുഭവം.മനുഷ്യന്‍ പ്രകൃതിയുടെ ഭാഗമാണെന്നറിയുന്ന അപൂര്‍വ നിമിഷം...ലഭിക്കുന്ന ഓരോ വായുവും മനസിനെ ശുദ്ധീകരിച്ചുകൊണ്ടേയിരുന്നു .
മഞ്ഞുകണങ്ങള്‍ ഞങ്ങളെ പൊതിയാന്‍ തുടങ്ങി...മുന്നിലെ വഴികള്‍ കാട്ടിയും,കാണിക്കാതെയും പ്രകൃതി വിസ്മയിപ്പിക്കുകയാണ് .കൊച്ചു കുട്ടികളെ കലിപ്പിക്കുന്നതു പോലെ ...
ശങ്കര പീഠത്തലെത്തുന്നതിനു മുന്‍പ് ഒരിടത്തു കൂടി വിശ്രമം .പിന്നെ മലയുടെ മുകളിലെ ചെറിയ ഒറ്റയടിപ്പാതയിലൂടെ യാത്ര .താഴെ നിന്നും കയറി വരുന്ന കാറ്റില്‍ മഞ്ഞിന്റെ മണം. പാത ചില സ്ഥലങ്ങളില്‍ വിണ്ടു കീറിയിരിക്കുന്നു .ഒടുവില്‍ ശങ്കരപീഠത്തിലെത്തി ..പറഞ്ഞാലും,പറഞ്ഞാലും തീരാത്ത ആനന്ദമാണ് ആ നിമിഷം .

അവിടെയുള്ള ഓരോ കാല്‍വയ്പുകളും ഓരോ പ്രദക്ഷിണമാണ് .ഓരോ ശ്വാസവും ഓരോ മന്തമാണെന്നു തിരിച്ചറിഞ്ഞു .ഗണപതി ഗുഹയും പിന്നിട്ട ചിത്രമൂലയിലേക്ക് .അവിടെ നാലുദിവസമായി ധ്യാനത്തിലിരിക്കുന്ന ഒരു ആസ്‌ട്രേലിയക്കാരനെയും ,ഭാര്യയും കണ്ടു ..വ്യത്യസ്തങ്ങളായ സാഹചര്യത്തില്‍ ജീവിക്കുന്ന മനുഷ്യര്‍ അമ്മയുടെ മുന്നില്‍ വന്നു പ്രകൃതിയുടെ ഭാഗമാണെന്നു തിരിച്ചറിഞ്ഞു നില്‍ക്കുന്നു .ഇവിടെ ഭാഷയും നിറവുമൊന്നും ഒരു വിഷയമല്ല .

ദേവിയെ പ്രകൃതിയായി അനുഭവിക്കുക .നാം പ്രകൃതിയുടെ ഭാഗമാണെന്നു തിരിച്ചറിയുക .അമ്മയോടുള്ള ഏറ്റവും വലിയ പ്രാര്‍ത്ഥന മനസിനെ ശുദ്ധീകരിക്കുക എന്ന് തന്നെയാണ് .ഈ മനസോടെയാണ് അംബാ മലനിരകള്‍ നമ്മള്‍ തിരിച്ചിറങ്ങുക.

അപ്പോഴേക്കും സൂര്യ കിരണങ്ങള്‍ക്ക് ചൂട് കൂടി വന്നു.പോയ വഴിയേ തന്നെ തിരികെ ..അപ്പോഴു മാള കയറിയ അതെ ആവേശം.യാത്രയുടെ അനുഭവങ്ങള്‍ പങ്കുവച്ചുള്ള മടക്കയാത്ര .

വര്‍ഷങ്ങള്‍ക്കു ശേഷം അമ്മയുടെ സന്നിധിയില്‍ വന്നു നില്‍ക്കുമ്പോള്‍ ആദ്യമായി വന്നു നില്‍ക്കുംപോലെ.

നവരാത്രി കാലമാകുന്നു.തിരക്കുകള്‍ കൂടി വരുന്നു.പ്രകൃതിയുടെ ചെഞ്ചായവും മഞ്ഞു കണങ്ങളുമെല്ലാം അമ്മയുടെ സന്നിധി കമനീയമാക്കുകയാണ്.ഇടയ്ക്കിടയ്ക്ക് മാണി നാദവും ,വാദ്യമേളങ്ങളും നമ്മെ മറ്റൊരു ലോകത്തെത്തിക്കും.ലഡുവും,തൃമധുരവുമൊക്കെ വാങ്ങി പോകുന്ന വര്‍ .പുറത്തു കുംകുമവും ,അമ്മയുടെ ചിത്രങ്ങളും മറ്റും വാങ്ങുന്നവര്‍.സരസ്വതി മണ്ഡപത്തില്‍ കയറി അല്‍പ നേരം ഇരുന്നു ,പാട്ടും നൃത്തവും എഴുത്തും ഒക്കെയായി എത്രയോ ആളുകള്‍.
ഈതവണത്തെ യാത്രയില്‍ കുടജാദ്രിയിലേക്ക് പോകുന്നില്ല.ജീപ്പ് യാത്രയില്‍ താല്പര്യമില്ല.സാധിച്ചാല്‍ അംബാവനം നടന്നു കയറണം...

ദീപാരാധനയാകുന്നു .തിരക്ക് കൂടി വരുന്നു.ദീപങ്ങള്‍ ചിരാതുകളില്‍ കണ്‍ തുറന്നു നില്‍ക്കുന്നു .അമ്മയുടെ സന്നിധി പ്രഭാപൂരിതമാകുന്നു.മണിനാദം മുഴങ്ങുന്നു.പ്രകൃതിയും അമ്മയില്‍ ലയിക്കുന്ന നിമിഷം.എല്ലാവരും അമ്മയിലേക്കലിയുന്ന നിമിഷം

ക്ഷേത്ര നട തുറന്നു ..
അമ്മയെ ഓരോ തവണ കാണുമ്പോഴും മനസിനുണ്ടാകുന്ന ആനന്ദം പറഞ്ഞറിയിക്കാന്‍ വയ്യ .രാവിലെ കണ്ട അമ്മയുടെ ഭാവമല്ല വൈകിട്ട് കാണുമ്പോള്‍ .തൊഴുകൈകളുമായി നിറഞ്ഞു നില്‍ക്കുകയാണ് മക്കള്‍ .'അമ്മ പുറത്തേക്കിറങ്ങി മൂന്നു പ്രദക്ഷിണം .'അമ്മ അകത്തേക്ക് കയറിയപ്പോളും മനസ് അമ്മയ്ക്കൊപ്പം അകത്തേക്ക് കയറിയോ..
കഷായപ്രസാദവും ,സദ്യയും കഴിച്ചു പുറത്തിറങ്ങിയപ്പോഴേക്കും മനസില്‍ അസുരശക്തികള്‍ നമ്മുടെ മനസില്‍ നിന്നും കുടിയിറങ്ങും .അവിടെ നിര്‍മ്മലമായ ഭക്തി മാത്രം അവശേഷിക്കും .സൂര്യന്‍ മൂടല്‍ മഞ്ഞിനെ ഇല്ലാതാക്കുന്നത് പോലെയാണ് അമ്മയുടെ മുന്നിലെത്തുമ്പോള്‍ അജ്ഞാനം നമ്മുടെ മനസില്‍ നിന്നും പടിയിറങ്ങുക ...
ഞങ്ങളും മൂകാംബികയിറങ്ങുകയാണ് ..അഹങ്കാരത്തിന്റെ ആസുരതകള്‍ ഇല്ലാതാക്കിയ സന്തോഷത്തോടെ ...
തിരിച്ചു ഉഡുപ്പിയിലേക്ക് യാത്ര തുടങ്ങി ...ബസില്‍

ഇനിയും വരുമ്പോള്‍ അംബാമല നടന്നു കയറണം ...
കുടജാദ്രിയില്‍ പോകണം ...
ചിത്രമൂലയില്‍ പോകണം ..ഗണപതി ഗുഹയില്‍ കയറണം..
പതിയ മയക്കത്തിലേക്ക് വീണ ഞാന്‍ അംബാ വനത്തിലെ പൂക്കളെ തഴുകി വരുന്ന കാറ്റിനെ ഉള്ളിലേക്ക് ആവാഹിച്ചുവോ ....?

ഏവര്‍ക്കും നവരാത്രി..
വിജയദശമി ആശംസകള്‍ 
അംബാവനത്തിലെ കാറ്റ് വിളിക്കുമ്പോള്‍.....നവരാത്രി.. വിജയദശമി ആശംസകള്‍
അംബാവനത്തിലെ കാറ്റ് വിളിക്കുമ്പോള്‍.....നവരാത്രി.. വിജയദശമി ആശംസകള്‍
അംബാവനത്തിലെ കാറ്റ് വിളിക്കുമ്പോള്‍.....നവരാത്രി.. വിജയദശമി ആശംസകള്‍
അംബാവനത്തിലെ കാറ്റ് വിളിക്കുമ്പോള്‍.....നവരാത്രി.. വിജയദശമി ആശംസകള്‍
അംബാവനത്തിലെ കാറ്റ് വിളിക്കുമ്പോള്‍.....നവരാത്രി.. വിജയദശമി ആശംസകള്‍
അംബാവനത്തിലെ കാറ്റ് വിളിക്കുമ്പോള്‍.....നവരാത്രി.. വിജയദശമി ആശംസകള്‍
അംബാവനത്തിലെ കാറ്റ് വിളിക്കുമ്പോള്‍.....നവരാത്രി.. വിജയദശമി ആശംസകള്‍
അംബാവനത്തിലെ കാറ്റ് വിളിക്കുമ്പോള്‍.....നവരാത്രി.. വിജയദശമി ആശംസകള്‍
അംബാവനത്തിലെ കാറ്റ് വിളിക്കുമ്പോള്‍.....നവരാത്രി.. വിജയദശമി ആശംസകള്‍
അംബാവനത്തിലെ കാറ്റ് വിളിക്കുമ്പോള്‍.....നവരാത്രി.. വിജയദശമി ആശംസകള്‍
അംബാവനത്തിലെ കാറ്റ് വിളിക്കുമ്പോള്‍.....നവരാത്രി.. വിജയദശമി ആശംസകള്‍
അംബാവനത്തിലെ കാറ്റ് വിളിക്കുമ്പോള്‍.....നവരാത്രി.. വിജയദശമി ആശംസകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക