Image

സീറോ മലബാര്‍ രൂപതാ സംഗമത്തില്‍ പങ്കുചേരുക; മാര്‍ ജേക്കബ് അങ്ങാടിയത്ത്. ഡാളസില്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് ചെയ്തു.

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 19 October, 2018
 സീറോ മലബാര്‍ രൂപതാ സംഗമത്തില്‍ പങ്കുചേരുക; മാര്‍ ജേക്കബ് അങ്ങാടിയത്ത്. ഡാളസില്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് ചെയ്തു.
ഡാളസ്  :  ഹൂസ്റ്റണില്‍ 2019 ആഗസ്ത് ഒന്ന്   മുതല്‍ നാല് വരെ നടക്കുന്ന  നടക്കുന്ന ഏഴാമത് സീറോ മലബാര്‍  നാഷണല്‍  കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍  കിക്കോഫ്   ഗാര്‍ലന്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക്  ഫൊറോനയില്‍ ഒക്ടോബര്‍  14 ഞായറാഴ്ച നടന്നു.   

സീറോ മലബാര്‍ രൂപതാ  മെത്രാനും കണ്‍വന്‍ഷന്‍ രക്ഷാധികാരിയുമായ മാര്‍. ജേക്കബ് അങ്ങാടിയത്ത്  ഇടവകയില്‍  രാവിലെ വി. കുര്‍ബാന അര്‍പ്പിച്ചു, തുടര്‍ന്ന് ഫൊറോനായിലെ  കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്റെ ഔദ്യോഗിക  ഉദ്ഘാടനം നിര്‍വഹിച്ചു.  കണ്‍വന്‍ഷന്‍ കണ്‍വീനര്‍ ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ , ഫൊറോനാ വികാരി ഫാ ജോഷി എളമ്പാശേരില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

2019 ഓഗസ്റ്റ്  ഒന്ന് മുതല്‍ നാല് തീയതികളില്‍ ഹൂസ്റ്റണില്‍ നടക്കുന്ന രൂപതാ കണ്‍വന്‍ഷന്‍ വിശ്വാസം ഒരുമയില്‍  പ്രഘോഷിക്കുന്ന അവസരമാണെന്നു  മാര്‍ ജേക്കബ് അങ്ങാടിയത്ത് ഓര്‍മ്മിപ്പിച്ചു. എല്ലാ ഇടവകകളില്‍ നിന്നും മിഷനില്‍ നിന്നും കഴിയുന്നത്ര ആളുകകള്‍ സംഗമിക്കുമ്പോളാണ് വിശ്വാസി സംഗമം  രൂപതാ സംഗമമായി മാറുകയെന്നും  കണ്‍വന്‍ഷനില്‍  ഏവരും  പങ്കുചേരണമെന്നും  മാര്‍ ജേക്കബ് അങ്ങാടിയത്ത് വിശ്വാസികളോട്  ആഹ്വാനം ചെയ്തു.  അഭിവന്ദ്യ പിതാവ് മുന്‍ വികാരിയായി ഗാര്‍ലന്റ് ഇടവകയില്‍ സേവനം ചെയ്തതും , 2005 സീറോ  മലബാര്‍ കണ്‍വന്‍ഷന്‍  ഗാര്‍ലന്റ് ഇടവകയുടെ ആതിഥേയത്തില്‍ ഡാലസില്‍ നടന്ന അനുഭവങ്ങളും   മാര്‍. അങ്ങാടിയത്ത് വിശ്വാസികളുമായി പങ്കുവച്ചു. രൂപത വളര്‍ന്ന പശ്ചാത്തലത്തില്‍  കൂടുതല്‍ വിശ്വാസികള്‍  കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാനും, ഈ രൂപതാ സംഗമം  വിജയകരമായ ഒരു അനുഭവമാകട്ടെയെന്നും  പിതാവ് ആശംസിച്ചു.

ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ ഏവരെയും കണ്‍വന്‍ഷനിലേക്കു സ്വാഗതം ചെയ്തു.  ഏഴ് വര്‍ഷത്തിന് ശേഷം 2019 ല്‍  ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഫോറോനാ ദേവാലയത്തിന്റെ ആതിഥേയത്തില്‍  നടക്കുന്ന  സീറോ  മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍  വിശ്വാസികളുടെ വലിയ കൂട്ടായ്മയുടേയും  വിശ്വാസ പ്രഘോഷണത്തിന്റെയും വേദിയാണ്.   കണ്‍വന്‍ഷനു ഏറ്റവും കൂടുതല്‍ പ്രാതിനിധ്യം    ടെക്‌സാസില്‍ നിന്നും പ്രതീക്ഷിക്കുന്നതായും  ഫാ. കുര്യന്‍   പറഞ്ഞു. 

ഫാ. ജോഷി എളമ്പാശ്ശേരില്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.  ഫൊറോനായിലെ  ആദ്യ രജിസ്‌ട്രേഷന്‍ ജോസ് കുഴിപ്പിള്ളിയില്‍ നിന്നും മാര്‍ ജേക്കബ് അങ്ങാടിയത്ത് സ്വീകരിച്ചു. നിരവധി ആളുകള്‍ വേദിയില്‍  തന്നെ രജിസ്റ്റര്‍ ചെയ്തപ്പോള്‍  ഇടവകയിലെ നടന്ന രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് വന്‍ വിജയമായി.

കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അലക്‌സ്  കുടക്കച്ചിറ,  വൈസ് ചെയര്‍മാന്‍ ബാബു മാത്യു പുല്ലാട്ട്, ജോസ് മണക്കളം, സെക്രട്ടറി പോള്‍ ജോസഫ്, ഫൈനാന്‍സ് കോ ഓര്‍ഡിനേറ്റര്‍ ബിജൂ ജോര്‍ജ്, യൂത്ത്  കോര്‍ഡിനേറ്റര്‍ തരുണ്‍ മത്തായി,  പ്രിന്‍സ് ജേക്കബ്,  ടോം കുന്തറ, ജെയിംസ് വിരുത്തികുളങ്ങര, ആന്റ്ണി ചെറു, ഫാന്‍സിമോള്‍ പള്ളത്തുമഠം, മാത്യു പൈമ്പള്ളില്‍, തുടങ്ങി കണ്‍വന്‍ഷന്‍  കമ്മറ്റി അംഗങ്ങളും ചടങ്ങുകളില്‍ സന്നിഹിതരായിരുന്നു.  ഇടവക കൈക്കാരന്‍മാരും കണ്‍വന്‍ഷന്‍ ലോക്കല്‍ കോ ഓര്‍ഡിനേറ്റേഴ്‌സുമാരായ  മോന്‍സി വലിയവീട്, മന്‍ജിത് കൈനിക്കര  എന്നിവര്‍ പരിപാടികള്‍ വിജയമാക്കി.

 സീറോ മലബാര്‍ രൂപതാ സംഗമത്തില്‍ പങ്കുചേരുക; മാര്‍ ജേക്കബ് അങ്ങാടിയത്ത്. ഡാളസില്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് ചെയ്തു. സീറോ മലബാര്‍ രൂപതാ സംഗമത്തില്‍ പങ്കുചേരുക; മാര്‍ ജേക്കബ് അങ്ങാടിയത്ത്. ഡാളസില്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് ചെയ്തു. സീറോ മലബാര്‍ രൂപതാ സംഗമത്തില്‍ പങ്കുചേരുക; മാര്‍ ജേക്കബ് അങ്ങാടിയത്ത്. ഡാളസില്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് ചെയ്തു. സീറോ മലബാര്‍ രൂപതാ സംഗമത്തില്‍ പങ്കുചേരുക; മാര്‍ ജേക്കബ് അങ്ങാടിയത്ത്. ഡാളസില്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക