Image

ഫൈന്‍ ആര്‍ട്‌സ് നാടകം നവംബര്‍ 3 ശനിയാഴ്ച

ജോര്‍ജ് തുമ്പയില്‍ Published on 19 October, 2018
ഫൈന്‍ ആര്‍ട്‌സ് നാടകം നവംബര്‍ 3 ശനിയാഴ്ച
ന്യൂയോര്‍ക്ക്: മാറ്റി വെയ്ക്കപ്പെട്ട ഫൈന്‍ ആര്‍ട്‌സ് മലയാളത്തിന്റെ നാടകം 'കടലോളം കനിവ്' നവംബര്‍ 3 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ടീനെക്കിലുള്ള ബഞ്ചമിന്‍ ഫ്രാങ്കഌന്‍ മിസില്‍ സ്‌ക്കൂള്‍ ആഡിറ്റോറിയത്തില്‍ അരങ്ങേറുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇതിനായുള്ള സജ്ജീകരണങ്ങളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. സ്റ്റേജില്‍ ലൈവ് ആയ സംഭാഷണങ്ങളോടെ എത്തുന്ന അമേരിക്കയില്‍ ചുരുക്കം ചില കലാസംഘങ്ങളിലൊന്നാണ് ഫൈന്‍ ആര്‍ട്‌സ് മലയാളം നാടകകലയുടെ ആത്മാവിനെ നഷ്ടപ്പെടുത്താതെ സ്റ്റേജില്‍ അരങ്ങേറുന്ന ഫൈന്‍ ആര്‍ട്‌സിന്റെ നാടകങ്ങള്‍ക്കായി കാത്തിരിക്കുന്ന ഒരു ആസ്വാദക സമൂഹമാണ് ഇന്ന് അമേരിക്കയിലുള്ളത്. അവാര്‍ഡ് ജേതാവായ ഫ്രാന്‍സിസ് ടി. മാവേലിക്കരയുടെ ഏറ്റവും പുതിയ നാടകമാണ് കടലോളം കനിവ്.

കേരള മണ്ണില്‍ വിവാദമായ ദയാവധത്തിന്റെ പശ്ചാത്തലത്തില്‍ ഉരുത്തിരിയുന്ന കഥയാണ് 'കടലോളം കനിവ്'.

ഡിസംബര്‍ 8 ശനിയാഴ്ച ഡാളസിലും 'കടലോളം കനിവ്' രംഗത്ത് എത്തുന്നുണ്ട്.
വിവരങ്ങള്‍ക്ക്
www.fineartsmalayalam.com

ഫൈന്‍ ആര്‍ട്‌സ് നാടകം നവംബര്‍ 3 ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക