Image

ഫോമാ ജനറല്‍ ബോഡി യോഗവും പത്താം വാര്‍ഷികവും നാളെ (ശനി) ഹൂസ്റ്റണില്‍

Published on 19 October, 2018
ഫോമാ ജനറല്‍ ബോഡി യോഗവും പത്താം വാര്‍ഷികവും നാളെ (ശനി) ഹൂസ്റ്റണില്‍
ഹൂസ്റ്റണ്‍: ഫോമാ ജനറല്‍ ബോഡി യോഗവും പത്താം വാര്‍ഷികവും നാളെ (ശനി) ഹൂസ്റ്റണില്‍ നടക്കും. ഫോമാ ഔദ്യോഗികമായി പിറന്നു വീണത് ഹൂസ്റ്റണിലായിരുന്നു.

ഹൂസ്റ്റണില്‍ സ്റ്റാഫോര്‍ഡിലെ പാരീസ് ബാങ്ക്വറ്റ് ഹാളില്‍ നാളെ രാവിലെ പത്തരയ്ക്ക് ജനറല്‍ ബോഡി ആരംഭിക്കും. കണക്കും റിപ്പോര്‍ട്ടും പാസാക്കുകയാണ് പ്രധാന പരിപാടി. തുടര്‍ന്ന് ഔദ്യോഗികമായി അധികാര കൈമാറ്റം നടക്കും.

ഇതാദ്യമായി മിച്ചം കാണിക്കുന്ന കണക്കാണു ബെന്നി വാച്ചാച്ചിറ-ജിബി തോമസ് ടീം അവതരിപ്പിക്കുകയെന്നാണു സൂചന. അത് വലിയൊരു നേട്ടമാണു. കുറെക്കാലമായി ഫോമാ-ഫൊക്കാന കണ്‍ വന്‍ഷനുകളൊക്കെ നഷ്ടത്തിലാണു കലാശിച്ചിട്ടുള്ളത്.

ചിക്കാഗോ കണ്‍ വന്‍ഷനില്‍ വച്ചു തന്നെ ഫിലിപ്പ് ചാമത്തില്‍-ജോസ് ഏബ്രഹാം ടീം അധികാരമേറ്റുവെങ്കിലും നാളത്തെ ജനറല്‍ ബോഡിയിലാണു ഔദ്യോഗികമായ അധികാരമാറ്റം.

ബന്നി വാച്ചാച്ചിറയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം കണക്കും മറ്റും പാസാക്കിയ ശേഷംപുതിയ ടീമിനുരേഖകള്‍ കൈമാറുന്നതോടെ അധികാര മാറ്റം പൂര്‍ണമാകും.

ഒരു അംഗ സംഘടനയില്‍ നിന്നു ഏഴുപേര്‍ക്ക് വീതം ജനറല്‍ബോഡിയില്‍ പങ്കെടുക്കാം.

വാര്‍ഷികാഘോഷത്തിനു വിപുലമായ തയ്യാറെടുപ്പുകളാണു സ്ഥാപക പ്രസിഡന്റ്ശശിധരന്‍ നായര്‍ അടക്കമുള്ളവര്‍ നടത്തൂന്നത്. 

വാര്‍ഷികാഘോഷത്തിന്റെ വിജയത്തിനായി ശശിധരന്‍ നായര്‍ക്കു പുറമെ, എം.ജി. മാത്യു, അനിയന്‍ ജോര്‍ജ്, ആര്‍.വി.പി. തോമസ് ഒലിയാങ്കുന്നേല്‍, രാജന്‍ യോഹന്നാന്‍, പ്രേംദാസ് മമ്മാഴിയില്‍,ഡോ. സാം ജോസഫ്, സണ്ണി കാരിക്കല്‍, ബാബു മണക്കുന്നേല്‍, ബാബു തെക്കേക്കര, ജോര്‍ജ് കോലഞ്ചേരി, ജോര്‍ജ് കാക്കനാട്ട്, മൈസൂര്‍ തമ്പി, തോമസ് സ്‌കറിയ, ജിജു കുളങ്ങര, വല്‍സന്‍ മഠത്തിപ്പറമ്പില്‍, തോമസ് ഐപ്പ്, സുരേഷ രാമക്രുഷണന്‍, ബാബു മുല്ലശേരില്‍, എ.സി. ജോര്‍ജ്, ജോര്‍ജ് ഈപ്പന്‍, ശങ്കരന്‍ കുട്ടി, സൈമണ്‍ ചാക്കോ, സാബു ഇഞ്ചേനാട്ടില്‍, ജീമോന്‍ റാന്നി തുടങ്ങിയവര്‍ പ്രവര്‍ത്തിക്കുന്നു 

ഇതേ സമയം അടുത്ത ഫോമാ പ്രസിഡന്റായി സ്ഥാപക സെക്രട്ടറി അനിയന്‍ ജോര്‍ജ് മല്‍സരിക്കുമെന്നു ഹൂസ്റ്റണില്‍ വച്ചു പ്രഖ്യാപനമുണ്ടാവുമെന്നും കരുതുന്നുണ്ട്.

ജനറല്‍ ബോഡിക്കു മുന്നോടി ആയിട്ടായിരുന്നു ഇന്നലെ നാഷണല്‍ കമ്മിറ്റി യോഗം. സംഘടനയില്‍ അടുത്തയിടക്കു രൂപം കൊണ്ട അസ്വാരസ്യങ്ങളും ഇന്നലെ നാഷണല്‍ കമ്മിറ്റിയില്‍ ചര്‍ച്ചാ വിഷയമായി. അവ പറഞ്ഞു തീര്‍ക്കാന്‍ കഴിഞ്ഞുവെന്നു സീനിയര്‍ നേതാക്കള്‍ അവകാശപ്പെടുന്നു.

പി.ആര്‍.ഒയെ നാഷണല്‍ കമ്മിറ്റി തെരെഞ്ഞെടുത്തുവെങ്കിലും കണ്വന്‍ഷന്‍ ചെയര്‍മാനെതെരെഞ്ഞെടുക്കുകയുണ്ടായില്ല.

നാഷനല്‍ എക്സിക്യൂട്ടിവിലെ ചില അംഗങ്ങള്‍ ജുഡിഷ്യല്‍ കമ്മിറ്റിക്കും മറ്റും പരാതി നല്കിയത് പത്രവാര്‍ത്തകളായതിനു പിന്നില്‍ തങ്ങള്‍ക്കു പങ്കില്ലെന്നവര്‍ നാഷണല്‍ കമ്മിറ്റിയില്‍ അറിയിക്കുകയും ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക